Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ മീനു ഭവനില്‍ ശ്രീ . ജി ഭാനു ,ടിയാളുടെ ഭാര്യ ശ്രീമതി കെ സിന്ധു എന്നിവര്‍ 14/08/2018 ല്‍ ഉണ്ടായ കാലവര്‍ഷകെടുതിയില്‍ തങ്ങള്‍ താമസിച്ചിരുന്ന V/519 നമ്പര്‍ കെട്ടിടം മരം വീണു പൂര്‍ണ്ണമായി തകര്‍ന്നു പോയതായും ടി വസ്തു ശ്രീ ജി ഭാനുവിന്റെ പേര്‍ക്ക് ആയതിനാല്‍ ടിയാളുടെ പേര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും വീട് അനുവദിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് തീരുമാനം താലൂക്ക് ഓഫീസിലേക്ക് നല്‍കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത്‌ കമ്മറ്റി കഴിഞ്ഞ കാലവര്‍ഷകെടുതിയില്‍ ടിയാളുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നതായി ബോധ്യപ്പെട്ടതായും നിലവില്‍ ഭവന രഹിതരായ ടി കുടുംബത്തിനു വസ്തുവിന്റെ ഉടമസ്ഥനായ ശ്രീ.ജി ഭാനു പേര്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള ആനുകൂല്യം താലൂക്ക് ഓഫീസില്‍ നിന്നും ലഭ്യമാക്കുന്നതിന് നെടുമങ്ങാട് തഹസില്‍ദാറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//