Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
13/12/2019
3(4)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ബഹു സര്‍ക്കാരിന്റെ 06/09/2019 തീയതിയിലെ സ ഉ (സാധാ) നം. 1951/2019 / ത സ്വ വ ഭ വ ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച് ഭാരത്‌ മിഷന്റെ ഭാഗമായുള്ള വെളിയിട വിസര്‍ജ്ജന മുക്ത ഭാരതം എന്ന പദ്ധതിയുടെ ഭാഗമായി അര്‍ഹതയുണ്ടായിരിന്നിട്ടും ഒഴുവാക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി വ്യക്തിഗത ഗാര്‍ഹിക ശൌചാലയങ്ങള്‍ ലഭ്യമാക്കുന്നതിന് ബഹു ജില്ലാ കളക്ട്റുടെ 546/DSM/TVM/19 നമ്പര്‍ ഉത്തരവ് പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളുടെ എണ്ണ പ്രകാരമുള്ള തുക ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേട്ടറുടെ അക്കൌണ്ടില്‍ നിന്നും പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൌണ്ടിലേക്ക് അനുവദിച്ച് ഉത്തരവ് ആയിട്ടുണ്ട്. ആകയാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ശൌചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ടി തുകയോടൊപ്പം തനത് ഫണ്ട് കൂടി ഉള്‍പ്പെടുത്തി പദ്ധതി ഭേദഗതി സമയത്ത് പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
Meeting Date
13/12/2019
3(5)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 262/ 20 നിര്‍മ്മിതി അംഗന്‍വാടി മെയിന്‍റ്റനന്‍സ് എന്ന പ്രവൃത്തി നടന്നു വരവേ ഫ്ലോറിംഗിന്റെ ഇനത്തില്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ ഏര്യ ഉള്ളതായും കൂടാതെ ഗേറ്റ് പിടിപ്പിക്കുന്നതിനായി കോമ്പൌണ്ട് വാള്‍ ഉയരം കൂട്ടേണ്ടതായും കാണുന്നു. ആയതിനാല്‍ എസ്ട്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചിരിക്കുന്നു . ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പ്രോജക്ടില്‍ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
3(6)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 86/20 നിധിന്‍ നഗര്‍ നടപ്പാത കോണ്‍ക്രീറ്റിംഗ് എന്ന പ്രവൃത്തിയില്‍ പ്രളയക്കെടുതിയില്‍ നടപ്പാതയുടെ ഇരുവശങ്ങളിലുമായി മണ്ണ് ഒലിച്ച്പോയി വലിയ ഓടയായി മാറിയിട്ടുണ്ട്. ആയതിനാല്‍ റോഡ്‌ ലെവലിംഗ് ചെയ്ത് മാത്രമേ പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ ആകയാല്‍ ആവശ്യമായ വ്യതിയാനങ്ങള്‍ വരുത്തി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥയായ അസിസ്റ്റന്റ് എന്‍ജിനിയര്‍ അപേക്ഷിച്ചിരിക്കുന്നു.. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പ്രോജക്ടില്‍ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
3(7)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണം നടത്തുന്ന കാട് വെട്ടിയന്ത്രം എന്ന പദ്ധതിയുടെ ഗുണഭോക്താക്കളായി ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കുന്നതിനു ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1, കൈരളി ഗ്രൂപ്പ് 2,സമത ഗ്രൂപ്പ് 3, സൗപര്‍ണിക ഗ്രൂപ്പ് 4, ലക്ഷ്മിശ്രീ ഗ്രൂപ്പ് 5 പുലരി ഗ്രൂപ്പ് 6,ധനലക്ഷ്മി ഗ്രൂപ്പ് 7 ആര്യ ഗ്രൂപ്പ് 8,അനുശ്രീ ഗ്രൂപ്പ് 9,ധന്യ ഗ്രൂപ്പ് 10, ലക്ഷ്മി ഗ്രൂപ്പ്
Meeting Date
13/12/2019
3(8)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള കാലിതൊഴുത്ത് നവീകരണവും വളക്കുഴിയും മൂത്രതൊട്ടി നിര്‍മ്മാണവും എന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 2 ആയി ഉള്‍പ്പെട്ടിട്ടുള്ള കരുണാകരന്‍ തെക്കേകോണം ചെറുമഞ്ചല്‍ എന്നയാള്‍ തനിയ്ക്ക് ടി ആനുകൂല്യം വേണ്ട എന്നറിയിച്ചതിനാല്‍ ഇതേ വാര്‍ഡില്‍ ഉള്‍പ്പെട്ടതും ടി വാര്‍ഡില്‍ ക്രമനമ്പര്‍ 2 ആയി ഉള്‍പ്പെട്ടിട്ടുള്ളതും ഗ്രാമ പഞ്ചായത്തിന്റെ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 22ആയി ഉള്‍പ്പെട്ടിട്ടുള്ളതുമായ ശ്രീമതി .ചിത്രലേഖ, ആര്‍ സി നിവാസ് ഈഞ്ചപ്പുരി എന്നയാള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് തീരുമാനിച്ചു..
