Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ മേയ് മാസം ഒന്നാം തീയതി മുതല്‍ ആരംഭിക്കുകയാണ്. ഒരു വാക്സിന്‍ എടുത്ത് അടുത്ത ഡോസ് എടുക്കുന്നത് വരെ രക്തദാനം നടത്താന്‍ കഴിയില്ല എന്നതിനാല്‍ ടി പ്രായത്തിനു ഇടയില്‍ പ്രായം ഉള്ളവര്‍ വാക്സിന്‍ എടുക്കുന്നതിന് മുന്‍പ് പരമാവധി രക്തദാനം ചെയ്യുനതിനുള്ള അറിയിപ്പ് നല്‍കുന്നതിനും ആയതിനു ചെറുപ്പക്കാരെ ബോധവാന്മാരാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്താന്‍ യൂത്ത് കോ ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//