Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ മാസ്ക് , ഗ്ലൗസ് മറ്റു സാനിട്ടേഷന്‍ വസ്തുക്കള്‍ എന്നിവ പരിമിതമായി മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ടി ആവശ്യം ബഹു പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന്‍ ലഭ്യമാകുന്ന സാനിട്ടേഷന്‍ വസ്തുക്കളും പള്‍സ് ഒക്സീ മീറ്ററുകളും 20/05/2021 തീയതി ബഹു എം എല്‍ എ സാനിധ്യത്തില്‍ ആര്യനാട് ഗവ ഹൈ സ്കൂളില്‍ വെച്ച് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//