Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
10/11/2025
1(7)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'ഗെയിംഫെസ്റ്റിവൽ- സ്പോർട്സ് ടീം രൂപീകരണം' (പ്രൊജക്ട് നം - 117) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ക്ലബുകളെ പങ്കെടുപ്പിച്ച് മത്സരങ്ങള്‍ നടത്തി പഞ്ചായത്ത് തല ടീം രൂപീകരിച്ച്, ടീം അംഗങ്ങള്‍ക്ക് ജഴ്‌സി, ഷൂ തുടങ്ങിയവ വാങ്ങി നല്‍കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(8)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'ഡോക്യുമെന്റെഷൻ പ്രവർത്തനങ്ങൾ' (പ്രൊജക്ട് നം - 196) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപ‍ഞ്ചായത്തിലെ വിവിധ പദ്ധതികളുടെ വീഡിയോ ഡോക്കുമെന്‍റേഷന്‍ നടത്തുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും / വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. ശ്രീ. വിനോദ് - 97,000/- 2. സ്റ്റുഡിയോ സിറ്റി - 98,000/- 3. ഡ്രീം മര്‍ച്ചന്‍റ്സ് - 99,000/- കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ശ്രീ. വിനോദ് എന്നവരുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. ടി പ്രവൃത്തി അടിന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും ബില്‍ ലഭിക്കുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(9)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ സ്കൂളുകളിലെയും അങ്കനവാടികളിലെയും ഇലക്ട്രിക് വയറിങ്ങുകളുടെ കാലപ്പഴക്കം മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി പഴയ ഇലക്ട്രിക് വയറിങ്ങുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പദ്ധതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
10/11/2025
1(10)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചാത്തിലെ ബഡ്സ് സ്കൂളിനും എംസിഎഫിനും സമീപത്തായുള്ള പഴയ ടോയ്ലറ്റ് അപകടാവസ്ഥയിലായതിനാല്‍ ആയത് ടി സ്ഥലത്ത് പുതുതായി ടോയ്ലറ്റ് നിര്‍മ്മിക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ള വ്യക്തിയെക്കൊണ്ട് അടിയന്തിരമായി പൊളിച്ചു നീക്കി പുതിയത് നിര്‍മ്മിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(11)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയ ഓഫീസില്‍ ഉപയോഗിക്കാതെ കിടക്കുന്ന കസേരകളും മേശകളും വിവിധ അംഗനവാടികളുടെ ആവശ്യത്തിനായി ഐസിഡിഎസ് സൂപ്പര്‍വൈസറുടെ ശുപാര്‍ശ പ്രകാരം അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
10/11/2025
1(12)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന് സമീപത്ത് സൂക്ഷിച്ചിട്ടുള്ള ബോട്ടില്‍ ബൂത്തുകള്‍ ഇഞ്ചപ്പുരി വാര്‍ഡിലും, തേവിയാരുകുന്ന് വാര്‍ഡിലും സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
10/11/2025
1(13)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
കാഞ്ഞിരംമൂട് വാര്‍ഡില്‍ കാഞ്ഞിരംമൂട് ജംഗ്ഷനില്‍ പള്ളിവേട്ട റോഡില്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ത്രികോണാകൃതിയില്‍ കിടപ്പുള്ള പുറമ്പോക്ക് ഭൂമി തുറസ്സായിട്ട് പകരം പുറകുവശത്തുള്ള വസ്തുവുമായി വില്‍പ്പന കരാറില്‍ ഏര്‍പ്പെട്ടിരുന്ന ആള്‍ 3 സെന്‍റ് ഭൂമി സൗജന്യമായി പഞ്ചായത്തിന് വിട്ടുതരുന്നതിന് ഏര്‍പ്പെട്ടിരുന്ന കരാര്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ശ്രീ. മനോജ് എന്ന വ്യക്തിക്ക് നോട്ടീസ് നല്‍കി തുടര്‍നടപടി സ്വീകരിക്കുന്നതിനും, ടി സ്ഥലം വേലികെട്ടി തിരിച്ച് സംരക്ഷിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(14)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിക്ക് സമീപവും, വലിയകലുങ്ക് സ്കൂളിനോട് ചേര്‍ന്നും, ഇറവൂര്‍ വാര്‍ഡ്, കൊക്കോട്ടേല വാര്‍ഡ് എന്നിവിടങ്ങളിലും മുറിച്ചു വച്ചിട്ടുള്ള പാഴ്‌മരങ്ങള്‍ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ വാല്യുവേഷന്‍ ലഭ്യമാക്കി ലേലം ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(15)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലേക്കോണം കമ്യൂണിറ്റി ഹാളിന്റെ വാടക ഒരു ദിവസത്തേക്ക് 750 രൂപയായും അരദിവസത്തേക്ക് 300 രൂപയും നിശ്ചയിച്ച് തീരുമാനിച്ചു.
