05/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഗവ: എൽ.പി.എസിൽ പുതുതായി 3 അഡീഷണൽ ക്ലാസ്സ് മുറികൾ അനുവദിച്ചിട്ടുള്ളതും, ടി ക്ലാസ്സ് മുറികളുടെ നിർമ്മാണം നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് ഒരു അൽപശി മരം നിൽക്കുന്നത് കാരണം ക്ലാസ്സ് മറികൾ നിർമ്മിക്കാൻ നിർവ്വാഹമില്ലാത്ത സാഹചര്യമാണെന്നും, ആയത് പരിഹരിക്കുന്നതിന് ടി അൽപശി മരം മുറിച്ച് നീക്കണമെന്നും കാണിച്ച് ഹെഡ്മാസ്റ്റർ കത്ത് നൽകിയത് പ്രകാരം , ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സിസ്റ്റന്റ് എഞ്ചിനീയർ സ്ഥലം സന്ദർശിക്കുകയും ടി മരം കെട്ടിട നിർമ്മാണത്തിന് തടസ്സമായും കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായും നിൽക്കുന്നതാകയാൽ ടി മരം മുറിച്ച് നീക്കാവുന്നതാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. മേൽ വിഷയം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. കെട്ടിട നിർമ്മാണത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും തടസ്സമായി നിൽക്കുന്ന ടി അൽപശി മരം മുറിച്ച് തടികളുടെ എണ്ണം നിശ്ചയിച്ച് രേഖപ്പെടുത്തി സൂക്ഷിച്ച് വയ്കക്കുന്നതിന് ഹെഡ്മാസ്റ്ററെ ചുമതലപ്പെടുത്തിയും, മുറിച്ച് സൂക്ഷിച്ച തടികളുടെ വാല്യുവേഷൻ നിശ്ചയിക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും , വാല്യുവേഷൻ ലഭിക്കുന്ന മുറയ്ക്ക് ടി തടികൾ ലേലം നടത്തി തുക ഗ്രാമപഞ്ചായത്തിെൽ വരവ് വയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//