Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
10/03/2025
4(4)
Agenda
സ്കൂൾ പ്രഥമാധ്യാപകരുടെ കത്തുകൾ സംബന്ധിച്ച്
Decision
.
Meeting Date
05/03/2025
1(1)
Agenda
2024-25 പദ്ധതികളുടെ ടെണ്ടർ ക്വട്ടേഷൻ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കൽ വാർഡിൽ അപകടാവസ്ഥയിലായ അഗ്രോ ക്ലിനിക് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥ ഒഴിവാക്കുന്നതിന് പൊളിച്ചു നീക്കം ചെയ്യുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ സബ് സെന്റർ നിർമ്മാണത്തിനുവേണ്ടി പദ്ധതി ആരംഭിച്ച സാഹചര്യത്തിൽ നിലവിലെ ജീർണ്ണാവസ്ഥയിലായ കെട്ടിടാവശിഷ്ടങ്ങൾ പൊളിച്ചു നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചത് പ്രകാരം ശ്രീ.വിഷ്ണു വി നായർ എന്നവർ 1100/- രൂപയും, ശ്രീ.തേജസ് ആർ കൃഷ്ണൻ എന്നവർ 800/- രൂപയും, ശ്രീ.റ്റി.ജി.പ്രതാപ് എന്നവർ 950/- രൂപയും ക്വാട്ട് ചെയ്തത് കമ്മിറ്റി പരിശോധിച്ചു. മേൽ ക്വട്ടേഷനുകളിൽ കൂടിയ തുക രേഖപ്പെടുത്തിയ ശ്രീ. വിഷ്ണു വി നായർ എന്നവരുടെ ക്വട്ടേഷൻ അംഗീകരിച്ച് കമ്മിറ്റി തീരുമാനിച്ചു.
Meeting Date
05/03/2025
1(2)
Agenda
2024-25 പദ്ധതികളുടെ ടെണ്ടർ ക്വട്ടേഷൻ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് ചുവടെപ്പറയുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. പദ്ധതിയുടെ പേര് ബേസിക് ഗ്രാന്റ് (4646000) ടൈഡ് ഗ്രാന്റ് (6969000) കുടിവെള്ളം (3484500) ശുചിത്വം (3484500) വീട് മെയിന്റനൻസ് 3145000 മീനാങ്കൽ സ്കൂളിൽ വെയിറ്റിംഗ് ഷെഡ് 300000 ആര്യനാട് ജംഗ്ഷനിൽ പ്രധാന സ്ഥലങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കൽ 490000 അഗ്രോ സെന്ററിന് സംരക്ഷണം ഒരുക്കൽ 411000 തേവീയാരുകുന്ന് ഗ്രൌണ്ട് നവീകരണം 300000 ഗാർഹിക ബയോ കംമ്പോസ്റ്റ് ബിൻ 1290000 സ്കുളുകളിലും അംഗൻവാടികളിലും പഞ്ചായത്ത് സഹസ്ഥാപനങ്ങളിലും ബയോ കംമ്പോസ്റ്റ് ബിൻ 460000 ഘടക സ്ഥാപനങ്ങളിലും, സർക്കാർ സ്ഥാപനങ്ങളിലും 400000 ഇനോക്കുലം നിർമ്മാണ യൂണിറ്റ് (വനിത) 249000 പൊതു ശ്മശാനത്തിൽ സാനിറ്ററി സൌകര്യം ഒരുക്കൽ 700000 ഹരിത കർമ്മസേനയ്ക്ക് യൂണിഫോം മറ്റ് അനുബന്ധ ഉപകരണങ്ങളും 235500 നെറ്റ് സീറോ കർബൺ പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ 50000 അംഗൻവാടി കളിൽ ടോയിലറ്റ് 100000 ഹാപ്പിനസ് പാർക്കിലും പ്രധാന പൊതു സ്ഥലങ്ങളിലും സമഗ്ര കുടിവെള്ള പദ്ധതി 1000000 തലക്കുളം നവീകരിച്ച് കുടിവെള്ളം പ്രധാനം ചെയ്യുന്ന പദ്ധതി 2000000 ഗ്രാമ കേന്ദ്രത്തിൽ കുടിവെള്ള സംവിധാനം ഒരുക്കൽ 484500
Meeting Date
05/03/2025
1(3)
Agenda
2024-25 പദ്ധതികളുടെ ടെണ്ടർ ക്വട്ടേഷൻ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിൽ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 378/25 ടാലന്റ് സ്കൂൾ സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കൽ എന്ന പ്രവൃത്തി നിർവ്വഹണം നടത്തുന്നതിന് GEM വഴി ടെണ്ടർ ക്ഷണിച്ച് തുടർനടപി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
05/03/2025
1(4)
Agenda
2024-25 പദ്ധതികളുടെ ടെണ്ടർ ക്വട്ടേഷൻ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
05/03/2025
1(5)
Agenda
2024-25 പദ്ധതികളുടെ ടെണ്ടർ ക്വട്ടേഷൻ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024/ 25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിന് 2025 മാർച്ച് നാലിന് കൂടിയ ജില്ലാ പ്ലാനിങ് കമ്മിറ്റി യോഗത്തിൽ അംഗീകരിച്ചു നൽകിയ പ്രോജക്ട് നമ്പർ 396 വനിതാ തൊഴിൽ കേന്ദ്രത്തിന് അധികസൗകര്യം ഒരുക്കൽ എന്ന പദ്ധതി നിർവഹണം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രോജക്റ്റിന്റെ ഉൾക്കുറിപ്പുകൾ പരിശോധിച്ചപ്പോൾ പ്രോജക്റ്റിന്റെ നിർവഹണ രീതി ടെണ്ടർ എന്നാണ് കാണുന്നതെന്നും പദ്ധതി തയ്യാറാക്കിയപ്പോൾ ഉണ്ടായ പിഴവാണെന്നും ടി പദ്ധതി നടപടികൾ സ്വീകരിച്ച് നിർവ്വഹണം നടത്തുമ്പോൾ ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടോ എന്നും കാണിച്ച് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ അസിസ്റ്റൻറ് സെക്രട്ടറി ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്ക് നൽകിയ കത്ത് കമ്മറ്റി വിശദമായി ചർച്ച ചെയ്തു. ഈ പദ്ധതി സർക്കാർ അംഗീകൃത ആക്രെഡിറ്റഡ് ഏജൻസിയെ കൊണ്ട് അടിയന്തരമായി നടപ്പിലാക്കുന്നതിന് ഉദ്ദേശിച്ചതാണ് എന്നും എന്നാൽ പ്രോജക്ട് തയ്യാറാക്കിയപ്പോൾ ഉണ്ടായ അപാകത അടുത്ത പദ്ധതി റിവിഷനിൽ ആവശ്യമായ തിരുത്തൽ വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും പദ്ധതി അടിയന്തരമായി നടപ്പിലാക്കുന്നതിന് ഈ പദ്ധതിയുടെ നിർവഹണം നടത്തുന്നതിന് പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ ഏറ്റെടുത്ത് ഗുണകരമായ രീതിയിൽ പൂർത്തീകരിച്ച Sidco എന്ന ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തെ നിശ്ചയിച്ചും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥനായ അസിസ്റ്റൻറ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു
Meeting Date
05/03/2025
1(6)
Agenda
2024-25 പദ്ധതികളുടെ ടെണ്ടർ ക്വട്ടേഷൻ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
05/03/2025
1(7)
Agenda
2024-25 പദ്ധതികളുടെ ടെണ്ടർ ക്വട്ടേഷൻ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
05/03/2025
1(8)
Agenda
2024-25 പദ്ധതികളുടെ ടെണ്ടർ ക്വട്ടേഷൻ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024/25 വാർഷിക പദ്ധതിയിൽ വെറ്റിനറി സർജൻ നിർവ്വഹണ ഉദ്യോഗസ്ഥയായ കോഴി വളർത്തൽ ജനറൽ, എസ്.സി എന്നീ പ്രോജക്ട് നിർവ്വഹണം നടത്തുന്നതിലേയ്ക്ക് ചുവടെ ചേർക്കുന്നവരെ പർച്ചേയ്സ് കമ്മിറ്റി അംഗങ്ങളായി നിശ്ചയിച്ച് അംഗീകരിച്ചു. 1. വെറ്റിറിനറി സർജൻ 2. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 3. മിനിമോൾ, പന്നിക്കുഴി 4. ജഗദമ്മ, മലയൻതേരി 5. സൌമ്യ, മലയൻതേരി 6. സുമതി, ബൌണ്ടർമുക്ക് 7. സാവിത്രി അമ്മ, ഉരുളുകുഴി
Meeting Date
05/03/2025
1(9)
Agenda
2024-25 പദ്ധതികളുടെ ടെണ്ടർ ക്വട്ടേഷൻ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
05/03/2025
2(1)
Agenda
ആര്യനാട് ഗ്രാമപഞ്ചായത്ത് പൊതുമാർക്കറ്റ് ലേലം, മേലാദായലേലം, മാർക്കറ്റിലെ കടമുറികൾ ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പൊതുമാർക്കറ്റ് , മേലാദായം, മാർക്കറ്റിലെ കടമുറികൾ എന്നിവ ലേലം ചെയ്യുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
05/03/2025
2(2)
Agenda
ആര്യനാട് ഗ്രാമപഞ്ചായത്ത് പൊതുമാർക്കറ്റ് ലേലം, മേലാദായലേലം, മാർക്കറ്റിലെ കടമുറികൾ ലേലം
Decision
.
