Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റ് ലേലം സംബന്ധിച്ച് 17/06/2021 ലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. 2021-22 വര്‍ഷത്തേയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാര്‍ക്കറ്റ് ഗേറ്റ് പിരിവ് ലേലം രണ്ടാം തുക 3110000/- (ബിജു വി ) മൂന്നാം തുക 3000000/- (ജാഫര്‍) എന്നിങ്ങനെയാണ് ആണ്. ഒന്നാം തുക ലേലം കൊണ്ട വ്യക്തി വിജയകുമാര്‍ മരണപ്പെട്ടതിനാലും പരേതന്റെ ഭാര്യയായ ശ്രീമതി. പ്രഭ മാര്‍ക്കറ്റ് പിരിവും കടകളും തുടര്‍ന്ന്‍ നടത്താന്‍ സാധിക്കുകയില്ല എന്നറിയിച്ചതിനാലും രണ്ടാം ലേലക്കാരന് ലേലം (അവശേഷിക്കുന്ന കാലയളവിലേയ്ക്ക് ആനുപാതിക കുറവ് വരുത്തി) കൊള്ളുന്നതിനു രജിസ്റ്റേര്‍ഡ് നോട്ടീസ് അയക്കാവുന്നതാണ്. രണ്ടാം ലേലക്കാരന്‍ ലേലം കൊള്ളാന്‍ തയ്യാറല്ല എന്ന് രേഖാമൂലം അറിയിച്ചാല്‍ മൂന്നാം ലേലക്കാരനെ ലേലം കൊള്ളുന്നതിന് ആവശ്യപ്പെടാവുന്നതോ പുനര്‍ലേലം നടതാവുന്നതോ ആണ് എന്ന് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നു. ടി ശുപാര്‍ശ പഞ്ചായത്ത്‌ കമ്മറ്റി അംഗീകരിച്ചു. ഇപ്രകാരം നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//