Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ അദാനി പോര്‍ട്ട്സ് & ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള മൈലമൂട് ക്വാറിയുടെ ലൈസന്‍സ് സംബന്ധിച്ച് ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ട്രൈബൂണലില്‍ ടി സ്ഥാപനം നല്‍കിയിട്ടുള്ള റിവിഷന്‍ പെറ്റിഷന്‍ നം 74/2024 പ്രകാരമുള്ള 13/10/2025 തീയതിയിലെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. മേല്‍ ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കണ്‍വീനറായും ചുവടെ ചേര്‍ത്തിരിക്കുന്നവരെ അംഗങ്ങളായും ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു. കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അരുവിക്കര‍ കൃഷി ഓഫീസര്‍, ആര്യനാട് വില്ലേജ് ഓഫീസര്‍, ആര്യനാട് അസിസ്റ്റന്‍റ് എഞ്ചിനീയര്‍, ആര്യനാട് ഗ്രാമപഞ്ചായത്ത് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍, നെടുമങ്ങാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ആര്യനാട് ‍മെഡിക്കല്‍ ഓഫീസര്‍, സിഎച്ച്സി, ആര്യനാട് അസിസ്റ്റന്‍റ് എഞ്ചിനീയര്‍, കെഎസ്ഇബി, ആര്യനാട് വെറ്ററിനറി സര്‍ജന്‍, ആര്യനാട് ഐസിഡിഎസ് സൂപ്പര്‍വൈസര്‍, ആര്യനാട് വിദഗ്ധ സമിതി യോഗം വിളിച്ച് ചേര്‍ക്കുന്നതിനും, വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിക്കുന്നമുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//