Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിൽ ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകുന്ന ഒരു കുട്ടിയുടെ വായനയിൽ താൽപര്യം വർധിപ്പിക്കുന്നതിനും അറിവ് നേടുന്നതിനുമായി കുട്ടിയുടെ വീട്ടിൽ 'വീട്ടിൽ ഒരു പുസ്‌തകപ്പുര' എന്ന പേരിൽ ലൈബ്രറി ക്രമീകരിക്കേണ്ടതുണ്ട്. അതിലേക്കായി പുസ്‌തകങ്ങൾ, ഷെൽഫ് ലഭ്യമാക്കുന്നതിന് വേണ്ട സഹായം (സാമ്പത്തികമായും/സാധനങ്ങളായും) പ്രതീക്ഷിക്കുന്നതായി കാണിച്ച് നെടുമങ്ങാട് ബി.ആര്‍.സി. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധനസഹായം അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//