Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
28/10/2024
5(1)
Agenda
ഫ്രണ്ട് ഓഫിസിനുമുന്നിലെ ഷെഡ് നീക്കം ചെയ്യുന്നത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിൽ മെച്ചപ്പെട്ട ഭൌതിക സാഹചര്യങ്ങളോട് കൂടിയ ഫ്രണ്ട് ഓഫീസ് സംവിധാനവും അനുബന്ധ ഭൌതിക സാഹചര്യങ്ങളും സജ്ജീകരിക്കുന്നതിനാലും, പുതിയ കെട്ടിടത്തിലേയ്ക്ക് മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ നിലകൊള്ളുന്നതിനാലും നിലവിലെ ഫ്രണ്ട് ഓഫീസിനു മുന്നിലെ ഷെഡ് നീക്കം ചെയ്യുന്നതിനുവേണ്ട തുടർ നടപടികൾ കൈക്കൊള്ളുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
5(2)
Agenda
ഫ്രണ്ട് ഓഫിസിനുമുന്നിലെ ഷെഡ് നീക്കം ചെയ്യുന്നത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടിൽ ഗേറ്റിനു തടസ്സമായി റെയിൻഗേജ് സ്ഥാപിച്ചിരിക്കുന്നത് കാരണം ഗ്രാമപഞ്ചായത്തിലേയ്ക്കുള്ള പ്രവേശന മാർഗ്ഗത്തിന് തടസ്സം നേരിടന്നതിനാൽ ടി റെയിൻഗേജ് ആര്യനാട് ഗ്രാമപഞ്ചായത്തിലെ APJ അബ്ദുൾ കലാം സ്റ്റേഡിയം കോമ്പൌണ്ടിലെ അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
6(1)
Agenda
സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശകൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 10.10.2024 തീയതിയിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 1 മുതൽ 4 വരെയുള്ള തീരുമാനം ചർച്ച ചെയ്ത് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
28/10/2024
6(2)
Agenda
സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശകൾ
Decision
.
Meeting Date
28/10/2024
6(3)
Agenda
സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശകൾ
Decision
.
Meeting Date
28/10/2024
6(4)
Agenda
സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശകൾ
Decision
.
Meeting Date
28/10/2024
7(1)
Agenda
സബ് സെന്റർ, അംഗനവാടി പ്രവർത്തനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാര്കുന്ന് വാർഡിൽ പുതുതായി നിർമ്മിക്കുന്ന ബൌണ്ടർമുക്ക് അംഗനവാടി പ്രവർത്തനയോഗ്യമാക്കി തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
7(2)
Agenda
സബ് സെന്റർ, അംഗനവാടി പ്രവർത്തനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഐത്തിയിലെ പുതിയ സബ്സെന്റർ പ്രവർത്തനയോഗ്യമാക്കി തുറന്ന് പ്രവർത്തിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
7(3)
Agenda
സബ് സെന്റർ, അംഗനവാടി പ്രവർത്തനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയകലുങ്ക് സബ്സെന്ററിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് സബ്സെന്ററിന്റെ പ്രവർത്തനം ശ്രീമതി.ശോഭനകുമാരി, ശ്രീഭവൻ, വലിയ കലുങ്ക്, പറണ്ടോട് പി.ഒ എന്നിവരുടെ A.P.16/621 നമ്പർ കെട്ടിടത്തിൽ കെട്ടിടത്തിൽ പ്രതിമാസം 1500 രൂപ വാടക നിശ്ചയിച്ച് കരാറിലേർപ്പെട്ട് പ്രവർത്തിച്ചുവരുന്നു. സബ് സെന്റർ കെട്ടിടം പൂർത്തിയാകാത്ത സാഹചര്യത്തിൽ 2025 മാർച്ച് 31 വരെ വാടക ദീർഘിപ്പിച്ച് നൽകുന്നതിനും നിലവിൽ 01.09.2023 മുതൽ 30.09.2024 വരെ കുടിശ്ശികയും തുടർന്നുള്ള മാസങ്ങളിലെ വാടകയും തനത് ഫണ്ടിൽ നിന്നും നൽകുന്നതിന് അംഗീകരിച്ചും, തുടർ നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
28/10/2024
8(1)
Agenda
സ്പോർട്സ് ക്ലബ്ബുകളുടെ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സ്പോർട്സ് കൌൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്പോർട്സ് ക്ലബ്ബുകൾ ചുവടെ ചേർക്കും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ. നം ക്ലബിന്റെ പേര് സ്ഥലം 1 സർഗ്ഗക്ഷേത്ര ആർട്സ് & സ്പോർട്സ് ക്ലബ് ഈഞ്ചപ്പുരി 2 തൂലിക ആർട്സ് & സ്പോർട്സ് ക്ലബ്ബ് കൊക്കോട്ടേല 3 പ്രണവം ആർട്സ് & സ്പോർട്സ് ക്ലബ്ബ് കൊക്കോട്ടേല 4 വിനായക ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചെറിയ ആര്യനാട് 5 ശാസ്ത ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആര്യനാട് 6 യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പാലൈക്കോണം 7 റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പള്ളിവേട്ട 8 തുഷാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് കോട്ടയ്ക്കകം 9 ഐശ്വര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഹൌസിംഗ് ബോർഡ് 10 പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പൊട്ടൻചിറ 11 കേളി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഐത്തി, പറണ്ടോട് 12 തൂലിക ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുള്ളൻകല്ല്, പറണ്ടോട് 13 സംസ്കാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് പറണ്ടോട് 14 നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കീഴ്പാലൂർ 15 അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് മീനാങ്കൽ 16 ശാസ്ത ആർട്സ് & സ്പോർട്സ് ക്ലബ്ബ് തേവിയാർകുന്ന് 17 NASC ആർട്സ് & സ്പോർട്സ് ക്ലബ്ബ് വലിയകലുങ്ക് 18 അക്ഷര ആർട്സ് & സ്പോർട്സ് ക്ലബ്ബ് വലിയകലുങ്ക് 19 ചൈതന്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേരപ്പള്ളി 20 ബിഗ് ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേരപ്പള്ളി 21 ഗ്രാമദീപം സാംസകാരിക നിലയം ഇറവൂർ 22 ഫീനിക്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇറവൂർ 23 ഔചിത്യ സാസ്കാരിക നിലയം പുറുത്തിപ്പാറ 24 ഗ്രീൻലാന്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ബൌണ്ടർമുക്ക്, പറണ്ടോട് 25 നവചേതന സാസംക്കാരിക നിലയം ബൌണ്ടർമുക്ക്, പറണ്ടോട് 26 ശ്രേയസ്സ് ഗ്രാമവികസന വേദി ബൌണ്ടർമുക്ക്, പറണ്ടോട് 27 യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വലിയമല, ചേരപ്പള്ളി 28 മാസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആര്യനാട് 29 ഗതിക ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചൂഴ 30 റോയൽസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചൂഴ 31 കാരുണ്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വലിയകലുങ്ക് 32 മഹിമ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വലിയകലുങ്ക് 33 വെട്ടയിൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പള്ളിവേട്ട 34 സമഭാവന ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇരിഞ്ചൽ 35 സെഞ്ച്വറി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചെറുമഞ്ചൽ 36 സമന്വയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആര്യനാട്
Meeting Date
28/10/2024
8(2)
Agenda
സ്പോർട്സ് ക്ലബ്ബുകളുടെ അംഗീകാരം
Decision
.