Meeting Date
05/03/2025
2(3)
Agenda
ആര്യനാട് ഗ്രാമപഞ്ചായത്ത് പൊതുമാർക്കറ്റ് ലേലം, മേലാദായലേലം, മാർക്കറ്റിലെ കടമുറികൾ ലേലം
Decision
.
Meeting Date
05/03/2025
3(1)
Agenda
ദുരന്ത നിവാരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വാസഗൃഹങ്ങൾക്കുമേൽ അപകടകരമായി ചാഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ/വൃക്ഷ ശിഖരങ്ങൾ മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കുന്നതിനും, പരാതി പരിഹരിക്കുന്നതിനും പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 238 പ്രകാരം തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
05/03/2025
3(2)
Agenda
ദുരന്ത നിവാരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഗവ: എൽ.പി.എസിൽ പുതുതായി 3 അഡീഷണൽ ക്ലാസ്സ് മുറികൾ അനുവദിച്ചിട്ടുള്ളതും, ടി ക്ലാസ്സ് മുറികളുടെ നിർമ്മാണം നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് ഒരു അൽപശി മരം നിൽക്കുന്നത് കാരണം ക്ലാസ്സ് മറികൾ നിർമ്മിക്കാൻ നിർവ്വാഹമില്ലാത്ത സാഹചര്യമാണെന്നും, ആയത് പരിഹരിക്കുന്നതിന് ടി അൽപശി മരം മുറിച്ച് നീക്കണമെന്നും കാണിച്ച് ഹെഡ്മാസ്റ്റർ കത്ത് നൽകിയത് പ്രകാരം , ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സിസ്റ്റന്റ് എഞ്ചിനീയർ സ്ഥലം സന്ദർശിക്കുകയും ടി മരം കെട്ടിട നിർമ്മാണത്തിന് തടസ്സമായും കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായും നിൽക്കുന്നതാകയാൽ ടി മരം മുറിച്ച് നീക്കാവുന്നതാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. മേൽ വിഷയം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. കെട്ടിട നിർമ്മാണത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും തടസ്സമായി നിൽക്കുന്ന ടി അൽപശി മരം മുറിച്ച് തടികളുടെ എണ്ണം നിശ്ചയിച്ച് രേഖപ്പെടുത്തി സൂക്ഷിച്ച് വയ്കക്കുന്നതിന് ഹെഡ്മാസ്റ്ററെ ചുമതലപ്പെടുത്തിയും, മുറിച്ച് സൂക്ഷിച്ച തടികളുടെ വാല്യുവേഷൻ നിശ്ചയിക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും , വാല്യുവേഷൻ ലഭിക്കുന്ന മുറയ്ക്ക് ടി തടികൾ ലേലം നടത്തി തുക ഗ്രാമപഞ്ചായത്തിെൽ വരവ് വയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
05/03/2025
3(3)
Agenda
ദുരന്ത നിവാരണം
Decision
അരുവിക്കര നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തൊളിക്കോട്, ഉഴമലയ്ക്കൽ, പൂവച്ചൽ, കുറ്റിച്ചൽ, വെള്ളനാട് എന്നീ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്കും മറ്റ് പഞ്ചായത്തുകളിലെ ജനങ്ങൾക്കും സുഗമമായി എത്തിച്ചേരാൻ സാധിക്കുന്നതും , ഭൂമിശാസ്ത്രപരമായി അരുവിക്കര നിയോജകമണ്ഡലത്തിന്റെ ഒത്ത മധ്യത്തിൽ സ്ഥിതിചെയ്യുന്നതുമായ ആര്യനാട് ഗ്രാമപഞ്ചായത്തിൽ കേരള വാട്ടർ അതോറിറ്റിയുടെ സബ്ഡിവിഷൻ ഓഫീസ് നിലവിൽ വരുകയാണെങ്കിൽ മണ്ഡലത്തിലെ ജനങ്ങൾക്ക് സൌകര്യപ്രദമായിരിക്കുമെന്ന് കമ്മിറ്റി വിലയിരുത്തുകയും സബ്ഡിവിഷൻ ഓഫീസ് ആര്യനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വാട്ടർ അതോറിറ്റി അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് അനുബന്ധമായി ഓഫീസ് സമുച്ചയം അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചും തീരുമാനിച്ചു.
Meeting Date
27/02/2025
1(17)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാർക്കറ്റിലെ സ്റ്റാളുകൾ 2025/26 സാമ്പത്തികവർഷത്തേയ്ക്ക് 5% വർദ്ധനവിൽ പുതുക്കി നൽകണമെന്നും സമർപ്പിച്ച അപേക്ഷകളിൽ ശ്രീ.രഞ്ജിത്.ആർ.എസ് എന്നയാളിന് ഗ്രാമപഞ്ചായത്തുമായി ബാധ്യത നിലനിൽക്കുന്നതിനാൽ ടിയാളുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും മറ്റ് അപേക്ഷകൾ പുതുക്കി നൽകുന്നതിനും തീരുമാനിച്ചു.
