14/07/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പാറ ഖനനം ചെയ്ത് വിൽപന നടത്തുന്നതിനായി ശ്രീ. ശ്രീജിത്ത് എസ്, മാനേജിംഗ് പാർട്നർ, വി.എസ്.സി, വില്ലാമെന്റ്സ്, രോഹിണി സദനം, മേലാംകോട് എന്നയാൾ സമർപ്പിച്ച ലൈസൻസ് അപേക്ഷ 19.04.2025 നി ചേർന്ന കമ്മിറ്റി പരിഗണിക്കുകയും, ക്വാറി പ്രവർത്തിപ്പിക്കുവാൻ അപേക്ഷിച്ച സ്ഥലത്തോട് ചേർന്ന് കേരള വാട്ടർ അതേറിറ്റിയുടെ വാട്ടർ ടാങ്ക് സ്ഥിതിചെയ്യുന്നതും, ക്വാറിക്ക് അനുമതി നൽകിയാൽ കുടിവെള്ള ടാങ്ക് തകരുന്നതിനും ചെങ്കുത്തായ പ്രദേശത്ത് നീരൊഴുക്ക് സംഭവിക്കുന്നതിനും ഉരുൾപൊട്ടൽ ഉൾപ്പടെയുള്ള ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് കമ്മിറ്റിയ്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ടി അപേക്ഷ നിരസിച്ച് തീരുമാനിച്ചിട്ടുള്ളതുമാണ്. എന്നാൽ സമയപരിധിയ്ക്കുള്ളിൽ ലൈസൻസ് അപേക്ഷ നിരസിക്കുന്നതിന് സാധിച്ചിട്ടില്ലാത്തതും ആയത് ഡീംഡ് ലൈസൻസ് നേടുന്നതിന് കാരണമാകുകയും ചെയ്ത വിഷയം കമ്മിറ്റി ചർച്ച ചെയ്തു. മേൽ സാഹചര്യത്തിൽ സമയപരിധിയ്ക്കുള്ളിൽ ലൈസൻസ് അപേക്ഷ നിരസിക്കുന്നതിന് വീഴ്ച സംഭവിച്ചതിനാൽ സെക്രട്ടറി, സെക്ഷൻ ക്ലാർക്ക് എന്നിവരോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുമുള്ളതുമാണ്. എന്നാൽ നാളിതുവരെ സെക്രട്ടറിയും സെക്ഷൻ ക്ലാർക്കും പഞ്ചായത്ത് കമ്മിറ്റി മുമ്പാകെ വിശദീകരണം നൽകാത്തത് ഗുരുതരമായ വീഴ്ചയാണ്. ആയതിനാൽ ടി വിഷയത്തിൽ കമ്മിറ്റിയോടുള്ള നിരുത്തരവാദിത്വപരമായ സമീപനമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനാലും, മേല്‍ പ്രവര്‍ത്തിയില്‍ തുടര്‍ ശിക്ഷാനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//