Meeting Date
13/12/2019
3(9)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ. നാസറുദീന്‍ പഞ്ചായത്ത് കമ്മറ്റി മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് റീ സര്‍വ്വേ സൂപ്രണ്ട് ഓഫീസില്‍ നിന്നും സര്‍വ്വേയര്‍ അളന്ന് തിട്ടപ്പെടുത്തി തന്നിട്ടുള്ള 64 മീറ്റര്‍ വീതിയില്‍ തോട് പുറംമ്പോക്ക് വസ്തു പള്ളിവേട്ട പുനലാല്‍ മുറിയില്‍ കഞ്ഞിയാര്‍കോണം തടത്തരികത്ത് വീട്ടില്‍ ശ്രീ.ജോണ്‍ കുട്ടി അനധികൃതമായി നീര്‍ച്ചാല് നികത്തി വാഴ വെച്ച്കൊണ്ടും നീര്‍ച്ചാല് മൂടികൊണ്ടും കയ്യേറിയിരിക്കുകയാണ്. പലവട്ടം പഞ്ചായത്തില്‍ നിന്നും കൈയേറ്റം നടത്തിയ പ്രദേശം സന്ദര്‍ശിച്ച് പഞ്ചായത്ത് അധികാരികള്‍ രേഖാമൂലം നോട്ടീസ് നല്‍കിയിട്ടും ടിയാന്‍ ധിക്കാരപരമായി പുറംമ്പോക്ക് വസ്തു കയ്യേറിയിരിക്കുകയാണെന്നും കമ്മറ്റി ചര്‍ച്ച ചെയ്തു. ടിയാന്റെ പേരില്‍ പഞ്ചായത്ത് വക പുറംമ്പോക്ക് കയ്യേറ്റം നടത്തിയതിന് നിയമപരമായി നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തികൊണ്ട് പഞ്ചായത്ത് കംമ്മാറ്റി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
13/12/2019
3(10)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാരുകുന്നു - ആറ്റുമുക്ക് തടം പുതുതായി നിര്‍മ്മിക്കുന്നതിന് ശ്രീ.സനില്‍കുമാര്‍ , മുണ്ടാപ്ലാവിള വീട് തേവിയാരുകുന്നു എന്നയാള്‍ പരിപൂര്‍ണ്ണ സമ്മതത്തോടെ വിട്ടു നല്‍കിയ 4 സെന്റ്‌ വസ്തുവില്‍ കൂടി ടി തടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
13/12/2019
3(11)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 101/19-20 തട്ടാംവിളാകം ക്ഷേത്രനട നടപ്പാത കോണ്ക്രീ റ്റിംഗ് എന്ന പ്രോജക്റ്റ് പ്രകാരം പ്രവൃത്തി നിര്‍വഹണത്തിനായി സ്ഥല പരിശോധന നടത്തിയപ്പോള്‍ നിലവിലുള്ള സൈഡ് വാളിന്റെ താഴ് ഭാഗത്ത് നിന്നും കല്ലുകള്‍ ഇളകി മാറി പോയതായി കാണുന്നു ആയതിനാല്‍ ടി ഭാഗം ഒഴുവാക്കി റോഡ്‌ കോണ്‍ക്രീറ്റിംഗ് മാത്രം ചെയ്ത് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുള്ള അനുമതി നല്കുന്നത്തിനായുള്ള എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു . ടി പ്രോജക്റ്റിന്റെ അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
13/12/2019
3(12)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 202/2019-20 വലിയമല ഉത്പാദന കേന്ദ്രത്തിനു വസ്തു വാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ തിരുവനനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്ക്കകം മുറിയില്‍ ശ്രീമതി ഷീല , വലിയമല തടത്തരികത്ത് വീട് ടിയാളുടെ ഭര്‍ത്താവ്‌ ശ്രീ ശിവരാജന്‍ കീഴെതെങ്ങ് വിള പുത്തന്‍ വീട് വിഴവൂര്‍ എന്നിവരുടെ പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 ല്‍ റീസര്‍വ്വേ നമ്പര്‍ 382/ 13-5 ല്‍ പെട്ട 15 സെന്റ്‌ വസ്തുവെ സെന്റ്‌ ഒന്നിന് 90000/- രൂപ വിലയ്ക്ക് നല്‍കാം എന്ന് നല്‍കിയ ക്വട്ടേഷന്‍ കമ്മറ്റി പരിശോധിക്കുകയും സ്ഥല പരിശോധന നടത്തിയതില്‍ ടി സ്ഥലം ഉത്പാദനകേന്ദ്രം നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ടി ക്വട്ടേഷന്‍ കമ്മറ്റി അംഗീകരിച്ചു. സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
3(13)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമപത്തിക വര്‍ഷം നിര്‍വഹണം നടത്തുന്ന ഭിന്ന ശേഷിക്കാര്‍ക്ക് ട്രൈ സ്കൂട്ടര്‍ എന്ന പ്രോജക്റ്റിലേക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ ശ്രീ വിനു , വിനു മന്ദിരം, ഒന്നാംപാലം പറണ്ടോട് പി ഒ എന്നയാളെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
13/12/2019
3(14)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷം നിര്‍വഹണം നടത്തുന്ന ഈറ മുള തഴ എന്നിവ ഉപയോഗിച്ച് ഉല്‍പന്നങ്ങളോ മറ്റ് കരകൌശല പ്രവൃത്തികളോ ചെയ്യുന്ന പരമ്പരാഗത തൊഴിലുകളുടെ പ്രോത്സാഹനം (ജനറല്‍) എന്ന പ്രോജക്റ്റിലേക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ നിന്നുള്ള ദീപം ഈറ്റ തൊഴില്‍ യൂണിറ്റിനെ കൂടി , ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
13/12/2019
3(15)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 299/2019-20 പാലൈക്കോണം കമ്മ്യൂണിറ്റി ഹാളിന് ചുറ്റുമതില്‍ നിര്‍മ്മാണം എന്ന പ്രോജക്റ്റ് അടങ്കല്‍ തുകയില്‍ മാറ്റം ഇല്ലാതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
13/12/2019
