Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (21) നമ്പര്‍ തീരുമാനം

തീരുമാനം:

'ഡിജി കേരളം' സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം - 2025 ആഗസ്റ്റ് 21 സെൻട്രൽ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന പരിപാടിക്ക് വന്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് തീരുമാനിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 500 പേരെയെങ്കിലും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് തീരുമാനിച്ചു. പരിപാടിയില്‍ പങ്കെടുക്കേണ്ടവരെ സെൻട്രൽ സ്റ്റേഡിയത്തില്‍ എത്തിക്കുന്നതിനായി വാഹനം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനും, ആയതിന് വരുന്ന ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//