Meeting Date
27/02/2025
1(18)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന കാഞ്ഞിരംമൂട് വാർഡിലെ ശ്രീ. സുരേഷ് ബാബു (50 വയസ്സ്) ടിയാൻ ക്യാൻസർ രോഗിയാണെന്നും ടിയാളുടെ ജീവിത സാഹചര്യവും ബുദ്ധിമുട്ടും അറിയിച്ചുകൊണ്ട് മെഡിക്കൽ ഓഫീസർ നൽകിയ കത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്തു. ചൂഴ JPHN -നും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും നേരിട്ട് നടത്തിയ പരിശോധനയിൽ ടി വ്യക്തിയ്ക്ക് പാഥേയം പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് മാസം 1 മുതൽ ഭക്ഷണം നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
27/02/2025
1(19)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറവൂർ വാർഡിൽ മാങ്കോട് കോട്ടയ്ക്കകം തോടിന്റെ സൈഡ് ഇടിഞ്ഞ് നടപ്പാത തകർന്നിട്ടുള്ളതും അത് കാരണം എട്ടോളം കുടുംബങ്ങൾക്ക് നടപ്പാത നഷ്ടമായിട്ടുള്ളതും ആയത് പരിഹരിക്കുന്നതിന് വാർഡ് മെമ്പർ നൽകിയ കത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. മേൽ വിഷയം പരിഹരിക്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പിനോട് അഭ്യർത്ഥിക്കുന്നതിനും ആയതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
27/02/2025
1(20)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 സാമ്പത്തിക വർഷത്തിലെ പ്രവൃത്തികളിൽ ടെണ്ടർ ക്ഷണിച്ചിട്ടും ടെണ്ടർ ലഭിക്കാത്ത പ്രവൃത്തിയായ തേവിയാരുകുന്ന് മേലേപിണറുമൂട് തടം കോൺക്രീറ്റ് എന്ന പ്രവൃത്തി റീടെണ്ടർ ചെയ്യുന്നതിനുവേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/02/2025
1(21)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാർഡിൽ ശ്രീമതി. സരസ്വതി, സജിതാ ഭവൻ, ശ്രീ. ശാന്തകുമാരൻ, തോട്ടിൻകരവീട് എന്നിവർക്ക് നിലവിൽ ടോയിലറ്റ് പണിയുന്നതിന് സാധിക്കില്ല എന്ന് അറിയിച്ചിട്ടുള്ളതിനാൽ , ഗുണഭോക്തൃ ലിസ്റ്റിലെ അടുത്ത ക്രമനമ്പരായ ശ്രീമതി. വസുമതി, കാവുവിള വീട്, ശ്രീമതി.ഷൈലജ, ചെറിയാര്യനാട് എന്നിവർക്ക് ടോയിലറ്റ് നിർമ്മിക്കുന്നതിന് ആനുകൂല്യം അനുവദിക്കുന്നതിന് വാർഡ് മെമ്പർ സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ച ചെയ്തു. നിലവിലെ ഗുണഭോക്താക്കൾക്ക് ടോയിലറ്റ് നിർമ്മിക്കുന്നതിന് സാധിക്കില്ലാ എന്ന് അറിയിച്ചതിനാൽ അടുത്ത ക്രമനമ്പരായ ശ്രീമതി. വസുമതി, കാവുവിള വീട്, ശ്രീമതി.ഷൈലജ, ചെറിയാര്യനാട് എന്നിവർക്ക് ടോയിലറ്റ് നിർമ്മിക്കുന്നതിന് ആനുകൂല്യം അനുവദിക്കുന്നതിന് വേണ്ട നിയമപരമായ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറി, VEO എന്നിവരെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
27/02/2025
1(1)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിൽ ചുവടെ ചേർക്കുന്ന പദ്ധതികൾ ഭേദഗതി ചെയ്യുന്നതിനും, കൂട്ടിച്ചേർക്കുന്നതിനും, ഒഴിവാക്കുന്നതിനും തീരുമാനിച്ചു. 1. t`ZKXn t{]mPIvSpIfpsS hniZmwi§Ä _n. aäv t`ZKXnIÄ {Ia. \w. t{]mPIvSv hn`mKw ( kv]n HmhÀ, ]pXnbXv) t{]mPIvSnsâ \¼À, t{]mPIvSnsâ t]cv \nehnse hIbncp¯Â ]pXp¡nb hIbncp¯Â റിമാര്‍ക്കാസ് hnIk\ ^­v (P\dÂ, Fkv.kn.]n, än.Fkv.]n) hyàam¡pI [\Imcy I½oj³ hnlnXw sabnâ\³kv {Kmâv (tdmUv, t\m¬ tdmUv) hyàam¡pI X\Xv ^­v aäpÅh hnIk\ ^­v (P\dÂ, Fkv.kn.]n, än.Fkv.]n) hyàam¡pI [\Imcy I½oj³ hnlnXw sabnâ\³kv {Kmâv (tdmUv, t\m¬ tdmUv) hyàam¡pI X\Xv ^­v aäpÅh ASnØm\ hnlnXw ssSUv {Kmâv ASnØm\ hnlnXw ssSUv {Kmâv 1 New 22 പാഥേയം Development Fund(General) - 82080 , Receipts from other LSG's (District Panchayat) - 123120 Development Fund(General) - 82080 , Receipts from other LSG's (District Panchayat) - 123120 സംയോജിത പദ്ധതിയാക്കുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു. 2 New 27 ലൈഫ് മിഷൻ പദ്ധതി 2024-25 Development Fund(General) - 2400000 , State Sponsored Scheme Fund - 10000000 , Loans from Financial Institutions - 22000000 , Receipts from other LSG's (Block Panchayats) - 2800000 , Receipts from other LSG's (District Panchayat) - 2800000 , State Sponsored Scheme Fund - 10000000 , Loans from Financial Institutions - 22000000 , Receipts from other LSG's (Block Panchayats) - 2800000 , Receipts from other LSG's (District Panchayat) - 2800000 പദ്ധതി നിര്‍വ്വഹണത്തിന് PLAN 2400000 /- കുറയ്ക്കുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു. 3 SO 29 ആവാസ് പ്ലസ് പിഎംഎവൈ വിഹിതം ജനറൽ 2024-25 Development Fund(General) - 490000 Receipts from other LSG's (Block Panchayats) - 44750 , Receipts from other LSG's (District Panchayat) - 44750 Development Fund(General) - 2400000 പദ്ധതി നിര്‍വ്വഹണത്തിന് PLAN 2400000 /- അധികം വേണ്ടി വരും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 4 New 32 ആവാസ് പ്ലാസ് പിഎംഎവൈ വിഹിതം എസ് സി 2024-2025 Development Fund(S.C.P) - 450000 Development Fund(S.C.P) - 90000 പദ്ധതി നിര്‍വ്വഹണത്തിന് 90000 Development Fund(scp)/- മാത്രം മതി എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 5 SO 54 അനുപൂരകപോഷണം Development Fund(General) - 1800000 , Centrally Sponsored Scheme Fund - 1500000 Development Fund(General) - 1700000 , Centrally Sponsored Scheme Fund - 1450000 പദ്ധതി നിര്‍വ്വഹണത്തിന് 1700000 PLAN GEN/- മതിയാകും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 6 New 55 ശാരീരിക വെല്ലുവിളി നേരിടുന്നവർകുള്ള സ്കോളർഷിപ്പ് Development Fund(General) - 101300 Development Fund(General) - 117500 പദ്ധതി നിര്‍വ്വഹണത്തിന് 117500/- വേണ്ടി വരും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 7 New 57 ജ്വാല ജാഗ്രത സമിതി Development Fund(General) - 289000 Development Fund(General) - 200000 പദ്ധതി നിര്‍വ്വഹണത്തിന് 200000/- മതിയാകും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 8 New 58 സ്നേഹസ്പർശം -മാനസികവെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ് Development Fund(General) - 726750 , Receipts from other LSG's (Block Panchayats) - 363375 , Receipts from other LSG's (District Panchayat) - 363375 Development Fund(General) - 746250 , Receipts from other LSG's (Block Panchayats) - 363375 , Receipts from other LSG's (District Panchayat) - 363375 പദ്ധതി നിര്‍വ്വഹണത്തിന് 746250 PLAN GEN /- വേണ്ടി വരും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 9 New 73 ഭവന പുനരുദ്ധാരണം എ സ് സി Development Fund(S.C.P) - 1950000 Development Fund(S.C.P) - 2400000 പദ്ധതി നിര്‍വ്വഹണത്തിന് 450000 SCP /- കൂടുതൽ വേണ്ടി വരും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 10 New 75 ഭവന പുനരുദ്ധാരണം ജനറൽ Development Fund(General) - 1600000 Development Fund(General) - 1600000 ഉൾക്കുറിപ്പിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു. 