3(16)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷം നിര്‍വഹണം നടത്തുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി എന്ന പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം പറണ്ടോട് ,ആര്യനാട് ക്ഷീരോത്പാദക സഹകരണസംഘങ്ങള്‍ സമര്‍പ്പിച്ച ഗുണഭോക്താക്കള്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കാന്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
13/12/2019
3(17)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 195 പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങല്‍ എന്ന പ്രോജക്റ്റ് പ്രകാരം പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങുന്നതിന് തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്കകം മുറിയില്‍ പറണ്ടോട് തട്ടാംവിളാകം വീട്ടില്‍ ശ്രീ ഷൈലാജ് ഖാന്‍ എന്നയാളുടെ പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 ല്‍ റീസര്‍വ്വേ നമ്പര്‍ 173/15-3,173/13ല്‍ പ്പെട്ട 15 സെന്റ്‌ വസ്തു സെന്റിന് 1,40,000/- രൂപ നിരക്കില്‍ 15 സെന്റ്‌ വാങ്ങുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ 07/12/2018 ലെ I(21) നമ്പര്‍ പ്രകാരം തീരുമാനം എടുത്തിട്ടുണ്ട്.ഭൂമിയുടെ വാല്യുവേഷന്‍ സാക്ഷ്യപത്രത്തിലെ തുക 20,45,809/- രൂപ എന്നിരിക്കെ 20,10,000/- രൂപയ്ക്ക് യ്ക്ക് 15 സെന്റ്‌ സ്ഥലം നല്‍കികൊള്ളാം എന്നുള്ള വസ്തു ഉടമയുടെ സമ്മതപത്രത്തിന്റെയുംമറ്റു രേഖകളുടെയും അടിസ്ഥാനത്തില്‍ ടി വസ്തു വാങ്ങുന്നതിന് ബഹു പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്റ്ററുടെ അനുമതി ലഭ്യമായതിനെ തുടര്‍ന്ന്‍ ടി വസ്തു വാങ്ങിയിട്ടുണ്ട്. നേരത്തെ വസ്തു തന്ന അതേ വിലയ്ക്ക് ഇതോടു ചേര്‍ന്ന 2 സെന്റ്‌ വസ്തു കൂടി തന്നുകൊള്ളാം എന്നു വസ്തു ഉടമ അറിയിച്ചിരിക്കുന്നു. പ്രോജക്റ്റ് അടങ്കല്‍ തുക 2500000/- രൂപ ആയിരിക്കെ ആധാരം എഴുത്ത് കൂലി ഉള്‍പ്പെടെ 2224875/- രൂപ ടി വസ്തു വാങ്ങുന്നതിന് ആകെ ചെലവായിട്ടുണ്ട്. ഇതോടു ചേര്‍ന്നുള്ള 2 സെന്റ്‌ വസ്തു കൂടി വാങ്ങുന്നത് കൂടുതല്‍ ഉപയോഗപ്രദമായിരിക്കും എന്ന് കമ്മറ്റി വിലയിരുത്തി. ആകയാല്‍ വസ്തു ഉടമ 2 സെന്റ്‌ വസ്തു കൂടി നല്‍കാം എന്ന് അറിയിച്ച സ്ഥിതിയ്ക്ക് ടി പ്രോജക്റ്റിന്റെ അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ ടി 2 സെന്റ്‌ വസ്തു കൂടി ഇതേ പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി വാങ്ങാനുള്ള നിയമ നടപടി സ്വീകരിക്കാന്‍ ടി പ്രോജക്ടിന്റെ നിര്‍വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Meeting Date
13/12/2019
3(18)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 245 /2019-20 നെല്ലിവിള കോളനി റോഡ് സൈഡ് വാൾ നിർമാണം&റോഡ് മെയ്ന്റനൻസ് എന്ന പ്രോജക്റ്റിന്റെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
3(19)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 309 /2019-20 ബൌണ്ടര്‍മുക്ക് നടപ്പാത സൈഡ് വാള്‍ നിര്‍മ്മാണം , 311 / 2019-20 കീഴ്പാലൂര്‍ ചെരുപ്പാണി കലുങ്ക് നിര്‍മ്മാണം എന്നീ പ്രോജക്റ്റുകളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
3(20)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 205 /2019-20 പുറുത്തിപ്പാറ സ്റ്റേഡിയം നിര്‍മ്മാണം,310 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് സൈഡ് വാള്‍ നിര്‍മ്മാണം എന്നീ പ്രോജക്റ്റുകളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
3(21)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാം പഞ്ചായത്തില്‍ 2019 -20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 309 ബൌണ്ടര്‍മുക്ക് നടപ്പാത കോണ്‍ക്രീറ്റ് എന്ന പ്രോജക്ടിന്റെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
13/12/2019
3(22)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാം പഞ്ചായത്തില്‍ 2019 -20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു 1 പ്രോജക്റ്റ് നമ്പര്‍ 246 ഗണപതിയാംകുഴി- ആറാട്ട്കടവ് ഓടനിര്‍മ്മാണം 2, പ്രോജക്റ്റ് നമ്പര്‍ 260 മീനാങ്കല്‍ അംഗനവാടി അറ്റകുറ്റപണി 3, പ്രോജക്റ്റ് നമ്പര്‍ 144 മീനാങ്കല്‍ സി.എച്ച്.സി.സബ്സെന്‍റര്‍ നവീകരണം
Meeting Date
13/12/2019
3(23)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള കറവ പശു വിതരണം (ജനറല്‍ ),കറവ പശു വിതരണം എസ് റ്റി, കറവ പശു വിതരണം (വനിത) എന്നീ പ്രോജക്റ്റ്കള്‍ നടപ്പിലാക്കുന്നതിനു വേണ്ടി താഴെ പറയുന്ന അംഗങ്ങളാല്‍ രൂപീകരിച്ച പര്‍ച്ചയിസിംഗ് കമ്മറ്റി പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു. 1, ശ്രീമതി കെ അജിത , വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സന്‍ 2 ഡയറി ഫാം ഇന്സ്ട്രക്റ്റര്‍ 3 മഞ്ചു എസ്‌ , പ്ലാവിള വീട് കോട്ടയ്ക്കകം 4 ബിന്ദു എ , സൂര്യഗായത്രി , പറണ്ടോട് 5 കൃഷ്ണകുമാരി , മലര് വീണ കരിയ്ക്കകം , പറണ്ടോട് 6 അപ്പുകുട്ടന്‍ , പൂവന്‍ വീട് ചൂഴ 7 ഇസഹാക്ക് , മിസ്പയില്‍ വീട് വലിയകലുംഗ്
