Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
06/02/2019
4(2)
Agenda
ലൈഫ് മിഷന്‍ പദ്ധതി
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍പദ്ധതി യുമായി ബന്ധപ്പെട്ട് നിര്‍വഹണ ഉദ്യോഗസ്ഥനായിരുന്ന വി ഇ ഒ ശ്രീ.സജീര്‍ഖാന്‍ ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന വേളയില്‍ ശ്രീമതി . ലീല മണ്ണാറം റോഡരികത്ത് വീട് എന്നയാളുടെ വീടിന്റെ അവസ്ഥ പരിശോധിക്കുന്നതിന് പകരം ഇതേ പേരിലുള്ള മറ്റൊരാളുടെ വീടിന്റെ അവസ്ഥ പരിശോധിക്കുകയും അര്‍ഹത ഇല്ല എന്ന് രേഖപ്പെടുത്തുകയും ചെയ്തതായി ഭരണസമിതിയ്ക്ക് ബോധ്യപ്പെട്ടതിനാല്‍ യഥാര്‍ത്ഥ ഗുണഭോക്താവായ ശ്രീമതി. ലീല മണ്ണാറം റോഡരികത്ത് വീട് എന്നയാളുടെ അര്‍ഹത പരിശോധിച്ച് ആനുകൂല്യം നല്‍കുന്നതിനു നിലവിലെ നിര്‍വഹണ ഉദ്യോഗസ്ഥനായ ശ്രീ. ഗൗരീശങ്കറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
5(1)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് ടൌണ്‍ വാര്‍ഡില്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ SC വീട് മെയിന്റനന്‍സ് പദ്ധതിയില്‍ ശ്രീമതി സുദര്‍ശന, ദിവ്യ ഭവന്‍, തോളൂര്‍ എന്നയാള്‍ക്ക് പകരം ടിയാളുടെ ഭര്‍ത്താവായ ശ്രീ ദിനേശ് എച്ച് എന്നയാളുടെ പേര് ഉള്‍പ്പെടുത്തി നിര്‍വ്വഹണം നടത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
5(2)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ICDS സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 73/2019 സ്പീച്ച് ബിഹേവിയര്‍,ഒക്ക്യുപ്പേഷന്‍ തെറാപ്പി എന്ന പദ്ധതി നടപ്പിലാക്കുന്നതിന് തെറാപ്റ്റിസ്റ്റിനെ പഞ്ചായത്തില്‍ നിന്നും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തെറാപ്പി സൗകര്യം നല്‍കുന്നതിന് അനന്തപുരി ചൈല്‍ഡ് ഡെവലപ്പ്മെന്റ് ചാലക്കുഴി മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ തിരുവനന്തപുരം എന്ന സ്ഥാപനം തയ്യാറായി വന്നിട്ടുണ്ട് എന്നാല്‍ പഞ്ചായത്തില്‍ എത്തി തെറാപ്പി നല്‍കുന്നതിനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ പഞ്ചായത്തിലെ ചികിത്സ ആവശ്യമുള്ള കുട്ടികളെ തിരുവനന്തപുരത്തെ ടി സ്ഥാപനത്തില്‍ എത്തിച്ചാല്‍ തുടര്‍ നടപടികള്‍ക്ക് തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട് കൂടാതെ കുട്ടികളുടെ വൈകല്യത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകളുടെ എണ്ണത്തിലും വ്യത്യസ്തത ഉണ്ട്. ആയതിനാല്‍ രക്ഷാകര്‍ത്താക്കളുടെ സാനിധ്യത്തില്‍ കുട്ടികളെ തിരുവനന്തപുരത്തെ ടി സ്ഥാപനത്തില്‍ എത്തിക്കുന്നതിനുള്ള ചെലവ് അനുവദിക്കുന്നതാണ് ടി പദ്ധതി നടപ്പിലാക്കാനുള്ള ഏക മാര്‍ഗ്ഗം എന്ന് കമ്മറ്റിയ്ക്ക് ബോധ്യപ്പെട്ടു.ആയതിനാല്‍ തെറാപ്പി നടത്തുന്ന ഏജന്‍സിയ്ക്ക് തുക അനുവദിക്കുന്നതിനും രക്ഷാകര്‍ത്താകള്‍ക്ക് യാത്രാപ്പടിയും അനുവദിക്കുന്നതിന് ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Meeting Date
06/02/2019
5(3)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡില്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ SC വീട് മെയിന്റനന്‍സ് പദ്ധതിയില്‍ ശ്രീമതി ഉഷ, ഹരിജന്‍ കോളനി, വിനോബാനികേതന്‍ എന്നയാള്‍ക്ക് പകരം ടിയാളുടെ മകളായ ശ്രീമതി അശ്വതി എന്നയാളുടെ പേര് ഉള്‍പ്പെടുത്തി നിര്‍വ്വഹണം നടത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