11 New 101 കാവുംമൂല ഒന്നാം പാലം കീഴ്പാലൂർ റോഡ് നവീകരണം വാർഡ് - 18 Maintenance Fund - Road Assets - 150001 Own Fund - 300000 , Maintenance Fund - Road Assets - 150001 Own Fund - 400000 , ഉൾക്കുറിപ്പിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു. 12 New 125 വാട്ടര്‍ ടാങ്ക് പട്ടിക ജാതി Development Fund(S.C.P) - 300000 , Beneficiary Contribution/Donations (Remitted to the Panchayat) - 100000 Development Fund(S.C.P) - 210000 , Beneficiary Contribution/Donations (Remitted to the Panchayat) - 100000 പദ്ധതി നിര്‍വ്വഹണത്തിന് 210000/- SCP മതിയാകും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 13 SO 155 അങ്കണവാടി കുട്ടികളുടെ കലാ കായിക മത്സരം Development Fund(General) - 15000 Development Fund(General) - 30000 പദ്ധതി നിര്‍വ്വഹണത്തിന് 30000/- PLAN GEN വേണ്ടി വരും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 14 New 158 യു പി തരം വരെയുള്ള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം Development Fund(General) - 599683 Development Fund(General) - 539185 പദ്ധതി നിര്‍വ്വഹണത്തിന് 539185/- മതിയാകും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 15 SO 159 സ്വരക്ഷ- സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടേയോഗ പരിശീലനം Development Fund(General) - 75000 Development Fund(General) - 50000 പദ്ധതി നിര്‍വ്വഹണത്തിന് 50000/- മതിയാകും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 16 SO 186 മുന്‍കരുതല്‍- ദുരന്തനിവാരണം Development Fund(General) - 10000 Development Fund(General) - 50000 പദ്ധതി നിര്‍വ്വഹണത്തിന് 50000/- വേണ്ട വരും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 17 SO 201 ചക്രം- സ്കൂള്‍ കുട്ടികള്‍ക്ക് സൈക്ളിംഗ് പരിശീലനം Development Fund(General) - 200000 Development Fund(General) - 200000 ഉൾകുറിപ്പ് മാറ്റുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു. 18 SO 204 കലാക്ഷേത്ര - വനിതകളുടെ സര്‍ഗ്ഗവാസന പരിപോക്ഷണം Development Fund(General) - 250000 Development Fund(General) - 250000 ഉൾകുറിപ്പ് മാറ്റുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു. 19 319 എൽഇഡി ലൈറ്റ് വാങ്ങൽ Development Fund(General) - 500000 ഉൾക്കുറിപ്പ് മാറ്റുന്നതിന് പദ്ധതി റിവൈസ് ചെയ്യുന്നു. 20 320 സ്കൂളുകളിൽ ദ്രവമാലിന്യ സംസ്കരണം സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് Centrally Sponsored Scheme Fund - 434000 Centrally Sponsored Scheme Fund - 434000 നിർവ്വഹണ രീതി മാറ്റുന്നതിന് പദ്ധതി റിവൈസ് ചെയ്യുന്നു 21 323 എല്ലാം മാർക്കറ്റ് കോളനി ആശുപത്രി സ്കൂൾ എന്നിവിടങ്ങളിൽ ദ്രവ മാലിന്യ സംസ്കരണം Centrally Sponsored Scheme Fund - 1135800 Centrally Sponsored Scheme Fund - 1135800 നിർവ്വഹണ രീതി മാറ്റുന്നതിന് പദ്ധതി റിവൈസ് ചെയ്യുന്നു 22 324 ആശുപത്രികളിൽ ദ്രവമാലിന്യ സംസ്കരണം Development Fund(CFC tied Grant ) - 100000 Centrally Sponsored Scheme Fund - 334000 , Development Fund(CFC tied Grant ) - 100000 Centrally Sponsored Scheme Fund - 334000 , നിർവ്വഹണ രീതി മാറ്റുന്നതിന് പദ്ധതി റിവൈസ് ചെയ്യുന്നു 23 325 സർക്കാർ ഓഫീസുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് വിട്ടു കിട്ടിയ സ്ഥാപനങ്ങൾദ്രവമാലിന്യ സംസ്കരണം Centrally Sponsored Scheme Fund - 1084000 Centrally Sponsored Scheme Fund - 1084000 നിർവ്വഹണ രീതി മാറ്റുന്നതിന് പദ്ധതി റിവൈസ് ചെയ്യുന്നു 24 326 അംഗൻവാടികളിൽ ദ്രവമാലിന്യ സംസ്കരണം Centrally Sponsored Scheme Fund - 500000 Centrally Sponsored Scheme Fund - 500000 25 328 ചൈതന്യ ബഡ്സ് റി ഹാബിറ്റേഷൻ സെന്റർ- ടീച്ചറിനും ആയക്കും കുക്കിനും ശമ്പളവും കുട്ടികൾക്ക് ഭക്ഷണവും ദൈനംദിന ചിലവുകളും മറ്റ് അടിസ്ഥാന ആവശ്യങ്ങളും Development Fund(General) - 1100000 , Own Fund - 600000 Development Fund(General) - 500000 , Own Fund - 600000 പദ്ധതി നിര്‍വ്വഹണത്തിന് 500000/- മതിയാകും എന്നതിനാൽ എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 26 130 തൊഴില്‍ പരിശീലനം വനിത Development Fund(General) - 752466 Development Fund(General) - 100000 പദ്ധതി നിര്‍വ്വഹണത്തിന് 10000/- PLAN GEN മതിയാകും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 27 374 APJ അബ്ദുൾകലാം ഇൻഡോർ സ്റ്റേഡിയത്തിന് ഇൻവെർട്ടർ വാങ്ങൽ Own Fund - 200000 Own Fund - 200000 ഉൾക്കുറിപ്പിൽ മാറ്റം വരുത്തുന്നതിന് 28 379 ഹാപ്പിനെസ്സ് പാർക്കിന് മാനവീയം വീഥീ അടിസ്ഥാന സൌകര്യമൊരുക്കൽ Development Fund(General) - 287534 , Own Fund - 362466 Development Fund(General) - 287534 , Own Fund - 362466 ഉൾക്കുറിപ്പിൽ മാറ്റം വരുത്തുന്നതിന് 29 New 33 പ്രി പ്രൈമറി സ്കൂ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം Development Fund(General) - 250000 Development Fund(General) - 215000 പദ്ധതി നിര്‍വ്വഹണത്തിന് 215000/- മതിയാകും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 30 New 35 യു പി തരം വരെയുള്ള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം Development Fund(General) - 800000 Development Fund(General) - 625000 പദ്ധതി നിര്‍വ്വഹണത്തിന് 625000/- മതിയാകും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 31 New 36 സ്വരക്ഷ- സ്കൂള്‍ കുട്ടികള്‍ക്ക് കാരാട്ടേ യോഗ പരിശീലനം Development Fund(General) - 50000 Development Fund(General) - 37500 പദ്ധതി നിര്‍വ്വഹണത്തിന് 37500/- മതിയാകും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 32 New 38 സാക്ഷരത- തുടര്‍ പ്രവര്‍ത്തനങ്ങള്‍ Development Fund(General) - 100000 Development Fund(General) - 126000 പദ്ധതി നിര്‍വ്വഹണത്തിന് 126000/- വേണ്ടി വരും എന്നതിനാൽ പദ്ധതി ഭേദഗതി ചെയ്യുന്നു. 33 New 353 മാലിന്യ നിക്ഷേപം നീക്കം ചെയ്ത് പൂന്തോട്ടം നിർമ്മിക്കൽ Development Fund(General) - 100000 Development Fund(General) - 100000 ഉൾക്കുറിപ്പിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു. 