Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വളരെ പരിമിതമായതും അസൗകര്യങ്ങള്‍ നിറഞ്ഞതുമായ സ്ഥലത്ത് ആണ് ഫ്രെണ്ട് ഓഫീസ് സംവിധാനം പ്രവര്‍ത്തിച്ച് വരുന്നത്. നൂറു കണക്കിന് വൃദ്ധജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഷീറ്റിട്ട ഫ്രെണ്ട് ഓഫീസ് കെട്ടിടത്തിനു സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഓഫീസ് കെട്ടിടത്തിനു പുതിയതായി നിര്‍മ്മിക്കുന്ന അനക്സ് കെട്ടിടത്തിലേയ്ക്ക് ഫ്രെണ്ട് ഓഫീസ് സംവിധാനം മാറ്റുന്നതിനും നിയുക്ത കെട്ടിടത്തിന്‍റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന നിലവിലുള്ള ഷീറ്റ് മേഞ്ഞ ഫ്രെണ്ട് ഓഫീസ് കെട്ടിടവും അവയ്ക്കിടയിലുള്ള ചെറു കോണ്‍ക്രീറ്റ് ഭാഗവും ലേലം ചെയ്ത് പൊളിച്ച് നീക്കുന്നതിനുല്ല അനുമതി നല്‍കുന്നതിനു ബഹു പഞ്ചായത്ത് ഡയറക്ടറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//