5(4)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കറവപ്പശുവിതരണം എന്ന പദ്ധതിയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കിയ ഗുണഭോക്തൃപ്പട്ടികയില്‍ ക്രമനമ്പര്‍ 11 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി വസന്തകുമാരി, കണ്ണങ്കര വീട്, ചൂഴ എന്നയാള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും കാലിത്തൊഴുത്തും വളക്കുഴി നിര്‍മ്മാണവും എന്ന പദ്ധതിയില്‍ ആനുകൂല്യം ലഭ്യമായതിനാല്‍ ടിയാള്‍ക്ക് കറവപ്പശു ആനുകൂല്യം വേണ്ട എന്നറിയിച്ചതിനാല്‍ കറവപ്പശു വിതരണം ജനറല്‍ എന്ന പദ്ധതിയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ രണ്ടാമത്തെ ഗുണഭോക്താവായി ഗ്രാമസഭ അംഗീകരിച്ചിട്ടുള്ള ശ്രീ അപ്പുക്കുട്ടന്‍, പൂവന്‍വീട്, ചൂഴ, ചാങ്ങ പി ഒ എന്നയാളെ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
Meeting Date
06/02/2019
5(5)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബാലസഭ പ്രോജക്റ്റ് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് വിവിധ വാര്‍ഡുകളിലെ ബാലസഭ സംഘാടനത്തിന് സി ഡി എസ് ചെയര്‍പെഴ്സണ്‍ കണ്‍വീനര്‍ ആയ സി ഡി എസ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയെ ചുമതലപ്പെടുത്തിയും ആയതിലേക്കായി വകയിരുത്തിയ തുക സി ഡി എസ് ചെയര്‍പെഴ്സണ്‍ ശ്രീമതി സുനിതകുമാരിയുടെ അക്കൗണ്ടില്‍ നല്‍കി ചെലവ് ചെയ്യുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
5(6)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനീയര്‍ 28/01/2019 ന് നടത്തിയ ചുവടെ പറയുന്ന പ്രവൃത്തികളുടെ ടെണ്ടര്‍/റീടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിക്കുകയും പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു. 1. വയലിക്കട -കിഴക്കേക്കര റോഡ്‌ രണ്ടാം ഘട്ടം മെറ്റലിംഗ് ടാറിംഗ്, സൈഡ് വാള്‍ മെയിന്റനന്‍സ് - ശ്രീ ആര്‍ അനില്‍കുമാര്‍ - എസ്റ്റിമേറ്റ് തുക 2. കീഴ്പാലൂര്‍ ഗ്രാമകേന്ദ്രം നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ പ്രവീണ്‍കുമാര്‍ കെ - 9,60,431.38 രൂപ 3. ലൂഥര്‍ഗിരി വലിയവിള തടം - ശ്രീ ജയകുമാര്‍ ഡി - 4,09,188.36 രൂപ 4. തേവിയാരുകുന്ന്‍ ഗ്രാമകേന്ദ്രം നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ പ്രവീണ്‍കുമാര്‍ കെ - 8,32,454.73 രൂപ 5. പൊട്ടന്‍ചിറ വലിയമല മേക്കുംകര റോഡ്‌ നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ ഗോപി - 18,74,463.65 രൂപ 6. അത്തിയറ ജി കെ നഗര്‍ മുതിയന്‍പാറ അയ്യംകോണം ലബ്ബ റോഡ്‌ നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ ഗോപി - 22,40,963.76 രൂപ 7. ഹൗസിംഗ് ബോര്‍ഡ് കടവ് നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ ജയകുമാര്‍ എന്‍ - 12,28,232.80 രൂപ 8. കോട്ടയ്ക്കകം കടവ് നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ ഗോപി - 8,94,477.26 രൂപ 9. പാലൈക്കോണം കടവ് നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ ഷിബു എസ് വി - 7,76,322 രൂപ
Meeting Date
06/02/2019