34 New 141 കേരസമൃദ്ധി Development Fund(General) - 140625 , Beneficiary Contribution/Donations (Remitted to the Panchayat) - 46875 Development Fund(General) - 140625 , Beneficiary Contribution/Donations (Remitted to the Panchayat) - 46875 ഫണ്ട് കുറയ്ക്കുന്നതിന് തരം മാറ്റുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു New 133 പഞ്ചായത്തിലെ അംഗീകൃത സ്ഥാപനങ്ങൾക്ക് കർഷികോപകരണങ്ങൾ Development Fund(General) - 247500 , Beneficiary Contribution/Donations (Remitted to the Panchayat) - 27500 Development Fund(General) - 247500 , Beneficiary Contribution/Donations (Remitted to the Panchayat) - 27500 ഉൾക്കുറിപ്പിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു. New 152 ഗ്രാമപഞ്ചായത്തിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങല്‍ Development Fund(CFC Basic Grant ) - 499400 Development Fund(CFC Basic Grant ) - 499400 ഉൾക്കുറിപ്പിൽ മാറ്റം വരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു. New 63 പച്ചക്കറി കൃഷിക്ക് ധനസഹായം കൂലിച്ചെലവ് Development Fund(General) - 150000 Development Fund(General) - 150000 plan Fund കൂട്ടൂന്നതിന് പദ്ധതി റിവൈസ് ചെയ്യുന്നു. New 65 65 തേനീച്ച കൃഷി Development Fund(General) - 92400 , Beneficiary Contribution (Direct Expenditure) - 92400 plan Fund കൂട്ടൂന്നതിന് പദ്ധതി റിവൈസ് ചെയ്യുന്നു. 2. Hgnhm¡nb t{]mPIvSpIÄ {Ia. \w. t{]mPIvSv hn`mKw (kv]n HmhÀ, ]pXnbXv) t{]mPIvSnsâ \¼À, t{]mPIvSnsâ t]cv hIbncp¯nbncp¶ XpI Hgnhm¡p¶Xn\pÅ ImcWw hnIk\ ^ïvv (P\d Fkv.kn.]n, än.Fkv.]n) hyàam¡pI [\Imcy I½oj³ hnlnXw sabnâ\³kv {Kmâv (tdmUv, t\m¬ tdmUv) hyàam¡pI X\Xv ^ïv aäpÅh ASnØm\ hnlnXw ssSUv {Kmâv 1 New 5 പഞ്ചായത്താഫീസ് ഐ എസ് ഒ വല്‍ക്കരണം- തുടര്‍പ്രവര്‍ത്തനങ്ങള്‍ Development Fund(General) - 100000 മറ്റൊരു പദ്ധതി ഏറ്റെടുക്കുന്നതിനാൽ പദ്ധതി ഉപേക്ഷിക്കുന്നു 2 New 16 അഗതി രഹിത കേരളം- ആശ്രയ ഭക്ഷണം നല്‍കല്‍ Development Fund(General) - 200000 , Externally Aided Projects - 300000 കുടുംബ ശ്രീ ജില്ലാ മിഷൻ പദ്ധതി രൂപീകരിച്ചിട്ടില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുന്നു. 3 New 64 പൈനാപ്പിൾ കൃഷിക്ക് ധനസഹായം Development Fund(General) - 50000 , Beneficiary Contribution (Direct Expenditure) - 50000 മതിയായ ഗുണഭോക്തക്കൾ ഇല്ലാത്തതിനാൽ 4 New 124 നെൽകൃഷി പ്രോൽസാഹനം Development Fund(General) - 50000 മതിയായ ഗുണഭോക്തക്കൾ ഇല്ലാത്തതിനാൽ 5 SO 128 കമുക് കൃഷി വ്യാപനം Development Fund(General) - 50000 , Beneficiary Contribution/Donations (Remitted to the Panchayat) - 16125 മതിയായ ഗുണഭോക്തക്കൾ ഇല്ലാത്തതിനാൽ 7 New 132 കലവറ - അച്ചാര്‍ യൂണിറ്റ് Development Fund(General) - 250000 മതിയായ ഗുണഭോക്തക്കൾ ഇല്ലാത്തതിനാൽ 9 New 134 പലഹാര നിര്‍മ്മാണ യൂണിറ്റ് വനിത Development Fund(General) - 250000 മതിയായ ഗുണഭോക്തക്കൾ ഇല്ലാത്തതിനാൽ 11 New 146 ഹരിത ഭവനം Development Fund(General) - 70000 , Beneficiary Contribution/Donations (Remitted to the Panchayat) - 9700 , Beneficiary Contribution (Direct Expenditure) - 29740 , Receipts from other LSG's (District Panchayat) - 70000 പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം 12 SO 191 പഞ്ചായത്ത്‌ ലൈബ്രറിക്ക് പുസ്തകങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വാങ്ങൽ Development Fund(CFC Basic Grant ) - 50000 നിലവിൽ പദ്ധതി CFC ൽ ഇല്ല 13 New 373 മീനാങ്കൽ എംസി എഫ് നിർമ്മാണം Centrally Sponsored Scheme Fund - 1667000 , State Sponsored Scheme Fund - 833000 ഇരട്ടിപ്പ് (Proj No 316) New 135 കർമ്മ സേനയ്ക്ക് അടിസ്ഥാന സൌകര്യങ്ങൾ Development Fund(General) - 247500 , Beneficiary Contribution/Donations (Remitted to the Panchayat) - 27500 New 59 സ്പീച്ച് ബിഹേവിയർ ഒക്കുപേഷ്നൽ തെറാപ്പി Development Fund(General) - 100000 സംയുക്ത പ്രോജക്ടായി രൂപീകരിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിന് വിഹിതം ആവശ്യമില്ലാത്തതിനാൽ പുതിയതായി ഏറ്റെടുക്കുന്ന പ്രോജക്ടുകൾ ക്രമ. നം.' പ്രോജക്ടിന്‍റെ പേര് വകയിരുത്തുന്ന തുക വികസന ഫണ്ട് (ജനറല്‍, എസ്.സി.പി, റ്റി.എസ്.പി) വ്യക്തമാക്കുക ധനകാര്യ കമ്മീഷന്‍ അടിസ്ഥാന വിഹിതം മെയിന്‍റനന്‍സ് ഗ്രാന്‍റ് (റോഡ്, നോണ്‍ റോഡ്) വ്യക്തമാക്കുക തനത് ഫണ്ട് മറ്റുള്ളവ 1 പാഥേയം - ജനറൽ 200000 2 മാനവീയം വീഥി അധിക സൌകര്യമൊരുക്കൽ 300000 3 പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ട് വാൾ നിർമ്മാണം 500000 4 ആര്യനാട് മാർക്കറ്റിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് 5000000 (SBM) 5 കമ്മ്യൂണിറ്റി ഹാൾ ടോയിലറ്റ് നിർമ്മാണം - തുക അനുവദിക്കൽ 290000 6 ലൈബ്രറികളിൽ ടോയിലറ്റ് നിർമ്മാണം - തുക അനുവദിക്കൽ 240000 7 പബ്ലിക് ടോയിലറ്റ് നിർമ്മാണം - തുക അനുവദിക്കൽ 351945 8 മാങ്കോട് അങ്കണവാടി - പഞ്ചാത്ത് നട റോഡ് നിർമ്മാണം, പൊട്ടൻചിറ ചേരപ്പള്ളി അമ്മൻകോവിൽ റോഡ് റീടാറിംഗ് - തുക അനുവദിക്കൽ 119317 9 കമ്മ്യൂണിറ്റി ലെവൽ തുമ്പൂർമൂഴി നിർമ്മാണം - തുക അനുവദിക്കൽ 149164 10 വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിന് അധിക സൌകര്യമൊരുക്കൽ 1152466 11 ആര്യനാട് ജംഗ്ഷനിൽ റെസ്റ്റ് ഹൌസിനു സമീപം മാലിന്യ നിക്ഷേപം തടയുന്നതിന് സി.സി.റ്റി.വി സ്ഥാപിക്കൽ 100000 12 ഹരിത ടൌൺ - ഹരിത ജംഗ്ഷന് ബോർഡ് സ്ഥാപിക്കൽ 100000 13 എം.സി.എഫിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തൽ 100000 14 ആര്യനാട് ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസിൽ സി.സി.ടി.വി സ്ഥാപിച്ചതിന് തുക നൽകൽ 40000 15 ബാലസഭ യൂണിറ്റുകൾക്ക് കളി ഉപകരണങ്ങളും ശാസ്ത്ര കൌതുക ബൌദ്ധിക വിജ്ഞാന വസ്തുക്കളും വാങ്ങി നൽകൽ 196000 16 ടാലന്റ് സ്കൂളിന് അടിസ്ഥാന സൌകര്യമൊരുക്കൽ 150000 17 ബൌണ്ടർമുക്ക് സ്മാർട്ട് അംഗനവാടിയിൽ മോട്ടോർ പമ്പും കുടിവെള്ള സൌകര്യവും ഒരുക്കൽ 50000
Meeting Date
27/02/2025
1(2)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/24 സാമ്പത്തിക വർഷത്തെ ചുവടെ പറയുന്ന ഹെൽത്ത് ഗ്രാന്റ് പ്രോജക്ടുകൾ അംഗീകരിച്ച് തീരുമാനിച്ചു. 1 രോഗനിർണയ സംവിധാനം ഏർപ്പെടുത്തൽ 2 ഹെൽത്ത് & വെൽനസ്സ് പ്രവർത്തനങ്ങൾ
Meeting Date
27/02/2025
