05/07/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 09/03/2018 തീയതിയിലെ IV/(1) നമ്പര്‍ തീരുമാനപ്രകാരം ആര്യനാട് ചെറ്റച്ചല്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് ആര്യനാട് ജംഗ്ഷനിലെയും മറ്റു പഞ്ചായത്ത് പ്രദേശത്തെയും പുറമ്പോക്കില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിക്കടകള്‍ എടുത്തുമാറ്റുന്നതിനും പുറമ്പോക്കിലെ കൃഷിയും അസംസ്കൃത വസ്തുക്കള്‍ നിക്ഷേപിച്ചതും ഒഴിവാക്കുന്നതിന് 19/03/2018 തീയതിയില്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന്‍ ഭിന്നശേഷിക്കാരനായ വീല്‍ ചെയറില്‍ ഇരുന്ന് കച്ചവടം നടത്തുന്ന ശ്രീ അരുണ്‍, ശ്രീമതി സരസ്വതി അമ്മ എന്നിവര്‍ തങ്ങളെ ഒഴിപ്പിക്കരുതെന്നും ഒഴിപ്പിച്ചാല്‍ പകരം സംവിധാനം നല്‍കണമെന്നും സൂചിപ്പിച്ചു നല്‍കിയ അപേക്ഷ പഞ്ചായത്ത് 25/06/2018 തീയതിയിലെ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു.XV/(15)നമ്പര്‍ തീരുമാനപ്രകാരം ആര്യനാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 6/723 നമ്പര്‍ കെട്ടിടത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ശ്രീ അരുണിന് നല്‍കാം എന്ന് തീരുമാനിക്കുകയും ചെയ്തു. നാളിതുവരെ പുറമ്പോക്കിലെ അനധികൃത പെട്ടിക്കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കാത്തതിനാല്‍ ആര്യനാട് - ചെറ്റച്ചല്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു എന്ന് മനസിലാക്കിയ ഭരണസമിതി ഇന്നേ ദിവസം തന്നെ അനധികൃത പെട്ടികടകള്‍ ഒഴുപ്പിക്കുന്നതിനും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള VII/273 നമ്പര്‍ വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്ന ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഭിന്നശേഷിക്കാരനും മാനുഷിക പരിഗണന അര്‍ഹിക്കുന്നവാനുമായ ശ്രീ അരുണിന് കച്ചവടം നടത്തുന്നതിനുള്ള സൌകര്യം ഒരുക്കി കൊടുക്കുന്നതിനും പുറമ്പോക്ക് ഒഴുപ്പിക്കുന്ന സമയത്ത് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായാല്‍ ക്രമസമാധാനപരിപാലനത്തിന്നായി പോലിസ് അധികാരികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/07/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//