Meeting Date
10/11/2025
1(16)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ലൈഫ് ഭവനപദ്ധതി പ്രകാരം ഭവനനിർമ്മാണ പുരോഗതിയിലുള്ള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനും, ലൈഫ് ലിസ്റ്റിലെ പട്ടികജാതി/ പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണ ധനസഹായം അനുവദിക്കുന്നതിന് ആവശ്യമായ തുക കെ.യു.ആർ.ഡി.എഫ്.സി മുഖേന ഹഡ്കോ-യിൽ നിന്നും വായ്പയെടുക്കുന്നതിനും, 2026-27 മുതൽ ലഭിക്കുന്ന വികസന ഫണ്ടിൽ നിന്നും 15 വർഷമായി ടി വായ്പയുടെ മുതൽ തിരിച്ചടയ്ക്കുന്നതും, ലൈഫ് ഭവനപദ്ധതിയിൽ കരാറിലേർപ്പെട്ട് ഭവനനിർമ്മാണ പുരോഗതിയിലുളള ഗുണഭോക്താക്കൾക്കും കരാറിലേർപ്പെടാൻ അവശേഷിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്കും സർക്കാരിന്റെ 21.08.2025-ലെ സ.ഉ.(കൈ) നം. 155/2025/തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം വായ്പാ ലഭ്യമാക്കുന്നതിനായി ഫെഡറല്‍ ബാങ്കിങ്കിന്‍റ ആര്യനാട് ശാഖയില്‍ പ്രത്യേകം അക്കൗണ്ട് ആരംഭിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(17)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പറണ്ടോട് വാർഡിലെ മരുതംമൂട് കുരിശടി PWD റോഡിൽ യാത്ര സൌകര്യം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വെള്ളക്കെട്ട് പരിഹരിക്കുന്നതിന് PWD വർക്കിൽ ഉൾപ്പെടുത്തിയ ഓട നിർമ്മാണം കാവൂമൂല പഞ്ചായത്ത് റോഡ് ഓടയിലേയ്ക്ക് കണക്ട് ചെയ്ത് നിർമ്മിച്ചക്കുന്നതിന് PWD യ്ക്ക് അനുമതി നൽകി തീരുമാനിച്ചു.
Meeting Date
10/11/2025
1(18)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ മാവ്നിന്ന കുഴിയിൽ ഗ്രൗണ്ട് വാട്ടർ സ്കീമിൽ ഉൾപ്പെടുത്തി നിർമ്മിച്ച പമ്പ് ഹൗസ് താഴെപ്പറയുന്ന ഗുണഭോക്താക്കൾ ഉൾപ്പെട്ട ഗുണഭോക്തൃ സമിതിയ്ക്ക് കൈമാറുന്നതിനും, കറണ്ട് ഉപയോഗിക്കുന്നതിന് താരിഫ് നിശ്ചയിക്കുന്നതിനായി കെ.എസ്.ഇ.ബി. യ്ക്ക് കത്ത് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. നം പേര് ആധാർ നമ്പർ 1 ലളിത. പി 77958440572 2 കോമളം 658760819696 3 ജയകുമാർ. എൻ 234440528564 4 സുമഗല. കെ 753412789314 5 വത്സലകുമാരി 657238007903 6 സജികുമാർ 672075547375 7 സുജാത 213844615271 8 അനിതകുമാരി 985226142135 9 സുജിലാൽ. കെ 412968143715 10 രേണുക 524403216619 11 അംബിക 779542983994 12 അനിൽകുമാർ. ജി 984087392837 13 വിമല. പി 695846983512
Meeting Date
10/11/2025
1(19)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
പൊതുനിരത്തുകളിൽ പൊതുയോഗങ്ങൾ നടത്തുന്നതിനും ഗതാഗത തടസ്സമുണ്ടാക്കുന്നതിനും നിരോധനം ഏർപ്പെടുത്തി ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഉത്സവങ്ങളോടും മറ്റ് ആഘോഷ പരിപാടികളോടും അനുബന്ധിച്ചും, വിവിധ രാഷ്ട്രീയ സാമൂഹ്യ സാസ്കാരിക സംഘടനകളുടെ പരിപാടികളോട് അനുബന്ധിച്ചും ആര്യനാട് ജംഗ്ഷനില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കുമൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് നിര്‍മ്മിച്ച് പൂര്‍ത്തീകരിച്ച മാനവീയം വീഥിയില്‍ വച്ച് ഇനി മുതല്‍ പ്രസ്തുത പരിപാടികള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കുന്നതിനും, ആര്യനാട് ജംഗ്ഷനിലെ പൊതു നിരത്തുകളില്‍ വച്ച് പരിപാടികള്‍ നടത്തുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുമുള്ള അറിയിപ്പ് പൊതുജനങ്ങള്‍ക്ക് പത്രമാധ്യമങ്ങളിലൂടെ നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയതിന്മേല്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നിതിന് ബന്ധപ്പെട്ട പോലീസ് അധികാരികളെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
10/11/2025
1(20)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹൗസിങ് ബോര്‍ഡ് കോളനിയില്‍ താമസിക്കുന്ന അജിതാ ഭവന്‍ ശ്രീമതി അനു എ. എന്നവര്‍ പട്ടയം ലഭിക്കുന്നതിനായി നല്‍കിയിട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. ശ്രീമതി അനു എ. എന്നവര്‍ ക്യാന്‍സര്‍ ചികിത്സയിലാണെന്നും, അസുഖ ബാധിതയായ ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളില്ലാതെ ചികിത്സക്കായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും, ടിയാരിയുടെ പേരില്‍ മറ്റു വസ്തുവകകള്‍ ഇല്ലാത്തതായും യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ശ്രീമതി അനു എ. എന്നവര്‍ക്ക് പുറമേ ശ്രീമതി സരസ്വതി, മേലേച്ചിറ ഗിരിനഗര്‍, ശ്രീമതി ശാന്തി, അമ്പാടി ഹൗസ് എന്നിവര്‍ക്കു കൂടി പട്ടയം അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്ത് നെടുമങ്ങാട് തഹസില്‍ദാര്‍ക്ക് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(21)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'ശ്മശാനം നിർമ്മാണം രണ്ടാംഘട്ടം' (പ്രൊജക്ട് നം - 283) എന്ന പദ്ധതിക്കായി 24,90,338/- രൂപ വകയിരുത്തിയിരുന്നതില്‍ 12,71,907/- രൂപ ചെലവഴിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിച്ച് ബില്‍ തുക 7,12,453/- അനുവദിക്കേണ്ടതായുണ്ട്. എന്നാല്‍ നിലവില്‍ ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലിലെ പദ്ധതി വിവരങ്ങള്‍ പ്രകാരം 2,67,431/- രൂപ മാത്രമേ ലഭ്യമാകുകയുള്ളൂ. ആയതിനാല്‍ ബാക്കി തുക അനുവദിക്കുന്നതിനായി അടുത്ത പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തി, പ്ലാന്‍ ഫണ്ട് വകയിരുത്തിയിട്ടുള്ള, നടപ്പിലാക്കാന്‍ സാധിക്കാത്ത പദ്ധതികളെ ഒഴിവാക്കി ലഭിക്കുന്ന തുക ടി പദ്ധതിയില്‍ വകയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(22)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത് നടപ്പിലാക്കി വരുന്ന ചുവടെ ചേർക്കുന്ന പദ്ധതികളുടെ തൃപ്തികരമായ പൂർത്തീകരണത്തിന് എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടതായുണ്ടെന്ന് കാണിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ചുവടെ ചേര്‍ത്തിരിക്കുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1) 151/2025-26 - ഇരിഞ്ചൽ കണിയാകുഴി റോഡ് നവീകരണം റോഡ് കൂടുതൽ ഭാഗം മൊത്തം തകർന്നതിനാൽ WMM ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 2) 43/2025-26 - പറണ്ടോട് അംഗൻവാടി പൂർത്തീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം അലുമിനിയം വിൻഡോ ഷട്ടർ, ഗ്രിൽ വർക്ക്, മഴവെള്ള പൈപ്പ് എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 3) 96/2025-26- മലയൻതേരി ഉരുളുകുഴി റോഡ് പുനരുദ്ധാരണം റോഡ് കൂടുതൽ ഭാഗം മൊത്തം തകർന്നതിനാൽ WMM ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 4) 79/2024-25- മൈലമുട് പളളിനട കണിയാംവിളാകം കൂടലിഭാഗം റോഡ് നവീകരണം വാർഡ് - 6 റോഡ് കൂടുതൽ ഭാഗം മൊത്തം തകർന്നതിനാൽ WMM ഇനങ്ങൾ ഉൾപെടുത്തുന്നതിനായി.
Meeting Date
10/11/2025
1(23)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ തേവിയാരുകുന്ന് (7), ഈഞ്ചപ്പുരി (10), മീനാങ്കല്‍ (33), വെട്ടയില്‍ത്തടം (19)1 എന്നീ അങ്കണവാടികളില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്തതിനാല്‍ അയത് ലഭ്യമാക്കുന്നതിന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അറിയിച്ചത് യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത അങ്കണവാടികളില്‍ ഇന്‍റര്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നിന് ഐസിഡിഎസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയതിനുള്ള ചെലവ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'അങ്കണവാടികളുടെ ദൈനംദിന ചിലവ്' (Proj No - 26) എന്ന പദ്ധതിയില്‍ നിന്നും ചെലവഴിക്കുന്നതിനും അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
10/11/2025
1(24)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്മശാനത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞിട്ടും ആയത് പ്രവര്‍ത്തിപ്പിക്കുന്നതിന് കഴിയാത്ത അടിയന്തിര സാഹചര്യത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്മശാനത്തില്‍ ജനറേറ്റര്‍ വാങ്ങി സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിരുന്നെങ്കിലും തനത് ഫണ്ടിന്‍റെ അപര്യാപ്തത മൂലം പദ്ധതിക്ക് അനുമതി ലഭിക്കാത്തതിനാല്‍ ജനറേറ്റര്‍ വാങ്ങി സ്ഥാപിക്കുന്നതിന് സാധിച്ചിരുന്നില്ല. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ ജനറേറ്റര്‍ ലഭിച്ചത് അടിയന്തിരമായി സ്ഥാപിക്കുന്നതിനായുള്ള ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. ഫാമിലി ഇലക്ട്രിക്കല്‍സ് - 35,500/- 2. അശ്വന്‍ ഇലക്ട്രിക്കല്‍സ് - 40,000/- 3. അജി ജി.എസ്. - 39,200/- കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന ഫാമിലി ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ശ്മശാനത്തിന്‍റെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, ആയതിനുള്ള പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ചെലവ് തുക ബില്‍ പ്രകാരമുള്ളത് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(25)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബെയിലിംഗ് മെഷീന്‍ വാങ്ങിയിട്ടുള്ളത് സ്ഥാപിക്കുന്നതിനായുള്ള ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. ഫാമിലി ഇലക്ട്രിക്കല്‍സ് - 47,600/- 2. അശ്വിന്‍ ഇലക്ട്രിക്കല്‍സ് - 49,500/- 3. അജി ജി.