Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചല്‍ വാര്‍ഡില്‍ ഇരിഞ്ചല്‍ ജനസമിതി ടി വാര്‍ഡില്‍ ജിയോ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് അ നുമതി നല്‍കിയത് സംബന്ധിച്ച അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. വളരെയധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു വാര്‍ഡാണിത്. ആര്യനാട് - കാട്ടാക്കട പ്രധാന റോഡിന് 15 മീറ്റര്‍ സമീപത്തായി ഒരു മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങി. 30 മീറ്ററിനുള്ളില്‍ 500 കുടുംബങ്ങള്‍ ആരാധിച്ച് വരുന്ന രണ്ട് ക്രിസ്തീയ ദേവാലയങ്ങളും, വൃദ്ധ ജനങ്ങളും കാന്‍സര്‍ ബാധിതരായ ആളുകളും കുഞ്ഞുങ്ങളും ഉള്ള സ്ഥലമാണ്. പഞ്ചായത്ത് കമ്മറ്റിയുടെ 10/10/2018 തീയതിയിലെ IX(15) നമ്പര്‍ തീരുമാന പ്രകാരം പാരിസ്ഥിതിക പ്രശ്നം ഉടലെടുക്കാന്‍ സാധ്യത ഉണ്ടാകും എന്നതിനാല്‍ ടി മൊബൈല്‍ ടവറിന് പെര്‍മിറ്റ്‌ നല്‍കണ്ട എന്ന് പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. ടി തീരുമാനത്തെ ചലഞ്ച് ചെയ്തുകൊണ്ട് M/S റിലയന്‍സ് ജിയോ ഇന്‍ഫോം ലിമിറ്റഡ് ബഹു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണലില്‍ 748/2018 നമ്പര്‍ പ്രകാരം അപ്പീല്‍ നല്‍കുകയും അന്തിമ വിധി മൊബൈല്‍ കമ്പനിയ്ക്ക് ലഭിക്കുകയും ചെയ്തു. ബഹു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ അനുവദിക്കുകയും ചെയ്തു. പെര്‍മിറ്റ്‌ നല്കിയ ശേഷം ഇരിഞ്ചല്‍ പ്രദേശത്തെ ആളുകളുടെ പരാതി പഞ്ചായത്ത് കമ്മറ്റി പരിഗണിക്കുകയും ടി പെര്‍മിറ്റ്‌ നല്‍കിയതിന് ശേഷം ടി നിര്‍മ്മാണം തുടര്‍ന്നാല്‍ ജീവനോ സ്വത്തിനോ ഭീഷണിയാകും എന്ന് പഞ്ചായത്ത് കമ്മറ്റിയ്ക്ക് ഉത്തമ ബോധ്യം വന്നിട്ടുണ്ട്.എന്നാലും ടി വിഷയം സംബന്ധിച്ച് നിലവിലുള നിയമങ്ങള്‍ക്കും കോടതി വിധികള്‍ക്കും അനുസരിച്ച് 10/10/2018 തീയതിയിലെ IX(15) നമ്പര്‍ തീരുമാനം സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//