Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു സര്‍ക്കാരിന്റെ 06/09/2019 തീയതിയിലെ സ ഉ (സാധാ) നം. 1951/2019 / ത സ്വ വ ഭ വ ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച് ഭാരത്‌ മിഷന്റെ ഭാഗമായുള്ള വെളിയിട വിസര്‍ജ്ജന മുക്ത ഭാരതം എന്ന പദ്ധതിയുടെ ഭാഗമായി അര്‍ഹതയുണ്ടായിരിന്നിട്ടും ഒഴുവാക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി വ്യക്തിഗത ഗാര്‍ഹിക ശൌചാലയങ്ങള്‍ ലഭ്യമാക്കുന്നതിന് ബഹു ജില്ലാ കളക്ട്റുടെ 546/DSM/TVM/19 നമ്പര്‍ ഉത്തരവ് പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളുടെ എണ്ണ പ്രകാരമുള്ള തുക ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേട്ടറുടെ അക്കൌണ്ടില്‍ നിന്നും പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൌണ്ടിലേക്ക് അനുവദിച്ച് ഉത്തരവ് ആയിട്ടുണ്ട്. ആകയാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ശൌചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ടി തുകയോടൊപ്പം തനത് ഫണ്ട് കൂടി ഉള്‍പ്പെടുത്തി പദ്ധതി ഭേദഗതി സമയത്ത് പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//