Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
31/01/2018
|
#2 | D14 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്കകം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികാരോഗ്യകേന്ദ്രം സബ്സെന്റര്‍ കെട്ടിടം വളരെ ശോചനീയവും പൊളിഞ്ഞുവീഴാറായാതുമായ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ടി സബ് സെന്റര്‍ ടി വാര്‍ഡിലെ തന്നെ മറ്റൊരുകെട്ടിടത്തിലേക്ക് പ്രതിമാസവാടക നല്‍കിക്കൊണ്ട് മാറ്റണമെന്ന വാര്‍ഡ് മെമ്പറുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ടി കെട്ടിടത്തിന്റെ വാടക നിശ്ചയിക്കാന്‍ AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/01/2018
|
#2 | D15 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് സൈഡില്‍ മരം വച്ച്പിടിപ്പിക്കല്‍ എന്നാ പദ്ധതി 3 ലക്ഷം രൂപവീതം 2 വര്‍ക്കുകളായിട്ടാണ് ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ തൊഴില്‍ദിനം ലഭിക്കുന്നതിന് 6 ലക്ഷം രൂപയുടെ ഒറ്റ വര്‍ക്കാക്കി മാറ്റുന്നതാണ് ഉചിതമെന്നും ആയതിനുള്ള അനുമതി നല്‍കണമെന്നും MGNREGA AE അപേക്ഷിച്ചിരിക്കുന്നു. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ ടി രണ്ട് വര്‍ക്കുകളും ടി അപേക്ഷ പ്രകാരം ഒന്നാക്കി എസ്റ്റിമേറ്റ് എടുത്ത് പണി ആരംഭിക്കുന്നതിന് MGNREGA AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/01/2018
|
#2 | D16 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് MGNREGS കെട്ടിടം പെയിന്റ് ചെയ്യുന്നതിന് ആവശ്യമായ മെറ്റിരിയല്‍ വാങ്ങുന്നതിനും തൊഴിലാളികളുടെ വേതനം നല്‍കുന്നതിനും ആവശ്യമായ തുക അനുവദിച്ച് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
31/01/2018
|
#3 | D1 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
30/01/2018 ല്‍ കൂടിയ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി കൂടി ജനറല്‍ കമ്മറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ച ചുവടെ ചേര്‍ത്തിരിക്കുന്ന എണ്ണം അപേക്ഷകള്‍ പരിശോധിക്കുകയും ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു. വിധവാ പെന്‍ഷന്‍ അംഗീകരിച്ചവ - 27 വിധവാ പെന്‍ഷന്‍ നിരസിച്ചവ – 6 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ നിരസിച്ചവ - 1 വിവാഹ ധനസഹായം (സാധുക്കളായ വിധവകളുടെ പെണ്മക്കള്‍ക്ക് ) അംഗീകരിച്ചവ - കളക്ടറേറ്റില്‍ നല്‍കുന്നതിന് - 4 വാര്‍ദ്ധക്യപെന്‍ഷന്‍ അംഗീകരിച്ചവ - 14 വാര്‍ദ്ധക്യപെന്‍ഷന്‍ നിരസിച്ചവ - 6 തൊഴില്‍രഹിത വേതനം - 17 പെന്‍ഷന്‍ സസ്പെന്‍ഡ് ചെയ്യേണ്ടവ - 5 പെന്‍ഷന്‍ റിവോക് ചെയ്യേണ്ടവ - 1
|
View |
|
31/01/2018
|
#3 | D2 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആയുര്‍വ്വേദ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം എല്ലാ ദിവസവും ഉറപ്പു വരുത്തുന്നതിന് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായേമതിയാവൂ എന്നും തീരുമാനിച്ചു.
|
View |
|
31/01/2018
|
#3 | D3 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
അംഗന്‍വാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും പല അംഗന്‍വാടികളിലും കൃത്യസമയത്ത് എത്തുന്നില്ല എന്ന പരാതികള്‍ ലഭിക്കുന്നതിനാല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി കൂടുതല്‍ ശ്രദ്ധ ടി വിഷയത്തില്‍ ചെലുത്തേണ്ടതാണെന്നും തീരുമാനിച്ചു.
|
View |
|
31/01/2018
|
#3 | D4 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
എല്ലാ അംഗന്‍വാടി കിണറുകളിലും വൈദ്യത പമ്പ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
31/01/2018
|
#4 | D1 |
വാര്‍ഷിക പദ്ധതി 2017-18, 2018-19
|
2017 - 20118 വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിയ്ക്കുന്നതിനായി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഒരു യോഗം കൂടാന്‍ തീരുമാനിച്ചു.
|
View |
|
31/01/2018
|
#4 | D2 |
വാര്‍ഷിക പദ്ധതി 2017-18, 2018-19
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2017-18 ല്‍ രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെ തന്നെ 2018-19 പദ്ധതി രൂപീകരണത്തിനും തുടരുന്നതിനും 2018-2019 വാര്‍ഷിക പദ്ധതികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി 2018 ഫെബ്രുവരി 8 തീയതി ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് വിളിച്ചു ചേര്‍ക്കുന്നതിനും തീരുമാനിച്ചു.
