Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇ ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കാന്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തില്‍ ഓരോ ടെക്നിക്കല്‍ അസിസ്റ്റന്റ് മാരെ നിയമിക്കുന്നതിന് ബഹു. സര്‍ക്കാരിന്റെ 27/06/2012 ലെ തസ്വഭവ ഐ.വി. 1772/2012/തസ്വഭവ ഉത്തരവ് പ്രകാരം നിര്‍ദ്ദേശം നല്‍കിയിരുന്നു. ടെക്നിക്കല്‍ അസിസ്റ്റന്റ്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് തന്നെ നല്‍കിയിരുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. നിലവില്‍ 20,000/- രൂപയാണ് പ്രതിമാസം ഇവര്‍ക്ക് നല്‍കേണ്ട വേതനം. ടി തുക പഞ്ചായത്ത് ഫണ്ടില്‍ നിന്നുതന്നെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കാവശ്യമായ ട്രെയിനിംഗും ഭരണപരമായ നിയന്ത്രണവും സാങ്കേതിക കാര്യങ്ങളില്‍ നല്‍കുന്നത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നിക്ഷിപ്തമാക്കുകയും ചെയ്തിരിക്കുന്നു. ടി സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 22/06/2016 ലെ A2 3239/16 നമ്പര്‍ ഉത്തരവ് പ്രകാരം ശ്രീ. സബിന്‍ സതീഷിനെ പഞ്ചായത്ത്‌ ടെക്നിക്കല്‍ അസിസ്റ്റന്റ് ആയി നിയമിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ശ്രീ. സബിന്‍ സതീഷ്‌ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റിയിട്ടില്ല. ദൈനംദിനം ഓഫീസില്‍ ലഭിക്കുന്ന ഇമെയിലുകള്‍ മെയില്‍ രജിസ്റ്ററില്‍ ചേര്‍ത്ത് സെക്രട്ടറി, പ്രസിഡന്റ്, ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കേണ്ടതും, ഓഫീസിലെ മറ്റ് ജീവനക്കാര്‍ക്ക് പഞ്ചായത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വിന്യസിച്ചിട്ടുള്ള വിവിധ സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമായ ട്രയിനിംഗ് നല്‍കേണ്ടതും,മുന്നോക്കം ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ചുമതലയാണ്. ഇതൊന്നും ശ്രീ സബിന്‍ സതീഷ്‌ കൃത്യമായി ചെയ്യുന്നില്ല. പഞ്ചായത്തിന്റെ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്ന നിലയില്‍ പഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍ സംവിധാനം ലോഗിന്‍ ചെയ്യുന്ന യൂസര്‍ ഐഡി, പാസ്സ്‌വേര്‍ഡ്‌ എന്നിവ സുതാര്യമായി ഉപയോഗിക്കുക എന്ന കൃത്യനിര്‍വ്വഹണത്തിലും ടിയാന്‍ വീഴ്ചവരുത്തുന്നു. ഉദാഹരണത്തിന് പഞ്ചായത്ത് പ്രദേശത്ത് നിര്‍മാണാനുമതി നേടി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന കെട്ടിടങ്ങള്‍ക്ക് നിയമാനുസൃതമായ നികുതി വാങ്ങി കെട്ടിടനമ്പര്‍ നല്‍കുന്ന സഞ്ചയ എന്ന സോഫ്റ്റ്‌വെയര്‍ ശ്രീ. സബിന്‍ സതീഷ്‌ ലോഗിന്‍ ചെയ്ത് നമ്പര്‍ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ കമ്മറ്റി മിനിട്സ് രേഖപ്പെടുത്തുന്ന സകര്‍മ എന്ന സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ ടിയാന്‍ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പരസ്യപ്പെടുത്തുന്നത് വഴി ഭരണസമിതിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പഞ്ചായത്തിന്റെ ജിമെയില്‍ പാസ്സ്‌വേര്‍ഡ്‌ മാറ്റുകയും ആയത് മുഖാന്തരം മേല്‍ ഓഫീസില്‍ നിന്നും മെയിലുകള്‍ ഒന്നും യഥാസമയം ലഭിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് മീറ്റിംഗുകള്‍ക്കും ട്രെയിനിംഗുകള്‍ക്കും പങ്കെടുക്കാന്‍ പറ്റാതെ വരികയും ചെയ്തു. ഇങ്ങനെ നിരന്തരം പാസ്സ്‌വേര്‍ഡുകള്‍ മാറ്റേണ്ട ഒരു സാഹചര്യത്തില്‍ പഞ്ചായത്ത്‌ എത്തി നില്‍ക്കുന്നു. ഇത് ഭരണപരമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ ഇപ്രകാരം സബിന്‍ സതീഷിന്റെ സേവനം തൃപ്തികരമല്ലാത്തതിനാല്‍ 31/03/2017 ന് ശേഷം കരാര്‍ പുതുക്കി നല്‍കിയിരുന്നില്ല. എന്നാല്‍ ശ്രീ. സബിന്‍ സതീഷ്‌ ബഹു. കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 17/01/2018 ലെ OA/702/2017 നമ്പര്‍ സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 16/02/2018 വരെ സേവനത്തില്‍ തുടരുന്നതിന് അനുമതി നേടിയിരുന്നു. ശ്രീ സബിന്‍ സതീഷ്‌ ടി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരുന്ന ശ്രീ സബിന്‍ സതീഷ്‌, കൃത്യനിര്‍വ്വഹണത്തില്‍ പിന്നോക്കം നില്‍ക്കുകയും, പെരുമാറ്റ ദൂഷ്യത്തില്‍ മുന്നോക്കം നില്‍ക്കുകയും ചെയ്യുന്നു. 11/01/2018 ല്‍ ഈ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന ശ്രീമതി ഷാജിമാബീവിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിനെതുടര്‍ര്‍ന്ന് പ്രസിഡന്റിന്റെ അംഗീകാരത്തോടെ ടിയാനെ സേവനത്തില്‍ സെക്രട്ടറി മാറ്റി നിര്‍ത്തിയ വിഷയം ചര്‍ച്ച ചെയ്യവേ ടിരണ്ടാളുകളുടെയും സേവനം പഞ്ചായത്തിന് ആവശ്യമില്ല എന്ന് ചില മെമ്പര്‍മാര്‍ അഭിപ്രായപ്പെടുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന്‍ പ്രസിഡന്റും സെക്രട്ടറിയും നിര്‍ദ്ദേശിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാതെ ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവരെ വെല്ലുവിളിക്കുകയും മറ്റും ചെയ്യുന്ന ശ്രീ സബിന്‍ സതീഷിനെ അടിയന്തരമായി പിരിച്ചുവിടുന്നതിനും നിയമാനുസൃതമായി സര്‍ക്കാരിന്റെ 27/06/2012 ലെ 1772/2012 തസ്വഭവ ഉത്തരവ് പ്രകാരം പുതിയ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും പഞ്ചായത്ത്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//