Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി എന്ന പദ്ധതിയുടെ ഗുണഭോക്തവായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റ് പ്രകാരം ഒന്നാമതായ മായ.എസ്.ബി റോഡരികത്ത് വീട് ഒന്നാംപാലം പുറുത്തിപ്പാറ എന്നയാള്‍ ബ്ലോക്ക് പഞ്ചായത്ത്‌ നടപ്പിലാക്കുന്ന ഇതേ പദ്ധതിയില്‍ ടി വാര്‍ഡില്‍ നിന്നും ഒന്നാമതായി പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ടിയാള്‍ക്ക് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ആനുകൂല്യം ലഭ്യമാകും എന്നതിനാല്‍ ടിയാള്‍ക്ക് പകരം ഇതേ വാര്‍ഡില്‍ നിന്നും ഗ്രാമ സഭ ലിസ്റ്റ് പ്രകാരമുള്ള രണ്ടാമത്തെ ക്രമ നമ്പരില്‍ ഉള്‍പ്പെട്ട വ്യക്തിയായി ശ്രി. ആദി ദ്രാവിഡ് ബുദ്ധ് നിലയം പുറുത്തിപ്പാറ എന്നയാളെ പരിഗണിക്കുന്നതിന് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//