|
View |
|
31/01/2018
|
#5 | D1 |
ടെക്നിക്കല്‍ അസിസ്റ്റന്റ് ആയ ശ്രീ സബിന്‍ സതീഷ് ബഹുമാനപ്പെട്ട കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച ഒ.എ.-702/2017 ന്‍ മേലുള്ള 17/01/2018 ലെ ഉത്തരവിന്‍മേലുള്ള തുടര്‍ നടപടി സംബന്ധിച്ച്
|
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇ ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കാന്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തില്‍ ഓരോ ടെക്നിക്കല്‍ അസിസ്റ്റന്റ് മാരെ നിയമിക്കുന്നതിന് ബഹു. സര്‍ക്കാരിന്റെ 27/06/2012 ലെ തസ്വഭവ ഐ.വി. 1772/2012/തസ്വഭവ ഉത്തരവ് പ്രകാരം നിര്‍ദ്ദേശം നല്‍കിയിരുന്നു. ടെക്നിക്കല്‍ അസിസ്റ്റന്റ്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് തന്നെ നല്‍കിയിരുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. നിലവില്‍ 20,000/- രൂപയാണ് പ്രതിമാസം ഇവര്‍ക്ക് നല്‍കേണ്ട വേതനം. ടി തുക പഞ്ചായത്ത് ഫണ്ടില്‍ നിന്നുതന്നെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കാവശ്യമായ ട്രെയിനിംഗും ഭരണപരമായ നിയന്ത്രണവും സാങ്കേതിക കാര്യങ്ങളില്‍ നല്‍കുന്നത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നിക്ഷിപ്തമാക്കുകയും ചെയ്തിരിക്കുന്നു. ടി സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 22/06/2016 ലെ A2 3239/16 നമ്പര്‍ ഉത്തരവ് പ്രകാരം ശ്രീ. സബിന്‍ സതീഷിനെ പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ് ആയി നിയമിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ശ്രീ. സബിന്‍ സതീഷ് ടെക്നിക്കല്‍ അസിസ്റ്റന്റ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റിയിട്ടില്ല. ദൈനംദിനം ഓഫീസില്‍ ലഭിക്കുന്ന ഇമെയിലുകള്‍ മെയില്‍ രജിസ്റ്ററില്‍ ചേര്‍ത്ത് സെക്രട്ടറി, പ്രസിഡന്റ്, ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കേണ്ടതും, ഓഫീസിലെ മറ്റ് ജീവനക്കാര്‍ക്ക് പഞ്ചായത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വിന്യസിച്ചിട്ടുള്ള വിവിധ സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമായ ട്രയിനിംഗ് നല്‍കേണ്ടതും,മുന്നോക്കം ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ചുമതലയാണ്. ഇതൊന്നും ശ്രീ സബിന്‍ സതീഷ് കൃത്യമായി ചെയ്യുന്നില്ല. പഞ്ചായത്തിന്റെ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്ന നിലയില്‍ പഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍ സംവിധാനം ലോഗിന്‍ ചെയ്യുന്ന യൂസര്‍ ഐഡി, പാസ്സ്‌വേര്‍ഡ് എന്നിവ സുതാര്യമായി ഉപയോഗിക്കുക എന്ന കൃത്യനിര്‍വ്വഹണത്തിലും ടിയാന്‍ വീഴ്ചവരുത്തുന്നു. ഉദാഹരണത്തിന് പഞ്ചായത്ത് പ്രദേശത്ത് നിര്‍മാണാനുമതി നേടി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന കെട്ടിടങ്ങള്‍ക്ക് നിയമാനുസൃതമായ നികുതി വാങ്ങി കെട്ടിടനമ്പര്‍ നല്‍കുന്ന സഞ്ചയ എന്ന സോഫ്റ്റ്‌വെയര്‍ ശ്രീ. സബിന്‍ സതീഷ് ലോഗിന്‍ ചെയ്ത് നമ്പര്‍ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ കമ്മറ്റി മിനിട്സ് രേഖപ്പെടുത്തുന്ന സകര്‍മ എന്ന സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ ടിയാന്‍ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പരസ്യപ്പെടുത്തുന്നത് വഴി ഭരണസമിതിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പഞ്ചായത്തിന്റെ ജിമെയില്‍ പാസ്സ്‌വേര്‍ഡ് മാറ്റുകയും ആയത് മുഖാന്തരം മേല്‍ ഓഫീസില്‍ നിന്നും മെയിലുകള്‍ ഒന്നും യഥാസമയം ലഭിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് മീറ്റിംഗുകള്‍ക്കും ട്രെയിനിംഗുകള്‍ക്കും പങ്കെടുക്കാന്‍ പറ്റാതെ വരികയും ചെയ്തു. ഇങ്ങനെ നിരന്തരം പാസ്സ്‌വേര്‍ഡുകള്‍ മാറ്റേണ്ട ഒരു സാഹചര്യത്തില്‍ പഞ്ചായത്ത് എത്തി നില്‍ക്കുന്നു. ഇത് ഭരണപരമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ ഇപ്രകാരം സബിന്‍ സതീഷിന്റെ സേവനം തൃപ്തികരമല്ലാത്തതിനാല്‍ 31/03/2017 ന് ശേഷം കരാര്‍ പുതുക്കി നല്‍കിയിരുന്നില്ല. എന്നാല്‍ ശ്രീ. സബിന്‍ സതീഷ് ബഹു. കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 17/01/2018 ലെ OA/702/2017 നമ്പര്‍ സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 16/02/2018 വരെ സേവനത്തില്‍ തുടരുന്നതിന് അനുമതി നേടിയിരുന്നു. ശ്രീ സബിന്‍ സതീഷ് ടി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരുന്ന ശ്രീ സബിന്‍ സതീഷ്, കൃത്യനിര്‍വ്വഹണത്തില്‍ പിന്നോക്കം നില്‍ക്കുകയും, പെരുമാറ്റ ദൂഷ്യത്തില്‍ മുന്നോക്കം നില്‍ക്കുകയും ചെയ്യുന്നു. 11/01/2018 ല്‍ ഈ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന ശ്രീമതി ഷാജിമാബീവിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിനെതുടര്‍ര്‍ന്ന് പ്രസിഡന്റിന്റെ അംഗീകാരത്തോടെ ടിയാനെ സേവനത്തില്‍ സെക്രട്ടറി മാറ്റി നിര്‍ത്തിയ വിഷയം ചര്‍ച്ച ചെയ്യവേ ടിരണ്ടാളുകളുടെയും സേവനം പഞ്ചായത്തിന് ആവശ്യമില്ല എന്ന് ചില മെമ്പര്‍മാര്‍ അഭിപ്രായപ്പെടുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന്‍ പ്രസിഡന്റും സെക്രട്ടറിയും നിര്‍ദ്ദേശിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാതെ ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവരെ വെല്ലുവിളിക്കുകയും മറ്റും ചെയ്യുന്ന ശ്രീ സബിന്‍ സതീഷിനെ അടിയന്തരമായി പിരിച്ചുവിടുന്നതിനും നിയമാനുസൃതമായി സര്‍ക്കാരിന്റെ 27/06/2012 ലെ 1772/2012 തസ്വഭവ ഉത്തരവ് പ്രകാരം പുതിയ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു.
