Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്‌ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച് വരുന്ന ശ്രീ രജിത്ത് ആര്‍ , അജിതാ ഭവന്‍, ഐത്തി പറണ്ടോട് പി ഒ എന്നയാളുടെ പ്രവര്‍ത്തനം യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ വളരെയധികം തൃപ്തികാരമാണ് എന്നും പഞ്ചായത്ത് തല കേരളോത്സവം നടത്തിപ്പിലും മറ്റും ടിയാളുടെ പ്രവര്‍ത്തനം പ്രശസനീയമാണ് എന്നും മെമ്പര്‍മാര്‍ അഭിപ്രായപ്പെട്ടു. ആകയാല്‍ തുടര്‍ന്നും ടിയാളെ തന്നെ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ആയി നിലനിര്‍ത്തുന്നതിന് യുവജന ക്ഷേമ ബോര്‍ഡ്‌ ജില്ലാ പ്രോഗ്രാം ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//