5(7)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനീയര്‍ 28/01/2019 ന് നടത്തിയ ചുവടെ പറയുന്ന പ്രവൃത്തികളുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിക്കുകയും പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു. 1. പള്ളിവേട്ട - മണലുവിള ചെറിയാര്യനാട് റോഡ്‌ റീ ടാറിംഗ് & ബൈ റോഡ്‌ കോണ്‍ക്രീറ്റ് - ശ്രീ കുഞ്ഞുമോന്‍ കെ - 2% കുറവ് 2. നടുവിള - പ്ലാവറത്തലയ്ക്കല്‍ പാറക്കുഴി റോഡ്‌ റീ ടാറിംഗ് & ഡ്രെയിനേജ് - ശ്രീ കുഞ്ഞുമോന്‍ കെ - എസ്റ്റിമേറ്റ് റേറ്റ് 3. ഐത്തി - വെട്ടിച്ചാന്‍ കുന്ന് റോഡ്‌ റീ ടാറിംഗ് & സൈഡ് വാള്‍ - ശ്രീ വിനുകുമാര്‍ വി - എസ്റ്റിമേറ്റ് റേറ്റ് 4. കുന്നുംപുറം - ആലുംകുഴി റോഡ്‌ ടാറിംഗ് - ശ്രീ വിനുകുമാര്‍ വി - എസ്റ്റിമേറ്റ് റേറ്റ് 5. മെയിന്റനന്‍സ് ഓഫ് MGNREGS ബില്‍ഡിംഗ് - ശ്രീ കുഞ്ഞുമോന്‍ കെ - 3% കുറവ് 6. പഞ്ചായത്ത് ഓഫീസ് മെയിന്റനന്‍സ് - ശ്രീ കുഞ്ഞുമോന്‍ കെ - എസ്റ്റിമേറ്റ് റേറ്റ് 7. പുറുത്തിപ്പാറ - കുരിശടി നട കാവുംമൂല റോഡ്‌ റീ ടാറിംഗ് & ഡ്രെയിനേജ് - ശ്രീ ജയകുമാര്‍ ഡി - എസ്റ്റിമേറ്റ് റേറ്റ് 8. പഴവുണ്ണി ആറ്റിന്‍പുറം - നല്ലായണി റോഡ്‌ റീ ടാറിംഗ് - ശ്രീ വിനുകുമാര്‍ വി - എസ്റ്റിമേറ്റ് റേറ്റ് 9. കടുവാക്കുഴി - പാറമുക്ക് ഇടവഴി കോണ്‍ക്രീറ്റ് - ശ്രീ വിനുകുമാര്‍ വി - എസ്റ്റിമേറ്റ് റേറ്റ് 10. നെല്ലിവിള കോളനി റോഡ്‌ സൈഡ് വാള്‍ നിര്‍മ്മാണം - ശ്രീ ആര്‍ അനില്‍കുമാര്‍ - എസ്റ്റിമേറ്റ് റേറ്റ് 11. മാവുനിന്നകുഴി - വാരിയംകോണം റോഡ്‌ സെക്കന്റ്‌ കോണ്‍ക്രീറ്റിംഗ് - ശ്രീ ജയകുമാര്‍ ഡി - എസ്റ്റിമേറ്റ് റേറ്റ് 12. പറണ്ടോട് - മുത്തിക്കാവ് റോഡ്‌ റീ ടാറിംഗ് - ശ്രീ ജയകുമാര്‍ ഡി - എസ്റ്റിമേറ്റ് റേറ്റ് 13. ചൊക്കന്‍തീനി കടവ് തടം കോണ്‍ക്രീറ്റിംഗ് - ശ്രീ ജയകുമാര്‍ ഡി - എസ്റ്റിമേറ്റ് റേറ്റ് 14. പള്ളിവേട്ട - നിധിന്‍നഗര്‍ റോഡ്‌ കോണ്‍ക്രീറ്റ് - ശ്രീ വിനുകുമാര്‍ വി - എസ്റ്റിമേറ്റ് റേറ്റ്
Meeting Date
06/02/2019
5(8)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 59/2019 ഈഞ്ചപ്പുരി നഴ്സറി സ്കൂളിന് സ്ഥലം വാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് വില്ലേജില്‍ കോട്ടക്കകം മുറിയില്‍ ഈഞ്ചപുരി ലിജി നിവാസില്‍ ശിവാനന്ദന്‍ മകന്‍ ശ്രീ ബിജി എന്നയാളുടെ പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 159/16-2 ല്‍ ഉള്‍പ്പെട്ട 3 സെന്റ്‌ വസ്തു സെന്റ്‌ ഒന്നിന് 90000/- രൂപ വിലയ്ക്ക് നല്‍കാം എന്നുള്ള അപേക്ഷ മാത്രമേ ലഭിച്ചിട്ടുള്ളൂ .സ്ഥല പരിശോധന നടത്തിയതില്‍ ടി സ്ഥലം അനുയോജ്യമാണ് എന്ന് ബോധ്യപ്പെട്ടു. ആകയാല്‍ ടിയാളുടെ അപേക്ഷ കമ്മറ്റി അംഗീകരിച്ചു ആയതില്‍ സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
5(9)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി LVEO നിര്‍വഹണ ഉദ്യോഗസ്ഥയായ സ്പില്‍ ഓവര്‍ പദ്ധതിയായ പ്രോജക്റ്റ് നമ്പര്‍ 272 യുവാക്കള്‍ക്ക് ഓട്ടോറിക്ഷ സബ്സിഡി എന്ന പദ്ധതിയിലേക്ക് ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു . 1,ജലാല്‍ എ മുഹറാന മന്‍സില്‍ പറണ്ടോട് 2,അഖിലേഷ് , അഖിലേഷ് ഭവന്‍ ഇറവൂര്‍ , 3,അനീഷ്‌ വിഷ്ണു നഗര്‍ പൊട്ടന്‍ചിറ , 4,ജയകുമാര്‍ ജയലാല്‍ ഭവന്‍ കോട്ടയ്ക്കകം പി ഒ 5,സുരേഷ് കുമാര്‍ , ശാലോം ഭവന്‍ രണ്ടാംപാലം കീഴ്പാലൂര്‍
Meeting Date
06/02/2019