|
View |
|
23/01/2018
|
#1 | D1 |
വാര്‍ഷിക പദ്ധതി
|
2017-18 വര്‍ഷത്തെ പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനായി എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ക്കുന്നതിന് തീരുമാനിച്ചു.
|
View |
|
23/01/2018
|
#1 | D2 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാപഞ്ചയാത്തിലെ 2017-18 വാര്ഷികക പദ്ധതിയില്‍ ഉള്പ്പെ്ടുത്തിയിട്ടുള്ള പ്രോജക്ടുകള്‍ ചുവടെ പറയും പ്രകാരം ഭേദഗതികള്‍ വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. 1. ഡ്രോപ്പ് ചെയ്യുന്ന പ്രോജക്ടുകള്‍(പ്ലാന്‍ ഫണ്ട് ജനറല്‍) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക 1 175 സമ്പൂര്ണ്ണയ വൈദ്യുതീകരണം 600000/- 2 224 യു.പി വരെയുള്ള കുട്ടികള്ക്ക് പ്രഭാതഭക്ഷണം 300000/- 2. പുതുതായി ഉള്പ്പെ ടുത്തുന്ന പ്രോക്ടുകള്‍ ക്രമ നമ്പര്‍ പേര് വകയിരുത്തിയ തുക ഫണ്ട് റിമാര്ക്സ്ത 1 ലൈഫ് മിഷന്‍ പൂര്ത്തീ കരിക്കാത്ത ഭവനങ്ങള്‍ പൂര്ത്തി യാക്കല്‍ 806000 600000/- രൂപ പ്ലാന്‍ ഫണ്ട് ജനറല്‍ 206000 രൂപ തനത് ഫണ്ട് 2 പ്രഭാതഭക്ഷണത്തിന് ആവശ്യമായ പാചക ഉപകരണങ്ങള്‍ വാങ്ങല്‍ 300000 പ്ലാന്‍ ഫണ്ട് ജനറല്‍ 3 മുത്താരമ്മന്‍ - മുത്തിക്കാവ് ക്ഷേത്രത്തിന് സമീപം സൈഡ് വാള്‍ നിര്‍മ്മാണം - 80,000/- ധനകാര്യകമ്മിഷന്‍ 4 പുറുത്തിപ്പാറ സാംസ്കാരിക നിലയത്തിന് ചുറ്റുമതില്‍ നിര്‍മ്മാണം - 7,50,000/- ധനകാര്യകമ്മിഷന്‍ .
|
View |
|
23/01/2018
|
#1 | D3 |
വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിന് സമീപത്തായി പണിതുകൊണ്ടിരിക്കുന്ന പകല്‍വീടിന്റെ തുടര്‍ന്നുള്ള പണികള്‍ നടത്തുന്നതിന്, സമീപത്ത് കൂടി കടന്നുപോകുന്ന KSEB യുടെ 11 KV വൈദ്യുതി ലൈന്‍ തടസമായി നില്‍ക്കുന്നതിനാല്‍, ടി കെട്ടിടത്തിന്റെ തുടര്‍ന്നുള്ള നിര്‍മ്മിതിക്ക് തടസമായി നില്‍ക്കുന്ന വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി നല്‍കാന്‍ KSEB ആര്യനാട് ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു
|
View |
|
23/01/2018
|
#2 | D1 |
ഗുണഭോക്താക്കളുടെ ലിസ്റ്റ് - അധിക ലിസ്റ്റ് സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2017-18 വര്‍ഷത്തെ താഴെ പറയുന്ന പദ്ധതികള്‍ക്ക് അധികമായി ഗുണഭോക്തൃലിസ്റ്റ് നല്‍കുന്നതിന് താഴെ പറയും പ്രകാരം കൃഷി ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നു. പദ്ധതി ബാക്കി ലഭിക്കേണ്ട ലിസ്റ്റ്/യൂണിറ്റ് 1. ജൈവപച്ചക്കറി കൃഷി (TSP) 108 2. കിഴങ്ങ്വര്‍ഗ്ഗ കൃഷി 89 3. പുഷ്പകൃഷി (TSP) 146 4. ഇടവിളകൃഷി 190 5. തെങ്ങ് മുറിച്ച് മാറ്റുന്നതിന് പകരം 300 പുതിയത് നല്‍കല്‍ 6. പുഷ്പകൃഷി 231 7. വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി 4 മേല്‍ പറഞ്ഞിരിക്കും പ്രകാരം ഗ്രാമസഭയില്‍ അംഗീകരിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റ് കൃഷി ഓഫീസര്‍ക്ക് കൈമാറുന്നതിന് എല്ലാ അംഗങ്ങളോടും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
23/01/2018
|
#3 | D1 |
ടെന്‍റര്‍ അംഗീകാരം സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 26/12/2017 ല്‍ നടന്ന ഇ ടെണ്ടറില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളതും എസ്റ്റിമേറ്റ് രേഖപ്പെടുത്തിയിട്ടുള്ളതുമായ ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു പ്രവൃത്തി കോണ്‍ട്രാക്ടറുടെ പേര് തുക 1. മുത്താരമ്മന്‍ ക്ഷേത്രം മുത്തിക്കാവ് റോഡ് പ്രവൃത്തി T G പ്രദീപ് 491436.50 2. ഉണ്ടപ്പാറ മാങ്കോട് ലക്ഷംവീട് റോഡ് T മോഹനചന്ദ്രന്‍ 536818.51 3. LP സ്കൂള്‍ മെയിന്‍ന്റനന്‍സ് വിനുകുമാര്‍ 497809.89
|
View |
|
23/01/2018
|
#3 | D2 |
ടെന്‍റര്‍ അംഗീകാരം സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 21/12/2017 ല്‍ നടന്ന ടെണ്ടറില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളതും എസ്റ്റിമേറ്റ് രേഖപ്പെടുത്തിയിട്ടുള്ളതുമായ ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു പ്രവൃത്തി കോണ്‍ട്രാക്ടറുടെ പേര് തുക 1. പുല്ലുവെട്ടിച്ചിറ തടം പുനരുദ്ധാരണം T G പ്രതാപ്, ആലംകോട് വീട്, ആനന്ദേശ്വരം എസ്റ്റിമേറ്റ് റേറ്റ് 2. തേവിയാരുകുന്ന്‍ അംഗന്‍വാടി വിനുകുമാര്‍ വി, വിനുനിലയം, ആര്യനാട് പി ഒ എസ്റ്റിമേറ്റ് റേറ്റ് അടിസ്ഥാനസാഹചര്യ വികസനം 3. ST മേഖലയില്‍ പൊതുകുളം ജയകുമാര്‍ ഡി, ഉഷാ ഭവന്‍, തിരമാന്‍കുഴി, ആര്യനാട് എസ്റ്റിമേറ്റ് റേറ്റ് നവീകരിക്കല്‍
