Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

വ്യാപകമായ മണലൂറ്റും അപ്രതീക്ഷിതമായുള്ള മലവെള്ളപാച്ചിലും നിലവില്‍ കരമനയാറിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. ഇത് മണ്ണിടിച്ചിലിനും ആര്യനാടിനെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന PWD പാലത്തിന്റെ അടിത്തട്ട് ഇടിഞ്ഞു താഴുന്നതിനും കാരണമാകുന്നു. ഇപ്രകാരം ദൈനംദിനം അപകടസ്ഥിതിയിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്ന പാലത്തിന്റെ ടി അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം കാണാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ആകയാല്‍ പാലത്തിന്റെ സംരക്ഷ്ണാര്‍ത്ഥം നദീതീരത്തിന്റെ കുറുകെ പാലത്തില്‍ നിന്നും ഒരു നിശ്ചിത ദൂരം പാലിച്ച് കൊണ്ട് ഒരു തടയണയും തൊട്ടു താഴെ കുഞ്ചുമണ്ണടിയില്‍ കടവിന് സമാന്തരമായി മറ്റൊരു തടയണയും നിര്‍മ്മിക്കുന്നതിനും ടി രണ്ടു പ്രദേശങ്ങളിലേയും അനിയന്ത്രിതമായിട്ടുള്ള മണ്ണിടിച്ചില്‍ തടയുന്നതിനു സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിലെയ്ക്കും അടിയന്തിര പ്രാധാന്യം നല്‍കി കൊണ്ട് വേണ്ട തീരുമാനം ഉണ്ടാകുന്നതിനു ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//