02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ നിർദ്ധനരായ ഭൂരഹിതർക്ക് ഭവന നിർമ്മാണത്തിനായി 1999 വർഷത്തിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 48 ൽ സർവ്വേ നമ്പർ 264 ൽപ്പെട്ട വസ്തുവിൽ നിന്നും 4 സെന്റ്ഭൂമി വീതം സൌജന്യമായി വെട്ടിച്ചാൻകുന്ന് എന്ന സ്ഥലത്ത് ഗ്രാമപഞ്ചായത്ത് അനുവദിച്ച് നൽകുകയുണ്ടായി. നിലവിൽ ടി പ്രദേശത്ത് ചുരുക്കം ചില ആളുകൾ മാത്രമാണ് ഭവന നിർമ്മാണം നടത്തിയിട്ടുള്ളത്. ടി സാഹചര്യത്തിൽ മുൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയും രേഖകൾ പരിശോധിക്കുകയും ചെയ്തപ്പോൾ ടി സ്ഥലത്ത് പഞ്ചായത്ത് അവകാശരേഖ നൽകിയ ചുരുക്കം ചില ആളുകൾ മാത്രം ടി സ്ഥലത്ത് താമസ്സിക്കുന്നതായും, നിലവിൽ ഭൂമി കൈവശം വച്ചിരിക്കുന്നതായും മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ മറ്റുള്ള വസ്തുക്കൾ അനധികൃതമായി വിറ്റുപോയിട്ടുള്ളതും , നിയമാനുസൃത ആധാരം ചമയ്ക്കപ്പെടുകയോ, മറ്റ് രേഖകൾ സൃഷ്ടിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തതാണെന്നും, എന്നാൽ ഇത്തരക്കാർ ഉൾപ്പടെയുള്ളവർക്ക് പഞ്ചായത്ത് സൌജന്യമായി നൽകിയ ഭൂമി എന്ന പരിഗണനപോലും നൽകാതെ പഞ്ചായത്തിന്റെ അഭിപ്രായമോ അനുമതിയോ ഇല്ലാതെ 54 പേർക്ക് റവന്യൂ വകുപ്പിൽ നിന്നും പട്ടയം വിതരണം ചേയതിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു, ശേഷിക്കുന്ന പ്ലോട്ടുകൾ ഏതാണെന്ന് കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ലാത്തതുമാണ്. രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിലവിലെ കൈവശക്കാർ ഹാജരാക്കിയ രേഖയുടെ അടിസ്ഥാനത്തിലും വില്ലേജിൽ നിന്നും ലഭിച്ച A&B രജിസ്റ്ററിന്റെ അടിസ്ഥാനത്തിലുമാണ് 54 പേർക്ക് പട്ടയം അനുവദിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ അനധികൃതമായി പട്ടയം സമ്പാദിച്ച ആളുകളുടെ പട്ടയം റദ്ദ് ചെയ്ത് പഞ്ചായത്തിന്റെ പേരിൽ വസ്തു തിരികെ മടക്കി നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും നിലവിൽ പട്ടയം അനുവദിച്ചിട്ടുള്ള പ്ലോട്ടുകൾ ഒഴികെ ശേഷിക്കുന്നവ നിശ്ചയിച്ച് നൽകുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിന് റവന്യൂ അധികാരികളോട് അഭ്യർത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//