|
View |
|
23/01/2018
|
#4 | D1 |
2018-19 വാര്‍ഷിക പദ്ധതി രൂപീകരണം
|
ആര്യനാട് ഗ്രാമപഞ്ചായത്ത് 2017-18 ലെ ആസൂത്രണ സമിതി അംഗങ്ങളായ ചുവടെ പറയുന്നവരെ തന്നെ ഉള്‍പ്പെടുത്തിക്കൊണ്ട് ആസൂത്രണ സമിതി തുടരുന്നതിനും, 2018-19 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട ആസൂത്രണ സമിതി യോഗം 31-01-2018 ബുധനാഴ്ച വൈകുന്നേരം 3:00 ന് ഗ്രാമപഞ്ചായത്ത് കമ്മറ്റി ഹാളില്‍ വച്ച് ചേരുന്നതിന് തീരുമാനിക്കുകയും ചെയ്തു. ആസൂത്രണ സമിതി അംഗങ്ങള്‍ 1. എസ് ഷാമിലാ ബീഗം 2. എം എസ് സുകുമാരന്‍ 3. വി പ്രദീപ് കുമാര്‍ 4. എസ് അനില്‍ കുമാര്‍ 5. കെ അജിത 6. എസ് ഗിരിജ 7. എം ഡി വാമദേവന്‍ 8. എസ് ഗൗതമന്‍ 9. ജയമോഹനന്‍ 10. കെ കെ രതീഷ് 11. പി കൃഷ്ണകുമാര്‍ 12. കെ സുനില്‍ കുമാര്‍ 13. എസ് ജയന്തി
|
View |
|
23/01/2018
|
#5 | D1 |
ടെക്നിക്കല്‍ അസിസ്റ്റന്റ് ആയ ശ്രീ സബിന്‍ സതീഷ് ബഹുമാനപ്പെട്ട കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച ഒ.എ.-702/2017 ന്‍ മേലുള്ള 17/01/2018 ലെ ഉത്തരവിന്‍മേലുള്ള തുടര്‍ നടപടി സംബന്ധിച്ച്
|
പുതിയ സെക്രട്ടറി ചാര്‍ജ്ജെടുത്തത്തിനു ശേഷമുള്ള കമ്മറ്റിയില്‍ സെക്രട്ടറിയുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തുന്നതിലേക്കായി മാറ്റിവച്ചു.
|
View |
|
23/01/2018
|
#6 | D1 |
താത്കാലിക ജീവനക്കാര്‍ നല്‍കിയ പരാതികള്‍ സംബന്ധിച്ച്
|
പോലീസ് സ്റ്റേഷനില്‍ ഈ പരാതി സംബന്ധിച്ച് കേസ് ഫയല്‍ ചെയ്തതിനാല്‍ നിയമ നടപടികള്‍ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D1 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി XI വാര്‍ഡില്‍ തുലായത്തുകോണം ഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ ഒരു റോഡുപണി നടക്കുകയാണ്. റോഡിന് നടുക്കായി മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ ഉണ്ട്. അതില്‍ ഒരെണ്ണം അടിയന്തരമായി V/PDK-37/4/2 എന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D2 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പേഴുംമൂട് വെട്ടയില്‍ തടത്തരികത്തുവീട്ടില്‍ സൈനംബീവി മകല്‍ ഷക്കീല ബീവി തന്‍റെ അയല്‍ വാസിയായ സെയ്യദലിയുടെയും ഷംമിയുടെയും ഒരു തെങ്ങ് തന്‍റെ വീടിന് മുകളില്‍കൂടി ചാഞ്ഞു നില്‍ക്കുന്നു എന്നും ഇത് തന്‍റെ കുടുംബത്തിന് അപകട ഭീഷണി വരുത്തുന്നു എന്നുള്ള പരാതിയില്‍ എതിര്‍കക്ഷിയുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കാന്‍ വാര്‍ഡ് മെമ്പറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D3 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് IVവാര്‍ഡില്‍ (പൊട്ടന്‍ചിറ) ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോക്താവായി ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താവാണ് ശ്രീമതി ബേബി എ, നെല്ലിവിളാകത്ത് വീട്, കിഴക്കേക്കര, ഇറവൂര്‍ എന്നയാള്‍. ടിയാള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിക്കുന്നതിന് അര്‍ഹയാണെന്ന് വെള്ളനാട് പട്ടികജാതി വികസന ഓഫീസറോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D4 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി XI വാര്‍ഡില്‍ തുലായത്തുകോണം ഭാഗത്ത് ജില്ലാ പഞ്ചായത്തിന്റെ റോഡ്‌പണി നടക്കുകയാണ്. ആ റോഡ് മദ്ധ്യേ തടസമായി നില്‍ക്കുന്ന VPDK/30/4/3 പോസ്റ്റ് എന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D5 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ XV വാര്‍ഡില്‍ ആര്യനാട് ഇറവൂര്‍ കൊല്ലറം ചന്ദ്രോദയം വീട്ടില്‍ ശ്രീ പി ചന്ദ്രന്റെ അപേക്ഷ പ്രകാരം താന്നിമൂട്, ഹൈസ്കൂള്‍ ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ മഴവെള്ളം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൊല്ലറം ഏരിയയില്‍ ആണ് വന്നുചേരുന്നതെന്നും, ടി സ്ഥലത്ത് കൃഷിനാശം ഉണ്ടാകുന്നുവെന്നും, ഇവിടെയുണ്ടായിരുന്ന തോട് നികത്തിയിരിക്കുന്നുഎന്നും ജലം ഒഴുകിപ്പോകാന്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും അപേക്ഷിച്ചിരിക്കുന്നു. ഈ പരാതിയില്‍ പരാതിക്കാരനെ വിളിച്ച് ഹിയറിംഗ് നടത്തി പരാതി പരിഹരിക്കുന്നതിന് വാര്‍ഡ് മെമ്പറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D6 