1(3)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെട്ട Installation of Tank in connection with Public tube well എന്ന പദ്ധതിയിൽ കരാറുകാരനായ ശ്രീ. രോഹിത് കൃഷ്ണൻ എന്നവർ അസുഖ ബാധിതനായതിനാൽ കൃത്യസമയത്ത് കരാർ ഒപ്പിടുന്നതിന് സാധിക്കാത്തതിനാൽ എഗ്രിമെന്റ് എക്സിക്യൂട്ട് ചെയ്യുന്ന കാലാവധിയിലുള്ള പിഴ തുക അടവാക്കുന്നതിൽ നിന്നും ഒഴിവാക്കി കരാറിൽ കരാറിൽ ഏർപ്പെട്ട് പദ്ധതി പൂർത്തീകരിക്കുന്നതിന് അനുമതി നൽകണമെന്ന് കാണിച്ച് കരാറുകാരനായ ശ്രീ. രോഹിത് കൃഷ്ണൻ സമർപ്പിച്ച കത്തും , മെഡിക്കൽ സർട്ടിഫിക്കറ്റും കമ്മിറ്റി പരിശോധിച്ചു. ടിയാൾ സർജറിക്ക് വിധേയനായി വിശ്രമത്തിലായിരുന്നതിനാലാണ് കൃത്യസമയത്ത് കരാറിലേർപ്പെടാൻ സാധിക്കാത്തത് എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. മേൽ സാഹചര്യത്തിൽ മാനുഷിക പരിഗണന കണക്കിലെടുത്തും , അടിയന്തിരമായി പ്രവൃത്തി പൂർത്തീകരിക്കേണ്ട സാഹചര്യം കണക്കിലെടുത്തും പിഴ തുക ഒഴിവാക്കി കരാറിലേർപ്പെടുന്നതിന് അനുവാദം നൽകിയും, അടിയന്തിരമായി ടി പദ്ധതി പൂർത്തീകരിക്കുന്നതിനുവേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
27/02/2025
1(4)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിൽ SC മെറിറ്റോറിയൽ സ്കോളർഷിപ്പ് എന്ന പദ്ധതിയിലേയ്ക്ക് ചുവടെ ചേർക്കുന്ന ഗുണഭോക്താക്കളെ അധികം ചേർക്കുന്നതിനും അടുത്ത ഗ്രാമസഭയിൽ അവതരിപ്പിച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. 1. വർഷ മോഹൻ. എസ്, മോഹനം, രതീഷ് നഗർ, വിനോബ നികേതൻ പി ഒ 2. സുജ. പി.എസ്, സായി ഭവൻ, ഈഞ്ചപ്പുരി , കൊക്കോട്ടേല 3. ബിഫ ധമ്മ ദ്രാവിഡ്, റോഡരികത്ത് വീട്, പുറുത്തിപ്പാറ, പറണ്ടോട് 4. അഭിജിത്ത്.J.S, ആര്യ ഹൌസ്, പുറുത്തിപ്പാറ 5. ആദിത്യൻ.A.സന്തോഷ്, ദീപ ഭവൻ, പുറുത്തിപ്പാറ
Meeting Date
27/02/2025
1(5)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ മുൻ കമ്മിറ്റി തീരുമാനപ്രകാരം ബൌണ്ടർമുക്ക് സ്മാർട്ട് അംഗനവാടിയിൽ വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ V Tech Water solutions എന്ന സ്ഥാപനം 37000 plus GST, Water Purification Systems Thirumala എന്ന സ്ഥാപനം 45000 plus GST, Aqua water system എന്ന സ്ഥാപനം 48000 രൂപയും ക്വാട്ട് ചെയ്തത് കമ്മിറ്റി പരിശോധിച്ചു. മേൽ ക്വട്ടേഷനുകളിൽ കുറഞ്ഞതുക രേഖപ്പെടുത്തിയ V Tech Water solutions ന്റെ ക്വട്ടേഷൻ അംഗീകരിച്ചും തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയായ ICDS സൂപ്പർവൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/02/2025
1(6)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2022/23 വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രോജക്ട് നമ്പർ 119/2022 അംഗനവാടികളുടെ നവീകരണം, 2023/24 വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രോജക്ട് നമ്പർ 301/23 കമ്മ്യൂണിറ്റിതല തുമ്പൂർമുഴി നിർമ്മാണം എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ച് ഫൈനൽ പേയ്മെന്റ് കരാറുകാരന് നൽകിയിട്ടുള്ളതും, ആയതിന്റെ റിടെൻഷൻ തുകയായ യഥാക്രമം 7757/- രൂപയും, 3463/- രൂപയും 5889/- രൂപയും കരാറുകാരന് തിരികെ അനുവദിക്കുന്നത് സംബന്ധിച്ച് അസ്സിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. റിടെൻഷൻ തുക അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയറേയും സെക്രട്ടറിയേയും ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
27/02/2025
1(7)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിലെ ബൌണ്ടർമുക്ക് അംഗനവാടിയിൽ ഉത്ഘാടനത്തിനു മുന്നോടിയായി കുഴൽക്കിണർ മോട്ടോർ സ്ഥാപിച്ച് ശുദ്ധജലവിതരണം നടത്തുന്നതിനായി വാർഡ് മെമ്പറുടെ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. കുഴൽക്കിണറിൽ മോട്ടോറും വാട്ടർപ്യൂരിഫയറും സ്ഥാപിച്ച് ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും, ICDS സൂപ്പർവൈസറേയും ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
27/02/2025
1(8)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പുറുത്തിപ്പാറ വാർഡിൽ കാവുംമൂല പ്രദേശത്ത് ഓടനിർമ്മാണ പ്രവൃത്തികൾക്ക് തടസ്സമായി നിൽക്കുന്ന മൂന്ന് പോസ്റ്റുകൾ മാറ്റുന്നതിനും ആയതിന് വേണ്ടി വരുന്ന ചെലവ് തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
27/02/2025
1(9)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 വാർഷിക പദ്ധതിയിൽ വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 196/25 , പഞ്ചായത്തിലും ഘടകസ്ഥാപനങ്ങളിലും വേയ്സ്റ്റ് ഡിസ്പോസിബിൾ യൂണിറ്റ് വാങ്ങൽ എന്ന പദ്ധതി പ്രകാരം വാങ്ങിയ വേയ്സ്റ്റ് ഡിസ്പോസിബിൾ യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത് ഓഫീസിലും, ആയുർവേദ ഡിസ്പെൻസറിയിലും, ഹോമിയോ ഡിസ്പെൻസറിയിലും, ആര്യനാട് CHC യിലും സ്ഥാപിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/02/2025
1(10)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2024-2025 സാമ്പത്തിക വർഷത്തെ ചുവടെ ചേർക്കുന്ന പദ്ധതികൾ ടെണ്ടർ ക്ഷണിച്ചതിൽ മുൻ കമ്മറ്റി തീരുമാന പ്രകാരം നെഗോഷ്യേറ്റ് അംഗീകരിച്ചും തുടർ നടപടികൾ സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) നെഗോസിയേഷനുശേഷം നിരക്ക് ( % ) പുതിയ ദർഘാസ് 1 Annual Plan-AGP 96/2024-25-Madathunada LPS Kamukarakonam Road Renewal Ward - 14 537051 ANUROOP VIJAYAN 564442.21 L1 5.1 559108 +4.11 DILEEPKUMAR A S 719980 L2 +34.062 - - 1 Annual Plan-AGP 98/2024-25-Valiyakulam Idathara Road Renewal Ward - 15 862964 T G PRATHAP 932860.32 L1 8.1 932654 +8.08 VISHNU V NAIR 1260800 L2 +46.101 - - 3 Annual Plan-AGP 84/2024-25-Anandeswaram Poomoottu Kadav Road Renewal Ward - 7 240937 ANUROOP VIJAYAN 253225.07 L1 5.1 251168 +4.25 DILEEPKUMAR A S 320940 L2 +33.205 - - 4 Annual Plan-AGP 70/2024-25-MEENANKAL PANNIKALA ROAD RETARING WARD-3 779130 T G PRATHAP 842238.62 L1 8.1 842033 +8.07 VISHNU V NAIR 1000825 L2 +28.454 - - 5 Annual Plan-AGP 74/2024-25-Malayantheri Undapara Road Renewal Ward - 2 347104 T G PRATHAP 375217.1 L1 8.099 375011 +8.04 VISHNU V NAIR 510520 L2 +47.08 - -
Meeting Date
27/02/2025
1(11)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാർഡിൽ താളിക്കല്ല് ഇടറോഡിൽ KPP-166/32/A, KPP-166/3/2 എന്നീ ഇലക്ട്രിക് പോസ്റ്റുകൾ വഴിയിൽ തടസ്സമായി നിൽക്കുന്നു. ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രകാരമുള്ള റോഡ് നവീകരണത്തിന് ടി പോസ്റ്റുകൾ തടസ്സമാണ്. ആയതിനാൽ ടി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും ആയതചിന് വേണ്ടി വരുന്ന തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/02/2025
1(12)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് യുവതി യുവാക്കളുടെ കായിക വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിച്ചുവരുന്ന പഞ്ചായത്താണ്. ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിവേട്ട മിനി സ്റ്റേഡിയം നിർമ്മാണം നടത്തി യുവതി യുവാക്കൾക്ക് കൂടുതൽ ഗുണകരമാകത്തക്ക രീതിയിലും പ്രകാശ ക്രമീകരണങ്ങൾ ഉൾപ്പെടെ ക്രമീകരിച്ച് രാത്രികാലങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലും ആക്കി മാറ്റേണ്ടതുണ്ട്. ആയതിലേക്കായി പള്ളിവേട്ടയിൽ ഓരു ഗ്രൌണ്ട് അനുവദിക്കുന്നതിന് ആവശ്യമായ തുക ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു തരുന്നതിന് ബഹു. രാജ്യസഭാ അംഗം അഡ്വ. എ. എ. റഹീമിനോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു
Meeting Date
27/02/2025
1(13)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കൽ സബ് സെൻറർ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിൽ ഉപയോഗശൂന്യമായിട്ടുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതിന് അസിസ്റ്റൻറ് എൻജിനീയർ തന്ന വാലുവേഷൻ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. നിർമ്മാണം അടിയന്തരമായി ആരംഭിക്കേണ്ടതിനാൽ കൊട്ടേഷൻ നടപടികൾ സ്വീകരിച്ചു കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ആവശ്യമായ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
27/02/2025
1(14)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രോജക്ട് നമ്പർ 4 ഹരിതസഹായസംഘത്തിന് പ്രതിഫലത്തുക അനുവദിക്കൽ എന്ന പദ്ധതി നിർവ്വഹണം നടത്തിയ നിയോ എനർജി എന്ന സ്ഥാപനത്തിന് പദ്ധതി പ്രകാരം തുക അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/02/2025
1(15)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് നമ്പർ 79 മൈലമൂട് പള്ളിനട കണിയാംവിളാകം കൂടലിഭാഗം റോഡ് നവീകരണം എന്ന പ്രവൃത്തി ഏറ്റെടുത്ത് ടെണ്ടർ നടപടി പൂർത്തീകരിച്ചിട്ടുള്ളതും, ടി പദ്ധതി നടത്താനുദ്ദേശിച്ച ഭാഗത്ത് LRRP പദ്ധതി പ്രകാരം റോഡ് നവീകരിക്കുന്നതിനാൽ ടി പദ്ധതി റിവൈസ് ചെയ്യണമെന്നും പകരം കണിയാംവിളാകം കൂടലിഭാഗം റോഡ് പുനരുദ്ധാരണം എന്ന പ്രവൃത്തിയും, ജലജീവൻ മിഷന്റെ ഭാഗമായി പൊളിച്ചുമാറ്റിയ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളും ഏറ്റെടുക്കണമെന്നും വാർഡ് മെമ്പർ സമർപ്പിച്ചിട്ടുള്ളത് തുടർ നടപടികൾക്കായി അസ്സിസ്റ്റന്റ് എഞ്ചിനീയർ നൽകിയ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. ടി പ്രവൃത്തിക്ക് ലഭ്യമാക്കിയിട്ടുള്ള TS റദ്ദ് ചെയ്ത് കൂടലിഭാഗം റോഡിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 50 മീറ്റർ പ്രവൃത്തി നടത്തുന്നതിനും ബാക്കി പ്രവൃത്തി പ്രോജക്ട് നമ്പർ 79 പ്രകാരം മൈലമൂട് പള്ളിനട കണിയാംവിളാകം കൂടലിഭാഗം റോഡിൽ ചെയ്യുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Meeting Date
27/02/2025
1(16)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് പബ്ലിക് മാർക്കറ്റ് 2025/26 വർഷത്തെ ഗേറ്റ് ഫീസ് ലേല തുകയിൽ ശ്രീ.രാജ്മോൻ 540500/- ( അമ്പത്തിനാല് ലക്ഷത്തി അഞ്ഞൂറ് രൂപ) ക്വട്ടേഷൻ സമർപ്പിച്ചത് പ്രകാരം ടിയാന് ഗേറ്റ് ഫീസ് പിരിക്കുന്നതിനുള്ള ലേല നോട്ടീസ് പ്രകാരമുള്ള ലേലനിബന്ധനങ്ഓങൾ പൂർണ്ണമായും പാലിച്ചുകൊമ്ട് കരാറിലേർപ്പെടുന്നതിനും ലേലം അംഗീകരിച്ചും തീരുമാനിച്ചു.
Meeting Date
14/02/2025
1(1)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 വാർഷിക പദ്ധതിയിൽ മെയിന്റനൻസ് ഗ്രാന്റ് റോഡ് പദ്ധതിയിലുൾപ്പെടുത്തി പ്രവൃത്തി നടത്തേണ്ട റോഡുകളുടെ വിവരം അടിയന്തിരമായി സുലേഖ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തുന്നതിനും DPC അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് താമസംവിനാ പ്രവൃത്തികൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
14/02/2025
1(2)
Agenda
വാർഷിക പദ്ധതി
Decision
2025/26 വാർഷിക പദ്ധതിയിൽ CFC ടൈഡ് ഫണ്ട് ഉപയോഗിച്ച് അംഗനവാടികളിലെ കുഴൽക്കിണറുകളിൽ മോട്ടോർ സ്ഥാപിച്ച് കുടിവെള്ള സൌകര്യം സജ്ജീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
14/02/2025
1(3)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണസമിതി യോഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പുകൾ, സ്റ്റാന്റിംഗ് കമ്മിറ്റികൾ, ഗ്രാമസഭകൾ, വികസനസെമിനാറുകൾ, പഞ്ചായത്ത് കമ്മിറ്റി എന്നിവ കൂടുന്നതിന് 2024. ഡിസംബർ 24 തീയതിയിലെ പഞ്ചായത്ത് കമ്മിറ്റിയിൽ തീയതി നിശ്ചയിച്ചിട്ടുള്ളതാണ്. എന്നാൽ ടി വിവരങ്ങൾ മിനുട്ട്സിൽ രേഖപ്പെടുത്താതെ അബദ്ധവശാൽ മിനുട്ട്സ് അന്തിമമാക്കിയതിനാൽ പ്രസ്തുത മിനുട്ട്സ് രേഖപ്പെടുത്തുന്നതിന് ബഹുമാനപ്പെട്ട ജോയിന്റ് ഡയറക്ടറോട് അഭ്യർത്ഥിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
14/02/2025
1(4)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സാധുക്കളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങൾക്ക് ഭവനപുനരുദ്ധാരണം നടത്തുന്നതിന് 2025/26 വാർഷിക പദ്ധതിയിൽ പദ്ധതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
14/02/2025
1(5)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 196/25 , പഞ്ചായത്തിലും ഘടകസ്ഥാപനങ്ങളിലും വേയ്സ്റ്റ് ഡിസ്പോസിബിൾ യൂണിറ്റ് വാങ്ങൽ എന്ന് പദ്ധതിയിൽ വേയ്സ്റ്റ് ഡിസ്പോസിബിൾ യൂണിറ്റ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചത് പ്രകാരം ശ്രീ. രാജേന്ദ്രൻ എന്നവർ 9989/- രൂപയും, M/s Narikottil Distributions എന്ന സ്ഥാപനം 9325/- രൂപയും, M/s പവിത്ര എന്റർപ്രൈസസ് എന്ന സ്ഥാപനം 8325/- രൂപയും ക്വാട്ട് ചെയ്തിട്ടുള്ള വിവരം നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചത് കമ്മിറ്റി പരിശോധിച്ചു. കുറഞ്ഞ തുക ക്വാട്ട് ചെയ്ത പവിത്ര എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ ക്വട്ടേഷൻ അംഗീകരിച്ചും തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
14/02/2025
1(6)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2025/26 സാമ്പത്തിക വർഷത്തേക്കുള്ള പ്രിന്റിങ് ജോലികൾ ചെയ്യുന്നതിന് മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
14/02/2025
1(7)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2023/24 വാർഛിക പദ്ധതിയിലെ പ്രോജക്ട് നമ്പർ 367 Construction of Crematorium Second phase എന്ന പ്രവൃത്തിയുടെ ഭാഗമായി ക്രിമറ്റോറിയത്തിന്റെ പ്രവൃത്തികൾ നടക്കുന്നത് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി. കൂടുതൽക്കാലം നിലനിൽക്കുന്നതും കേരളീയ രൂപഭംഗിക്കുമായി എസ്റ്റിമേറ്റിൽ നിലവിലുള്ള GI റൂഫിംഗ് ഷീറ്റിന് പകരം 25 വർഷം ഗ്യാരന്റിയുള്ള Galvalume ഷീറ്റുകൾ ഉപയോഗിച്ച് മേൽക്കൂര നിർമ്മാണം നടത്തുന്നതിനും ബാക്കി വരുന്ന ഫിനിഷിംഗ് പ്രവൃത്തികൾ അടുത്ത വർഷം പദ്ധതി ഏറ്റെടുത്ത് പൂർത്തീകരിക്കുന്നതിനും ആയതിനായുള്ള നടപടികൾ സ്വീകരിക്കാൻ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
Meeting Date
14/02/2025
1(8)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഠൌൺ വാർഡിലെ മര്യാനഗർ വൃദ്ധസദനത്തിന് ചുറ്റുമുള്ള ഇടറോഡുകൾ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ഐകകണ്ഠേന കമ്മിറ്റി തീരുമാനിച്ചു.
