Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 48ൽ റീസർവ്വേ നമ്പർ 346/1-2, 347/2-4, 346/3, 346/1-1, 346/1-3, 347/5, 347/4, 346/4, 346/1-9, 347/2-3,346/1-5, 346/1-4, 346/1-7, 346/1-8, 354/1-5-1, 354/1-5,354/1-16, 355/7, 345/4, 345/6,345/3-1,354/1-3,354/1-7, 347/1,347/2-1, 347/2,355/6, 345/3,354/1-7-1, 346/2-1, 347/3-2 എന്നീ സർവ്വേ നമ്പരിൽ 5.4586 ഹെക്ടറിൽ പാറ ഖനനം ചെയ്ത് വിപണനം നടത്തുന്നതിന് പാരിസ്ഥിതിക അനുമതിയ്ക്കായി ശ്രീ. എൻ. വിനോദ് ലാൽ, ഡയറക്ടർ, Daiwik Industries Pvt Ltd എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ഗ്രാമപഞ്ചായത്തിന്റെ റിപ്പോർട്ടിനായി വൻകിട ജലസേചന വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ ഗ്രാമപഞ്ചായത്തിന് നൽകിയ കത്ത് കമ്മിറ്റി വിശതമായി പരിശോധിച്ചു. ടി വിഷയത്തിൻമേൽ സ്ഥലം നേരിൽക്കണ്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ/ചെയർപേഴ്സൺമാർ, വാർഡ് മെമ്പർ ശ്രീ.കെ.കെ.രതീഷ് എന്നിവരെ ഉൾപ്പെടുത്തി സബ്കമ്മിറ്റി രൂപീകരിച്ചും, അടുത്ത കമ്മിറ്റിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സബ്കമ്മിറ്റിയോട് നിർദ്ദേശിച്ചും ഈ യൌഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//