5(10)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD A E നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രൊജക്റ്റ്‌ നമ്പര്‍ 301 പഞ്ചായത്ത് ഓഫീസ് കിണര്‍ നവീകരണം എന്ന പദ്ധതിയുടെ നിര്‍വഹണം ഗുണഭോക്തൃ സമിതി വഴി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും അടിയന്തിരമായി ഗുണഭോക്തൃ സമിതി കൂടി ടി പദ്ധതിയുടെ നിര്‍വഹണം വളരെ അടിയന്തിരമായി പൂര്‍ത്തികരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Meeting Date
06/02/2019
5(11)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 301/2019 പഞ്ചായത്ത് ഓഫീസ് കിണര്‍ നവീകരണം എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു
Meeting Date
06/02/2019
5(12)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ നിര്‍വഹണ ഉദ്യോഗസ്ഥയായി 2018 -2019 വാര്‍ഷിക പദ്ധതിയി എറെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 93/2019 വനിതകള്‍ക്ക് യോഗ പരിശീലനം എന്ന പദ്ധതി പ്രോജ്കറ്റ് അടങ്കല്‍ തുകയില്‍ BNYS യോഗ്യതയുള്ള യോഗ പരിശീലകര്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ യോഗ TTC യോഗ്യതയുള്ള ECTACY SCHOOL OF YOGA വഴുതയ്ക്കാട് തിരുവനന്തപുരം എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്ത് തീരുമാനിച്ചു . കൂടാതെ ടി സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശ്രീമതി.വിജയമ്മയുമായി നിയമാനുസൃത കരാര്‍ വെച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിനും പദ്ധതി നിര്‍വഹണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക കൈമാറുന്നത്തിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
06/02/2019
5(13)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 306 ഓഡിറ്റൊറിയ്ങ്ങളിലും കല്യാണമണ്ഡപങ്ങളിലും ബൈയോഗ്യാസ് പ്ലാന്‍റ്, 307 ആര്യനാട് പൊതു മാര്‍ക്കറ്റില്‍ മാലിന്യ സംസ്കരണ പ്ലാന്റ്,308 മേഖലാടിസ്ഥാനത്തിലുള്ള ഖര മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ 312 പഞ്ചായത്ത് ഓഫീസ് കോബൌണ്ടില്‍ ബയോഗ്യാസ് പ്ലാന്‍റ് എന്നീ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ ഭാരത്‌ സേവ സമാജ് നെ തെരഞ്ഞെടുത്തും ടി സ്ഥാപനവുമായി നിയമാനുസരണ കരാര്‍ വെച്ച് നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
5(14)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 130 ഓട്ടോമാറ്റിക്ക് എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍,137 തെരുവ് വിളക്ക് പരിപാലനം , 187 തെരുവ് വിളക്കുകളുടെ പരിപാലനം എന്നീ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ ഭാരത്‌ സേവ സമാജ് നെ തെരഞ്ഞെടുത്തും ടി സ്ഥാപനവുമായി നിയമാനുസരണ കരാര്‍ വെച്ച് നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
5(15)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്തില്‍ യു പി സ്കൂള്‍ ഹെഡ്മിസ്ട്രസ് നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 123 എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ , 154 ആര്യനാട് ഗവ. എല്‍.പി. സ്കൂളിന് ഫര്‍ണിച്ചര്‍ എന്നീ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ നെ തെരഞ്ഞെടുത്തും ടി സ്ഥാപനവുമായി നിയമാനുസരണ കരാര്‍ വെച്ച് നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