എസ്. - 52,200/- കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന ഫാമിലി ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. ബെയിലിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി എംസിഎഫ് ന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, ആയതിനുള്ള ചെലവ് ബില്‍ തുക പ്രകാരം തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(26)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് 9-ാം നമ്പര്‍ അങ്കണവാടിയുടെ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ അടിയന്തിരമായി നടത്തിയതിന് ചെലവായ ബില്‍ തുക 19,327/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(27)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ തൃപ്തികരമായ പൂർത്തീകരണത്തിന് എസ്റ്റിമേറ്റ് റിവൈസ് ചെയുന്നതിനായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ചുവടെ ചേർക്കുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കി തീരുമാനിച്ചു. 1) 115/2025-26 - ശ്മശാന നിര്മ്മാണം പൂർത്തീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം കൂടുതൽ ഭാഗത്തു ഇന്റർലോക്ക് പാകൽ , ചുമരിൽ ചിത്രം വരച്ച പെയിന്റിങ്ങ്, എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 2) 109/2025-26 - പൊതു ശ്മശാനത്തിൽ സാനിട്ടറി സൗകര്യമൊരുക്കൽ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം പാർട്ടീഷൻ അലുമിനിയം പാർട്ടീഷൻ, സിംഗിൾ പീസ് സെറാമിക്ക് യൂറോപ്യൻ ക്ലോസറ്റ് , ഗ്രിൽ വർക്ക് എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 3) 112/2025-26 - മൈലമൂട് കളിസ്ഥലത്തിന് ഫെൻസിങ് സ്ഥാപിക്കൽ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ആദ്യത്തെ എസ്റ്റിമേറ്റിൽ നിന്നും ഗ്രിൽ വർക്ക് പ്രവർത്തിയുടെ അളവിൽ വ്യത്യാസം വന്നതിനാലും, ടൈൽ പാകൽ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 4) 138/2025-26 - ബൗണ്ടർമുക്ക് അംഗൻവാടി പൂർത്തീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ആദ്യത്തെ എസ്റ്റിമേറ്റിൽ നിന്നും ഗ്രിൽ സ്ഥാപിക്കുന്നതിന്റെ അളവിൽ വ്യത്യാസം വന്നതിനാലും ഗ്രിൽ ഡോർ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 5) 144/2025-26 - കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാൾ നവീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ആദ്യത്തെ എസ്റ്റിമേറ്റിൽ നിന്നും ഗ്രിൽ സ്ഥാപിക്കുന്നതിന്റെ അളവിൽ വ്യത്യാസം വന്നതിനാലും ഗ്രിൽ ഡോർ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 6) 194/2025-26 - വലിയകലുങ്ക് സ്കൂൾ ഗ്രൌണ്ട് പൂർത്തീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം നൈലോൺ നെറ്റ് സ്ഥാപിക്കുന്ന ഇനം ഒഴിവാക്കി കൂടുതൽ ഭാഗം മതിൽ കെട്ടുന്നതിനായി. 7) 69/2024-25 - മലയൻതേരി ഉരുളുകുഴി റോഡ് നവീകരണം വാർഡ് - 2 - റോഡ് കൂടുതൽ ഭാഗം മൊത്തം തകർന്നതിനാൽ WMM ഇനങ്ങൾ ഉൾപെടുത്തുന്നതിനായി . 8) 377/2023-24 - വലിയകലുങ്ക് ഐത്തി സബ് സെന്റർ ടോയിലറ്റ് - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും കൂടാതെ ഫണ്ട് കുറവായതിനാൽ 225000/- ആയി പുതുക്കി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്ന്നതിനായി. 9) 373/2023-24 - ഇറവൂർ ഖാദി കേന്ദ്രത്തിൽ ടോയിലറ്റ് - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും കൂടാതെ ഫണ്ട് കുറവായതിനാൽ 300000/- ആയി പുതുക്കി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്ന്നതിനായി. 10) 119/2025-26 - ചൂഴ സബ്സെന്റർ പൂർത്തീകരണം കോമ്പൌണ്ട് വാൾ നിർമ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം കൂടുതൽ ഭാഗത്തു യാർഡിൽ ടൈൽ പാകൽ , ചുമരിൽ ചിത്രം വരച്ച പെയിന്റിങ്ങ്, എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി 11) 168/2025-26 - പറണ്ടോട് മുത്തിയകാവ്‌ റോഡ് പുനരുദ്ധാരണം - റോഡ് കൂടുതൽ ഭാഗം മൊത്തം തകർന്നതിനാൽ WMM ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 12) 74/2024-25 - മലയൻതേരി ഉണ്ടപ്പാറ റോഡ് നവീകരണം വാർഡ് - 2 - റോഡ് കൂടുതൽ ഭാഗം മൊത്തം തകർന്നതിനാൽ WMM ഇനങ്ങൾ ഉൾപെടുത്തുന്നതിനായി.