Meeting Date
13/12/2019
3(24)
Agenda
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തികവർഷം അസ്സി.സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായി നടപ്പിലാക്കുന്ന സ്പിൽ ഓവർ പ്രോജക്ടായ “ SOO308/2021 ഈറ്റ തൊഴിലാളികള്‍ക്ക് അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രോത്സാഹനനം വനിതഗ്രൂപ്പുകള്‍ക്ക് (SCP) ” എന്ന പ്രോജക്റ്റിന് താഴെ പറയുന്ന അംഗങ്ങള്‍ അടങ്ങിയ സംഗമം ഗ്രൂപ്പിനെ ടി പ്രോജക്റ്റിന്റെ ഗുണഭോക്താവായി അംഗീകരിച്ച് തീരുമാനിച്ചു. ടി ഗ്രൂപ്പിന് ആനുകൂല്യം നല്‍കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു . വസുമതി , ജ്യോതിഷ് ഭവന്‍ , ആര്യനാട് സുലോചന , പ്ലാമൂട്ട് വീട് , ചെറിയാര്യനാട് ഗീത, മേക്കുംകര പുത്തന്‍ വീട് , ചെറിയാര്യനാട് സുജാത , വിനീഷ് ഭവന്‍ , ചെറിയാര്യനാട് (5) ലളിത , പ്ലാമൂട്ട് വീട് , ചെറിയാര്യനാട്
Meeting Date
13/12/2019
4(1)
Agenda
വസ്തു നികുതി പിരിവ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ജനുവരിയില്‍ തന്നെ നികുതി പിരിവ് 100 ശതമാനം ആക്കുന്നതിന് വ്യാപകമായ പരസ്യം ചെയ്യുന്നതിനും ഗ്രാമപഞ്ചായത്ത് വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് മുമ്പ് (ലൈസന്‍സ്, വിവാഹം , പെര്‍മിറ്റ്, പെന്‍ഷന്‍, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ )നികുതി അടച്ചെന്ന് ഉറപ്പുവരുത്തുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
5(1)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട Construction of Subcentre (50 lakhs) എന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് 01/03/2019 തീയതിയിലെ IV(9) തീരുമാനപ്രകാരം WAPCOS ltd എന്ന അക്രഡിറ്റഡ് സ്ഥാപനത്തെ ചുമതലപ്പെടുത്തിയി ട്ടുണ്ട്. ആയത് പ്രകാരം ടി സ്ഥാപനം തയ്യാറാക്കി നല്‍കിയ ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) യോഗം അംഗീകരിച്ചു. ടി സ്ഥാപനവുമായി എഗ്രിമെന്‍റില്‍ ഏര്‍പ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിനും അഡ്വാന്‍സ് തുക WAPCOS ltd എന്ന സ്ഥാപനത്തിന് നല്‍കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
5(2)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട Renovation of Valiyakalungu Stadium , Construction of APJ Abdulkalam mini stadium , Construction of Convergence centre & Construction of Day care എന്നീ പദ്ധതികളുടെ നിര്‍വ്വഹണ ചുമതല 07/12/2018 തീയതിയിലെ 8(2) തീരുമാന പ്രകാരം WAPCOS ltd എന്ന അക്രഡിറ്റഡ് സ്ഥാപനത്തിന് നല്‍കിയിരുന്നു. ആയത് പ്രകാരം ടി സ്ഥാപനം നിര്‍വ്വഹണം ആരംഭിച്ചിട്ടുളളതും. അഡ്വാന്‍സ് തുക ടി സ്ഥാപനത്തിന് നല്‍കിയിട്ടുളളതുമാണ്. ടി പദ്ധതികളുടെയെല്ലാം എഗ്രിമെന്‍റ് കാലാവധി 06/11/2019 തീയതി അവസാനിച്ചു. ഈ സാഹചര്യത്തില്‍ ടി വര്‍ക്കുകളുടെ പൂര്‍ത്തീകരണത്തിനായി ടി പദ്ധതികളുടെയെല്ലാം എഗ്രിമെന്‍റ് കാലാവധി ഈ സാമ്പത്തികാവസാനം (31/03/2020) വരെ നീട്ടി നല്‍കുന്നതിനും ആയത് പ്രകാരം എഗ്രിമെന്‍റ് പുതുക്കുന്നതിനുമുളള നടപടി സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
5(3)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാള്‍ വൈദ്യുതീകരണം എന്ന പ്രവൃത്തിയില്‍ 13/12/2019 തീയതി നടന്ന ടെണ്ടറില്‍ പങ്കെടുത്ത ആരും E M D ഒടുക്കാത്തതിനാല്‍ റീ ടെണ്ടര്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പ്രവൃത്തി വളരെ അടിയന്തിരമായി റീ ടെണ്ടര്‍ ചെയ്ത് പദ്ധതി നിര്‍വഹണം പൂര്‍ത്തീകരിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
5(4)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച 25 ലക്ഷം രൂപ അടങ്കല്‍ തുകയുളള MANPURAM CULVERT CONSTRUCTION എന്ന പദ്ധതിക്ക് ആവശ്യമായ എസ്റ്റിമേററ് തയ്യാറാക്കി സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് യോഗം എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
5(5)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി 500000/- രൂപ അടങ്കല്‍ തുകയായി ഉള്‍പ്പെടുത്തിയിട്ടുള്ള Construction of mother and girl friendly toilets എന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ടി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