5(16)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ പി സ്കൂള്‍ എച്ച് എം നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 269 എസ്.സി വിദ്യാര്‍‌ത്ഥികള്‍ക്ക് സൈക്കിള്‍ എന്ന പദ്ധതിയില്‍ ഗുണഭോക്താക്കളായി ചുവടെ പറയുന്ന വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1 മോനൂട്ടന്‍, പുറുത്തിപ്പാറ 2 കാര്‍ത്തിക്, തോളൂര്‍ 3 ആദര്‍ശ് എസ്, പള്ളിവേട്ട 4 ജിത്തു, ആര്യനാട് 5 ശ്രീജിത്ത്, ഈഞ്ചപ്പുരി 6 സൂര്യനാരായണന്‍ 7 ആദിദ്രാവിഡ്, പുറുത്തിപ്പാറ 8 നിമിഷ് മഹേഷ്‌ 9 ദീപക് ശശി 10 അക്ഷയ് എം ദീപക് 11 റിനീഷ് ലാല്‍, ചെറിയാര്യനാട് 12 സുധി എസ് ജെ, ചെറിയാര്യനാട് 13 ആദര്‍ശ് ആര്‍ എ 14 ആഷ് കൃഷ്ണ 15 വിസ്മയ, കൊക്കോട്ടേല 16 അഞ്ചു യു, പൊട്ടന്‍ചിറ, കോട്ടയ്ക്കകം 17 സൂര്യ ആര്‍, പള്ളിവേട്ട 18 സുജ പി എസ്, ഈഞ്ചപ്പുരി 19 ആദിത്യ എസ് എസ്, ഇരിഞ്ചല്‍ 20 ജേഷ്മ ജെ ജി, ഈഞ്ചപ്പുരി 21 ശരണ്യ എം എസ്, കാവുംമൂല 22 സാന്ദ്ര, മീനാങ്കല്‍ 23 അഹല്യ, മിച്ചഭൂമി 24 അനഘ ജെ എ 25 രേഷ്മ, ഈഞ്ചപ്പുരി 26 ആദിത്യ ആര്‍ ബി, ചൂഴ 27 അമൃത 28 29 അഭിജിത്ത് പി എസ്, പുറുത്തിപ്പാറ 30 സ്വാതി ജെ മിത്തല്‍, പുറുത്തിപ്പാറ 31 ഗൗതം, പുറുത്തിപ്പാറ 32 സജീഷ്, പുറുത്തിപ്പാറ 33 പൂജ, പാലൈക്കോണം 34 കരുണ്‍കറി, ചെറുമഞ്ചല്‍ 35 ആഷ്കൃഷ്ണ 36 ആദിത്യ ബിജു 37 ആരോമല്‍ 38 ആദര്‍ശ് എസ് യു, മീനാങ്കല്‍ 39 അനന്ദു ശ്രീകുമാര്‍, കൊക്കോട്ടേല 40 അശ്വതി എസ് എ 41 വിപിന്‍ വിനോദ് 42 അമല്‍ നാഥ്‌ 43 സാന്ദ്ര എസ് എസ് 44 അഖില എസ് 45 പൂജ തകിടിവിള വീട്, പാലൈകോണം 46 ആര്യ ആര്‍.എസ്.നിവാസ്, പാലൈകോണം 47 അക്ഷയ്കൃഷ്ണന്‍ കളിവീട്, പാലൈകോണം 48 ധനു ഇരിഞ്ചല്‍ കോളനി 49 വിപിന്‍ ഇരിഞ്ചല്‍ കോളനി 50 കൈലാസ്.എസ്.എസ് കൈലാസ് ഭവന്‍, പാലൈകോണം 51 നിഖിത.ആര്‍.എസ് നിഖിത ഭവന്‍, ഇരിഞ്ചല്‍ 52 സാന്ദ്ര കിഴക്കുംകര വീട്, മീനാങ്കല്‍.പി ഒ 53 ദേവിക കിഴക്കുംകര വീട്, മീനാങ്കല്‍.പി ഒ 54 ബി.സനു സുനിത വിലാസം, ഹരിജന്‍ കോളനി, മീനാങ്കല്‍ പി ഒ 55 ജെ.എ. അനഘ റോഡരികത്ത് വീട്, ബൈണ്ടര്‍മുക്ക്, പറണ്ടോട് പി ഒ 56 വിഭ ദമ്മ ദ്രാവിഡ്, പുറുത്തിപ്പാറ, പട്ടികജാതി കോളനി 57 അശ്വനി പുറുത്തിപ്പാറ, പട്ടികജാതി കോളനി 58 നന്ദന പുറുത്തിപ്പാറ, പട്ടികജാതി കോളനി 59 സ്വത്ത്.ജെ.മിത്തല്‍ പുറുത്തിപ്പാറ, പട്ടികജാതി കോളനി 60 വിദു.വി.ഡി പുറുത്തിപ്പാറ, പട്ടികജാതി കോളനി 61 ജിഷ.എ പുറുത്തിപ്പാറ, പട്ടികജാതി കോളനി 62 നയന എന്‍.എസ് പുറുത്തിപ്പാറ, പട്ടികജാതി കോളനി 63 മോനൂട്ടന്‍ പുറുത്തിപ്പാറ, പട്ടികജാതി കോളനി 64 ഉണ്ണിമായ പുറുത്തിപ്പാറ, പട്ടികജാതി കോളനി 65 ആദി ദ്രാവിഡ് പുറുത്തിപ്പാറ, പട്ടികജാതി കോളനി 66 ആദിത്യന്‍.എ.സന്തോഷ് പുറുത്തിപ്പാറ, പട്ടികജാതി കോളനി 67 അനാമിക.വി വിജി ഭവന്‍, പുറുത്തിപ്പാറ 68 സാന്ദ്ര.ആര്‍ പുറുത്തിപ്പാറ 69 ഗൌതം മീനാകോട്ടേജ്, പുറുത്തിപ്പാറ 70 അരുന്ധതി നാഗ പുറുത്തിപ്പാറ 71 ദേവികാസന്തോഷ് സന്തോഷ് ഭവന്‍, കീഴ്പാലൂര്‍, വിനോബനികേതന്‍ പി ഒ 72 അഹല്ല്യ അല്ലിനിയോട്,മിച്ചഭൂമി, വിനോബ നികേതന്‍ പി ഒ 73 അഞ്ജലി അല്ലിനിയോട്,മിച്ചഭൂമി, വിനോബ നികേതന്‍ പി ഒ 74 അഞ്ചു പാണംവിളാകത്ത് വീട്, ഇറവൂര്‍,ആര്യനാട് 75 ഹര്‍ഷ പാണംവിളാകത്ത് വീട്, ഇറവൂര്‍,ആര്യനാട് 76 അലീന കിഴക്കേകര, നെല്ലിവിളാകത്ത് വീട്, ഇറവൂര്‍,ആര്യനാട് പി ഒ 77 ആദര്‍ശ് രജിത ഭവന്‍, പാലൈകോണം 78 അഖില മരുതുംമൂട്, പാലൈകോണം 79 അഞ്ജലി.എം ദീപക്, കുരിവിക്കാട് വീട് പാലൈകോണം 80 സോനു അജിത ഭവന്‍, പാലൈകോണം 81 സാന്ദ്ര അജിത ഭവന്‍, പാലൈകോണം 82 ആഷ്കൃഷ്ണ കോടാകോടി പുത്തന്‍വീട്, കൊക്കോട്ടേല പി ഒ 83 ബിധു അരവിന്ദ് അരുകില്‍ വടക്കുംകര വീട് 84 അജയ് പൊട്ടുകാവില്‍ വീട്, കുറ്റിച്ചല്‍ പി ഒ 85 വിസ്മയ പാറയംവിളാകം, കൊക്കോട്ടേല
