Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (38) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റിലെ യോഗസെന്ററിന്‍റെ മുകള്‍ ഭാഗത്തുകൂടി പക്ഷികള്‍ കയറി ശല്യമുണ്ടാകുന്നതിനാല്‍ നെറ്റ് സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. എസ്. രാജേന്ദ്രന്‍ - 6100/- 2. ഗോപകുമാര്‍ - 7200/- കുറഞ്ഞ തുക ക്വാട്ട് ചെയ്ത എസ്. രാജേന്ദ്രന്‍ എന്നവരുടെ ക്വട്ടേഷന്‍ അംഗീകരിച്ചു തീരുമാനിച്ചു. പ്രസ്തുത പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും അസിസ്റ്റന്‍റ് എഞ്ചിനീയറുടെ വാല്യുവേഷന്‍ പ്രകാരമുള്ള തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//