10/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (33) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്മശാനത്തിന്‍റെ ഉപയോഗത്തിന് ബിപിഎല്‍ വിഭാഗക്കാരില്‍ നിന്നും 2500 രൂപയും മറ്റുള്ളവരില്‍ നിന്നും 3500 രൂപയും ഈടാക്കുന്നിന് 07/11/2025 തീയതിയിലെ 5(10) നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ച് തീരുമാനിച്ചിരുന്നു. ശ്മശാനത്തില്‍ വച്ച് നടത്തുന്ന ചടങ്ങുകള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള നിരക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ പഞ്ചായത്ത് വാങ്ങി നല്‍കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ആയത് ആവശ്യക്കാര്‍ തന്നെ കൊണ്ടുവരുന്നതാണ് ഉചിതമെന്നും ആയതിനുള്ള തുക ഒഴിവാക്കി നിരക്ക് നിശ്ചയിക്കാവുന്നതാണെന്നും യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ശ്മശാനത്തിന്‍റെ ഉപയോഗത്തിന് ബിപിഎല്‍ വിഭാഗക്കാരില്‍ നിന്നും 2250 രൂപയും മറ്റുള്ളവരില്‍ നിന്നും 3250 രൂപയും ഈടാക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//