5(6)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച കീഴ്പാലൂര്‍ ഗ്രാമകേന്ദ്രത്തിന്‍റെ പ്രവര്‍ത്തി പൂര്‍ത്തിയായിട്ടുണ്ട്. ടി പദ്ധതിയിലെ ടെണ്ടര്‍ സേവിംഗ്സ് തുക ഉപയോഗിച്ച് ടി ഗ്രാമകേന്ദ്രത്തിന് സ്റ്റേജ് നിര്‍മ്മിക്കുന്നതിനും മറ്റു അനുബന്ധ വര്‍ക്കുകള്‍ക്കുമുളള എസ്റ്റിമേറ്റ് എടുത്ത് ഓപ്പണ്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് യോഗം എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
5(7)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Construction of convention centre എന്ന പ്രോജക്റ്റ് എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം മാറ്റം വരുത്താന്‍ ടി പ്രോജക്റ്റിന്റെ നിര്‍വഹണ ഏജന്‍സി യായ WAPCOS ലിമിറ്റഡ് നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. Landscaping , Verical garden Video Wall എനിവ ഒഴുവാക്കുക 2. Convergence സെന്ററിന്റെ മൂന്നാം നില ഷീറ്റ് റൂഫിംഗ് യോട് കൂടിയ കോണ്‍ഫറന്‍സ് ഹാള്‍ ആക്കി നിര്‍മ്മിക്കുക 3. കോണ്‍ഫറന്‍സ് ഹാള്‍ ആക്കാന്‍ നിശ്ചയിച്ചിരുന്ന രണ്ടാം നില ഒരു ഹാളും രണ്ട് ഓഫീസ് റൂമും ആക്കി മാറ്റുക 4. Floor tile പ്രായം കൂടിയവര്‍ക്ക് സുരക്ഷിതമായantiskid Tile ആക്കി മാറ്റുക
Meeting Date
13/12/2019
5(8)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Construction of APJ Abdul Kalam mini stadium എന്ന പ്രോജക്റ്റ് എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം മാറ്റം വരുത്താന്‍ ടി പ്രോജക്റ്റിന്റെ നിര്‍വഹണ ഏജന്‍സി യായ WAPCOS ലിമിറ്റഡ് നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. റീട്ടയിനിംഗ് വാള്‍ ന്റെ പ്രവൃത്തി ഒഴിവാക്കുക 2. Indoor stadium multipurpose sports നും കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ ഉപയോഗിക്കുക. 3. ഒരു ഓഫീസ് റൂം കൂടി ചേര്‍ക്കുക
Meeting Date
13/12/2019
5(9)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Renovation of Valiyakalungu stadium എന്ന പ്രോജക്റ്റ് എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം മാറ്റം വരുത്താന്‍ ടി പ്രോജക്റ്റിന്റെ നിര്‍വഹണ ഏജന്‍സി യായ WAPCOS ലിമിറ്റഡ് നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. ഫുട്ബോള്‍ പോസ്റ്റ്‌ കൂടി ചേര്‍ക്കുക 2. ഒരു ഓഫീസ് റൂമും 2 ടോയിലെറ്റും കൂടി ഉള്‍പ്പെടുത്തുക
Meeting Date
13/12/2019
5(10)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പുറുത്തിപ്പാറ ഗ്രാമകേന്ദ്രം നിര്‍മ്മാണം എന്ന പ്രവൃത്തി നടന്ന് വരവേ ഒര്‍ജിനല്‍ എസ്റ്റിമേറ്റില്‍ നിന്നും ചില ഇനങ്ങളുടെ അളവുകളില്‍ വ്യതിയാനം വരുകയുണ്ടായി. ആയതിനാല്‍ ടി പ്രവൃത്തിയുടെ തൃപ്തികരമായ പൂര്‍ത്തീകരണത്തിനു ആവശ്യമായ മാറ്റങ്ങള്‍ വരുത്തി എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുള്ള അനുമതി നല്‍കണമെന്നുള്ള ടി പ്രവൃത്തിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്‍റ്റ് എന്ജിനിയറുടെ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
13/12/2019
5(11)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ്‌ മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷ.ന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള UPGRADATION OF PRIMARY,SECONDARY AND HIGHER SECONDARY SCHOOL എന്ന COMPONENT-ല്‍ ഉള്‍പ്പെട്ട (750000/- രൂപ വകയിരുത്തിട്ടുള്ള) INSTALLATION OF SMART CLASS ROOM IN FIVE SCHOOL എന്ന പദ്ധതിയുടെ നിര്‍വഹണത്തിന് പഞ്ചായത്ത് കമ്മിറ്റിയുടെ 14/01/2019 തീയതിയിലെ III(4) തീരുമാന പ്രകാരം കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (SIDCO) എന്ന സ്ഥാപനം സമർപ്പിച്ച ഇൻവോയിസ് അംഗീകരിച്ചു നൽകിയിരുന്നു. ജനുവരിയിൽ തന്നെ വർക്ക് ഓർഡർ നൽകുകയും ചെയ്തിരുന്നു എന്നത് യോഗം ചർച്ച ചെയ്തു. എന്നാൽ നാളിതുവരെ (ഏകദേശം 1 വർഷമായിട്ടും ) ടി പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ടി സ്ഥാപനത്തിൽ നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് യോഗം അഭിപ്രായപ്പെട്ടു. സമയ ബന്ധിതമായി ഈ പദ്ധതി പൂർത്തിയാക്കേണ്ടതിനാൽ SIDCO എന്ന സ്ഥാപനത്തിന് നൽകിയ വർക്ക് ഓർഡർ ക്യാൻസൽ ചെയ്യുന്നതിനും മറ്റൊരു ഏജന്‍സിയെ അടിയന്തിരമായി കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
13/12/2019
