Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
12/11/2024
6(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാർഡിൽ കണിയാംവിളാകം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യാക്കുന്നതിനുള്ള വാർഡ് മെമ്പറുടെ നിർദ്ദേശം കമ്മിറ്റി ചർച്ച ചെയ്തു. പ്രളയക്കെടുതിയിൽ തകർന്ന റോഡ് വെള്ളക്കെട്ട് ഓഴിവാക്കി പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് ടി സ്ഥലം പരിശോധിച്ച് സ്ഥിതിവിവരം മനസ്സിലാക്കി ആയതിലേയ്ക്ക് ആവശ്യമായ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കി നൽകുന്നതിന് അസ്സിറ്റന്റ് എഞ്ചിനീയറോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.
Meeting Date
12/11/2024
6(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് എൽ.പി.സ്കൂളിലേയ്ക്കുള്ള റോഡ് കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ തകർന്നുപോയത് പരിഹരിക്കുന്നതിന് ആവശ്യമായ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
6(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ 14.11.2024 തീയതിയിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നതിനും ആയതിന് അനിവാര്യ ചെലവിലേയ്ക്കായി തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
6(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ആദ്യത്തെ ആറ് മാസ കാലയളവിലെ പ്രവൃത്തികൾക്ക് സി.ഐ.ബി സ്ഥാപിക്കുന്നതിലയ്ക്കായി കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും നേരിട്ട് ടെണ്ടർ ക്ഷണിക്കുന്നതിനായി MGNREGS AE നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും നേരിട്ട് ടെണ്ടർ ക്ഷണിക്കുന്നതിനായി വേണ്ട നിയമാനുസൃത തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറി/അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
6(5)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ആവശ്യം വേണ്ട സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിന് കമ്മിറ്റി അംഗീകരിച്ചു തീരുമാനിച്ചു.
Meeting Date
12/11/2024
6(6)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2025/26 സാമ്പത്തിക വർഷത്തിലേയ്ക്ക് MGNREGS ആക്ഷൻപ്ലാൻ MGNREGS മാർഗ്ഗരേഖ അനുസരിച്ച് തയ്യാറാക്കുന്നിതനും, ആക്ഷൻപ്ലാനിൽ ശുചിത്വ മാലിന്യ പ്രവൃത്തികൾക്കു പ്രാധാന്യം നൽകുന്നതിനും ഗ്രാമസഭകൾ വിളിച്ചുകൂട്ടുന്നതിന് സമയവും സ്ഥലവും ക്രമീകരിക്കുന്നതിനും സെക്രട്ടറി/അസ്സിസ്റ്റന്റ് സെക്രട്ടറി/ തൊഴിലുറപ്പ് AE എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
6(7)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാർഡിൽ പഴയ സബ്സെന്റർ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ ഹെൽത്ത് സബ്സെന്റർ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ സബ്സെന്റർ കെട്ടിടത്തിന്റെ പ്രവർത്തനം 2024 ജൂലൈ 1 തീയതി മുതൽ താൽക്കാലികമായി ശ്രീമതി.അനിത എന്നവരുടെ ഉടമസ്ഥതയിലുള്ള AP.06/146 നമ്പർ കടമുറിയിലേയ്ക്ക് മാറ്റിസ്ഥാപിച്ചിട്ടുള്ളതും ടി കടമുറിയ്ക്ക് വാടക നിശ്ചയിക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയർ തയ്യാറാക്കിയ 1641/- രൂപയുടെ വാല്യുവേഷൻ അംഗീകരിച്ചും, ടി കെട്ടിടം വാടകയ്ക്ക് ഏറ്റെടുത്ത കാലയളവ് മുതൽ പുതിയ സബ്സെന്റർ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നത് വരെ വാടക അനുവദിച്ച് നൽകുന്നതിനുവേണ്ട നിയമാനുസൃത തുടർനടപടി സ്വീകരിക്കുന്നതിനും നെഗോഷിയേഷനിലൂടെ തുക കുറവ് ചെയ്യുന്നതിനും വേണ്ട നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
12/11/2024
6(8)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഹരിതമിത്രം ആപ്ലിക്കേഷന്റെ SMS പ്ലാൻ പുതുക്കുന്നതിന് കെൽട്രോൺ നൽകിയ കത്ത് പരിശോധിച്ചു. ഓപ്ഷൻ രണ്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന 100000 SMS ന് unit price 0.13 നിരക്കിൽ 13000/- രൂപയുടെ പ്ലാൻ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
12/11/2024
6(9)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പുറുത്തിപ്പാറ വാർഡിൽ മരുതുംമൂട് കാവുംമൂല പ്രദേശത്ത് ഓടനിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന PT 13/11 നമ്പർ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി തയ്യാറാക്കിയ 8989 രൂപയുടെ എസ്റ്റിമേറ്റ് കമ്മിറ്റി പരിശോധിച്ചു. 5000/- രൂപയിൽ കുറയാത്ത തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ബാക്കിയുള്ള തുക ഗുണഭോക്തൃ വിഹിതമായി ഗ്രാമപഞ്ചായത്തിൽ ഒടുക്കുന്നമുറയ്ക്ക് എസ്റ്റിമേറ്റ് പ്രകാരമുള്ള തുക തൊളിക്കോട് കെ.എസ്.ഇ.ബി ഓഫീസിൽ ഒടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