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹനമായ KL-21-D-8888 എന്ന വാഹനത്തിന്റെ തേയ്മാനം സംഭവിച്ച രണ്ട് ടയര്‍ മാറ്റുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D7 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുല്‍വെട്ടിച്ചിറ അരിഞ്ഞാന്‍കുഴി നിവാസികള്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം പുല്‍വെട്ടിച്ചിറ തടത്തില്‍ കുറച്ചുദൂരം സൈഡ് വാളിന്റെ പണിയും ടാറിങ്ങും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തടത്തിന്റെ ഒരുവശം പൂര്‍ണ്ണമായും മതില്‍കെട്ടി അടച്ച നിലയിലും മറുവശം റബ്ബര്‍ മരങ്ങള്‍ വച്ച നിലയിലുമാണ്. ആകയാല്‍ ഈ കയ്യേറ്റങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കി തരണമെന്ന് അപേക്ഷിച്ചിരിക്കുന്നു. ആയതില്‍ പുറമ്പോക്ക് കയ്യേറിയിട്ടുണ്ടോ എന്ന് അറിയുന്നതിന് താലൂക്ക് സര്‍വ്വേയര്‍ക്ക് കത്ത് നല്‍കുന്നതിനും, കൂടാതെ ഈ മണ്‍തടം MGNREGS ന്റെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും, ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സഞ്ചാരയോഗ്യമാക്കുന്നതിനും തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D8 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കത്ത് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നമ്പര്‍ S0/159/18 ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് അനുമതിക്കായി അയച്ചിരുന്നു എങ്കിലും ടി പ്രോജക്റ്റ് സബ്സിഡിയായി കേന്ദ്രാവിഷ്കൃത ഫണ്ട് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍ ആയത് ലഭ്യമല്ലെന്നും ഫണ്ട് വിഹിതത്തില്‍ ആവശ്യമായ മാറ്റം വരുത്തി സാങ്കേതിക അനുമതിക്കായി പുനര്‍ സമര്‍പ്പിക്കണമെന്നും ജില്ലാ ശുചിത്വമിഷനില്‍ നിന്നും 22/11/17 ല്‍ 775/DSM/TVPM/17 നമ്പര്‍ കത്തായി അയച്ചിട്ടുണ്ടെന്നും എന്നാല്‍ സ്പില്‍ഓവര്‍ പ്രോജക്റ്റ് ആയതിനാല്‍ ടി പ്രോജക്റ്റ് റിവൈസ് ചെയ്യാന്‍ കഴിയില്ല എന്നുള്ള കത്ത് പഞ്ചായത്ത് കമ്മറ്റിയില്‍ വായിച്ചു അംഗീകരിച്ചു
|
View |
|
23/01/2018
|
#7 | D9 |
കത്തുകളും തപാലുകളും
|
പറണ്ടോട് വാര്‍ഡിലെ വലിയകലുങ്ക് ജംഗ്ഷനില്‍ താമസക്കാര്‍ ഓടയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതിനാല്‍ ഇവിടെ കുറച്ച് കരിഓയില്‍ വാങ്ങി ഒഴിക്കണമെന്ന വാര്‍ഡ് മെമ്പറുടെ അപേക്ഷ കമ്മറ്റി പരിഗണിക്കുകയും ആയത് നടപ്പിലാക്കുന്നതിന് വാര്‍ഡ് മെമ്പറെ ചുമതലപ്പെടുത്തുകയും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
23/01/2018
|
#7 | D10 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ IX വാര്‍ഡില്‍ വീട് മെയിന്‍ന്റനന്‍സിനു ശ്രീമതി വസന്ത ലൌലേഷ് ഭവന്‍, മുക്കാലി, കോട്ടയ്ക്കകം പി ഒ എന്നയാളുടെ പേര് മാറ്റി ഭര്‍ത്താവായ ശ്രീ രാജേന്ദ്രന്റെ പേര്‍ക്ക് വീട് മെയിന്‍ന്റനന്‍സ് തുക അനുവദിക്കുന്നതിനുള്ള അപേക്ഷയില്‍ ടി രണ്ടാളുകളും ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ശ്രീ രാജേന്ദ്രന്റെ പേര്‍ക്ക് വീട് മെയിന്‍ന്റനന്‍സ് തുക അനുവദിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D11 |
കത്തുകളും തപാലുകളും
|
MGNREGS ഓഫീസിലെ ഇലക്ട്രിക് സ്വിച്ച്ബോര്‍ഡ് തകരാര്‍ ആയതിനാല്‍ ആയത് പരിഹരിക്കണമെന്നുള്ള MGNREGS ഓഫീസിലെ ജീവനക്കാരുടെ അപേക്ഷയില്‍ സ്വിച്ച്ബോര്‍ഡ് തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D12 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ II വാര്‍ഡില്‍ താമസിക്കുന്ന ശ്രീമതി വിജയകുമാരി, 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതായും, കൂലിപ്പണി ചെയ്താണ് രണ്ട് പെണ്മക്കളുള്‍പ്പെടുന്ന കുടുംബം പുലര്‍ത്തുന്നതെന്നും ടിയാളുടെ മകളുടെ വിവാഹത്തിന് ധനസഹാം അനുവദിച്ച് നല്‍കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടിയാളുടെ അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതിന് ബഹു. ജില്ലാകളക്ടറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D13 |
കത്തുകളും തപാലുകളും
|
പാലൈക്കോണം കമ്മ്യൂണിറ്റി ഹാളിന്റെ സമീപത്തായി മുറിച്ചിട്ടിരുന്ന മരക്കഷണങ്ങള്‍ ശ്രീ. സുരേഷ്, ഇരിഞ്ചല്‍ കോളനി വീട്, പാലൈക്കോണം എന്നയാള്‍ക്ക് ലേലം സ്ഥിരപ്പെടുത്തി നല്‍കിയ നടപടി യോഗം ഐകകണ്ഠേന അംഗീകരിച്ചു.