Meeting Date
28/10/2024
9(1)
Agenda
ഹരിത കർമ്മസേന
Decision
ആര്യനാട് ഗ്രാമപഞ്ചയാത്തിലെ പുതിയ MCF, ബഹു.ചീഫ് സെക്രട്ടറി ഉദ്ഘാടനം നടത്തിയതുമായി ബന്ധപ്പെട്ട് ഉദ്ഘാടന പരിപാടിയുടെ അനിവാര്യ ചെലവുകൾക്ക് വേണ്ടി വന്ന തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
9(2)
Agenda
ഹരിത കർമ്മസേന
Decision
.
Meeting Date
28/10/2024
0(1)
Agenda
സ്നേഹശ്പർശം - മാനസിക വെല്ലുവിളു നേരിടുന്നവർക്ക് സ്കോളർഷിപ്പ് -സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സ്നേഹസ്പർശം മാനസ്സിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ് പദ്ധതി പ്രോജക്ട് റിവിഷനിൽ ഉൾപ്പെടുത്തുന്നതിന് കമ്മിറ്റി അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
28/10/2024
1(1)
Agenda
വനിതാ ജംഗ്ഷൻ -സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വനിതാ ജംഗ്ഷൻ പരിപാടി ഡിസംബർ 21 തീയതിയിൽ നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
28/10/2024
2(1)
Agenda
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഘടകസ്ഥാപനങ്ങളിലെ വെള്ളകരത്തിന്‍റെ കുടിശ്ശിക അടവാക്കുന്നതിനായി വാട്ടർ അതോറിറ്റിയിൽ നിന്നും ലഭിച്ച കത്ത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളിലെ വെള്ളക്കരത്തിന്റെ കുടിശ്ശിക അടവാക്കുന്നതിനായി വാട്ടർ അതോറിറ്റി നൽകിയ 3926498/- രൂപയുടെ ബിൽ കമ്മിറ്റി പരിശോധിച്ചു. ടി ബില്ലിൽ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലല്ലാത്ത സ്ഥാപനങ്ങളുടേയും, സംയുക്ത പരിശോധനയിൽ വർഷങ്ങളായി പ്രവർത്തനമില്ലെന്ന് കണ്ടെത്തിയ കണക്ഷനുകളുടേയും കുടിശ്ശിക ഉൾപ്പടെ രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ അപാകത പരിഹരിച്ച് ബിൽ സമർപ്പിക്കുന്നതിന് വാട്ടർ അതോറിറ്റി അധികൃതർക്ക് നൽകിയ കത്തിന് മറുപടിയും അപാകത പരിഹരിച്ച് ബില്ലും ലഭ്യമാക്കുന്നതിന് വേണ്ട തുടർ നടപടികൾ കൈക്കൊള്ളുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
2(2)
Agenda
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഘടകസ്ഥാപനങ്ങളിലെ വെള്ളകരത്തിന്‍റെ കുടിശ്ശിക അടവാക്കുന്നതിനായി വാട്ടർ അതോറിറ്റിയിൽ നിന്നും ലഭിച്ച കത്ത് സംബന്ധിച്ച്
Decision
.
Meeting Date
15/10/2024
1(1)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
1. ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് നമ്പർ 351/25, SC തൊഴിൽ യൂണിറ്റിന് വസ്തു വാങ്ങൽ എന്ന പദ്ധതിയ്ക്ക് പുനർതാൽപ്പര്യപത്രം ക്ഷണിച്ചതിൽ ലഭിച്ച ശ്രീ.ഷാജി,നന്ദു ഭവൻ (9 സെന്റ് വസ്തു, സെന്റ് ഒന്നിന് 70,000 രൂപ നിരക്കിൽ), ശ്രീ.അരുൺ.പി, അശ്വതി ഭവൻ (10 സെന്റ് വസ്തു, സെന്റ് ഒന്നിന് 90,000 രൂപ നിരക്കിൽ), ശ്രീ.പി.ജയൻ,വിജിത ഭവൻ (15 സെന്റ്, സെന്റ് ഒന്നിന് 1 ലക്ഷം രൂപ നിരക്കിൽ) എന്നിവരുടെ താൽപ്പര്യപത്രം കമ്മിറ്റി പരിശോധിച്ചു. കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത രണ്ട് വസ്തുക്കൾ പരിശോധിച്ച് അനുയോജ്യമായ വസ്തു തെരെഞ്ഞെടുത്ത് വസ്തു ഉടമയുമായി നെഗോഷ്യേറ്റ് ചെയ്യുന്നതിന് ചുവടെ ചേർക്കുന്ന സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. സബ് കമ്മിറ്റി അംഗങ്ങൾ 1. വൈസ് പ്രസിഡന്റ് 2. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 3. ഈഞ്ചപ്പുരി വാർഡ് മെമ്പർ 4. കാനക്കുഴി വാർഡ് മെമ്പർ 5. സെക്രട്ടറി
Meeting Date
15/10/2024
1(2)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 സാമ്പത്തിക വർഷത്തിൽ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ 150/25 നമ്പർ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ഓഫീസ് ആവശ്യത്തിലേയ്ക്ക് 3 കമ്പ്യൂട്ടറുകൾ വാങ്ങുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
15/10/2024
1(3)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
3. ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ജലജീവൻ മിഷൻ റോഡ് റീസ്റ്റോറേഷന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിക്കുന്നതിന് ആവിഷ്കരിച്ച ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പ്രവൃത്തികളിൽ , ജലജീവൻ മിഷൻറെ നിലവിലെ നിർദ്ദേശപ്രകാരം 60 സെന്റീമീറ്റർ വീതിയിൽ മാത്രം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് കട്ട് ചെയ്തിരിക്കുന്നതിനാൽ പരമാവധി 1 മീറ്റർ വീതിയിൽ മാത്രമേ റോഡ് പുനസ്ഥാപിക്കുന്നതിന് ജലജീവൻ മിഷൻ ഫണ്ട് ഉപയോഗിക്കാനാകുകയുള്ളൂ എന്നതിനാൽ പരാമർശ പ്രാജക്ടുകളിൽ ജലജീവൻ മിഷൻ ഫണ്ട് ക്രമപ്പെടുത്തുന്നതിനും അതനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങി തുടർനടപടി സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി 30.09.2024 തീയതിയിലെ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 1(1) നമ്പർ തീരുമാന പ്രകാരം അംഗീകരിച്ചു തീരുമാനിച്ചിട്ടുള്ളതും, ക്രമപ്പെടുത്തിയ ലിസ്റ്റ് മിനുട്ട്സിൽ കൂട്ടിച്ചേർക്കുന്നതിന് വിട്ടുപോയിട്ടുള്ളതുമാണ്. മേൽ സാഹചര്യത്തിൽ ക്രമപ്പെടുത്തിയ ലിസ്റ്റ് രേഖപ്പെടുത്തുന്നതിന് കമ്മിറ്റി തീരുമാനിച്ചു. 2023-24 Project No Project Name own Fund (ക്രമപ്പെടുത്തിയ തുക) Total 392 കീഴ്പാലൂര്‍ അല്ലിനിയോട് മിച്ചഭൂമി റോഡ് നവീകരണം വാര്‍ഡ്-1 300000 420000 393 പാറക്കരവെട്ട റോഡ് പുനരുദ്ധാരണംവാര്‍ഡ്-1 120000 395 പഴവുണ്ണിയാറ്റിന്‍ പുറം റോഡ് വാര്‍ഡ്-5 100000 590000 397 ചുട്ടിയാംകോണം പൊടിയനിക്കുഴി വാര്‍ഡ്-5 70000 399 ചുട്ടിയാംകോണം- കോരപ്പറമ്പ് വാര്‍ഡ്-5 75000 402 ചെറുമഞ്ചല്‍- - ചേമ്പ് വിളക്കുഴി റോഡ് വാര്‍ഡ്-5 75000 404 പിരിപ്പന്നി വാറുകാട്- -മാവ് നിന്ന കുഴി വാര്‍ഡ്-5 135000 405 മൈലമൂട് പള്ളിത്തറ റോഡ് വാര്‍ഡ്-5 135000 408 ശ്രീപുരം- കുടപ്പാറ റോഡ് വാര്‍ഡ്-6 110000 300000 411 വള്ളിമംഗലം - കുടപ്പാറ റോഡ് വാര്‍ഡ്-6 65000 412 പോസ്റ്റ് ഓഫീസ് കുത്തുകുഴി- റോഡ് വാര്‍ഡ്-6 125000 415 പൂമുട്ട് കടവ് റോഡ്- വാര്‍ഡ്-7 60000 550000 416 പാലൈക്കോണം- പൊന്നറക്കോണം വാര്‍ഡ്-7 490000 414 നടുവിളം പാറക്കുഴി വാര്‍ഡ്-9 350000 350000 410 പുനലാല്‍ തുലായത്തുകോണം ഓണംകോട് റോഡ് വാര്‍ഡ്-11 400000 400000 407 കൊറണ്ടിവിള വയലരികത്ത് റോഡ് വാര്‍ഡ്-12 150000 150000 406 ചെമ്പകമംഗലം മേലേച്ചിറ- കൊല്ലറാം റോഡ് വാര്‍ഡ്-13 950000 1100000 409 പോസ്റ്റ് ഓഫീസ് - ശാസ്താം കോവില്‍ റോഡ് വാര്‍ഡ്-13 150000 403 ഇടത്തറ വയലിക്കട ഇടറോഡുകള്‍ വാര്‍ഡ്-15 300000 300000 398 തട്ടാന്‍വിളാകം മൂന്നാം കല്ല്- വാര്‍ഡ്-16 475000 775000 400 വലിയമല പള്ളി നട റോഡ് വാര്‍ഡ്-16 300000 396 മുള്ളൻകല്ല് വലിയകലുങ്ക് റോഡ് വാർഡ് -17 200000 200000 394 കരിക്കകം തടം വാർഡ് -18 120000 200000 401 ഒന്നാം പാലം ആനമുപ്പറ വാർഡ് -18 80000 2024-25 Ward Project No Project Name Mal OwnFund (ക്രമപ്പെടുത്തിയ തുക) Road Total 1 85 പാറയ്ക്കരവെട്ട മുത്തികാവ് ചെരുപ്പാണി റോഡ് നവീകരണം വാർഡ് - 1 250000 290000 540000 1380000 86 മലയൻതേരി ആനമുപ്പറ റോഡ് നവീകരണം വാർഡ് - 1 150000 0 150000 95 മലയൻതേരി ചരിവിള റോഡ് നവീകരണം വാർഡ് - 1 150000 0 690000 2 69 മലയൻതേരി ഉരുളുകുഴി റോഡ് നവീകരണം വാർഡ് - 2 450000 260000 710000 1320000 74 മലയൻതേരി ഉണ്ടപ്പാറ റോഡ് നവീകരണം വാർഡ് - 2 260000 150000 410000 131 പാറമുക്ക് - കടുവാക്കുഴി റോഡ് നവീകരണം 200000 0 200000 3 70 മീനാങ്കൽ പന്നിക്കാല റോഡ് റീടാറിംഗ് വാർഡ് -3 600000 320000 920000 920000 4 71 പൊട്ടൻചിറ ചേരപ്പളളി അമ്മൻകോവിൽ റോഡ് റീ ടാറിംഗ് വാർഡ് - 4 400000 217000 617000 909000 72 വാറുകാട് നെല്ലിവിള കോളനി റോഡ് വാർഡ് - 4 175000 117000 292000 5 78 ചുട്ടിയാംകോണം കോരമ്പറമ്പ് റോഡ് നവീകരണം വാർഡ് - 5 250000 170000 420000 770000 80 വാറുകാട് മാവ് നിന്നകുഴി റോഡ് നവീകരണം വാർഡ് - 5 200000 150000 350000 6 79 മൈലമുട് പളളിനട കണിയാംവിളാകം കൂടലിഭാഗം റോഡ് നവീകരണം വാർഡ് - 6 350000 270000 620000 620000 7 82 പാലൈകോണം പൊന്നറക്കോണം റോഡ് നവീകരണം വാർഡ് - 7 250000 197000 447000 732000 84 ആനന്ദേശ്വരം പൂമൂട്ട് കടവ് റോഡ് നവീകരണം