5(12)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ Street Light Extension- നു വേണ്ടി ഒരു കോടി രൂപ റർബൻ മിഷൻ പദ്ധതിയിൽ വകയിരുത്തിയിരുന്നു. ഇതിൽ 5425983/- രൂപ Line Extension Post Shifting തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി വിനിയോഗിച്ചു. പഞ്ചായത്തിലെ പ്രധാന നിരത്തുകളെല്ലാം പദ്ധതി പ്രകാരം Street Line എത്തിക്കുന്നതിന് സാധിച്ചു. പ്രധാന നിരത്തുകളിൽ ഇനിയും Street Line എത്താത്ത പ്രദേശങ്ങളിൽ Line എത്തിക്കുന്നതിന് KSEB -യിൽ എസ്റ്റിമേറ്റ് എടുത്ത് നൽകുന്നതിന് കത്ത് നൽകിയിട്ടുണ്ട്. Street Line വലിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രകാശം എത്തിക്കുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ സുരക്ഷയുടെ ഭാഗമായി കൂടുതൽ പ്രകാശം പരത്തുന്ന ലൈറ്റുകൾ സ്ഥാപിക്കേണ്ട ആവിശ്യകതയും കമ്മിറ്റി ചർച്ചചെയ്തു. പദ്ധതിയുടെ ബാക്കി നിൽക്കുന്ന തുകയിൽ നിന്നും 42 ലക്ഷം രൂപ LED Bulb, LED Light, Minimast Light, Top Light തുടങ്ങിയവ സ്ഥാപിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
13/12/2019
6(1)
Agenda
ലൈഫ് മിഷന്‍
Decision
ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് നടത്തുന്ന ലൈഫ് മിഷന്‍ പദ്ധതി ബ്ലോക്ക് തല ഗുണഭോക്തൃ സംഗമത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ള എല്ലാ ഗുണഭോക്താക്കളെ പങ്കെടുപ്പിക്കുന്നതിനും ടി ഗുണഭോക്താക്കള്‍ക്ക് ബ്ലോക്ക് തല സംഗമത്തില്‍ പങ്കെടുക്കുന്നതിനു വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ആയതിനുള്ള തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
6(2)
Agenda
ലൈഫ് മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ മണ്ണാറം മണ്ണാറത്ത് വീട്ടില്‍ ശ്രീമതി. സരസ്വതി അമ്മ പേര്‍ക്കോ ടിയാളുടെ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട മറ്റാര്‍ക്കോ സ്വന്തമായി വീടില്ലാത്തതിനാല്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്താവായ ടിയാളുമായി കരാറില്‍ ഏര്‍പ്പെട്ട് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
7(1)
Agenda
എം ജി എന്‍ ആര്‍ ജി എസ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS പദ്ധതി പ്രകാരം 2019-20 സാമ്പത്തിക വര്‍ഷം ചെയ്യേണ്ട പ്രവൃത്തികള്‍ കണ്ടെത്തുന്നതിനായി ലേബര്‍ ബഡ്ജറ്റ് തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഗ്രാമസഭകള്‍ ചുവടെ പറയും പ്രകാരം ചുവടെ പറയുന്ന തീയതികളില്‍ നടത്തുന്നതിന് തീരുമാനിച്ചു. ക്രമ നമ്പര്‍ വാര്‍ഡ്‌ സ്ഥലം തീയതി സമയം 1 കീഴ്പാലൂര്‍ കമ്മ്യൂനിട്ടി ഹാള്‍ കീഴ്പാലൂര്‍ 23-12-19 11.00 AM 2 മീനാങ്കല്‍ ഗവ.ട്രൈബല്‍ ഹൈസ്കൂള്‍ മീനാങ്കല്‍ 24-12-19 3.00 PM 3 തേവിയാരുകുന്നു GTLPS തേവിയാരുകുന്നു 28-12-19 11.00 AM 4 പൊട്ടന്‍ചിറ ഹൗസിംഗ് ബോര്‍ഡ്‌ അംഗന്‍ വാടി 28-12-19 11.00 AM 5 ഈഞ്ചപ്പുരി LPS ഈഞ്ചപ്പുരി 27-12-19 11.00 AM 6 കൊക്കൊട്ടെല NSS UPS കൊക്കൊട്ടെല 28-12-19 11.00 AM 7 പാലൈക്കോണം സാഗര്‍ കോളേജ് 28-12-19 11.00 AM 8 ഇരിഞ്ചല്‍ സി എസ് ഐ ചര്‍ച്ച് ഹാള്‍ ഇരിഞ്ചല്‍ 28-12-19 11.00 AM 9 പള്ളിവേട്ട സി എസ് ഐ ചര്‍ച്ച് ഹാള്‍ ഇരിഞ്ചല്‍ 28-12-19 3.00 PM 10 കാഞ്ഞിരംമൂട് GLPS പഴയതെരുവ് 28-12-19 11.00 AM 11 കാനക്കുഴി ST THOMAS സ്കൂള്‍ കാനക്കുഴി 28-12-19 3.00 PM 12 ചൂഴ ലൂഥര്‍ഗിരി യു പി സ്കൂള്‍ 23-12-19 3.00 PM 13 ആര്യനാട് ടൌണ്‍ MGNREGS കോണ്‍ഫറന്‍സ് ഹാള്‍ 26-12-19 2.00PM 14 കോട്ടയക്കകം MGNREGS കോണ്‍ഫറന്‍സ് ഹാള്‍ 23-12-19 3.00 PM 15 ഇറവൂര്‍ NSS കരയോഗം ഹാള്‍ ഇറവൂര്‍ 27-12-19 3.00 PM 16 വലിയകലുങ്ക് UPS വലിയകലുങ്ക് 27-12-19 11.00AM 17 പറണ്ടോട് UPS വലിയകലുങ്ക് 27-12-19 3.00 PM 18 പുറുത്തിപ്പാറ ST വിക്റ്റേഴ്സ് LPS പറണ്ടോട് 29-12-19 3.00 PM ഊരുകൂട്ടം GTLPS തേവിയാരുകുന്നു 21-12-19 11.00 AM
Meeting Date
13/12/2019
7(2)
Agenda
എം ജി എന്‍ ആര്‍ ജി എസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് മുഖേന തേവിയാരുകുന്ന് എസ്സ്.റ്റി മേഖലയില്‍ 16/12/2019 ന് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന് ആവശ്യമായി വരുന്ന ചെലവുകള്‍ തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തുക റീ കൂപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
13/12/2019
7(3)
Agenda
എം ജി എന്‍ ആര്‍ ജി എസ്
Decision
ഹരിതകേരളം മിഷന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നദി പുനരുജ്ജീവനം എന്ന പദ്ധതി പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡിലെ കല്ല്‌പാലം തോട് 28/12/2019 രാവിലെ 11 മണിയ്ക്ക് പുനരുദ്ധാരണം / നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന് കമ്മറ്റി തീരുമാനിച്ചു.