Meeting Date
14/02/2025
1(9)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്ക് യൂസർഫീ കാർഡ് പ്രിന്റ് ചെയ്യുന്നതിന് വേണ്ടിവരുന്ന ചെലവ് വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 37, ഹരിതകർമ്മസേന തുടർപ്രവർത്തനങ്ങൾ എന്ന പദ്ധതിയിൽ നിന്നും ചെലവാക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/02/2025
1(10)
Agenda
വാർഷിക പദ്ധതി
Decision
.
Meeting Date
14/02/2025
2(1)
Agenda
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ,ആര്യനാട് വില്ലേജിൽ റീ സർവേ NO.432/21-1—04.50ആർ സ്ഥലത്ത് ആരാധനാലയം നിർമാണം നടത്തുന്നതിന് പഞ്ചായത്തിന്റെ അനുമതിക്കായി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇരിഞ്ചൽ വാർഡിൽ റീസർവ്വെ നമ്പർ 432/21-1ൽ 4 ആർ05 ചതുരശ്രമീറ്റർ പുരയിടത്തിൽ 190 ചതുരശ്രമീറ്റർ വിസൃതിയിൽ ഇസ്ലാം മതവിശ്വാസത്തിനായുള്ള നിർമ്മാണത്തിനായി ഒരു പള്ളിയുടെ അനുമതി പത്രം ലഭിക്കുന്നതിനായി അഷ്റഫ് റ്റി.കെ, തോരാക്കാട്ടിൽ ഹൌസ് , മൂന്നാടി, ഇടപ്പറ്റ , മലപ്പുറിം പി.ഒ എന്നിവർ അപേക്ഷ സമർപ്പിച്ചിരുന്നു. ആര്യനട് ഗ്രാമപഞ്ചായത്ത് എൻഞ്ചിനീയറിംഗ് വിഭാഗം പരിശോധിച്ച് പള്ളിയുടെ നിർമ്മാണം നിയമാനുസരണം എന്നും നിർമ്മാണ അനുമതി നൽകാവുന്നതാണ് എന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇരിഞ്ചൽ വാർഡിൽ റീസർവ്വെ നമ്പർ 432/21-1ൽ 4 ആർ05 ചതുരശ്രമീറ്റർ പുരയിടത്തിൽ 190 ചതുരശ്രമീറ്റർ വിസൃതിയിൽ ഇസ്ലാം മതവിശ്വാസത്തിനായുള്ള ഒരു പള്ളിയുടെ നിർമ്മാണ അനുമതി താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി അനുമതി പത്രം നൽകുന്നതിന് താഴെ പറയുന്ന വ്യവസ്ഥകൾ അംഗീകരിച്ചു. 1) പള്ളിവക സെമിത്തേരിയുടെ നിർമ്മാണം ആവശ്യമായ ഘട്ടത്തിൽ പാരിസ്ഥിതിക സൌഹ്യദവും പൊതുജനങ്ങൾക്കു, പരിസവാസികൾക്കും യാതൊരു വിധ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെയും എല്ലാ വകുപ്പുകളുടെ അനുമതിയോടെ ഗ്രാമപഞ്ചായത്തിൻറെ അംഗീകാരത്തിന് വിധേയമായി മാത്രമേ നടത്താവൂ 2) നിലവിലെ 190 ച മീ കെട്ടിടത്തിൻറെ വിസ്തൃതിക്ക് പുറമെ പുനർ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തിൻറെ അനുമതി വാങ്ങേണ്ടതാണ്. 3) അനുമതി സാക്ഷ്യപത്രവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഗ്രാമപഞ്ചായത്ത് തീരുമാനിക്കുന്ന എല്ലാ തീരുമാനങ്ങളും ബാധകമായിരിക്കുന്നതാണ് . സർക്കാരിൻറെ 27/06/2024 ലെ എസ്. എസ. എ4/169/2021 – ആഭ്യന്തരം സർക്കുലർ പ്രകാരം ബഹു ഹൈക്കോടതിയുടെ 20/05/2024 ലെ WP@NO 11776 OF 2021 വിധിന്യായ പ്രകാരവും മുസ്ലീം ആരാധാനലായത്തിന് ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചൽ വാർഡിൽ പ്രവർത്തിക്കുന്നതിന് മുകളിൽ പറഞ്ഞ 1,2,3 വ്യവസ്ഥകൾക്ക് വിധേയമായി അനുമതി പത്രം നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു
Meeting Date
14/02/2025
3(1)
Agenda
ആയൂർവേദ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റിന്റെ ഒഴിവ് നികത്തുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആയൂർവേദ ഡിസ്പെൻസറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്തുവരുന്ന ശ്രീ. ശാലു.എസ്.എസ്, ശാരിക, ആലമുക്ക്, പൂവച്ചൽ.പി.ഒ എന്നയാൾക്ക് പി.എസ്.സി വഴി നിയമന ശുപാർശ ലഭിച്ചതിനാൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ആയുർവ്വേദ ഫാർമസ്സിസ്റ്റിനെ നിയമിക്കുന്നതിന് ആയുർവേദ മെഡിക്കൽ ഓഫീസർ സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ച ചെയ്തു. ആയുർവേദ ഡിസ്പെൻസറിയുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിനായി സർക്കാർ നിശ്ചയിച്ച യോഗ്യതയുള്ളഒരു ആയുർവ്വേദ ഫാർമസ്സിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും ആയുർവേദ മെഡിക്കൽ ഓഫീസറേയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/02/2025
4(1)
Agenda
സ്കൂൾ ചുറ്റുമതിൽ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വെൽഫയർ LPS ൽ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാകാത്തതുകാരണം തെരുവ് നായ ശല്യം ഉൾപ്പടെയുള്ള പ്രശ്നം നേരിടുന്നുവെന്നും ആയതിനാൽ കോമ്പൌണ്ട് വാൾ പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും H M നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. നിലവിൽ സ്കൂൾ കോമ്പൌണ്ട് അതിർത്തിയും കൈവശവസ്തുവും സംബന്ധിച്ച തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ആയതിന് പരിഹാരമാകുന്നമുറയ്ക്ക് സ്കൂൾ ചുറ്റുമതിൽ പണിയുന്ന വിഷയം പരിഗണിക്കുന്നതാണെന്ന് കമ്മിറ്റി തീരുമാനിച്ചു.