വാർഡ് - 7 175000 110000 285000 8 87 കല്ലുവരമ്പ് റോഡ് റീ കോൺക്രീറ്റ് വാർഡ് - 8 250000 100000 350000 945000 348 ഇരിഞ്ചൽ കോളനി റോഡ് മെയിന്റനൻസ് വാർഡ് 8 225000 120000 345000 349 തിരമാൻകുഴി റോഡ് നവീകരണം വാർഡ് 8 150000 100000 250000 9 103 കടുവാക്കുഴി അറത്താൻകുഴി റോഡ് പുനരുദ്ധാരണം വാർഡ് - 9 600000 320000 920000 920000 10 93 പളളിവേട്ട ചെറിയ ആര്യനാട് റോഡ് നവീകരണം വാർഡ് - 10 350000 200000 550000 870000 94 അത്തിയറ റോഡ് നവീകരണം വാർഡ് - 10 200000 120000 320000 11 104 പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം വാർഡ് - 11 150000 100000 250000 740000 105 കടുക്കോട് മുളമൂട് റോഡ് നവീകരണം വാർഡ് - 11 100000 75000 175000 106 പത്തായകുന്ന് ഇട റോഡ് നവീകരണം വാർഡ് - 11 200000 115000 315000 12 91 ലൂഥർഗിരി കവിയാംകോട് റോഡ് പുനരൂദ്ധാണം വാർഡ് - 12 250000 175000 425000 585000 346 കൊറണ്ടി വിള വയലരികത്ത് റോഡ് വാർഡ് 12 100000 60000 160000 13 123 ഉണ്ടപ്പാറ എരുമോട് റോഡ്‌ പുനരുദ്ധാരണം വാർഡ് 13 650000 355000 1005000 1005000 14 96 മടത്തുനട എൽ പി എസ് കമുകറകോണം റോഡ് നവീകരണം വാർഡ് - 14 450000 290000 740000 740000 15 98 വലിയകുളം ഇടത്തറ റോഡ് നവീകരണം വാർഡ് - 15 700000 320000 1020000 1020000 16 137 ചേരപ്പള്ളി - അമ്മൻകോവിൽ റോഡ് നവീകരണം -16 300000 170000 470000 911856 127 വലിയമല കോളനി റോഡ് നവീകരണം 200000 241856 441856 17 100 ചേരപ്പളളി ഐത്തി റോഡ് നവീകുരണം വാർഡ് - 17 500000 248200 748200 1328200 122 തെങുവിള റൊഡ് നവീകരണം വാർഡ് 17 150000 130000 280000 347 പറണ്ടോട് സ്കൂൾ റോഡ് നവീകരണം 0 300000 300000 18 101 കാവുംമൂല ഒന്നാം പാലം കീഴ്പാലൂർ റോഡ് നവീകരണം വാർഡ് - 18 250000 150000 400000 980000 102 മണ്ണാറം എലിക്കോണം റോഡ് നവീകരണം വാർഡ് - 18 350000 230000 580000
Meeting Date
15/10/2024
1(4)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുതിയ MCF ന്റെ ഉദ്ഘാടനം ബഹു: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒക്ടോബർ 26 തീയതിയിൽ രാവിലെ 9.30 ന് നടത്തുന്നതിന്റെ ഭാഗമായി ഉദ്ഘാടന പരിപാടി സംബന്ധിച്ച വിശദമായ പ്രോഗ്രാം നോട്ടീസ് തയ്യാറാക്കുന്നതിനും ആയതിന് അനിവാര്യമായ ചെലവിന് പര്യാപ്തമായ തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
15/10/2024
1(5)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MCF ൽ സ്ഥാപിക്കുന്നതിന് അടിയന്തിരമായി ബെയിലിംഗ് മെഷീൻ വാങ്ങുന്നതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
15/10/2024
1(6)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
3. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ വാഹന സൌകര്യം ലഭ്യമല്ലാത്തതിനാൽ വളരെ കുറച്ച് വിദ്യാർത്ഥികൾക്കു മാത്രമാണ് സമയത്തിന് റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിച്ചേരുന്നതിന് സാധിക്കുന്നുള്ളൂ എന്നും , ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും യാത്രാസൌകര്യമില്ലാത്തതിനാൽ പതിനൊന്ന് മണിയോട് കൂടിയാണ് എത്തിച്ചേരുന്നത് എന്നുമുള്ള വിഷയം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ബഡ്സ് റീഹാബിലിയേഷൻ സെന്ററിന് സ്ഥിരവാഹനം ലഭ്യമാകുന്നത് വരെ വാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിന് വേണ്ട തുടർ നിയമനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
15/10/2024
1(7)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കണിയാക്കുഴി അംഗനവാടി, ആര്യനാട് ടൌൺ അംഗനവാടി, ഇരിഞ്ചൽ അംഗനവാടി, കൊക്കോട്ടേല കൂടലിഭാഗം അംഗനവാടി, ചേരപ്പള്ളി അംഗനവാടി, കടുക്കോട് അംഗനവാടി, കോട്ടയ്ക്കകം അംഗനവാടി എന്നീ അംഗനവാടികൾ മെയിന്റനൻസ് നടത്തുന്നതിനും ചൂഴ, പുറുത്തിപ്പാറ, കൊക്കോട്ടേല കൂടലിഭാഗം എന്നീ അംഗനവാടികളിൽ കിണറുകളിൽ മൂടി സ്ഥാപിക്കുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗനവാടികളും പെയിന്റിംഗ് നടത്തുന്നതിനും തീരുമാനിച്ചു.
