Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ലൈഫ് ഭവനപദ്ധതി പ്രകാരം ഭവനനിർമ്മാണ പുരോഗതിയിലുള്ള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി/ പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ടി വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണ ധനസഹായം അനുവദിക്കുന്നതിനും ആവശ്യമായ തുക കെ.യു.ആർ.ഡി.എഫ്.സി മുഖേന ഹഡ്കോ-യിൽ നിന്നും വായ്പയെടുക്കുന്നതിനും 2026-27 മുതൽ ലഭിക്കുന്ന വികസന ഫണ്ടിൽ നിന്നും 15 വർഷമായി ടി വായ്പയുടെ മുതൽ തിരിച്ചടയ്ക്കുന്നതും സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ലൈഫ് ഭവനപദ്ധതിയിൽ കരാറിലേർപ്പെട്ട് ഭവനനിർമ്മാണ പുരോഗതിയിലുളള ഗുണഭോക്താക്കൾക്കും കരാറിലേർപ്പെടാൻ അവശേഷിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്കും സർക്കാരിന്റെ 21.08.2025-ലെ സ.ഉ.(കൈ) നം. 155/2025/തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം ഭവനനിർമ്മാണ ധനസഹായം അനുവദിക്കുന്നതിനാവശ്യമായ വായ്പാ തുകയുടെ വിവരം ചുവടെചേർക്കുന്നു. ഭവനനിർമ്മാണ പുരോഗതിയിലുളള വീടുകളുടെ പൂർത്തീകരണത്തിന് ആവശ്യമായ തുകയുടെ വിവരം കരാറിലേർപ്പെടാൻ അവശേഷിക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ ഗുണഭോക്താക്കളുടെ ഭവന നിർമ്മാണത്തിന് ആവശ്യമായ തുകയുടെ വിവരം ആകെ തുക 2025-26-ൽ ത്രിതല ഗ്രാമപഞ്ചായത്തുകളുടെ വിഹിതമിനത്തിൽ ലഭ്യമാകുന്ന ആകെ തുക (ഗ്രാമ/ബ്ലോക്ക്/ജില്ല) വായ്പയായി കണ്ടെത്തേണ്ട തുക (ഒരു ഗുണഭോക്താവിന് പരമാവധി 2 ലക്ഷം രൂപ) 1 2 3 4 5 6 7 8 ജനറൽ (എണ്ണം x 4 ലക്ഷം രൂപ) പട്ടിക ജാതി (എണ്ണം x 4 ലക്ഷം രൂപ) പട്ടികവർഗ്ഗം (എണ്ണം x 4/6 ലക്ഷം രൂപ) പട്ടികജാതി (എണ്ണം x 4 ലക്ഷം രൂപ) പട്ടികവർഗ്ഗം (എണ്ണം x 4/6 ലക്ഷം രൂപ) 2,00,00,000 0 0 0 0 2,00,00,000 50,00,000 1,00,00,000 ആര്യനാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി പ്രകാരം ഭവന നിർമ്മാണ പുരോഗതിയിലുള്ള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനും കരാറിലേർപ്പെടാൻ അവശേഷിക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണ ധനസഹായം അനുവദിക്കുന്നതിനും ആവശ്യമായ തുക ഹഡ്കോ-യിൽ നിന്നും വായ്പയെടുക്കുന്നതിന് കെ.യു.ആർ.ഡി.എഫ്.സി-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഇത്തരത്തിൽ കെ.യു.ആർ.ഡി.എഫ്.സി ലഭ്യമാക്കുന്ന വായ്പ തുകയുടെ മുതൽ തിരിച്ചടവ് ഗ്രാമപഞ്ചായത്തിന് 2026-27 മുതൽ സർക്കാർ അനുവദിക്കുന്ന വികസന ഫണ്ടിൽ നിന്നും 15 വർഷം കൊണ്ട് ഉറവിടത്തിൽ നിന്നും കുറവ് ചെയ്യുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//