Meeting Date
10/11/2025
1(28)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറവൂര്‍ വാര്‍ഡിലെ ഹരിത കെയര്‍ കെട്ടിടത്തില്‍ ഇലക്ഷന്‍ വോട്ടിംഗ് ബൂത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ടി കെട്ടിടത്തിലേക്ക് അടിയന്തരമായി വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിനും, ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(29)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കോട്ടയ്ക്കകം വാര്‍ഡില്‍ കല്ലുപാലം റേഡിയോ പാര്‍ക്കിനോട് ചേര്‍ന്ന് അപകടാവസ്ഥയില്‍ നിന്ന തെങ്ങിന്റെ പുനര്‍ ലേലം 07.10.2025 തീയതിയില്‍ നടത്തിയതില്‍ ചുവടെ പറയുന്ന ആളുകള്‍ ലേലത്തില്‍ പങ്കെടുത്തിട്ടുള്ളത് യോഗം പരിശോധിച്ചു. 1. ഷാജി, ഈഞ്ചപുരി - 200 രൂപ 2. മോഹനന്‍, ആര്യനാട് - 175 രൂപ 3. വിജയന്‍, കോട്ടയ്ക്കകം - 150 രൂപ ആയതില്‍ കൂടൂതല്‍ തുക വിളിച്ചിട്ടുള്ള ശ്രീ. ഷാജി എന്നവര്‍ക്ക് ലേലം ഉറപ്പിച്ചു നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(30)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ള ഹെല്‍ത്ത് സബ്‌സെന്ററുകളുടെ ഉദ്ഘാട പരിപാടിയുടെ പ്രിന്‍റിംഗ് ലഘുഭക്ഷണം തുടങ്ങിയവയുടെ ചെലവ് തുക 8,560/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(31)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 'പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം' (പ്രൊജക്ട് നം - 255) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടോയ്‌ലറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ബില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ശുചിത്വ മിഷന്‍ ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തില്‍ 'പബ്ലിക് ടോയിലറ്റ് നിർമ്മാണം തുക അനുവദിക്കൽ' (പ്രൊജക്ട് നം - 251) എന്ന പദ്ധതിയില്‍ നിന്നും കരാറുകാരന് നല്‍കേണ്ട തുകയായ 2,35,499 രൂപ അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(32)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കെല്‍ട്രോണ്‍ മുഖേനെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ എഎംസി കാലാവധി കഴിഞ്ഞതിനാല്‍ എഎംസി പുതുക്കുന്നതിനായി 2025-26 വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തി പുതിയ പദ്ധതി രൂപീകരിച്ചിരുന്നെങ്കിലും തനത് ഫണ്ടിന്‍റെ ലഭ്യത കുറവ് മൂലം പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. ആയതിനാല്‍ എഎംസി നല്‍കുന്നതിനായി 2026-27 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പദ്ധതി രൂപീകരിക്കുന്നതിനാല്‍ അതുവരെയുള്ള അറ്റകുറ്റ പണികള്‍ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അഭ്യര്‍ത്ഥിക്കുന്നു.
Meeting Date
10/11/2025
1(33)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്മശാനത്തിന്‍റെ ഉപയോഗത്തിന് ബിപിഎല്‍ വിഭാഗക്കാരില്‍ നിന്നും 2500 രൂപയും മറ്റുള്ളവരില്‍ നിന്നും 3500 രൂപയും ഈടാക്കുന്നിന് 07/11/2025 തീയതിയിലെ 5(10) നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ച് തീരുമാനിച്ചിരുന്നു. ശ്മശാനത്തില്‍ വച്ച് നടത്തുന്ന ചടങ്ങുകള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള നിരക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ പഞ്ചായത്ത് വാങ്ങി നല്‍കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ആയത് ആവശ്യക്കാര്‍ തന്നെ കൊണ്ടുവരുന്നതാണ് ഉചിതമെന്നും ആയതിനുള്ള തുക ഒഴിവാക്കി നിരക്ക് നിശ്ചയിക്കാവുന്നതാണെന്നും യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ശ്മശാനത്തിന്‍റെ ഉപയോഗത്തിന് ബിപിഎല്‍ വിഭാഗക്കാരില്‍ നിന്നും 2250 രൂപയും മറ്റുള്ളവരില്‍ നിന്നും 3250 രൂപയും ഈടാക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
10/11/2025