Meeting Date
15/10/2024
1(8)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
3. ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥനായി ആര്യനാട് ഗ്രാമപഞ്ചായത്ത് L.P സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സുരേഷ് കുമാർ.S (PEN No : 181166) എന്നവരെ ചുമതലപ്പെടുത്തി അംഗീകരിച്ച് തീരുമാനിച്ചു. DDO കോഡ് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
15/10/2024
1(9)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് അംഗനവാടി, പുല്ലുവെട്ടിച്ചിറ അംഗനവാടി, മാർക്കറ്റ് HRDC, മീനാങ്കൽ അംഗനവാടി, ചെറുമഞ്ചൽ അംഗനവാടി, കൊക്കോട്ടേല സ്കൂൾ, ഈഞ്ചപ്പുരി സ്കൂൾ, കണവെർജൻസ് സെന്റർ എന്നിവിടങ്ങളിൽ ബോർവെല്ലിനായി കുഴിച്ചിട്ടിരിക്കുന്നതിൽ കുടിവെള്ള വിതരണസംവിധാനം പൂർത്തിയാക്കുന്നതിലേയ്ക്കായി വാട്ടർടാങ്കും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുന്നതിനും തീരുമാനിച്ചു.
Meeting Date
15/10/2024
1(10)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
10 ആര്യനാട് ഗ്രാമപഞ്ചായത്തിലെ MCF പ്രവർത്തനവുമായി ബന്ധപ്പെട്ട് 30.09.2024 ലെ 6(3) നമ്പർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങി 3 ഫേസ് കണക്ഷനു വേണ്ടി ഫിറ്റിംഗ്സ് നടത്തിയതിന് 9987/- രൂപയുടേയും കൂലി ചെലവ് ആയി 3600/- രൂപയുടേയും ബില്ലുകളും അനുബന്ധ രേഖകളും ശ്രീ.രാജേഷ് .കെ.എസ് എന്നവർ സമർപ്പിച്ചത് പരിശോധിച്ചു. തൃപ്തികരമായി ഇലക്ട്രിക്കൽ പണികൾ പൂർത്തീകരിച്ചത് കമ്മിറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ മേൽ തുക തനത് ഫണ്ടിൽ നിന്നും നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. (6570/2024, 6571/24)
Meeting Date
15/10/2024
1(11)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
10 ആര്യനാട് ഗ്രാമപഞ്ചായത്തിൽ തരിശുഭൂമി കാർഷികയോഗ്യമാക്കുന്നതിന് ഒരു തവണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പണി ചെയ്തു കഴിഞ്ഞാൽ പിന്നീട് 3 വർഷം കഴിഞ്ഞു മാത്രമേ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രസ്തുത ഭൂമി കാർഷികയോഗ്യമാക്കുന്നതിന് നിലവിലെ നിയമപ്രകാരം കഴിയുകയുള്ളൂ എന്നതിനാലും, തൊഴിലിനായി ഡിമാന്റ് ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കെല്ലാം സമയബന്ധിതമായി തൊഴിൽ നൽകേണ്ടതിനാൽ ഗ്രാമപഞ്ചായത്തിലെ തോടുകളും നീർച്ചാലുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് ആക്ഷൻ പ്ലാനിൽ ഉള്ള പദ്ധതികൾ നടപ്പിലാക്കുന്നതിലേയ്ക്കായി തൊഴിലാളികളുടെ സുരക്ഷ പരിഗണിച്ച് അനിവാര്യമായ സുരക്ഷാ ഉപകരണങ്ങൾ വാങ്ങിക്കുന്നതിന് സെക്രട്ടറി / അസ്സി.സെക്രട്ടറി യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
15/10/2024
1(12)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
10 ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറവൂർ വാർഡിലെ ഹരിത കെയർ യൂണിറ്റിന് വാട്ടർ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ആര്യനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. വാട്ടർ കണക്ഷൻ നൽകുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
15/10/2024
1(13)
Agenda
2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി
Decision
10 ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് ബസ് സ്റ്റാന്റിൽ സ്ഥിതി ചെയ്യുന്ന വഴിയിടം/Take a Break, ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ക്യാന്റീൻ എന്നിവയ്ക്ക് നിലവിൽ പൊതുവായി ഒരു വാട്ടർ കണക്ഷനും ഒരു വൈദ്യുതി കണക്ഷനുമാണ് ഉള്ളത് എന്ന വിഷയം കമ്മിറ്റി ചർച്ച ചെയ്തു. ആയത് പ്രത്യേകം കണക്ഷനാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
1(1)
Agenda
പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം ഇന്റീരിയര്‍ വര്‍ക്ക് ഇ ടെണ്ടര്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024/25 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 333/25 പഞ്ചായത്ത് കെട്ടിടം നിർമ്മാണം ഇന്റീരിയർ വർക്ക് എന്ന പദ്ധതിക്ക് ഇ-ടെണ്ടർ ക്ഷണിച്ചതിൽ SIDCO, ARTCO എന്നിവർ സമർപ്പിച്ച രണ്ട് ടെണ്ടറുകൾ ആണ് ലഭിച്ചത്. ഇതിൽ SIDCO 2653800/- രൂപയും, ARTCO 2643500/- രൂപയുമാണ് രേഖപ്പെടുത്തിയിരുന്നത്. ടെണ്ടർ പരസ്യ പ്രകാരം അളവുകളോട് കൂടിയ വിശദമായ എസ്റ്റിമേറ്റ് സഹിതം upload ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. അപ്രകാരം