Meeting Date
06/02/2019
5(17)
Agenda
വാര്‍ഷിക പദ്ധതി 2018-2019
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി തനത് ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 130 ഓട്ടോമാറ്റിക്ക് എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ , 137 തെരുവ് വിളക്ക് പരിപാലനം, 187 തെരുവ് വിളക്കുകളുടെ പരിപാലനം എന്നീ പദ്ധതികള്‍ അക്രഡിറ്റഡ് ഏജന്‍സിയായ ഭാരത് സേവാ സമാജ് (BSS) മുഖേന നിര്‍വഹണം നടത്തുന്നതിനും ടി ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ട് നിര്‍വഹണം 2019 മാര്‍ച്ച് മാസം 31 നു മുന്പ് പൂര്‍ത്തീകരിക്കുന്നതിനും പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക കൈമാറുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
6(1)
Agenda
വാര്‍ഷിക പദ്ധതി 2019- 2020
Decision
സംസ്ഥാന ബഡ്ജറ്റ് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലഭ്യമായ പ്ലാന്‍ , മെയിന്‍റ്റനന്‍സ് വിഹിതത്തില്‍ D P C അംഗീകാരം ലഭ്യമാക്കിയ ഫണ്ടിനെക്കാള്‍ വ്യതിയാനം വന്നതിനാല്‍ 2019 -2020 വര്‍ഷത്തെ പദ്ധതി ഭേദഗതി സമയത്ത് ഭേദഗതി വരുത്താന്‍ തീരുമാനിച്ചു
Meeting Date
06/02/2019
6(2)
Agenda
വാര്‍ഷിക പദ്ധതി 2019- 2020
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകള്‍ നടത്തുന്നതിലേക്കായി ഗ്രാമസഭാ നോട്ടീസുകള്‍ പ്രിന്റ്‌ ചെയ്ത് ലഭിക്കുന്നതിന് മത്സരാധിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നതിനും അനുയോജ്യമായത് അംഗീകരിച്ച് നോട്ടീസ് പ്രിന്റ്‌ ചെയ്ത് വാങ്ങുന്നതിനും തുക നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
7(1)
Agenda
വസ്തു നികുതി പിരിവ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനു നികുതി പിരിവ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ജനപ്രതിനിധികളും കാര്യക്ഷമമായി ഇടപെടുന്നതിനും , മൊബൈല്‍ ടവറുകള്‍ , വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുടെ വസ്തുനികുതി പിരിവിന് നേതൃത്വം നല്‍കുന്നതിന് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് എന്നിവരെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു .
Meeting Date
06/02/2019
7(2)
Agenda
വസ്തു നികുതി പിരിവ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനു പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും മൈക്ക് അന്നൌന്‍സ്മെന്‍റ് നടത്തുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു
Meeting Date
06/02/2019
8(1)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡിലെ സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന് വേണ്ടി 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന തുക കെ എസ് ഇ ബി യുടെ എസ്റ്റിമേറ്റ് നമ്പര്‍ DB-40/ES-PVL/18-19/50 തീയതി 20/12/2018 പ്രകാരം അപര്യാപ്തമായിരുന്നതിനാല്‍ പ്രസ്തുത പ്രവൃത്തിയുടെ നടത്തിപ്പിനായി 1,66,070/- രൂപ റര്‍ബന്‍ മിഷന്‍ ഫണ്ടില്‍ നിന്നും KSEB ക്ക് ഡിപോസിറ്റ്‌ ചെയ്ത് പ്രവൃത്തി നടപ്പാക്കുന്നതിന് തീരുമാനിച്ചു.