1(34)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഫെഡറല്‍ ബാങ്കില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കി ആര്യനാട് ജംഗ്ഷനിലെ പാലത്തിന് സമീപത്തെ പിഡബ്യുഡി പുറമ്പോക്കില്‍ കുട്ടികള്‍ക്കായി ഒരു പാര്‍ക്കോ, ഓപ്പണ്‍ ജിമ്മോ സ്ഥാപിക്കുന്നതിന് ആര്യനാട് ഫെഡറല്‍ ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(35)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'പൂവനി 11/2026' എന്ന പദ്ധതിയിലെ ഗുണഭോക്താക്കളില്‍ മൂന്നാമതായി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി വാസന്തി, ശ്രീവിനായകം, കോട്ടയ്ക്കകം എന്ന ഗുണഭോക്താവ് നാലുപേര്‍ ചേര്‍ന്ന് 'ഹരിതശ്രീ, എന്ന പേരില്‍ ഒരു JLG ഗ്രൂപ്പ് രൂപീകരിച്ച് പൂകൃഷി നടത്തിയിട്ടുള്ളതിനാല്‍ ഗുണഭോക്തൃ പട്ടികയിലെ മൂന്നാമത്തെ പേരായിരുന്ന ശ്രീമതി വാസന്തി, ശ്രീവിനായകം, കോട്ടയ്ക്കകം എന്നതിനു പകരം ശ്രീമതി വാസന്തി, ശ്രീവിനായകം,, ശ്രീമതി ശ്രീജിത, ശ്രീവിനായകം, ശ്രീമതി സുജാത വിഎസ് ഭവന്‍, ശ്രീമതി അനുജമോള്‍ ഗോകുല്‍ ഭവന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഹരിതശ്രീ JLG ഗ്രൂപ്പ് എന്നാക്കിമാറ്റുന്നതിന് തീരുമാനിച്ചു. ആയത് പ്രകാരം ഹരിതശ്രീ JLG ഗ്രൂപ്പിന് അര്‍ഹതാ മാനദണ്ഡം പരിശോധിച്ച് നിയമപ്രകാരമുള്ള ധനസഹായം ലഭ്യമാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(36)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചിന്താ ഹാള്‍ ഉദ്ഘാടനത്തിനായി ബാനര്‍ പ്രിന്‍റ് ചെയ്യതതിന്‍റെ ബില്‍ തുക 2832 രൂപ, ആയുര്‍വേദ ആശുപത്രി യോഗ സെന്‍റര്‍ ഉദ്ഘാടനത്തിന് നോട്ടീസ്, ബാനര്‍ പ്രിന്‍റ് ചെയ്യതതിന്‍റെ ബില്‍ തുക 7292 രൂപ, മാനവീയം വീഥിയുടെ ഉദ്ഘാടനത്തിന് നോട്ടീസ്, ബാനര്‍ പ്രിന്‍റ് ചെയ്യതതിന്‍റെ ബില്‍ തുക 20768 രൂപ എന്നിവ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(37)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'എൽഇഡി ലൈറ്റ് വാങ്ങൽ' (Proj no - 208) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 207 എല്‍ഇഡി ലൈറ്റുകള്‍ വാങ്ങുന്നതില്‍ എല്ലാ വാര്‍ഡുകളിലും 9 ലൈറ്റ് വീതവും ആയതിന് പുറമേ പ്രധാന ജംഗ്ഷനുകളായ ആര്യനാട് ഠൗണ്‍ കേന്ദ്രീകരിച്ച് 26 എണ്ണവും, പറണ്ടോട് ഠൗണ്‍ കേന്ദ്രീകരിച്ച് 14 ​എണ്ണവും, കാഞ്ഞിംമൂട് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് 5 എണ്ണവും സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. കെ​എസ്ഇബി ആര്യനാട് സെക്ഷനില്‍ ആകെ 139 ലൈറ്റുകളും തൊളിക്കോട് സെക്ഷനില്‍ 68 ലൈറ്റുകളും സ്ഥാപിക്കുന്നതിനായുള്ള മേല്‍നോട്ടം വഹിക്കുന്നതിനുള്ള തുക കെ​എസ്ഇബിക്ക് അടവാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(38)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റിലെ യോഗസെന്ററിന്‍റെ മുകള്‍ ഭാഗത്തുകൂടി പക്ഷികള്‍ കയറി ശല്യമുണ്ടാകുന്നതിനാല്‍ നെറ്റ് സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. എസ്. രാജേന്ദ്രന്‍ - 6100/- 2. ഗോപകുമാര്‍ - 7200/- കുറഞ്ഞ തുക ക്വാട്ട് ചെയ്ത എസ്. രാജേന്ദ്രന്‍ എന്നവരുടെ ക്വട്ടേഷന്‍ അംഗീകരിച്ചു തീരുമാനിച്ചു. പ്രസ്തുത പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും അസിസ്റ്റന്‍റ് എഞ്ചിനീയറുടെ വാല്യുവേഷന്‍ പ്രകാരമുള്ള തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(1)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 വാർഷിക പദ്ധതിയിൽ ഉള്‍പ്പെട്ടിട്ടുള്ള അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെ ചേർക്കുന്ന പ്രവൃത്തികൾ ടെണ്ടർ / ക്വട്ടേഷനുകള്‍ ക്ഷണിച്ചതിൽ കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ ടെണ്ടറുകൾ / ക്വട്ടേഷനുകള്‍ അംഗീകരിച്ചും ടെണ്ടർ ലഭിക്കാത്ത പ്രവൃത്തികളും, സിംഗിള്‍ ടെന്‍ഡര്‍ ലഭിച്ചവയും റീടെണ്ടർ ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) സിവിൽ ദർഘാസ് 1 Annual Plan-AGP 114/2025-26-CONSTRUCTION OF COMPOUND WALL TO PALLIVETTA SUB CENTRE-General Civil Work 338901 ANILKUMAR R (BID ID -2431043) 338736 L1 -0.05 ANI C B (BID ID -2431244) 340471.46 L2 0.46 2 Annual Plan-2024_25_ Aryanad GP_ Electrical Works-ELECTRIFICATION OF PARANDODU ANGANWADI-General Electrical Work 78806 WILFRED JOSE R (BID ID -2430450) 78775.50 L1 -0.04 Anandu.s (BID ID -2431089) 81091.00 L2 +2.9 3 Annual Plan-AGP 360/2025-26-Maintenance of Kaanchimadakku - Alliniyodu Road-General Civil Work 472087 No Bids 4 Annual Plan-2024_25_ Aryanad GP_ Electrical Works-Electrification of Bounder mukku anganwadi-General Electrical Work 78806 Single 5 Annual Plan-AGP 140/2025-26-Toilet Construction in Panchayat Office building (quotation) 330086 Gopi. S 330086 L1 0 G.Rajendran 333386.86 L2 1
Meeting Date
10/11/2025
1(2)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എംസിഎഫില്‍ ബെയിലിംഗ് മെഷീന്‍ വാങ്ങി സ്ഥാപിച്ചിട്ടുള്ളത് സ്ഥാപിചിട്ടുള്ളത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(3)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'കുട്ടികളുടെ ഗ്രാമം - വിജാഞാന വീഥി ബാലസഭയ്ക്ക് ലൈബ്രറി' (പ്രൊജക്ട് നം - 103) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാലസഭകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി നല്‍കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(4)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാര്‍ഡിലെ ഗ്രാമഭവന്റെ പ്രവര്‍ത്തനം നിലവിലെ കെട്ടിടത്തില്‍ നിന്നും പുതുതായി ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് സെന്‍റര്‍ കെട്ടിടത്തിലെ മുറിയിലാക്ക് മാറ്റുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(5)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി ആശുപത്രിക്ക് മുകളിലുള്ള ഫിറ്റ്നസ് സെന്‍ററിന്‍റെ മുകള്‍ ഭാഗത്തെ വശങ്ങളില്‍ കൂടി പക്ഷികള്‍ കടന്ന് വന്ന് കെട്ടിടത്തിന്‍റെ ഉള്‍വശം വൃത്തികേടാക്കുന്നതിനാല്‍ ആയത് തടയുന്നതിന് സംരക്ഷണ സംവിധാനമൊരുക്കുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറില്‍ നിന്നും ​എസ്റ്റിമേറ്റ് ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
10/11/2025
1(6)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ കണ്‍വെര്‍ജന്‍റ് സെന്ററിലെ ലിഫ്റ്റ് നിലവില്‍ തുറസ്സായി സ്ഥാപിച്ചിട്ടുള്ളത് സുരക്ഷാഭീഷണി ഉണ്ടാക്കുന്നതിനാല്‍, ലിഫ്റ്റിന് മുന്‍വശത്തായി ഡോര്‍ സ്ഥാപിക്കുന്നതിനും, നിലത്ത് ടൈല്‍ ഇടുന്നതിനും അസിസ്റ്റന്‍റ് എഞ്ചിനീയറില്‍ നിന്നും ​എസ്റ്റിമേറ്റ് ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/11/2025
1(2)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'പദ്ധതി രൂപീകരണം നിർവ്വഹണം - മോണിറ്ററിംഗ് ചെലവുകൾ' (പ്രൊജക്ട് നം 59) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ വിവിധ പദ്ധതികള്‍ ഡോക്കുമെന്‍റേഷന്‍ നടത്തി ആയത് ഉള്‍പ്പെടുത്തി ഒരു മാഗസിന്‍ രൂപത്തിലും, നോട്ടീസ് രൂപത്തിലും ഡിസൈന്‍ ചെയ്ത് പ്രിന്‍റ് ചെയ്ത വകയില്‍ ബില്‍ തുക 85,600/- രൂപ അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
07/11/2025
1(3)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠനമുറി' (പ്രൊജക്ട് നം 92) എന്ന പദ്ധതിയുടെ ഗുണഭോക്താവായി ശ്രീമതി സുജ എന്നവരെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീമതി സുജ പട്ടികവർഗ്ഗ വിഭാഗത്തില്‍ പെടാത്തതിനാല്‍ പട്ടികവർഗ്ഗ വിഭാഗത്തില്‍പെടുന്ന ടിയാരിയുടെ ഭര്‍ത്താവ് ശ്രീ. ബിജുലാല്‍ എന്നവരുടെ പേരിലേക്ക് മാറ്റി നല്‍കണമെന്ന് കാണിച്ച് നല്‍കിയിട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. ഗുണഭോക്താവിന്‍റെ പേര് മാറ്റി നല്‍കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
07/11/2025
1(4)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ബയോബിൻ വിതരണം ചെയ്യല്‍' (പ്രൊജക്റ്റ്‌ നമ്പര്‍ : 301) എന്ന പദ്ധതിയുടെ അഡിഷണല്‍ ഗുണഭോക്തൃ പട്ടിക ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരമുള്ളത് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
07/11/2025
2(1)
Agenda
സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയര്‍ തെറാപ്പിസ്റ്റ് എന്നിവരുടെ നിയമനം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപ്പി' (പ്രൊജക്ട് നം 29) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്പീച്ച് തെറാപ്പിസ്റ്റിനെയും, ബിഹേവിയര്‍ തെറാപ്പിസ്റ്റിനെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് ഇന്‍റര്‍വ്യു നടത്തിയതില്‍ സ്പീച്ച് തെറാപ്പിസ്റ്റായി അനുജ ജി.പി., ഭാഗ്യലക്ഷ്മി എസ് എന്നവര്‍ പങ്കെടുത്തു. ഭാഗ്യലക്ഷ്മി എസ് എന്നവര്‍ക്ക് മതിയായ യോഗ്യതയില്ലാത്തതിനാല്‍ അനുജ ജി.പി. യെ സ്പീച്ച് തെറാപ്പിസ്റ്റായി നിയമിക്കുന്നതിന് തീരുമാനിച്ചു. ഒക്കുപ്പേഷന്‍ തെറാപ്പിസ്റ്റായി ശരണ്യ കെ, ആരതി ചന്ദ്രന്‍ എന്നിവര്‍ ഇന്‍റര്‍വ്യുവില്‍ പങ്കെടുത്തതില്‍ ശരണ്യ കെ ക്ക് ഒന്നാം റാങ്ക് ലഭ്യമായിട്ടുള്ളതിനാല്‍ ഒക്കുപ്പേഷന്‍ തെറാപ്പിസ്റ്റായി ശരണ്യ കെ യെ നിയമിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
07/11/2025
3(1)
Agenda
വിവിധ ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് 9-ാം നമ്പര്‍ അങ്കണവാടിയുടെ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ നടത്തിയതിന് ചെലവായ ബില്‍തുക 6,751/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/11/2025
3(2)
Agenda
വിവിധ ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അങ്കനവാടികളിലും സ്കൂളുകളിലും വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ELCB സ്ഥാപിക്കുന്നതിന് കെഎസ്ഇബിയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 9 അങ്കനവാടികളിലും 2 സ്കൂളുകളിലും ELCB സ്ഥാപിക്കുന്നതിന് ചെലവായ ബില്‍ തുക 23,100/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
07/11/2025
3(3)
Agenda
വിവിധ ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാനവീയം വീഥിയിലെ എക്കോ ഷോപ്പിന്റെ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ അടിയന്തിരമായി ചെയ്തിട്ടുള്ളതിനാല്‍ ആയതിനുള്ള ബില്‍ തുക 11,547/- തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/11/2025
3(4)
Agenda
വിവിധ ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
സര്‍ക്കാര്‍ ഉത്തരവ് G.O.(Ms)No.158/2025/LSGD തീയതി 27-08-2025 പ്രകാരം നടത്തിയിട്ടുള്ള വികസന സദസിന് ചെലവായ തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/11/2025
4(1)
Agenda
NREG, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ യാത്രാബത്ത 5,950/- രൂപ അനുബന്ധപ്രകാരമുള്ളത് അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
07/11/2025
5(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ കണ്‍വേര്‍ജന്‍റ് സെന്‍ററിന്‍റെ മുന്‍വശത്തെ വാതില്‍ തകര്‍ന്നതിനാല്‍ ആയത് അടിയന്തിരമായി പുതുക്കി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുണ്ട്. 1. ശ്രീ. ശര്‍മ്മബോസ് - 19,500/- 2. ശ്രീ. രാജില്‍ - 24,000/- 3. ശ്രീ. വിഷ്ണു - 21,000/- ആയതില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ. ശര്‍മ്മബോസ് എന്നവരുടെ ക്വട്ടേഷന്‍ അംഗികരിച്ചു. ടി പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനും ആയതിനുള്ള ബില്‍ തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/11/2025
5(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്താവായ ശ്രീ. ശരത് കുമാര്‍, മേലേച്ചിറ, ഗിരിനഗര്‍ എന്നവര്‍ വീടിനായി പെര്‍മിറ്റ് ലഭ്യമാക്കിയപ്പോള്‍ മുന്‍ ഭാഗത്ത് നിയമപ്രകാരമുള്ള സ്ഥലം ലഭ്യമായിരുന്നതായും, മുന്‍ഭാഗത്ത് പുതിയ റോഡ് പണി പൂര്‍ത്തിയായപ്പോള്‍ സ്ഥലം വിട്ടുകൊടുത്തതിനാല്‍ ഇപ്പോള്‍ നിയമപ്രകാരമുള്ള സ്ഥലം ലഭ്യമായിട്ടില്ലെന്നും, നിലവില്‍ വീടു പണി പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ഇളവ് അനുവദിക്കണമെന്നും കാണിച്ച് നല്‍കിയിട്ടുള്ള അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. ഒക്കുപ്പന്‍സിക്കായി അപേക്ഷ നല്‍കുമ്പോള്‍ റോഡിനായി വിട്ടുകൊടുത്ത സ്ഥലം സംബന്ധിച്ച് വില്ലേജില്‍ നിന്നുള്ള രേഖ ഹാജരാക്കുന്ന പക്ഷം ഇളവ് അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
07/11/2025
5(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലേക്കോണം വാര്‍ഡിലെ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അഡ്വ. ശ്രീഹര്‍ഷന്‍ എന്നവരില്‍ നിന്നും ലീഗല്‍ ഒപ്പീനിയന്‍ ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കുന്നതിനും ആയതിനുള്ള ഫീസ് തനത് ഫണ്ടില്‍ നിന്ന‌ും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.