Meeting Date
13/12/2019
7(4)
Agenda
എം ജി എന്‍ ആര്‍ ജി എസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് - ന്‍റെ പുതിയ ഓഫീസ് കെട്ടിടത്തിന് സര്‍വ്വീസ് കണക്ഷന്‍ ലഭിയ്ക്കുന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി-യില്‍ നിന്നും ലഭ്യമായ 43962/- രൂപയുടെ 02/12/2019 തീയതിയിലെ DB-21/ARD-67/19-20 നമ്പര്‍ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടില്‍ നിന്നും കെ.എസ്സ്.ഇ.ബി-യില്‍ ഒടുക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തുക റീ കൂപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/12/2019
7(5)
Agenda
എം ജി എന്‍ ആര്‍ ജി എസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2020-2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലേബര്‍ ബഡ്ജറ്റില്‍ 1434 പ്രോജക്ടുകളിലായി 12,70,29,000 രൂപയുടെ ലേബര്‍ ബഡ്ജറ്റ് കമ്മിറ്റി ഐക്യകണ്ഠ്യേന അംഗീകരിച്ചു തീരുമാനിച്ചു.
Meeting Date
13/12/2019
8(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്ലാ ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
Meeting Date
13/12/2019
9(1)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് വാട്ടര്‍ അതോറിട്ടി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറുടെ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. പഞ്ചമി ക്ഷേത്രത്തിലേക്കുള്ള റോഡ്‌ കോണ്ക്രീറ്റ് നടത്തിയപ്പോള്‍ കുടിവെള്ള പൈപ്പ് ലൈന്‍ കേട് വരുത്തിയത് മൂലം കുടിവെള്ളം പാഴായികൊണ്ടിരിക്കുന്നു. ആയത് പരിഹരിക്കുന്നതിലെക്കായി പുതുതായി ചെയ്തിട്ടുള്ള കോണ്ക്രീറ്റ് പൊട്ടിക്കുന്നതിനുള്ള അനുവാദം തരുന്നതിനോടൊപ്പം അതിലേയ്ക്കുള്ള ചെലവും ടി കോണ്‍ട്രാക്ടര്‍ തന്നെ വഹിക്കണമെന്നതാണ് കത്തിലെ വിഷയം.ടി വിഷയത്തിന്‍മേല്‍ പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും കോട്ടയ്ക്കകം വാര്‍ഡിലേയ്ക്കും കുടിവെള്ളത്തിനു തടസ്സം നേരിടുന്നതിനാലും ടി വാട്ടര്‍ സപ്ലൈ ലീക്ക് പരിഹരിക്കുന്നതിലേയ്ക്കായി പുതുതായി ചെയ്തിട്ടുള്ള കോണ്‍ക്രീട്ടിംഗ് പൊട്ടിക്കുന്നതിനും വാട്ടര്‍ സപ്ലൈ ലീക്ക് പരിഹരിച്ച് കഴിഞ്ഞാല്‍ പൊളിച്ച് മാറ്റിയ ഭാഗത്തെ കോണ്‍ക്രീറ്റിംഗ് പുന:സ്ഥാപിക്കുന്നതിനും ആര്യനാട് വാട്ടര്‍ അതോറിട്ടി സെക്ഷന്‍ എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
13/12/2019
9(2)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
കോഴിക്കോട് വെച്ച് നടക്കുന്ന ദേശീയ ബധിര കായിക മേളയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം അനുവദിയ്ക്കണമെന്നുളള ബഹു.സര്‍ക്കാര്‍ ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 5000/- രൂപ അനുവദിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തരുമാനിച്ചു
Meeting Date
13/12/2019
9(3)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കമ്മ്യൂണിറ്റി ഹാളിലെ കംമ്പ്രസറും മോട്ടോറും സര്‍വീസ് ചെയ്ത് കേടുപാട് മാറ്റിയതിന് 3868/- രൂപ അനുദിയ്ക്കണമെന്നുളള ശ്രീ.ഷാജി.ഡി-യുടെ അപേക്ഷ യോഗം അംഗീകരിച്ചു തുക അനുവദിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തരുമാനിച്ചു.