|
View |
|
23/01/2018
|
#7 | D14 |
കത്തുകളും തപാലുകളും
|
ജില്ലാ പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന SC പഠനമുറി പദ്ധതിക്കുള്ള ഗുണഭോക്തൃ പട്ടിക സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചതനുസരിച്ച് ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ പേര് വിവരം വെള്ളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് കൈമാറുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍, പേരും മേല്‍ വിലാസവും, വാര്‍ഡ് എന്ന ക്രമത്തില്‍ 1 ഷീബ, നന്തലാല്‍ ഭവന്‍, കീഴ്പാലൂര്‍, വിനോബാനികേതന്‍.പി.ഒ I 2 രേഷ്മ.ആര്‍, വള്ളിമംഗലം , വടക്കുംകരവീട്. VI 3 സിന്ധു ലത, ശ്യാം നിവാസ്, പേയ്ക്കാവിള. XVI 4 അഞ്ചലി.എം. ദീപക്, കുരുവിക്കാട് വീട്, പാലൈക്കോണം. VII 5 ഗിരിജ, അഖില്‍ ഭവന്‍, ചേരപ്പള്ളി IV 6 ഉഷ.എന്‍, ഹര്‍ഷ നിവാസ്, അത്തിയറ. X 7 നളിനി, ശ്രീജിത്ത് ഭവന്‍, പുറുത്തിപ്പാറ. XVIII 8 ഗീത, കളിവീട്, പാലൈക്കോണം. VIII 9 ഷീബ, ഗ്രീന്‍കോട്ടേജ്, ഇരഞ്ചല്‍. IX 10 അതുല്‍ / ശുഭ, അനില്‍ ഭവന്‍, തുലായത്തുകോണം XI 11 സുദര്‍ശന.ആര്‍, ദിവ്യ ഭവന്‍, തോളൂര്‍, ആര്യനാട്. XIII 12 രാധാകൃഷ്ണന്‍, നിധാഷ് ഭവന്‍, മീനാങ്കല്‍, മീനാങ്കല്‍.പി.ഒ III 13 ഗീത, അഖില്‍ ഭവന്‍, കീഴ്പാലൂര്‍, വിനോബാനികേതന്‍.പി.ഒ I 14 അഖിലേഷ്, അഖിലേഷ് ഭവന്‍, കിഴക്കേകര IV 15 സതികുമാരി, തോട്ടിന്‍കരവീട്, നല്ലായണി. V 16 ശ്രീജിത്ത്, അമ്പാടി, പാറയംവിളാകം, കൊക്കോട്ടേല.പി.ഒ VI 17 രജികുമാരി, നിഖിത ഭവന്‍, ഇറിഞ്ചല്‍. VIII 18 സിന്ധു.ഒ, കിഴക്കുംകര, ഇരിഞ്ചല്‍, ആര്യനാട്. VIII 19 ഷീജ, വെള്ളക്കാട് കുന്നുംപുറത്തുവീട്. VIII 20 മോഹനന്‍.പി, സന്ദീപ് ഭവന്, ഇരിഞ്ചല്‍. IX 21 സുരേഷ്, കളത്താന്‍ചിറ. IX 22 സൂര്യമോഹന്‍, ലക്ഷംവീട്, പള്ളിവേട്ട. IX 23 സുനില്‍കുമാര്‍, പ്ലാമൂട് വീട്, ചെറിയാര്യനാട്. X 24 ജീവന്‍ / ഷജി, തുലായത്തുകോണം. XI 25 അനന്ദു.ആര്‍.പി / പ്രീത, ആദര്‍ശ് ഭവന്‍, തുലായത്തുകോണം. XI 26 സുമ കുമാരി, തോട്ടിന്‍കരവീട്, ലൂഥര്‍ഗിരി XII 27 സുധ മനോഹരന്‍, സുധ ഭവന്‍, പേയ്ക്കാവിള, ആര്യനാട്. XII 28 ദീപ, തോട്ടിന്‍ കരവീട്,. XII 29 ശോഭ.എല്‍, കൊല്ലറാം കുന്നിന്‍പുറത്ത് വീട്, XIII 30 വിഷണു.വി, വിഷ്ണു ഭവന്‍, ഇറവൂര്‍, ആര്യനാട്. XV 31 സൂര്യ നാരായണന്‍, സൂര്യ പ്രിയ ഭവന്‍, മാങ്കോട്. XV 32 നേഹ, രേഖ ഭവന്‍, പറമ്പുവാരം, ഇറവൂര്‍. XV 33 ശശികല, മണ്‍പുറത്തുവീട്, ഐത്തി. XVII 34 സുശീല, പുഷ്പ ഭവന്‍, വലിയകലുങ്ക്. XVII 35 ശാലിനി, മണ്‍പുറത്തുവീട്, ഐത്തി, ഐത്തി. XVII 36 ശശി, റോഡരികത്ത്വീട്, വലിയകലുങ്ക്. XVII 37 ഷീല.എസ്, ശ്രീനിലയം, പുറുത്തിപ്പാറ. XVIII 38 സിന്ധു, റോഡരികത്തുവീട്, ഒന്നാംപാലം. XVIII 39 ജ്യോതിഷ് കുമാര്‍, ആര്യ ഹൌസ്, പുറുത്തിപ്പാറ. XVIII 40 മഞ്ചു.എല്‍, മിന്നു ഹൌസ്, പുറുത്തിപ്പാറ. XVIII 41 സതി, സതി ഭവന്‍, പുറുത്തിപ്പാറ. XVIII
|
View |
|
23/01/2018
|
#7 | D15 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ XV വാര്‍ഡില്‍ വയലിക്കട കിഴക്കേക്കര ബണ്ട് റോഡില്‍ തടസമായി നില്‍ക്കുന്ന AE/56/10 നമ്പര്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് KSEB അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#8 | D1 |
തനത് ഫണ്ടില്‍ നിന്നുള്ള ചെലവുകള്‍ അംഗീകരിക്കല്‍
|
ഹോമിയോ ആശുപത്രിയുടെ പ്രിന്ററിന്റെ കാട്രിഡ്ജ് റീഫില്‍ ചെയ്യാന്‍ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ അപേക്ഷപ്രകാരം ആയതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#8 | D2 |