Meeting Date
06/02/2019
8(2)
Agenda
റര്‍ബന്‍ മിഷന്‍
Decision
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ തേവിയാരുകുന്ന്‍ കുടിവെള്ള പദ്ധതി നിര്‍മ്മാണ ഉദ്ഘാടനം 26-02-2019 ന് നടത്തുന്നതിനും ആയതിലേക്കാവശ്യമായ ചെലവുകള്‍ക്കായി 15,000/- രൂപയില്‍ അധികരിക്കാത്ത തുക തനത് ഫണ്ടില്‍ നിന്നും ചെലവ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
8(3)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള പഞ്ചായത്ത് ഓഫീസിലേക്ക് സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്ന പദ്ധതി സമയ ബന്ധിതമായി നിര്‍വഹണം നടത്തുന്നതിനായി ടി പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി ഭാരത് സേവ സമാജ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്ത് തീരുമാനിച്ചു . കൂടാതെ ടി സ്ഥാപനത്തില്‍ നിന്നും എസ്ടിമേറ്റ്‌ വാങ്ങി കരാറില്‍ ഏര്‍പ്പെടുന്നതിന് സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
06/02/2019
8(4)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്ന പദ്ധതിയില്‍ ഫാഷന്‍ ഡിസൈനിംഗ് എന്ന കോഴ്സ് ഏറ്റെടുക്കുന്നതിനും 18 നും 45 നും മദ്ധ്യേ പ്രായമുള്ള 100 വനിതകള്‍ക്ക് 90 ദിവസം കൊണ്ട് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ വിവിധതരം വസ്ത്രങ്ങളുടെ നിര്‍മ്മാണരീതി പരിശീലിപ്പിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
06/02/2019
8(5)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്ന പദ്ധതി സമയ ബന്ധിതമായി നിര്‍വഹണം നടത്തുന്നതിനായി ടി പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി ഭാരത് സേവ സമാജ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്ത് തീരുമാനിച്ചു . കൂടാതെ ടി സ്ഥാപനത്തില്‍ നിന്നും എസ്ടിമേറ്റ്‌ വാങ്ങി കരാറില്‍ ഏര്‍പ്പെടുന്നതിന് സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
06/02/2019
9(1)
Agenda
കരട് ബഡ്ജറ്റ് 2019-2020
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2019-2020 വര്‍ഷത്തെ കരട് ബഡ്ജറ്റ് ചര്‍ച്ച ചെയ്ത്ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
06/02/2019
0(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 ഫെബ്രുവരി മാസം നടന്ന എല്ലാ സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങളും അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
06/02/2019
1(1)
Agenda
ഫെറിമാന്‍ ഇന്റര്‍വ്യൂ
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചൊക്കന്‍തീനി കടവില്‍ നിലവിലുള്ള ഫെറിമാന്‍ തസ്തികയിലേക്ക് പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ജീവനക്കാരനെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചില്‍ നിന്നും 6 ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്. ടി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മതിയായ യോഗ്യത ഉള്ള ഒരാളെ 14/02/2019 ബുധനാഴ്ച പകല്‍ 11 മണിയ്ക്ക് ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കുന്നതിനും ടിയാളെ ടി തസ്തികയില്‍ നിയമിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
2(1)
Agenda
I S O സര്‍ട്ടിഫിക്കേഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ISO സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പൌരാവകാശ രേഖ പുതുക്കുന്നതിനും ആയതിലേക്കായി ISO സര്‍ട്ടിഫിക്കേഷന്‍ എന്ന പദ്ധതിയില്‍ നിന്നും തുക വിനിയോഗിച്ച് പദ്ധതി രേഖ തയ്യാറാക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
2(2)
Agenda
I S O സര്‍ട്ടിഫിക്കേഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ISO സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് കെട്ടിടവും പരിസരവും പെയിന്റിംഗ് ജോലികള്‍ ഭംഗിയായി പൂര്‍ത്തീകരിച്ചത് കമ്മറ്റിക്ക് ബോദ്ധ്യപ്പെട്ടതിന്റെയും, എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറുടെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ക്വട്ടേഷന്‍ തുകയായ 98,000/- രൂപ കരാറുകാരന്‍ ശ്രീ ജോസ് - ന് നല്‍കുന്നതിനു തീരുമാനിച്ചു.
Meeting Date
06/02/2019
2(3)
Agenda
I S O സര്‍ട്ടിഫിക്കേഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ISO സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിന് ടി ക്യു സര്‍വീസസിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
06/02/2019
2(4)
Agenda
I S O സര്‍ട്ടിഫിക്കേഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ISO സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ക്വട്ടേഷന്‍ ക്ഷണിച്ച് 3 അഗ്നിശമന ഉപകരണങ്ങള്‍ വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
2(5)
Agenda
I S O സര്‍ട്ടിഫിക്കേഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ISO സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പഴയ ഫയലുകള്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നതിലേക്കായി 3 ഡാറ്റ എന്‍ട്രി ഒപെറേറ്റര്‍മാരെ ദിവസവേതാനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും അവര്‍ക്കുള്ള വേതനം തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
3(1)
Agenda
ലേലം / കുത്തക പാട്ടം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ പത്രങ്ങളും പേപ്പറുകളും ലേലം ചെയ്യുന്നതിനായി ക്ഷണിച്ച ക്വട്ടേഷനില്‍ കിലോഗ്രാമിന് 9 രൂപ നിരക്കില്‍ വാങ്ങാം എന്നുള്ള ശ്രീ കെ സുനില്‍കുമാര്‍, മണ്ണാംവിളാകത്ത് വീട്, ഇറവൂര്‍, ആര്യനാട് എന്നയാള്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
06/02/2019
3(2)
Agenda
ലേലം / കുത്തക പാട്ടം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ങ് തോട് പുറംപൊക്കില്‍ നിന്നിരുന്ന ആഞ്ഞിലി മരം ലേലം ചെയ്യുന്നതിനായി സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് നിര്‍ണ്ണയിച്ച് നല്‍കിയ വിലയുടെ അടിസ്ഥാനത്തില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി മരങ്ങളുടെ ലേലം 22/02/2019 വെള്ളിയാഴ്ച 3 മണിയ്ക്കും മീനാങ്കല്‍ കുതിര ബൌണ്ടറിയില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി മരങ്ങളുടെ പുനര്‍ ലേലം 22/02/2019 വെള്ളിയാഴ്ച 4 മണിയ്ക്കും നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
4(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS വിഭാഗത്തിന് ആവശ്യമായ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
06/02/2019
5(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് സി ഡി എസ് വാര്‍ഷികം നടത്തുന്ന വിഷയം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ലോകസഭ ഇലക്ഷന്‍ പ്രഖ്യാപനത്തിന് മുമ്പ് സി എസ് വാര്‍ഷികം ആഘോഷ പരിപാടികളോട് കൂടി പ്രൌഢിയായി 14/02/2019 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ആര്യനാട് വി കെ ഓഡിട്ടോറിയത്തില്‍ കൂടുന്നതിന് തീരുമാനിച്ചു.