6(10)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇറവൂർ വലിയകുളം ബ്രദേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന യോഗ ക്ലാസ്സിന് നവംബർ മാസം മുതൽ ആഴ്ചയിൽ 2 ദിവസം 2 മണിക്കൂർ വീതമുള്ള ക്ലാസ്സിലേയ്ക്ക് കെ.കൃഷ്ണൻകുട്ടി സ്മാരക മന്ദിരം ഹരിത കെയർ യൂണിറ്റ് വിട്ട് നൽകുന്നതിനായി വലിയകുളം ബ്രദേഴ്സ് ക്ലബ് നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. വീടുകളിൽ നിന്നും പുറത്ത്പോയി യോഗ പരിശീലനത്തിന് പങ്കെടുക്കുവാൻ കഴിയാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തരം ക്ലാസ്സുകൾ വളരെയധികം പ്രയോജനപ്പെടുമെന്ന് കമ്മിറ്റി വിലയിരുത്തി. ടി കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് വാടക നിശ്ചയിച്ച് നൽകുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
6(11)
Agenda
സദ്ഭരണം
Decision
ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗീകാരത്തിനായി സമർപ്പിച്ച 2024-25 സാമ്പത്തിക വർഷത്തെ മേറ്റുമാരുടെ ലിസ്റ്റിൽ ഈഞ്ചപ്പുരി വാർഡിൽ ശ്രീമതി.പ്രവീണ (കൈരളി,പള്ളിത്തറ കുടുംബശ്രീ), പുറുത്തിപ്പാറ വാർഡിൽ ശ്രീമതി.രജിമോൾ ( തുഷാര കുടുംബശ്രീ) എന്നീ അംഗങ്ങലെ ഉൾപ്പെടുത്തുന്നതിന് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ നൽകിയ കത്തിൻമേൽ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറി/ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
6(12)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വാർഡുതല ക്ലസ്റ്റർ മീറ്റിംഗുകൾ എല്ലാ മാസവും നടന്നുവരുന്നുവെന്നും എന്നാൽ വലിയകലുങ്ക്, പറണ്ടോട് വാർഡുകളിൽ മീറ്റിംഗിന് അയൽക്കൂട്ടങ്ങൾ കൃത്യമായി പങ്കെടുക്കുന്നില്ലാ എന്നും 04.11.2024 തീയതിയിൽ കൂടിയ സി.ഡി.എസ് കമ്മിറ്റി വാർഡുകളുടെ പ്രവർത്തനം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ സി.ഡി.എസ് തലത്തിൽ അയൽക്കൂട്ടങ്ങളെ പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത് അയൽക്കൂട്ടങ്ങളുടെ രജിസ്റററുകളും രേഖകളും പരിശോധിക്കുന്നതിനു തീരുമാനിച്ചിട്ടുള്ള വിവരം അറിയിച്ചുകൊണ്ട് സി.ഡി.എസ് ചെയർപേഴ്സൺ നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
12/11/2024
6(13)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കീഴ്പാലൂർ വാർഡിൽ കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാൾ കാലവർഷത്തെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതും , ആയത് പരിഹരിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
6(14)
Agenda
സദ്ഭരണം
Decision
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇലക്ട്രിക്കൽ ടെക്നിക്കൽ കമ്മിറ്റി അക്രഡിറ്റഡ് AE യുടെ 12.11.2024 തീയതിയിലെ കത്ത് ചർച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഇന്റീരിയർ വർക്കുകളുമായി ബന്ധപ്പെട്ട് ചില ഇലക്ടിക്കൽ വർക്കുകളുള്ളതിനാൽ ഓഫീസ് ഇലക്ട്രിഫിക്കേഷന് വേണ്ടി തയ്യാറാക്കിയ എസ്റ്റിമേറ്റിൽ നിന്നും പ്രസ്തുത വർക്കുകൾ ഒഴിവാക്കി എസ്റ്റിമേറ്റ് തുകയ്ക്കുള്ളിൽ പരിമിതപ്പെടുത്തി അടിയന്തിരമായി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഇലക്ട്രിക്കൽ ടെക്നിക്കൽ കമ്മിറ്റിയോട് അഭ്യർത്ഥിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
12/11/2024
6(15)
Agenda
സദ്ഭരണം
Decision
സോഷ്യൽ ഫോറസ്ട്രി തിരുവനന്തപുരം ഡിവിഷൻ അസ്സിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ 03.07.2024 ലെ KFDDO/29027/2024-ACFSFTVM/A2 നമ്പർ കത്ത് ചർച്ച ചെയ്തു. ഈഞ്ചപ്പുരി GWLPS കെട്ടിടത്തിന്റെ മുകളിലേയ്ക്ക് അപകടകരമായി കിടക്കുന്ന മുളകൾ മുറിച്ച് ലോട്ട് ചെയ്ത് വിവരം റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് മുള മുറിക്കുന്നതിനുള്ള അനുവാദവും വാല്യുവേഷനും ലഭ്യമാക്കുന്നതാണെന്ന സോഷ്യൽ ഫോറസ്ട്രിയുടെ അറിയിപ്പ് പരിഗണിച്ച് നിയമനടപടികൾ സ്വീകരിച്ച് മുള മുറിച്ച് അടുക്കി വച്ച് സോഷ്യൽ ഫോറസ്ട്രിയെ അറിയിക്കുന്നതിനും വാല്യുവേഷൻ ലഭിക്കുന്ന മുറയ്ക്ക് ലേലം ചെയ്ത് പഞ്ചായത്തിൽ സ്വരൂക്കൂട്ടുന്നതിനും മുറിക്കുന്നതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
7(1)
Agenda
സബ് സെന്ററുകളിലേക്ക് ആവശ്യ സാധനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ മെഡിക്കൽ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 358, health & wellness activity പ്രകാരം ഹെൽത്ത് ഗ്രാന്റ് പ്രോജക്ടുകളിൽ നിന്ന് സബ് സെന്ററുകളിലേയ്ക്ക് ആവശ്യ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി സമർപ്പിച്ച 290425/- രൂപയുടെ ബിൽ 08.11.2024 തീയതിയിലെ പ്രൊക്യുർമെന്റ് കമ്മിറ്റി പരിശോധിച്ച് ടി തുക പാസ്സാക്കുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്ക് ശുപാർശ ചെയ്തത് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
12/11/2024
8(1)
Agenda