തനത് ഫണ്ടില്‍ നിന്നുള്ള ചെലവുകള്‍ അംഗീകരിക്കല്‍
|
ആര്യനാട് ഗ്രാമപഞ്ചായത്ത് പാര്‍ട്ട്ടൈം സ്വീപ്പര്‍ ശ്രീ. ജെ. ജസ്റ്റസിന്റെ അപേക്ഷപ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗാന്ധിപാര്‍ക്ക് ജങ്ഷന്‍, മാര്‍ക്കറ്റ് ജങ്ഷന്‍, പറണ്ടോട് ജങ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ ചത്തുകിടന്ന തെരുവ് നായ്ക്കളെ മറവ് ചെയ്ത ഇനത്തില്‍ ചെലവായ തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
23/01/2018
|
#8 | D3 |
തനത് ഫണ്ടില്‍ നിന്നുള്ള ചെലവുകള്‍ അംഗീകരിക്കല്‍
|
ആര്യനാട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് ലൈബ്രറിയില്‍ 2014 ജനുവരി 1 മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള പത്രങ്ങള്‍ ലേലം ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
23/01/2018
|
#8 | D4 |
തനത് ഫണ്ടില്‍ നിന്നുള്ള ചെലവുകള്‍ അംഗീകരിക്കല്‍
|
പുറുത്തിപ്പാറ വാര്‍ഡിലെ പഴയ സാംസ്കാരിക കേന്ദ്രത്തിലെ കെട്ടിടത്തില്‍ നിന്നും പൊളിച്ചുമാറ്റിയ ഗ്രില്ലുകള്‍ ലേലം ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#8 | D5 |
തനത് ഫണ്ടില്‍ നിന്നുള്ള ചെലവുകള്‍ അംഗീകരിക്കല്‍
|
ആര്യനാട് ഗവ. എല്‍. പി. എസിന്റെ 2017 ഡിസംബര്‍ മാസത്തെ വാട്ടര്‍ ബില്‍ തുകയും കുടിശികയും ഉള്‍പ്പെടെ 40,995/- രൂപ ഒടുക്കുന്നതിന് HM അപേക്ഷിച്ചിരിക്കുന്നു. ആയതില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍, സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#8 | D6 |
തനത് ഫണ്ടില്‍ നിന്നുള്ള ചെലവുകള്‍ അംഗീകരിക്കല്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലേക്കായി നികുതി പിരിവ് നോട്ടീസ്, ആയുര്‍വേദ ആശുപത്രി ഉദ്ഘാടന നോട്ടീസ്, ലെറ്റര്‍ ഹെഡുകള്‍ എന്നിവ പ്രിന്റ് ചെയ്ത വകയില്‍ കൈരളി പ്രസ് സമര്‍പ്പിച്ച ബില്ലിന്‍ പ്രകാരമുള്ള തുക ശ്രീമതി V ശോഭയ്ക്ക് തനത് ഫണ്ടില്‍ നിന്ന് നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#8 | D7 |
തനത് ഫണ്ടില്‍ നിന്നുള്ള ചെലവുകള്‍ അംഗീകരിക്കല്‍
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ 23/11/2017 ലെ v(2) നമ്പര്‍ തീരുമാന പ്രകാരം ലൈഫ് മിഷന്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിതയായിട്ടുള്ള ശ്രീമതി ഷാജിമാ ബീവിയെ 2018 ജനുവരി മാസം 23 തീയതിയോടെ ലൈഫ് മിഷന്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തിയായതുകൊണ്ടും സഞ്ചയ പ്യൂരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാലും ദിവസവേതനാടിസ്ഥാനത്തില്‍ തുടരുന്നതിനും, നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വേതനം തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#9 | D1 |
ലൈഫ് മിഷന്‍
|
ഗ്രാമസഭ അംഗീകരിച്ച് നല്‍കിയ ഗുണഭോക്താക്കളുടെ സ്കോര്‍ ഷീറ്റുകള്‍ അംഗീകരിക്കുകയും ആയത് ലൈഫ് മിഷന്റെ വെബ്സൈറ്റില്‍ എന്റര്‍ ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
|
View |
|
23/01/2018
|
#0 | D1 |
വെള്ളനാട് അഡീഷണല്‍ ആര്യനാട് സി .നം-17 ലെ വര്‍ക്കറുടെ പരാതി പരിഹരിക്കുന്നത് സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാര്‍ഡില്‍ 17 നമ്പര്‍ അംഗന്‍വാടിയില്‍ ഒരുകുട്ടി ഇറങ്ങി ഓടിപ്പോയതില്‍ അംഗന്‍വാടി ജീവനക്കാരോട് വിശദീകരണം രേഖാമൂലം എഴുതിവാങ്ങിയിട്ടുണ്ടെന്നും, ടി അംഗന്‍വാടി കെട്ടിടത്തിന്റെ മുകളിലത്തെ ഒരു മുറിയുടെ താക്കോല്‍ വാര്‍ഡ് മെമ്പര്‍ കൈവശപ്പെടുത്തിയിരുന്നത് തിരികെ ഏല്‍പ്പിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടി പരാതിയില്‍ പ്രസിഡന്റ് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, പള്ളിവേട്ട വാര്‍ഡ് മെമ്പര്‍, കൊക്കോട്ടേല വാര്‍ഡ് മെമ്പര്‍, ICDS സൂപ്പര്‍വൈസര്‍, CDPO, ടി അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെ യോഗം വിളിച്ച് പ്രശ്നം പരിഹരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