ടെണ്ടർ സമർപ്പിച്ച SIDCO യുടെ ടെണ്ടറും ARTCO യുടെ ടെണ്ടറും കമ്മിറ്റി വിശദമായി പരിശോധിച്ചു. കൂടാതെ ടെണ്ടറുകൾ Open ചെയ്യുന്ന സമയത്ത് ഹാജരായിരുന്ന SIDCO യുടെ പ്രതിനിധികളുമായുള്ള ചർച്ചയിൽ 13,000/- രൂപയുടെ ഇളവ് അനുവദിക്കാവുന്നതാണെന്നുള്ള കത്ത് നൽകുന്നതാണെന്ന് ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ടി സ്വഭാവത്തിൽ SIDCO മറ്റ് ഇടങ്ങളിൽ നടത്തിയ പ്രവൃത്തികൾ തൃപ്തികരമായി കാണാനും കഴിഞ്ഞു. ആയതിന്റെ അടിസ്ഥാനത്തിൽ SIDCO സമർപ്പിച്ച ടെണ്ടർ അംഗീകരിക്കുന്നതിനും SIDCO യുമായി കരാറിലേർപ്പെട്ട് അടിയന്തിരമായി പണി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
2(1)
Agenda
സബ്സെന്റര്‍ പ്രവർത്തനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാർഡിൽ പഴയ ഹെൽത്ത് സബ് സെന്ററിന്റെ സ്ഥാനത്ത് പുതിയ ഹെൽത്ത് സബ്സെന്റർ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ, പുതിയ കെട്ടിടം സജ്ജമാകുന്നത് വരെ ഹെൽത്ത് സബ്സെന്ററിന്റെ പ്രവർത്തനം തുടർന്ന് പോകുന്നതിന് അനുയോജ്യമായ മറ്റൊരു കെട്ടിടത്തിലേയ്ക്ക് സബ് സെന്ററിന്റേയും, ഗ്രാമഭവന്റെയും പ്രവർത്തനം മാറ്റുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
3(1)
Agenda
ആര്യനാട് LPS ലെ വാട്ടർ ചാർജ്ജ് കുടിശ്ശിക അടവാക്കണമെന്ന് സ്കൂൾ ഹെഡ്മാസ്റ്ററുടെ കത്ത് സംബന്ധിച്ച്
Decision
ആര്യനാട് LPS ലെ വാട്ടർചാർജ്ജ് കുടിശ്ശികയായ 616793/- രൂപ കേരള വാട്ടർ അതോറിറ്റിക്ക് അടവാക്കണമെന്ന വാട്ടർ അതോറിറ്റിയുടെ നോട്ടീസിൻമേൽ വെള്ളക്കരത്തിന്റെ കുടിശ്ശിക അടവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള സ്കൂൾ ഹെഡ് മാസ്റ്ററുടെ കത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. Bulk ആയി ബിൽ സമർപ്പിച്ചത് സംബന്ധിച്ച് ഹെഡ്മാസ്റ്ററോട് വിശദീകരണം ആരായുന്നതിനും, വളരെ അത്യാവശ്യമായി ഒടുക്കേണ്ട ബില്ലുകൾ മുൻഗണനാ ക്രമത്തിൽ വാട്ടർ അതോറിറ്റിയിൽ ഒടുക്കുന്നതിന് വേണ്ട തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
3(2)
Agenda
ആര്യനാട് LPS ലെ വാട്ടർ ചാർജ്ജ് കുടിശ്ശിക അടവാക്കണമെന്ന് സ്കൂൾ ഹെഡ്മാസ്റ്ററുടെ കത്ത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഠൌൺ വാർഡിലെ സരോജ, ഗിരി നഗർ, ആര്യനാട് എന്നവർക്ക് ഗ്രാമസഭാ ലിസ്റ്റിൽ നിന്നും ടോയിലറ്റ് അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Meeting Date
03/10/2024
4(1)
Agenda
വസ്തു നികുതി കുടിശ്ശികയുടെ ഡിമാന്‍റ് നോട്ടീസ് പ്രിൻ്റ് ചെയ്ത വകയിൽ രേവതി പ്രസിന് തുക അനുവദിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി കുടിശ്ശികയുടെ ഡിമാന്റ് നോട്ടീസ് 4738 എണ്ണം പ്രിന്റ് ചെയ്ത വകയിൽ GST അടക്കം 5100/- രൂപ രേവതി പ്രസ്സിന് അനുവദിക്കുന്നതിന് തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുനമാനിച്ചു.
Meeting Date
03/10/2024
5(1)
Agenda
ആര്യനാട് ഈഞ്ചപ്പുരി വെല്‍ ഫെയല്‍ എല്‍ പി എസില്‍ അടിസ്ഥാന സൌകര്യം ഒരുക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഈഞ്ചപ്പുരി വെൽഫെയർ LPSൽ മൈക്ക്, മൈക്ക്സ്റ്റാന്റ്, ആംബ്ലിഫയർ, പ്രിന്റർ എന്നിവ അനുവദിക്കണമെന്ന് കാണിച്ച് ഹെഡ്മിസ്ട്രസ്സ് നൽകിയ അപേക്ഷ കമ്മിറ്റി ചർച്ച ചെയ്തു. കൂടാതെ സ്കൂളിലെ പൈപ്പുകൾ ദ്രവിച്ചു പോയിട്ടുള്ളതും, ഫാനുകൾ തകരാറിലായിട്ടുള്ളതുമാണെന്ന് ഈഞ്ചപ്പുരി വാർഡ് മെമ്പർ കമ്മിറ്റിയിൽ അറിയിച്ചു. ആയതും ഹെഡ്മിസ്ട്രസ്സ് നൽകിയ കത്തും പരിശോധിക്കുന്നതിനും കമ്മിറ്റിക്ക് റിപ്പോർട്ട് നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
5(2)
Agenda
ആര്യനാട് ഈഞ്ചപ്പുരി വെല്‍ ഫെയല്‍ എല്‍ പി എസില്‍ അടിസ്ഥാന സൌകര്യം ഒരുക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി GWLPS മുതൽ റേഷൻ കട വരെയുള്ള ഇടറോഡ് 04.09.2024 തീയതിയിലെ ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന നമ്പർ 1(1) ലെ ക്രമ നം. 469 പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ആസ്തിയായി അംഗീകരിച്ചിട്ടുള്ളതാണ്. ടി ഇടറോഡിന്റെ മധ്യഭാഗത്തായി നിൽക്കുന്ന ഒരു മൂട് തെങ്ങിൽ നിന്നും ഓലകളും മടലുകളും മറ്റും സ്കൂൾ കോമ്പൌണ്ടിനകത്തേക്ക് വീഴുന്നത് പതിവായതിനാൽ സ്കൂൾ കുട്ടികൾക്ക് അപകടസാധ്യതയുള്ളതും കൂടാതെ യാത്രക്കാർക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നതായും വൈദ്യുത കമ്പികൾ ഈ തെങ്ങിനോട് ചേർന്ന് നിൽക്കുന്നത് കാരണം അപകടാവസ്ഥ നിലനിൽക്കുന്നതായും കമ്മിറ്റി വിലയിരുത്തി. മേൽ സാഹചര്യത്തിൽ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ടി തെങ്ങ് മുറിച്ചു മാറ്റുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
6(1)
Agenda
SAFE ഭവന പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളെ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
SAFE ഭവനപദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളെ അംഗീകരിക്കുന്നത് സംബന്ധിച്ച് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. നിലവിൽ ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിന്നും 3 പേരെയാണ് തെരെഞ്ഞെടുക്കുന്നത്. വകുപ്പിൽ നിന്ന് കൂടുതൽ പേർക്ക് നൽകാൻ നിർദ്ദേശിക്കുന്നതനുസരിച്ച് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരേയും പരിഗണിക്കുമെന്ന് കത്തിൽ അറിയിച്ചിട്ടുള്ളതാണ്. കത്തിൽ ചേർത്തിരിക്കുന്ന ഗുണഭോക്തൃ ലിസ്റ്റിൽ ശ്രീമതി.സൌമ്യ.ബി.എസ്, കാർത്തിക ഭവൻ, ആനക്കയത്തുംമൂല, ശ്രീമതി.രാധ, സുനിത ഭവൻ, പന്നിക്കാല, ശ്രീമതി.കല, അജയ് ഭവൻ, മേലേപിണറുംമൂട് എന്നിവർ യഥാക്രമം 1,2,3 ക്രമനമ്പരായും, ഗുണഭോക്തൃ വെയിറ്റിംഗ് ലിസ്റ്റിൽ ശ്രീമതി.സിന്ധു, തടത്തരികത്ത് വീട് , തേവിയാരുകുന്ന്, ശ്രീ.ബിനു.എസ്, കാർത്തിക ഭവൻ, തേവിയാരുകുന്ന്, ശ്രീമതി.ആര്യ നന്ദ, പന്നിക്കാല എന്നിവർ യഥാക്രമം 1,2,3 ക്രമനമ്പരായും ഉൾപ്പെട്ടിട്ടുള്ളതാണ്. മേൽപേരുകാർക്ക് ഊരുകൂട്ടത്തിന്റെ അംഗീകാരം ലഭിച്ച് ഊരുകൂട്ട മിനുട്ട്സിൽ ഉൾപ്പെട്ടിട്ടുള്ളതാണ് എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ആയതനുസരിച്ച് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ലഭ്യമാക്കിയ ലിസ്റ്റ് കമ്മിറ്റി അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
03/10/2024
7(1)
Agenda
ആര്യനാട് ആയുഷ് ആയുര്‍വ്വേദ PHC യിലെ കിണര്‍ വാട്ടര്‍ ടാങ്ക് എന്നിവ വൃത്തിയാക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ആയുഷ് ആയുർവേദ PHC യിലെ കിണർ, വാട്ടർ ടാങ്ക് എന്നിവ വൃത്തിയാക്കുന്നതിന് 3000/- രൂപ അനുവദിക്കണമെന്ന് കാണിച്ച് മെഡിക്കൽ ഓഫീസർ(ഹോമിയോ) ലഭ്യമാക്കിയ കത്ത് കമ്മിറ്റി പരിശോധിച്ചു. ആയത് പരിശോധിച്ച് വേണ്ടുന്ന തുടർ നടപടി സ്വീകരിക്കുന്നതിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
8(1)
Agenda
കുടിവെള്ള കുടിശ്ശിക
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലേയും ഘടക സ്ഥാപനങ്ങളിലേയും, മാർക്കറ്റിലേയും കുടിവെള്ള കണക്ഷൻ കുടിശ്ശിക സംബന്ധിച്ച വാട്ടർ അതോറിറ്റിയുടെ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. മേൽ കണക്ഷനുകൾ പരിശോധിച്ച് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ളവയും മറ്റുള്ളവയും വേർതിരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് അടവാക്കാനുള്ളവ ഒടുക്കുന്നതിന് ICDS സൂപ്പർവൈസറേയും, അടവിന്റെ തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയും മറ്റുള്ളവ ബന്ധപ്പെട്ട കരാറുകാരൻ ഒടുക്കുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
8(2)
Agenda
കുടിവെള്ള കുടിശ്ശിക
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 30.09.2024 തീയതിയിൽ നടന്ന ഭരണസമിതി യോഗത്തിൽ 2024/25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ജലജീവ മിഷൻ റോഡ് റീസ്റ്റോറേഷന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിക്കുന്നതിന് ആവിഷ്കരിച്ച ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പ്രവൃത്തികളിൽ , ജലജീവൻ മിഷന്റെ നിലവിലെ നിർദ്ദേശ പ്രകാരം 60 സെന്റീമീറ്റർ വീതിയിൽ മാത്രം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് കട്ട് ചെയ്തിരിക്കുന്നതിനാൽ പരമാവധി ഒരു മീറ്റർ വീതിയിൽ മാത്രമേ റോഡ് പുനസ്ഥാപിക്കുന്നതിന് ജലജീവൻ മിഷന്റെ ഫണ്ട് ഉപയോഗിക്കാനാകൂ എന്ന് നിർദ്ദേശിച്ചിട്ടുള്ളതാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് കട്ട് ചെയ്തിട്ടിരുന്നത് കാരണം നിലവിൽ റോഡുകൾ ഒരു മീറ്ററിലധികം തകരാറിലായിട്ടുള്ളതുമാണ്. എന്നിരുന്നാലും മേൽ നിർദ്ദേശമനുസരിച്ച് പരാമർശ പ്രോജക്ടുകളിൽ ക്രമപ്പെടുത്തിയ ജലജീവൻ മിഷൻ ഫണ്ടിന്റെ ലിസ്റ്റ് 30.09.2024 തീയതിയിലെ 1(1) നമ്പർ തീരുമാന പ്രകാരം അംഗീകരിച്ച് തീരുമാനിച്ചിട്ടുള്ളതാണ്. ടി ലിസ്റ്റ് സകർമ്മ സോഫ്റ്റ് വെയറിൽ കൂട്ടിച്ചേർക്കുന്നതിന് വിട്ടുപോയിട്ടുള്ള സാഹചര്യത്തിൽ ടി ലിസ്റ്റ് കൂട്ടിച്ചേർക്കുന്നതിലേയ്ക്കായി സകർമ്മ സോഫ്റ്റ് വെയറിൽ ക്ലോസ് ചെയ്ത 30.09.2024 തീയതിയിലെ കമ്മിറ്റി മിനിറ്റ്സ് റീ ഓപ്പൺ ചെയ്തു നൽകുന്നതിന് ബഹു: ജോയിന്റ് ഡയറക്ടറോട് അഭ്യർത്ഥിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
