13/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ. നാസറുദീന്‍ പഞ്ചായത്ത് കമ്മറ്റി മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് റീ സര്‍വ്വേ സൂപ്രണ്ട് ഓഫീസില്‍ നിന്നും സര്‍വ്വേയര്‍ അളന്ന് തിട്ടപ്പെടുത്തി തന്നിട്ടുള്ള 64 മീറ്റര്‍ വീതിയില്‍ തോട് പുറംമ്പോക്ക് വസ്തു പള്ളിവേട്ട പുനലാല്‍ മുറിയില്‍ കഞ്ഞിയാര്‍കോണം തടത്തരികത്ത് വീട്ടില്‍ ശ്രീ.ജോണ്‍ കുട്ടി അനധികൃതമായി നീര്‍ച്ചാല് നികത്തി വാഴ വെച്ച്കൊണ്ടും നീര്‍ച്ചാല് മൂടികൊണ്ടും കയ്യേറിയിരിക്കുകയാണ്. പലവട്ടം പഞ്ചായത്തില്‍ നിന്നും കൈയേറ്റം നടത്തിയ പ്രദേശം സന്ദര്‍ശിച്ച് പഞ്ചായത്ത് അധികാരികള്‍ രേഖാമൂലം നോട്ടീസ് നല്‍കിയിട്ടും ടിയാന്‍ ധിക്കാരപരമായി പുറംമ്പോക്ക് വസ്തു കയ്യേറിയിരിക്കുകയാണെന്നും കമ്മറ്റി ചര്‍ച്ച ചെയ്തു. ടിയാന്റെ പേരില്‍ പഞ്ചായത്ത് വക പുറംമ്പോക്ക് കയ്യേറ്റം നടത്തിയതിന് നിയമപരമായി നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തികൊണ്ട് പഞ്ചായത്ത് കംമ്മാറ്റി ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//