Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (24) നമ്പര്‍ തീരുമാനം

തീരുമാനം:

കേരള സർവകലാശാല സോഷ്യോളജി വിഭാഗം നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാംബുവും ഈറയും ഉപയോഗിച്ചുകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണവും പരിശീലനവും നടത്തുന്നതിന് 2025-26 സാമ്പത്തിക വർഷം ആര്യനാട് പഞ്ചായത്തിലെ തേവിയർകുന്നു ഉന്നതിയില്‍ നടപ്പാക്കാൻ സർവകലാശാല അനുമതി ലഭ്യമാക്കിയിട്ടുള്ളതായി അറിയിച്ചുകൊണ്ട് കേരള സർവകലാശാല സോഷ്യോളജി വിഭാഗം പ്രൊഫസര്‍ ഡോ. സന്ധ്യ ആര്‍.എസ്. നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. തേവിയർകുന്നു ഉന്നതിയിലെ നിവാസികള്‍‌ക്ക് തൊഴില്‍കണ്ടെത്തുന്നതിന് സഹായകരമാകുന്നതിനാലും, ട്രൈബൽ സ്കൂളിലെ കുട്ടികൾക്കായി അക്കാദമിക പരിപാടികളും അതോടൊപ്പം ഉന്നതിയിലെ ജനങ്ങൾക്ക് അവബോധന ക്ലാസ്സുകളും നല്‍കുമെന്ന് അറിയിച്ചിട്ടുള്ളതിനാലും കേരള സർവകലാശാല നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയില്‍ തേവിയർകുന്നു ഉന്നതിയെ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//