Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'എൽഇഡി ലൈറ്റ് വാങ്ങൽ' (പ്രൊജക്ട് നം 208) എന്ന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും ലഭിച്ചിട്ടുള്ള റേറ്റ് യോഗം പരിശോധിച്ച് അംഗീകരിച്ചു. ടി സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും, 207 എണ്ണം 24/25 W (Manual Type) എൽഇഡി ലൈറ്റുകള്‍ വാങ്ങുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ​ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് കെ.എസ്.ഇ.ബി.യെ ഏല്‍പ്പിക്കുന്നതിനും, ആയതിനുള്ള ചെലവ് പദ്ധതി തുകയില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//