Meeting Date
13/12/2019
9(4)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് -ലെ ഡെസ്ക്ടോപ്പിന്‍റെ മദര്‍ബോര്‍ഡ് മാറ്റി പുതിയത് വാങ്ങിയതിന് ചെലവായ 5000/- രൂപ അനുദിയ്ക്കണമെന്നുളള മെഡിടെക്ക്-ന്‍റെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തുക റീകൂപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തരുമാനിച്ചു.
Meeting Date
13/12/2019
9(5)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് -ലെ ഡെസ്ക്ടോപ്പിന്‍റെ മദര്‍ബോര്‍ഡ് മാറ്റി പുതിയത് വാങ്ങിയതിന് ചെലവായ 5000/- രൂപ അനുദിയ്ക്കണമെന്നുളള മെഡിടെക്ക്-ന്‍റെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തുക റീകൂപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തരുമാനിച്ചു.
Meeting Date
13/12/2019
9(6)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്‌ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച് വരുന്ന ശ്രീ രജിത്ത് ആര്‍ , അജിതാ ഭവന്‍, ഐത്തി പറണ്ടോട് പി ഒ എന്നയാളുടെ പ്രവര്‍ത്തനം യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ വളരെയധികം തൃപ്തികാരമാണ് എന്നും പഞ്ചായത്ത് തല കേരളോത്സവം നടത്തിപ്പിലും മറ്റും ടിയാളുടെ പ്രവര്‍ത്തനം പ്രശസനീയമാണ് എന്നും മെമ്പര്‍മാര്‍ അഭിപ്രായപ്പെട്ടു. ആകയാല്‍ തുടര്‍ന്നും ടിയാളെ തന്നെ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ആയി നിലനിര്‍ത്തുന്നതിന് യുവജന ക്ഷേമ ബോര്‍ഡ്‌ ജില്ലാ പ്രോഗ്രാം ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
13/12/2019
9(7)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചല്‍ വാര്‍ഡില്‍ ഇരിഞ്ചല്‍ ജനസമിതി ടി വാര്‍ഡില്‍ ജിയോ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് അ നുമതി നല്‍കിയത് സംബന്ധിച്ച അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. വളരെയധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു വാര്‍ഡാണിത്. ആര്യനാട് - കാട്ടാക്കട പ്രധാന റോഡിന് 15 മീറ്റര്‍ സമീപത്തായി ഒരു മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങി. 30 മീറ്ററിനുള്ളില്‍ 500 കുടുംബങ്ങള്‍ ആരാധിച്ച് വരുന്ന രണ്ട് ക്രിസ്തീയ ദേവാലയങ്ങളും, വൃദ്ധ ജനങ്ങളും കാന്‍സര്‍ ബാധിതരായ ആളുകളും കുഞ്ഞുങ്ങളും ഉള്ള സ്ഥലമാണ്. പഞ്ചായത്ത് കമ്മറ്റിയുടെ 10/10/2018 തീയതിയിലെ IX(15) നമ്പര്‍ തീരുമാന പ്രകാരം പാരിസ്ഥിതിക പ്രശ്നം ഉടലെടുക്കാന്‍ സാധ്യത ഉണ്ടാകും എന്നതിനാല്‍ ടി മൊബൈല്‍ ടവറിന് പെര്‍മിറ്റ്‌ നല്‍കണ്ട എന്ന് പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. ടി തീരുമാനത്തെ ചലഞ്ച് ചെയ്തുകൊണ്ട് M/S റിലയന്‍സ് ജിയോ ഇന്‍ഫോം ലിമിറ്റഡ് ബഹു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണലില്‍ 748/2018 നമ്പര്‍ പ്രകാരം അപ്പീല്‍ നല്‍കുകയും അന്തിമ വിധി മൊബൈല്‍ കമ്പനിയ്ക്ക് ലഭിക്കുകയും ചെയ്തു. ബഹു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ അനുവദിക്കുകയും ചെയ്തു. പെര്‍മിറ്റ്‌ നല്കിയ ശേഷം ഇരിഞ്ചല്‍ പ്രദേശത്തെ ആളുകളുടെ പരാതി പഞ്ചായത്ത് കമ്മറ്റി പരിഗണിക്കുകയും ടി പെര്‍മിറ്റ്‌ നല്‍കിയതിന് ശേഷം ടി നിര്‍മ്മാണം തുടര്‍ന്നാല്‍ ജീവനോ സ്വത്തിനോ ഭീഷണിയാകും എന്ന് പഞ്ചായത്ത് കമ്മറ്റിയ്ക്ക് ഉത്തമ ബോധ്യം വന്നിട്ടുണ്ട്.എന്നാലും ടി വിഷയം സംബന്ധിച്ച് നിലവിലുള നിയമങ്ങള്‍ക്കും കോടതി വിധികള്‍ക്കും അനുസരിച്ച് 10/10/2018 തീയതിയിലെ IX(15) നമ്പര്‍ തീരുമാനം സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
13/12/2019
9(8)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെയ്ന്‍ബോ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌ ഭാരവാഹികള്‍ തങ്ങളുടെ ക്ലബിന് സ്പോര്‍ട്സ് കിറ്റ് അനുവദിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിലവില്‍ സ്പോര്‍ട്സ് കിറ്റ് വിതരണത്തിന് പ്രോജക്റ്റ് ഇല്ലാത്തതിനാല്‍ വരും വര്‍ഷം പ്രോജക്റ്റ് രൂപീകരണ സമയത്ത് ഗ്രാമസഭ തീരുമാന പ്രകാരം നടപടി സ്വീകരിക്കാം എന്ന്‍ തീരുമാനിച്ചു.