Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD വിഭാഗത്തില്‍ നിലവിലുള്ള 2 ഓവര്‍സിയര്‍മാരില്‍ ഒരാള്‍ 2018 മാര്‍ച്ച് മാസത്തോടെ സ്ഥലം മാറി പോയിട്ടുണ്ട്. നിലവിലുള്ള ഒരു ഓവര്‍സീയര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവുമാണ്, റര്‍ബന്‍ മിഷന്‍ പദ്ധതികള്‍ പഞ്ചായത്തിന്റെ 2018 -2019 വര്‍ഷത്തെ വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ എന്നിവ നിര്‍വഹണം നടത്തുന്നതിന് നിലവിലുള്ള ഒരു ഓവര്‍സീയറുടെ സേവനം മാത്രം മതിയാകുകയില്ല എന്ന് യോഗം വിലയിരുത്തി. ആകയാല്‍ ഇക്കാര്യത്തില്‍ വളരെ അടിയന്തിരമായി നിലവിലുള്ള ഓവര്‍സീയറുടെ ഒഴിവു വളരെ അടിയന്തിരമായി നികത്തുന്നതിനു എല്‍ എസ് ജി ഡി ചീഫ് ഇഞ്ചിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//