Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിൽ ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകുന്ന 5 കുട്ടികൾക്ക് ഓണത്തോടനുബന്ധിച്ച് 'ഓണചങ്ങാതി' എന്ന പേരിൽ ചങ്ങാതിക്കൂട്ടങ്ങൾ നടത്താറുണ്ട്. ഈ പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അത്യാവശ്യമായ സാധനങ്ങൾ (ഓണക്കോടി, പലവ്യജ്ഞന സാധനങ്ങൾ, മരുന്നുകൾ) എത്തിക്കാറുണ്ട്. ഇത്തരത്തിൽ ഈ വർഷം നടക്കുന്ന ഓണചങ്ങാതിക്ക് നിന്നും സഹായം (സാമ്പത്തികമായോ/സാധനങ്ങളായോ) സഹായം പ്രതീക്ഷിക്കുന്നതായി കാണിച്ച് നെടുമങ്ങാട് ബി.ആര്‍.സി. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ഓണത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് സഹായം നല്‍കുന്നത് ഉചിതമാണെന്ന് യോഗത്തിന് ബോധ്യമായതിനാല്‍ തനത് ഫണ്ടില്‍ നിന്നും 5,000/- രൂപയില്‍ അധികരിക്കാത്ത തുക ധനസഹായമായി അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//