Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ്‌ മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷ.ന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള UPGRADATION OF PRIMARY,SECONDARY AND HIGHER SECONDARY SCHOOL എന്ന COMPONENT-ല്‍ ഉള്‍പ്പെട്ട (750000/- രൂപ വകയിരുത്തിട്ടുള്ള) INSTALLATION OF SMART CLASS ROOM IN FIVE SCHOOL എന്ന പദ്ധതിയുടെ നിര്‍വഹണത്തിന് പഞ്ചായത്ത് കമ്മിറ്റിയുടെ 14/01/2019 തീയതിയിലെ III(4) തീരുമാന പ്രകാരം കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (SIDCO) എന്ന സ്ഥാപനം സമർപ്പിച്ച ഇൻവോയിസ് അംഗീകരിച്ചു നൽകിയിരുന്നു. ജനുവരിയിൽ തന്നെ വർക്ക് ഓർഡർ നൽകുകയും ചെയ്തിരുന്നു എന്നത് യോഗം ചർച്ച ചെയ്തു. എന്നാൽ നാളിതുവരെ (ഏകദേശം 1 വർഷമായിട്ടും ) ടി പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ടി സ്ഥാപനത്തിൽ നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് യോഗം അഭിപ്രായപ്പെട്ടു. സമയ ബന്ധിതമായി ഈ പദ്ധതി പൂർത്തിയാക്കേണ്ടതിനാൽ SIDCO എന്ന സ്ഥാപനത്തിന് നൽകിയ വർക്ക് ഓർഡർ ക്യാൻസൽ ചെയ്യുന്നതിനും മറ്റൊരു ഏജന്‍സിയെ അടിയന്തിരമായി കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//