C & A.G യുടെ ഓഡിറ്റ് റിപ്പോർട്ടിന് മറുപടി നൽകുന്നത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഏപ്രിൽ 2017 മുതൽ ജൂലൈ 2022 വരെയുള്ള കാലയളവിലെ അക്കൌണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ യോഗം ചർച്ച ചെയ്യുകയും ആയതിൽ മേൽ അനുബന്ധ പ്രകാരം തയ്യാറാക്കിയ മറുപടി യോഗം അംഗീകരിക്കുകയും മറുപടി പ്രിൻസിപ്പൽ അക്കൌണ്ടന്റ് ജനറൽ മുമ്പാകെ സമർപ്പിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
Meeting Date
12/11/2024
9(1)
Agenda
ഈഞ്ചപ്പുരി സ്കൂൾ വക ഭൂമി ആസ്തിയിൽ ഉൾപ്പെടുത്തുന്നതിന്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി സ്കൂളിനോട് ചേർന്ന് കിടക്കുന്ന പതിനൊന്നര സെന്റ് വസ്തു സ്കൂൾ കൈവശം ഇരിക്കുകയും എന്നാൽ കരം തീരുവ മറ്റൊരാളിന്റെ പേരിൽ ഉള്ളതായി കാണുന്നു എന്ന വിഷയം കമ്മിറ്റി ചർച്ച ചെയ്തു. ആയത് സംബന്ധിച്ച് കക്ഷികളെ നേരിൽ കേട്ട് നിജസ്ഥിതി പരിശോധിക്കുന്നതിന് ചുവടെ ചേർക്കും പ്രകാരം സബ്കമ്മിറ്റി രൂപീകരിച്ച് തീരുമാനിച്ചു. സബ്കമ്മിറ്റി 1. വൈസ് പ്രസിഡന്റ് - ചെയർപേഴ്സൺ 2.ഈഞ്ചപ്പുരി വാർഡ് മെമ്പർ 3.കൊക്കോട്ടേല വാർഡ് മെമ്പർ 4.അസിസ്റ്റന്റ് സെക്രട്ടറി
Meeting Date
12/11/2024
0(1)
Agenda
വക്കാലത്ത് ഫീസ് അനുവദിക്കുന്നതിലേക്ക്
Decision
അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ കോടതിയിൽ 469/2024 in 45/2016 നമ്പരായി പഞ്ചായത്തിനെതിരെയുള്ള കേസിന്റെ വക്കാലത്ത് ഫീസായി 15000/- രൂപ അനുവദിക്കുന്നതിനു വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
1(1)
Agenda
ഓഫീസ് സ്റ്റേഷനറി തുക അനുവദിക്കുന്നത്
Decision
വെള്ളനാട് ത്രിവേണി സൂപ്പർമാർക്കറ്റിൽ നിന്നും ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ആവശ്യങ്ങൾക്കായി വാങ്ങിയ സാധനങ്ങളുടെ ബിൽ തുകയായ 7456/- രൂപ അനുവദിക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
2(1)
Agenda
ചാരിറ്റബിൾ ട്രസ്റ്റ് & ഓൾഡ് ഏജ് ഹോമിൽ പാലിയേറ്റീവ് കെയർ സേവനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സി.എച്ച്.സി ആര്യനാടിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് സി.എച്ച്.സി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സേവനം ആവശ്യപ്പെട്ടത് പ്രകാരം ട്രസ്റ്റ് സന്ദർശിച്ച് നിയമാനുസൃതമായി പാലിയേറ്റീവ് കെയർ സേവനം അനുവദിക്കാവുന്നതാണെന്നും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സേവനം നൽകുന്നതിന് അനുമതിയ്ക്കായും മെഡിക്കൽ ഓഫീസർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നിലവിലെ പ്രവർത്തനത്തിന് ഭംഗമുണ്ടാകാത്ത തരത്തിൽ സേവനം അനുവദിക്കുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
12/11/2024
3(1)
Agenda
ഹോമിയോ ഡിസ്പെൻസറിയിൽ sanitary pad incinerator സ്ഥാപിക്കൽ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറിയിൽ സ്ഥാപിക്കുന്നതിനായി വാങ്ങിയ സാനിറ്ററി പാഡ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന് സ്ഥലസൌകര്യമില്ലാത്തതിനാൽ മാറ്റി സ്ഥാപിക്കണമെന്ന് കാണിച്ച് ഹോമിയോ മെഡിക്കൽ ഓഫീസർ നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. അനുയോജ്യമായ സ്ഥലത്ത് ടി ഇൻസിറനേറ്റർ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട നിയമാനുസൃത തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
4(1)
Agenda
ആശാ വർക്കർമാരുടെ സേവനം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റർ ആയി തെരെഞ്ഞെടുത്ത സാഹചര്യത്തിൽ ടി സഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി 5 ആശാ വർക്കർമാരുടെ സേവനം ആഴ്തയിൽ 2 ദിവസം പ്രതിമാസം 1000 രൂപ വേതനാടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന വിഷയം കമ്മിറ്റി ചർച്ച ചെയ്തു. നിലവിൽ ആശാ വർക്കർമാരുടെ സേവനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മുഖേനയാണ് എന്നതിനാൽ ടി വിഷയം CHC മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടരിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
12/11/2024
5(1)
Agenda
MP LADS സംബന്ധിച്ച്
Decision
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് MPLADS 2024/25 ബഹു.M P Mശ്രീ. എളമരം കരീം നിർദ്ദേശിച്ചിരിക്കുന്ന Construction of Study centre and community hall in Injappuri Ward എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതിയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ Upkeep and Maintenance certificate അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
12/11/2024
6(1)
Agenda
ഹരിത സഹായ സ്ഥാപനമായ നിയോ എനർജിയുമായി ധാരണാ പത്രം പുതുക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ പ്രവർത്തനം സ്വയംപര്യാപ്തതയിലെത്തിക്കുന്നതിന് ഹരിത സഹായ സ്ഥാപനത്തിന്റെ സേവനം തുടർന്നും ലഭ്യമാക്കേണ്ടതുള്ളതിനാൽ ഗ്രമപഞ്ചായത്തുമായി ധാരണാപത്രത്തിലേർപ്പെട്ടിരുന്ന നിയോ എനർജി എന്ന ഹരിത സഹായ സ്ഥാപനത്തിന് ധാരണാപത്രം പുതുക്കി നൽകുന്നതിനും വർക്ക് ഓർഡർ നീട്ടി ന.കുന്നതിനും തീരുമാനിച്ചു.
Meeting Date
12/11/2024
7(1)
Agenda
റോഡിന്‍റെ വശങ്ങള്‍ക്ക് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത് -സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയകലുങ്ക് വാർഡിൽ പറണ്ടോട് മുത്തിക്കാവ് എസ്.എസ് മൻസിലിൽ ശ്രീമതി.സുബിന എന്നയാളുടെ പുരയിടത്തിന് അതിരിലായി പഞ്ചായത്ത് റോഡിൽ പൈപ്പ് ലൈൻ പണികൾ നടത്തിയതിനെ തുടർന്ന് മണ്ണ് ഇടിച്ചിലുണ്ടായത് പരിഹരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് LID&EW അസ്സിസ്റ്റന്റ് എഞ്ചിനീയർ സ്ഥലപരിശോധന നടത്തുകയും ടി പ്രവൃത്തിക്ക് ഏകദേശം 660000/- രൂപ ആവശ്യാമായി വരുമെന്നും റിപ്പോർട്ട് ചെയ്ത വിഷയം കമ്മിറ്റി ചർച്ച ചെയ്തു. നടപ്പു സാമ്പത്തിക വർഷത്തിൽ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തുടർ പദ്ധതിയിൽ വേണ്ടുന്ന നിയമപരമായ നടപടി സ്വീകരിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Meeting Date
12/11/2024
7(2)
Agenda
റോഡിന്‍റെ വശങ്ങള്‍ക്ക് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത് -സംബന്ധിച്ച്
Decision
.
Meeting Date
28/10/2024
1(1)
Agenda
2024-25 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിൽ അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ടുകളിൽ കരാറിലേർപ്പെട്ടതിനു ശേഷം ഇനിയും പ്രവൃത്തി ആരംഭിക്കാത്ത കരാറുകാരോട് വിശദീകരണം ആവശ്യപ്പെടുന്നതിനും തക്കതായ കാരണം കൂടാതെ പ്രവൃത്തി ആരംഭിക്കാത്ത കരാറുകാരുടെ കരാർ റദ്ദ് ചെയ്യുന്നതിനും മറ്റുള്ള പ്രവർത്തികൾ അടിയന്തിരമായി ആരംഭിക്കുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
1(2)
Agenda
2024-25 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 351/25 , SC പ്രോജക്ടിനായി വസ്തു വാങ്ങുന്നതിന് ലഭിച്ച താൽപ്പര്യപത്രങ്ങളിൽ കുറഞ്ഞതുകയായ സെന്റ് ഒന്നിന് 70,000/- രൂപ ക്വാട്ട് ചെയ്ത് അംഗീകാരത്തിനായി വന്ന ശ്രീ.ഷാജി, നന്ദു ഭവൻ എന്നവരെ നേരിൽകണ്ട് നെഗോഷിയേഷൻ ചെയ്ത് സെന്റ്ഒന്നിന് 60,000/- രൂപ നിരക്കിൽ ഗ്രാമപഞ്ചായത്തിന് വസ്തു നൽകാമെന്ന് അറിയിച്ചത് പ്രകാരം സബ് കമ്മിറ്റി അംഗീകരിച്ച് ശുപാർശചെയ്തത് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
28/10/2024
1(3)
Agenda
2024-25 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 വാർഷിക പദ്ധതിയിൽ റിവിഷൻ ആവശ്യമായ പദ്ധതികൾ ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പട്ടിക തയ്യാറാക്കി അടുത്ത ഗ്രാമപഞ്ചായത്ത് കമ്മിറ്റി മുമ്പാകെ സമർപ്പിക്കുന്നതിന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയെ ചുമചതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
1(4)
Agenda
2024-25 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് നമ്പർ 325/24 providing basic facilities for Buds school എന്ന പ്രവൃത്തിക്ക് ഗ്ലാസ്സും പാർട്ടിക്കിൾ ബോർഡും ചേർന്ന പ്രവൃത്തിയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഗ്ലാസ്സ് ഒഴിവാക്കി പാർട്ടിക്കിൾ ബോർഡും അലൂമിനീയം ഗ്രില്ലും ചേർന്ന പാർട്ടീഷ്യനാണ് കുട്ടികൾക്ക് സുരക്ഷിതം എന്ന് കാണിച്ച് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയർ നൽകിയ കത്ത് കമ്മിറ്റി പരിശോധിക്കുകയും, കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഗ്ലാസ്സ് ഒഴിവാക്കി പാർട്ടിക്കിൾ ബോർഡും അലൂമിനീയം ഗ്രില്ലും ചേർന്ന പാർട്ടീഷ്യൻ പ്രവൃത്തി നടത്തുന്നതിന് എസ്റ്റിമേറ്റ് തുകയിൽ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും, പ്രോജക്ട് നമ്പർ 367/24 Construction of Crematorium second Phase എന്ന പ്രവൃത്തിയിൽ കെട്ടിട നിർമ്മാണം നടക്കുന്നതിന്റെ അടുത്തായി കനത്ത മഴയിൽ മണ്ണ് ഇടിയുന്നുണ്ടെന്നും അപകടാവസ്ഥ ഒഴിവാക്കുന്നതിനായി കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിക്കേണ്ടതുണ്ടെന്നും നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയർ നൽകിയ കത്ത് കമ്മിറ്റി പരിശോധിക്കുകയും ടി പ്രവൃത്തി നടത്തുന്നതിന് എസ്റ്റിമേറ്റ് തുകയിൽ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥന് അനുമതി നൽകി കമ്മിറ്റി തീരുമാനിച്ചു.
Meeting Date
28/10/2024
2(1)
Agenda
ടെണ്ടർ നടപടിക്രമം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2024-2025 സാമ്പത്തിക വർഷത്തെ അസിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെ ചേർക്കുന്ന പദ്ധതികൾ ടെൻഡർ ക്ഷണിച്ചതിൽ ക്രമ നമ്പർ 1 ൽ construction of Panchayat Office Building fourth stage എന്ന പ്രവൃത്തിക്ക് -0.12 കുറഞ്ഞനിരക്ക് ക്വാട്ട് ചെയതത് നെഗോഷിയേഷൻ ചെയ്യുന്നതിന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയേയും നിർവ്വഹണ ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തിയും മറ്റുള്ള പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും നിരക്കും രേഖപ്പെടുത്തിയ ചുവടെ ചേർക്കുന്ന ടാബുലേഷൻ പ്രകാരം കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തത് അംഗീകരിച്ചും തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) പുതിയ ദർഘാസ് 1 Annual Plan-AGP 147/2024-25-Construction of Panchayath office building fourth stage 1354362 Gopi S 1352739.8 L1 -0.12 RAJENDRAN G 1363104.9 L2 +0.646 2 Annual Plan-AGP 339/2023-24-Construction of Pallivetta Health Sub Centre-General Electrical Work 227990 SHAMEER K 192978 L1 -15.357 SURESH V 197208.15 L2 -13.501 3 Annual Plan-AGP 336/2023-24-Construction of Kokkottela Health Sub Centre -General Electrical Work 223696 WILFRED JOSE R 184024 L1 -17.735 SHAMEER K 188839 L2 -15.582 4 Annual Plan-AGP 335/2023-24-Construction of Choozha Health Sub Center-General Electrical Work 223508 WILFRED JOSE R 183900 L1 -17.721 SHAMEER K 188774 L2 -15.54 പുനർ ദർഘാസ് 1 Annual Plan-AGP 114/2023-24-Installation of tank in connection with public tube well (Re-tender) 686279 ROHIT KRISHNAN 664315.36 L1 -3.2 - - - -
Meeting Date
28/10/2024
2(2)
Agenda
ടെണ്ടർ നടപടിക്രമം
Decision
.
Meeting Date
28/10/2024
3(1)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജി.കാർത്തികേയൻ സ്മാരക കൺവെർജൻസ് സെന്ററിൽ കോമ്പോസിറ്റ് പാനലിനകത്തുകൂടി മഴവെള്ള ചോർച്ചയുണ്ടാകുന്നത് കാരണം ടി കൺവെർജൻസ് സെന്റർ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ടി ചോർച്ച അടിയന്തിരമായി പരിഹരിക്കുന്നതിനും ഒപ്പം ടി കെട്ടിടത്തിലെ AC കോൺഫറൻസ് ഹാളിൽ സജ്ജമാക്കിയിട്ടുള്ള സൌണ്ട് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും നല്ലരീതിയിൽ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നതിനും സീലിങ്ങ് പ്രവൃത്തികൾ മറ്റ് അറ്റകുറ്റപ്പണിയും നടത്തുന്നതിനും കണവെർജൻസ് സെന്ററിനു പുറകിലെ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിലെ അപാകത കാരണം പോളിഞ്ഞ കിടക്കുന്ന ഭാഗം പുനസ്ഥാപിച്ച് പ്രവർത്തനയോഗ്യമാക്കുന്നതിനും അല്ലാത്തപക്ഷം തുടർ നിയമനടപടി സ്വീകരിക്കുന്നതിനും WAPCOS നോട് ആവശ്യപ്പെട്ട് കത്ത് നൽകി തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
3(2)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 344/25 ആര്യനാട് പബ്ലിക് മാർക്കറ്റ് നിർമ്മാണം അധിക തുക നൽകൽ എന്ന പദ്ധതി നിർവ്വഹണം നടത്തിയത് പ്രകാരം നിർവ്വഹണ ഉദ്യോഗസ്ഥന് തുക അനുവദിച്ച് നൽകുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കീരുമാനിച്ചു.
Meeting Date
28/10/2024
4(1)
Agenda
സദ്ഭരണ പദ്ധതികൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൈതന്യ ബഡ്സ് റീഹാബിലിയേഷൻ സെന്ററിൽ ഒരു കുക്ക് കം ആയയെ നിയമിക്കുന്നതിന് യോഗ്യരായ ആളുകളുടെ ലിസ്റ്റ് നൽകുന്നതിന് കുടുംബശ്രീ സി.ഡി.എസിനോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.
Meeting Date
28/10/2024
4(2)
Agenda
സദ്ഭരണ പദ്ധതികൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പാലിയേറ്റീവ് കെയർ യൂണിറ്റിൽ നിലവിൽ ഒഴിവുള്ള ആംബുലൻസ് ഡ്രൈവർ തസ്തികയിൽ പുതിയ ഡ്രൈവറെ നിയമിക്കുന്നത് വരെ താൽക്കാലിക ഡ്രൈവറായി ശ്രീ.ബിനോജ്, മനോജ് ഭവൻ, എരുമോട്, ആര്യനാട് പി.ഒ എന്നയാളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
4(3)
Agenda
സദ്ഭരണ പദ്ധതികൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വയോജന സംഗമവും വയോക്ലബ് രപീകരണവും 09.11.2024 തീയതിയിൽ നടത്തുന്നതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ICDS സൂപ്പർവൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
4(4)
Agenda
സദ്ഭരണ പദ്ധതികൾ
Decision
മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി ഓഫീസ് ഗ്രേഡിംഗ് നടത്തുന്നതിനും , നവംബർ 14 തീയതിയിൽ കുട്ടികളുടെ ഹരിത സഭ നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
4(5)
Agenda
സദ്ഭരണ പദ്ധതികൾ
Decision
തരിശ്ശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുന്നതിലേയ്ക്കായി ആര്യനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരമായി തരിശ്ശ് കിടക്കുന്ന ഭൂമി കണ്ടെത്തി കൃഷി യോഗ്യമാക്കുന്നതിനും അല്ലാത്തപക്ഷം തരിശ്ശ് ഇടുന്നവർക്കെതിരേ കർശ്ശന നിയമനടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
4(6)
Agenda
സദ്ഭരണ പദ്ധതികൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷത്തലേയ്ക്ക് കുടുംബശ്രീ സി.ഡി.എസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ചുവടെ പറയുന്നവരെ MGNREGS മാറ്റുമാരായി അംഗീകരിച്ച് യോഗം തീരുമാനിച്ചു. ARYANAD KUDUMBASHREE CDS MAT LIST -2024-25 WARD-KEEZHPALOOR NO NAME NHG NAME ADDRESS MOBILE NUMBER 1 SHIJI.L ADHDAMI MANNARATHUVEEDU,KEEZHPALOOR 2 MANJU.A.P ANUGRAHA MUTHUPURAM THADATHARIKATHUVEEDU,PALAYATHINMUKAL 3 JAYA NAVODAYA APPUPARA, ROADARIKATHU VEEDU 4 ASWATHY IDAVANKONAM 5 LILLY CHAITHANYA SEENAI MUTHUPURAM 6 SATHIKUMARI NAVAJYOTHI GOKUL BHAVAN, MANNAR MEENANKAL NO NAME NHG NAME ADDRESS MOBILE NUMBER 1 SHEMEEHA POURNAMY FATHIMA MANSIL, MALAYANTHERI, PARANDODU 2 ASMABEEVI POURNAMY S.A.MANSIL, MALAYANTHERI,PARANDODU.P.O 3 LATHAKUMARI ATTUKALDEVI NEETHUBHAVAN, MALAYANTHERI,PARANDODU 4 VIJITHA.V.S AISWARYA ASHA NIVAS, PARAMUKKU, MEENANKAL 5 SEENA BIBIN KARTHIKA ANUBHAVAN, BOUNDRMUKKU,PARANDODU 6 SHEEBA MATHEW SOORYA VANTHIL HOUSE, PARAMUKKU. MEENANKAL 7 MINIMOL.S SOUPARNIKA PRATHEEPVILASSAM, PANNIKUZHI, MEENANKAL.P.O THEVIYARUKUNNU NO NAME NHG NAME ADDRESS MOBILE NUMBER 1 SUPRABHA.S SANTHI ARAVAIND BHAVAN, MANJADININNAVILA 2 MANJU.V KARTHIKA TRIBAL ARYA NIVAS, PULININNAKALA 3 SINDU.V DEEPIKA ROADARIKATHU VEEDU, BOUNDERMUKKU 4 SREEJA LAVANYA V.S.VILASAM,KARIPPALAM 5 NALINI.L TRIBAL NIKHILESH BHAVAN, PINARUMMOODU 6 VIJISHA.M.S ROOPINI TRIBAL VASAKKUMKARAPUTHENVEEDU, KARIPPALAM 7 ASWATHY DURGATRIBAL 8 DEEPA.L SREYASA AKHILBHAVAN, BOUNDERMUKKU, PARANDODU 9 VIJIMOL.S TRIBAL ATTUMUKKUVEEDU, THEVIYARUKUNNU 10 SHYNI.G JWALA TRIBAL SHIBU BHAVAN, KARIPPALAM, MEENANKAL 11 AKHILA.V.S JWALA TRIBAL A.R.BHAVAN, KARIPPALAM, MEENANKAL 12 SOBHANAKUMARI.L SANTHI ARUN BHAVAN,MANJADININNAVILA.PARANDODU 13 JEETHU ROOPINI TRIBAL KAVUVILAKATHUPUTHEN VEEDU, ARYANAD 14 SARITHA LAVANYA TRIBAL G.S.BHAVAN, KAROTTUKAVU POTTANCHIRA NO NAME NHG NAME ADDRESS MOBILE NUMBER 1 SHYLAJA Daya Vaishnavam Mukkali 2 KUMARI.S ABHIRAMI AMMU BHAVAN, CHERAPPALLY 3 PUSHPAM AGASTHYA VIJEESH BHAVAN, VARUKADU, AITHI 4 SANTHA.V AROMAL RAJESH BHAVAN, KIZHAKKEKKARA 5 REMYA CHANDRAN AKSHARA ABHAYAM, POTTANCHIRA 6 RENJINI.S.R AKSHARA B,S. BHAVAN, POTTANCHIRA 7 BELSAL.M DHANAM SHARON BHAVAN, CHERAPPALLY 8 CHANDRIKA SREELEKSHMI CHENCHERI CHAITHRAM, ANAKKARA ENCHAPPURI NO NAME NHG NAME ADDRESS MOBILE NUMBER 1 LATHAKUMARI.C SREYAS CHERIYAKUDIVEEDU, ENDHAPPURI 2 SREEKUTTY SREYAS Roadrikath Veedu, Eanchapuri 3 Sheela Aiswarya Bethel bhavan Koduganni 4 Anjali Aiswarya Ajitha Sadanam 5 Latha S Dhanasree Mylamoodu, Kokkottela 6 Sobha Aiswarya Konil Thadatharikath Veedu 7 Soumya R Aiswarya Vijaya Bhavan, Eanchapuri 8 Siji V Aiswarya Thiruvonam Koduganni 9 Manju Aiswarya Arun Bhavan, Panavoorvetta 10 Sreeja S`` Kairali Vayalarikath Veedu, Koduganni 11 Mini O S Aiswarya Neethu Nivas, Cherumanjal 12 LINCY VARGHESE AISWARYA CHERUMANCHAL JAYASADANAM 13 PADMINI MAITHRI ANANDU BHAVAN KOKKOTTELA NO NAME NHG NAME ADDRESS MOBILE NUMBER 1 NANDAKUMARI.B KAIRALI THEYYARIPPAR ASWATHY BHAVAN, CHEMBAKTHATTU,KOKKOTTELA 2 SABEELA.U KAIRALI POTTUKAVU ALFIYA MANSIL, VALLIMANGALAM 3 Bindhu P` Sreebhadra Thadatharikath Veedu, Kokkottela P O 4 Remani L kairali Vallimangalam Vadakkumkara Veedu Kuttichal P O 5 Beena K Kairali Akhil Bhavan kudappara Kokkotela PO 6 Biju S L Kairali Pottukavu Thadatharikath Veedu 7 REMA.T.S KAIRALI KANIYAMVILAKAM KALIYAM VILAKAM. KOKKOTEELA 8 JASMIN KAIRALI SAMBUTHANGI NEDUVANAVAYAL 9 SOBHA.O.G KAIRALI KOODALBHAGAM GREESHMAM, KOODALBHAGAM PALAIKKONAM NO NAME NHG NAME ADDRESS MOBILE NUMBER 1 Valsala K` Amrutha Panamvilakath Veedu Palaikonam 2 PAMILA.S APSARA KURIVIKKADUVEEDU,PALAIKKONAM 3 Renju Thapasya Thamburu, Palaikonam 4 LATHAKUMARI SAMANWAYA THANNIMOODU,KATTAKKAL,ANANDESWARAM 5 SANDHYA.V.S Vandanam PILIKKUZHI VEEDU, PALAIKKONAM 6 PRIYADARSHINI SIVAGANGA ALUMOODU, ANANDESWARAM 7 MUNEERA NANMA MUNEERA MANSIL IRINCHAL NO NAME NHG NAME ADDRESS MOBILE NUMBER 1 Sheeja Sreelakshmi M S sons Nivas, Pallivetta 2 SINDHU.O AISWARYA KIZHAKKUMKARAVEEDU, IRINJAL 3 REJIKUMARI Kripa NIKHITHA BHAVAN,IRINCHAL 4 SUPRIYA.P Kripa A.A.HOUSE,IRINCHAL 5 REENA.L DHANALEKSHMI S R House Irinjal 6 SATHIKUMARI RAGAM VISHNU BHAVAN PALLIVETTA NO NAME NHG NAME ADDRESS MOBILE NUMBER 1 Rejula Beevi Pancchami Shefeena Manzil Pallivetta 2 REEJA.S.S FRIENDS REEJA MANZIL LEKSHAM VEEDU 3 SAHAJEELA BEEGAM.S MYTHRI SHAHID MANSIL, PALLIVETTA 4 MUBEENA.K SANGAMAM A.M.MANSIL, NADUVILA 5 PRATHIBHAKUMARI.S KRIPA KARTHIKA,MYLAMOODU 6 SHAMEEMA.S LAVANYA VETTAYIL THADATHARIKATHUVEEDU, PEZHUMMOODU 7 NASILA.S KARTHIKA VETTAYIL THADATHARIKATHUVEEDU, PEZHUMMOODU 8 REJANI.S RAINBOW MAILAMOODU,PALLIVETTA 9 AJITHA.B SANGAMAM KALATHANCHIRA, NADUVILA KANJIRAMMOODU NO NAME NHG NAME ADDRESS MOBILE NUMBER 1 SHYLAJA BEDHEL ROMAL COTTAGE, MANALUVILA 2 NIJINA.S.H KAVERI KALIYAM VILAKAM. KOKKOTEELA 3 INDU.R.S SREELEKSHMI V.K.HOUSE PALLIVETTA 4 KUMARI R.S. PRIYA AISWARYA PRAVEEN NILAYAM, ATHIYARA 5 REENA.V KARUNA ALEENA BHAVAN, KALATHANCHIRA 6 SHEMINA.N RAHATH ASIYA MANSIL 7 SIMLA.L MARHABA KALIYIL VEEDU 8 SHAMILA.S.R BISMI DARULSALAM MARICHINIVILA KANAKKUZHI NO NAME NHG NAME ADDRESS MOBILE NUMBER 