Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

05/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024/ 25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിന് 2025 മാർച്ച് നാലിന് കൂടിയ ജില്ലാ പ്ലാനിങ് കമ്മിറ്റി യോഗത്തിൽ അംഗീകരിച്ചു നൽകിയ പ്രോജക്ട് നമ്പർ 396 വനിതാ തൊഴിൽ കേന്ദ്രത്തിന് അധികസൗകര്യം ഒരുക്കൽ എന്ന പദ്ധതി നിർവഹണം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രോജക്റ്റിന്റെ ഉൾക്കുറിപ്പുകൾ പരിശോധിച്ചപ്പോൾ പ്രോജക്റ്റിന്റെ നിർവഹണ രീതി ടെണ്ടർ എന്നാണ് കാണുന്നതെന്നും പദ്ധതി തയ്യാറാക്കിയപ്പോൾ ഉണ്ടായ പിഴവാണെന്നും ടി പദ്ധതി നടപടികൾ സ്വീകരിച്ച് നിർവ്വഹണം നടത്തുമ്പോൾ ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടോ എന്നും കാണിച്ച് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ അസിസ്റ്റൻറ് സെക്രട്ടറി ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്ക് നൽകിയ കത്ത് കമ്മറ്റി വിശദമായി ചർച്ച ചെയ്തു. ഈ പദ്ധതി സർക്കാർ അംഗീകൃത ആക്രെഡിറ്റഡ് ഏജൻസിയെ കൊണ്ട് അടിയന്തരമായി നടപ്പിലാക്കുന്നതിന് ഉദ്ദേശിച്ചതാണ് എന്നും എന്നാൽ പ്രോജക്ട് തയ്യാറാക്കിയപ്പോൾ ഉണ്ടായ അപാകത അടുത്ത പദ്ധതി റിവിഷനിൽ ആവശ്യമായ തിരുത്തൽ വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും പദ്ധതി അടിയന്തരമായി നടപ്പിലാക്കുന്നതിന് ഈ പദ്ധതിയുടെ നിർവഹണം നടത്തുന്നതിന് പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ ഏറ്റെടുത്ത് ഗുണകരമായ രീതിയിൽ പൂർത്തീകരിച്ച Sidco എന്ന ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തെ നിശ്ചയിച്ചും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥനായ അസിസ്റ്റൻറ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//