Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS വിഭാഗത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി രണ്ട് പ്രിന്ററുകളും രണ്ട് ഡെസ്ക്ടോപ് കമ്പ്യൂട്ടറുകളും വാങ്ങുന്നത് സംബന്ധിച്ച് അക്രഡിറ്റഡ് എഞ്ചിനീയര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ ഉപയോഗിച്ചു വരുന്ന കമ്പ്യൂട്ടറുകള്‍ പഴക്കം ചെന്നവ ആയതിനാലും ഇടയ്ക്കിടെ മെയിന്‍റനന്‍സ് ചെയ്യേണ്ട ആവശ്യമുള്ളതിനാലും MGNREGS വിഭാഗത്തിന്റെ ജോലി തടസ്സം കൂടാതെ നിര്‍വ്വഹിക്കുന്നതിനായി പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങുന്നത് അനുയോജ്യമാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ മേല്‍ പറഞ്ഞിരിക്കുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി വെള്ളനാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ക്ക് കത്ത് നല്‍കുന്നതിനും, അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//