02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്കിടയിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾക്ക് 05.02.2024 തീയതിയിലെ ഡി.ഡി.2-252/2020/ത.സ്വ.ഭ.വ നമ്പർ ഗവ:സർക്കുലർ പ്രകാരമുള്ള എക്സ്ഗ്രേഷ്യ സഹായമായ 75,000/- രൂപ അനുവദിച്ച് നൽകുന്നതിനാണ് ടി സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആന്വൽ മാസ്റ്റർ സർക്കുലർ 2022-23 സർക്കുലറിലെ ഖണ്ഡിക 8.1C(III) പ്രകാരം തൊഴിൽവേളയിൽ അപകട മരണമോ, സ്ഥിരമായ അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം തൊഴിലാളികൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) പ്രകാരമുള്ള ആനുകൂല്യം നൽകാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 19.03.2025 തീയതിയിലെ 34/ഡി.ഡി.2/2024/ത.സ്വ.ഭ.വ സർക്കുലർ പ്രകാരം തൊഴിലുറപ്പ് പ്രവൃത്തികൾക്കിടയിൽ അപകടം സംഭവിച്ചുള്ള മരണം, കുഴഞ്ഞ് വീണുള്ള മരണം , ഹൃദയാഘാതത്തെ തുടർന്നുള്ള മരണം തുടങ്ങിയ അത്യാഹിതങ്ങൾ, സ്ഥായിയായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നപക്ഷം പ്രവൃത്തിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കോ ടിയാളുടെ നിയമപരമായ അവകാശികൾക്കോ ' പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന' പ്രകാരമുള്ള സഹായത്തുക ( നിലവിൽ 2 ലക്ഷം രൂപ) അല്ലെങ്കിൽ അതാത് സമയം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന നിരക്കിലുള്ള തുക ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അനുവദിച്ച് നൽകേണ്ടതാണ് എന്ന് നിർദ്ദേശിച്ചിട്ടുള്ള വിഷയം കമ്മിറ്റി പരിശോധിച്ചു. ടി ഭേദഗതികൾക്ക് 2022 ജൂൺ 1 മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കുന്നതാണെന്നും ടി ഭേദഗതിയോടെ 5.02.2024 തീയതിയിലെ ഡി.ഡി.2-252/2020/ത.സ്വ.ഭ.വ നമ്പർ ഗവ:സർക്കുലർ നിലനിൽക്കുന്നതുമാണ് എന്ന് 19.03.2025 തീയതിയിലെ 34/ഡി.ഡി.2/2024/ത.സ്വ.ഭ.വ സർക്കുലറിൽ നിർദ്ദേശിക്കുന്ന വിഷയം കമ്മിറ്റി ചർച്ച ചെയ്തു. ആയത് പ്രകാരമുള്ള തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും, അക്രഡിറ്റഡ് എഞ്ചിനീയറേയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//