Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

സംസ്ഥാനത്തോട്ടാകെ വിവിധ ഏജന്‍സികളും സംഘടനകളും സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി കൂടാതെ പരസ്യബോര്‍ഡുകള്‍ ബാനറുകള്‍ ഹോര്‍ഡിംഗുകള്‍ മുതലായവ സ്ഥാപിക്കുന്നതായും ഇവ റോഡിലേക്ക് തള്ളി നില്‍ക്കുന്നതായും അതുവഴി അപകടങ്ങള്‍ ഉണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ 06/10/2018 ലെ R C 2 /41/2018 ത സ്വ ഭ വ ഉത്തരവിന്‍ പ്രകാരവും ബഹു. കേരള ഹൈക്കൊടതിയുടെ 18/09/2018 ലെ 22750/2018 നമ്പര്‍ റിട്ട് പെറ്റിഷന്‍ ഉത്തരവിന്‍ പ്രകാരവും ടി ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരുന്നു. ടി ഉത്തരവുകള്‍ പഞ്ചായത്ത്‌ കമ്മറ്റി വിശദമായി പരിശോധിച്ചു. ബഹു.കോടതി ഉത്തരവും ബഹു സര്‍ക്കാര്‍ ഉത്തരവും പാലിക്കേണ്ടത് പഞ്ചായത്തിന്റെ നിയമപരമായ ഉത്തരവാദിത്വം ആയതിനാല്‍ ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള പരസ്യബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗുകളും അടിയന്തയാരമായി നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായി ആര്യനാട് ഗ്രാമ പഞ്ചായത്ത്‌ പ്രദേശത്തുള്ള പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്ന്‍ അഭ്യര്‍ഥിച്ച് വിപുലമായ പ്രചരണം നടത്തുന്നതിനും മൈക്ക് അനൌന്‍സ്മെന്റിലൂടെ ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുന്നതിനും അനൌന്‍സ്മെന്റ് തീയതി മുതല്‍ 3 ദിവസത്തിനകം ഉടമസ്ഥര്‍ തന്നെ പരസ്യബോര്‍ഡുകളും ബാനറുകളും സ്വന്തം ചെലവില്‍ നീക്കം ചെയ്യാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് ആയവ നീക്കം ചെയ്യുന്നതിനും കൂടാതെ ബന്ധപ്പെട്ടവര്‍ക്കെതിരെ ടി ചെലവ് തുക ഈടാക്കി മറ്റു നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//