23/01/2018
|
#1 | D1 |
അംഗന്‍വാടിയില്‍ ഒഴിവു വന്ന വര്‍ക്കര്‍ തസ്തികയില്‍ പ്രമോഷന്‍ നല്കിയതു സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗന്‍വാടി വര്‍ക്കര്‍മാര്‍ സൂപ്പര്‍വൈസര്‍മാരായി പ്രൊമോഷന്‍ ലഭിച്ച വേക്കന്‍സിയില്‍ സീനിയോരിറ്റി ലിസ്റ്റില്‍ നിലവിലുള്ള ശ്രീമതി ശ്രീലത ഡി, രഘുനിലയം, ഗണപതിയാന്‍ കുഴി, ആര്യനാട്, ശ്രീമതി വിശാലകുമാരി ടി എന്നിവരെ നിയമിച്ചതായുള്ള ആര്യനാട് ICDS സൂപ്പര്‍ വൈസറുടെ കത്ത് കമ്മറ്റിയില്‍ വെച്ച് അംഗീകരിച്ചു
|
View |
|
23/01/2018
|
#2 | D1 |
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 17 നമ്പര്‍ അംഗന്‍വാടിയിലെ പരാതി സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാര്‍ഡില്‍ 17 നമ്പര്‍ അംഗന്‍വാടിയിലെ ജീവനക്കാരി ശ്രീമതി ഷമീറയെ പള്ളിവേട്ട വാര്‍ഡ് മെമ്പറും ഭാര്യയും മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതി ലഭിച്ചതായി CDPO അറിയിച്ചിരിക്കുന്നു. ടി പരാതിയില്‍ നടപടി സ്വീകരിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടി പരാതിയില്‍ പ്രസിഡന്റ് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, പള്ളിവേട്ട വാര്‍ഡ് മെമ്പര്‍, കൊക്കോട്ടേല വാര്‍ഡ് മെമ്പര്‍, ICDS സൂപ്പര്‍വൈസര്‍, CDPO, ടി അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെ യോഗം വിളിച്ച് പ്രശ്നം പരിഹരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
23/01/2018
|
#3 | D1 |
പാലിയേറ്റീവ് കെയര്‍ നഴ്സിന്റെ ഓണറേറിയത്തിന്‍റെ അരിയര്‍തുക അനുവദിക്കുന്നത് സംബന്ധിച്ച്
|
പാലിയേറ്റീവ് കെയര്‍ നഴ്സിന്റെ ഓണറേറിയം 01/06/2017 മുതല്‍ 10,000/- രൂപയില്‍ നിന്നും 15,000/- രൂപയായി ഉയര്‍ത്തിയിട്ടുള്ളതിനാല്‍ 01/06/2017 മുതല്‍ 31/12/2017 വരെയുള്ള കുടിശിക തുക അനുവദിക്കണമെന്നുള്ള മെഡിക്കല്‍ ഓഫീസറുടെ അപേക്ഷയില്‍ ടി കുടിശിക നല്‍കുന്നതിന് പ്രോജക്ടില്‍ ആവശ്യമായ തുകയുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#4 | D1 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനും ക്യാമ്പ് കളക്ഷന്‍ സജീവമാക്കുന്നതിനും ക്യാമ്പ് കളക്ഷന്‍ കുറഞ്ഞ വാര്‍ഡുകളില്‍ ധനകാര്യകമ്മറ്റി അടിയന്തരമായി ഇടപെട്ട് നികുതി പിരിവ് ഊര്‍ജ്ജിതമാക്കുനതിനും തീരുമാനിച്ചു.
|
View |
|
23/01/2018
|
#5 | D1 |
ജലസംരക്ഷണ ഉപമിഷന്‍
|
ജലസംരക്ഷണ ഉപമിഷന്‍ എല്ലാ വാര്‍ഡുകളിലും കൂടി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ വാര്‍ഡ് മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/01/2018
|
#6 | D1 |
കുടുംബശ്രീ
|
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും തീരുമാനിച്ചു.
|
View |
|
23/01/2018
|
#7 | D1 |
പുതിയ യു.പി.എസ്. വാങ്ങല്‍
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിലവിലുള്ള യു.പി.എസ്. തകരാറിലായതിനാല്‍ യു.പി.എസ് ന്റെ ബോര്‍ഡ് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ അപേക്ഷ പ്രകാരം ആയത് മാറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
Try adjusting your search criteria