Meeting Date
06/02/2019
6(1)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് എല്‍ പി സ്കൂളിലെ പ്രഭാതഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പി ടി എ പ്രസിഡന്റ് നല്‍കിയ പരാതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളും, വാര്‍ഡ്‌ മെമ്പറും അടങ്ങിയ ഉപസമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
06/02/2019
6(2)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആനന്ദേശ്വരം വാര്‍ഡില്‍ പോലീസ് സ്റ്റേഷന് സമീപം റോഡില്‍ തടസമായി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിലേക്കായി കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനീയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
06/02/2019
6(3)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാനക്കുഴി വാര്‍ഡില്‍ കടുക്കോട് 24 നമ്പര്‍ അംഗന്‍വാടിയിലെ കുടിവെള്ള കിണറില്‍ വച്ചിരുന്ന മോട്ടോര്‍ കേടായത് നന്നാക്കിയ വകയില്‍ തുക അനുവദിക്കണമെന്ന അംഗന്‍വാടി വര്‍ക്കറുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും 4900/- രൂപയുടെ പ്രവൃത്തികള്‍ നടന്നതായിട്ടുള്ള LSGD ഓവര്‍സീയറുടെ റിപ്പോര്‍ട്ട് പ്രകാരം ടി തുക തനതുഫണ്ടില്‍ നിന്നും നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
6(4)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS കട്ട നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനത്തിനായി മൈക്ക് സെറ്റ് വാടകയ്ക്ക് എടുത്ത പ്രവൃത്തിപ്പിച്ച വകയില്‍ 6000/- രൂപ അനുവദിക്കണം എന്നുള്ള ശ്രീ ബിജു ശീമാട്ടി സൌണ്ട്സ് എന്നയാളുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി തുക തനതുഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
6(5)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡിലെ മലയന്‍തേരി ചരുവിള നിവാസികളുടെ നടപ്പാതയില്‍ സുഗമമായ ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന 3 ഇലക്ട്രിക് പോസ്റ്റുകള്‍ (OM 34, OM 35, OM 36) മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും അടിയന്തരമായി ടി ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് KSEB അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും, എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് തനത് ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിച്ച് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
6(6)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട അയ്യംകോണം - പുല്‍വെട്ടിച്ചിറ എന്ന പദ്ധതിയില്‍ കോണ്‍ക്രീറ്റ് സ്റ്റെപ് നിര്‍മ്മിക്കുന്നതിനായി പദ്ധതി അടങ്കല്‍ തുകയില്‍ മാറ്റം വരാതെ എസ്റ്റിമേറ്റ്‌ റിവൈസ് ചെയ്ത് നല്‍കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
6(7)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ ഉള്‍പ്പെട്ടതും പൂവച്ചല്‍ കെ എസ് ഇ ബി പരിധിയിലുള്ളതുമായ പ്രദേശങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് പൂവച്ചല്‍ കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനീയറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
Meeting Date
06/02/2019
6(8)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 ല്‍ 343/3/2 സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെട്ട 27.54 ആര്‍ സ്ഥലത്ത് ഹോളോബ്രിക്സ് ഷെഡ്‌ നിര്‍മ്മിക്കാനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച പഞ്ചായത്ത്‌ കമ്മറ്റി ടി അപേക്ഷ പരിശോധിച്ച് നിയമാനുസരണ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
06/02/2019
6(9)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ ശ്രീ സജു, ബിന്ദു ഭവന്‍, നല്ലായണി, കൊക്കോട്ടേല പി ഒ യുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പൗള്‍ട്രി ഫാമിന് ഹാജരാക്കിയ രേഖകളുടെയും ലൈവ് സ്റ്റോക്ക് ഫാമുകള്‍ക്ക്‌ ലൈസന്‍സ് നല്‍കുന്ന ചട്ടപ്രകാരവും ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
6(10)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാര്‍ഡില്‍ ശ്രീ രാജേന്ദ്രന്‍/മായ, മൈലമൂട് വീട്, കൊക്കോട്ടേല പി ഒ യുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പൗള്‍ട്രി ഫാമിന് ഹാജരാക്കിയ രേഖകളുടെയും ലൈവ് സ്റ്റോക്ക് ഫാമുകള്‍ക്ക്‌ ലൈസന്‍സ് നല്‍കുന്ന ചട്ടപ്രകാരവും ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/02/2019
6(11)
Agenda
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ ശ്രീ ഷാജുകുമാര്‍ & ഷെറിന്‍ എസ് ആര്‍, കരിമ്പുവിള പുത്തന്‍വീട്, കൊക്കോട്ടേല എന്ന വ്യക്തിയുടെ പൗള്‍ട്രി ഫാം നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും പെര്‍മിറ്റ്‌ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു