Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠനമുറി' (പ്രൊജക്ട് നം 92) എന്ന പദ്ധതിയുടെ ഗുണഭോക്താവായി ശ്രീമതി സുജ എന്നവരെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീമതി സുജ പട്ടികവർഗ്ഗ വിഭാഗത്തില്‍ പെടാത്തതിനാല്‍ പട്ടികവർഗ്ഗ വിഭാഗത്തില്‍പെടുന്ന ടിയാരിയുടെ ഭര്‍ത്താവ് ശ്രീ. ബിജുലാല്‍ എന്നവരുടെ പേരിലേക്ക് മാറ്റി നല്‍കണമെന്ന് കാണിച്ച് നല്‍കിയിട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. ഗുണഭോക്താവിന്‍റെ പേര് മാറ്റി നല്‍കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//