9(1)
Agenda
ഗവ:UPS കെട്ടിട ഉദ്ഘാടനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് ഗവ:യു.പി.സ്കൂളിലെ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്റ്റേജ്,ബാഡ്ജ്,ഫ്ലക്സ്, നോട്ടീസ് എന്നിവയ്ക്ക് ചെലവായ തുക അനുവദിക്കുന്നതിന് വേണ്ടുന്ന തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
9(2)
Agenda
ഗവ:UPS കെട്ടിട ഉദ്ഘാടനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് ഗവ: UP സ്കൂളിലെ ഇരുനില കെട്ടിട നിർമ്മാണ പ്രവൃത്തിയ്ക്കുവേണ്ടി ബന്ധപ്പെട്ട് എടുത്തിട്ടുള്ള വൈദ്യുതി കണക്ഷൻ മാറ്റി സ്കൂളിലേയ്ക്ക് സ്ഥാപിക്കുന്നതിലേയ്ക്കായുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
0(1)
Agenda
ജനപ്രതിനിധികളുടെ യാത്രാബത്ത
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ തൃശ്ശൂർ കിലയിൽ പരിശീലനത്തിന് പോയി വന്നതിന്റെ യാത്രാ ബത്ത അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
1(1)
Agenda
കൺവെർജന്‍റ് സെന്ററിന്റെ ഇലക്ട്രിക്കൽ വർക്സ് ചെയ്ത വകയിൽ ചെലവ് അനുവദിക്കുന്നത് സംബന്ധിച്ച്
Decision
കൺവെർജന്റ് സെന്ററിന്റെ ഇലക്ട്രിക്കൽ പ്രവൃത്തികൾ ചെയ്ത വകയിൽ ചെലവായ 8582/- രൂപ അനുവദിക്കുന്നതിനും, പാറമുക്ക് അംഗനവാടിക്ക് ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങിയതിന് 9179 രൂപയും, ആര്യനാട് Take a Break ന് പ്രത്യേക കണക്ഷൻ മെറ്റീരിയൽ വാങ്ങിയതിന് 8838 രൂപയും, കാർത്തികേയൻ മെമ്മോറിയൽ കെട്ടിടത്തിലെ ഇലക്ട്രിക്കൽ അറ്റകുററപ്പണി നടത്തിയതിന് 2400 രൂപയും മീനാങ്കൽ അംഗനവാടി ഇലക്ട്രിക്കൽ പണി നടത്തിയതിന് 3600 രൂപയും , Take a Break കെട്ടിടത്തിന് ഇലക്ട്രിക്കൽ അറ്റകുറ്റപ്പണി നടത്തിയതിന് 2400 രൂപയും ബില്ലുകളും രേഖകളും പരിശോധിച്ച് അംഗീകരിച്ച് തനത് ഫണ്ടിൽ നിന്നും തുക നൽകുന്നതിനും പാറമുക്ക് അംഗൻവാടിയുടെ ഇലക്ട്രിക്ക് വർക്കുകൾ പൂർത്തിയായ സാഹചര്യത്തിൽ വൈദ്യുത കണക്ഷൻ അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കെ.എസ്.ഇ.ബി അധികാരികളോട് അഭ്യർത്ഥിച്ചും ആയതിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
03/10/2024
2(1)
Agenda
ഡിജിറ്റൽ സാക്ഷരത- നോട്ടീസ് പ്രിൻ്റ് ചെയ്ത ചെലവ് അനുവദിക്കുന്നത് സംബന്ധിച്ച്
Decision
ഡിജിറ്റൽ സാക്ഷരത നോട്ടീസ് പ്രിന്റ് ചെയ്ത വകയിൽ കുറ്റിച്ചൽ രേവതി പ്രസ്സിന് 1800/- രൂപ അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
3(1)
Agenda
പുരുത്തിപ്പാറ വാർഡിൽ അംബേദ്ക്കർ പാർക്കിലെ ഓപ്പൺ ഓഡിറ്റേറിയത്തിൽ കറണ്ട് ചോർച്ച കാരണം ആവശ്യമായ ഇലക്ട്രിക്കൽ മെയിന്റനൻസ് നടത്തിയ വകയിൽ ചെലവ് അനുവദിക്കുന്നത് സംബന്ധിച്ച്
Decision
പുറുത്തിപ്പാറ വാർഡിൽ അംബേദ്ക്കർ പാർക്കിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ കറണ്ട് ചോർച്ച (electric leakage) ഉള്ളതായി തൊളിക്കോട് സെക്ഷൻ ഓവർസീയറുടെ പരിശോധനയിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഇലക്ട്രിക്കൽ മെയിന്റനൻസ് നടത്തിയ വകയിൽ കൂലിയും അവശ്യസാധനങ്ങൾ വാങ്ങിയതിന്റെയും ചെലവ് അനുവദിക്കുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
4(1)
Agenda
ഗ്രാമപഞ്ചായത്ത് ഓഫീസിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നത് സംബന്ധിച്ച്
Decision
ഗ്രാമപഞ്ചായത്ത് ഓഫീസിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
5(1)
Agenda
നികുതി പിരിവ് കാര്യക്ഷമമാക്കൽ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷത്തിൽ ഒടുക്കുവാനുള്ള വിവിധ നികുതികൾ കാര്യക്ഷമമായി പിരിച്ചെടുത്ത് നികുതി വരുമാന പുരോഗതി കൈവരിക്കുന്നതിന് വേണ്ട സത്വര നടപചികൾ കൈക്കൊള്ളുന്നതിന് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2024
6(1)
Agenda
ഐത്തി ഹെൽത്ത് സബ് സെന്റർ ഇലക്ട്രിഫിക്കേഷൻ നവീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാർഡിലെ ഐത്തി ഹെൽത്ത് സബ് സെന്ററിന്റെ ഇലക്ട്രിക്കൽ നവീകരണ പ്രവൃത്തികൾക്കുവേണ്ട തുടർ നടപടികൾ സ്വീകരിക്കുന്നതിനും സബ് സെന്ററിന്റെ പ്രവർത്തനം വാടക കെട്ടിടത്തിൽ നിന്നും ടി കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിനും വേണ്ട തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.