Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് വാട്ടര്‍ അതോറിട്ടി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറുടെ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. പഞ്ചമി ക്ഷേത്രത്തിലേക്കുള്ള റോഡ്‌ കോണ്ക്രീറ്റ് നടത്തിയപ്പോള്‍ കുടിവെള്ള പൈപ്പ് ലൈന്‍ കേട് വരുത്തിയത് മൂലം കുടിവെള്ളം പാഴായികൊണ്ടിരിക്കുന്നു. ആയത് പരിഹരിക്കുന്നതിലെക്കായി പുതുതായി ചെയ്തിട്ടുള്ള കോണ്ക്രീറ്റ് പൊട്ടിക്കുന്നതിനുള്ള അനുവാദം തരുന്നതിനോടൊപ്പം അതിലേയ്ക്കുള്ള ചെലവും ടി കോണ്‍ട്രാക്ടര്‍ തന്നെ വഹിക്കണമെന്നതാണ് കത്തിലെ വിഷയം.ടി വിഷയത്തിന്‍മേല്‍ പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും കോട്ടയ്ക്കകം വാര്‍ഡിലേയ്ക്കും കുടിവെള്ളത്തിനു തടസ്സം നേരിടുന്നതിനാലും ടി വാട്ടര്‍ സപ്ലൈ ലീക്ക് പരിഹരിക്കുന്നതിലേയ്ക്കായി പുതുതായി ചെയ്തിട്ടുള്ള കോണ്‍ക്രീട്ടിംഗ് പൊട്ടിക്കുന്നതിനും വാട്ടര്‍ സപ്ലൈ ലീക്ക് പരിഹരിച്ച് കഴിഞ്ഞാല്‍ പൊളിച്ച് മാറ്റിയ ഭാഗത്തെ കോണ്‍ക്രീറ്റിംഗ് പുന:സ്ഥാപിക്കുന്നതിനും ആര്യനാട് വാട്ടര്‍ അതോറിട്ടി സെക്ഷന്‍ എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//