1 Sheeja L Amrutha Ooruvalli Thalaikkal Thadatharikath Veedu 2 SAJEELA AHRAF KULEENA PALMLAND, PALLIVETTA 3 REENA.G PULARI THADATHARIKATHUVEEDU, THULAYATHUKONAM 4 SIMI.V.S MANASI MIDHUN BHAVAN, THULAYATHUKONAM 5 RAJIMOL.S PANCHAMI OORUVLLI ROADARIKATHUVEEDU 6 SAROJA.G YAMUNA GRACE BHAVAN, KANAKKUZHI 7 AJITHAKUMARI Amrutha PANCHAVADI,KADUKKODU CHOOZHA NO NAME NHG NAME ADDRESS MOBILE NUMBER 1 SUMAKUMARI.L NALANDA AMBADI, CHOOZHA 2 Sunitha D Karuna Aneesha Bhavan Korandivila 3 Simi Navaprabha B S Bhavan Thunduvila 4 SUNITHA.S GOKULAM VALIYAVILA VEEDU, KANNAMKARAMOOZHI 5 DALI.P THARANGAM THOTTINKARAVEEDU, LUDHERGIRI 6 SHEREENA YUVADHARA TOWN NO NAME NHG NAME ADDRESS MOBILE NUMBER 1 Rejitha Navajyothi Devika Madathuvathukkal 2 USHARANI BHAGAVATHI REKHABHAVAN, PARAMBUVARAM 3 SAJITHAKUMARI KAVERI B S BHAVAN, SASTHAMNAGAR 4 LATHIKA.K.J BHAVANA SOORAJBHAVAN, UNDAPARA KOTTAKKAKAM NO NAME NHG NAME ADDRESS MOBILE NUMBER 1 RAJITHA.R.R SAMATHA PLAVILA KEEZHE KURUVILA VEEDU,KOTTAKKAKAM 2 SYAMA.S DHANALEKSHMI MARUTHUVILAKATHUVEEDU 3 VINITHA.V SREESAKTHI SAJUMANDIRAM, KOTTAKKAKAM 4 Reshmi P S Sresakthi Souparnnika Thottathunada 5 JAYASHEELA.G SAMATHA KUNNINPURAM PLAVILA VEEDU 6 YASODHA SREEBHADRA KEEZHEKUNNINPURATHUVEEDU, KOTTAKKAKAM 7 SARITHA.V SREESAKTHI SARITHABHAVAN 8 KALARANI.A.K KAIRALI KOODALBHAGAM SREEBHADRA NIVAS, VALIYAKATTAKKAL 9 SHEEBA SANAL SAMATHA KONNAMOODU ERAVOOR NO NAME NHG NAME ADDRESS MOBILE NUMBER 1 Sachu Samatha Nellivilakath Veedu Kizhakkekara 2 Grace Kumari Samatha Soorya Priya Mankodu 3 Sreekala Devi Danasree Kala bhavan Eravoor 4 BINDU DEVI PUNARTHAM,IRAVOOR VALIYAKALUNGU NO NAME NHG NAME ADDRESS MOBILE NUMBER 1 RAJANI MYTHRI ROADARIKATHUVEEDU,CHERAPPALLY 2 SOBHA.L GREHALEKSHMI SHARU BHAVAN,CHERAPPALLY 3 VIJI.S POURNAMY ABHISHEK BHAVAN,PEKKAVILA 4 SAJEELA.P SANGAMAM S.S.MANZIL,MOONNAMKALLU 5 LATHA PUSHPAM SEENAI RIJUBHAVAN, MULLANKALLU 6 PRABHAKUMARI.B KRISHNA P.C. BHAVAN,VALIYAKALUNGU 7 JEEJA SANGHAMITHRA PUTHUPARAMBIL, MUTHIKKAVU 8 BINDU.S.S ADITHYA VALIYAMALA THADATHARIKATHUVEEDU 9 SREEJA Biju ANUGRHA BIJUVILASAM.MULLANKALLU 10 PRAMEELA.S AKHILA MISPAYIL HOUSE,MEKKEVILA 11 Kalarani Pulari S.K Bhavan Cherappally 12 Shainy G B Pulari Pallinada Veedu Cherappally 13 USHAKUMARI T D Devisree VALIYAMALA, THADATHARIKATHUVEEDU 14 Kavitha Peeli Reshma Bhavan Cherappally 15 UshaKUMARI L Aromal Thadarikath Veedu Valiyamala PARANDODU NO NAME NHG NAME ADDRESS MOBILE NUMBER 1 Ragi Senai Krishna Kripa Valiyakalungu 2 BINDU.B.K VANITHA RADHA MANDIRAM,AITHI 3 SHEEJA.V.L THANIMA Devaki Vilasam Ithy 4 JAYAKUMARI.T DEEPTHI GOKUL BHAVAN, CHERAPPALLY 5 GEETHA.S DEEPTHI SHAJIBHAVAN, VALIYAKALUNGU 6 SAJITHA.G ANUGRAHA THIRUVONAM, VALIYAKALUNGU 7 SREEKALA DEEPIA PUSHPA VILASAM PURUTHIPPARA NO NAME NHG NAME ADDRESS MOBILE NUMBER 1 Sameera Karthika S F Manzil, thenguvila, Parandodu P O 2 Beena Deepika Tharakari Vilasam, Kanchimadakku 3 SAJEELA.L RAJAB SHAFFI COTTAGE 4 SHEEJA.A FRIENDS SUMI MANZIL 5 JAYACHITHRA DEEPIKA R S MANDIRAM 6 Sunitha O Aiswarya Thadatharikath Veedu Onnampalam 7 Chandrika Aiswarya Viji Bhavan puruthippara 8 JAYA ALFA THEKKUMKARA PUTHEN VEEDU
Meeting Date
28/10/2024
4(7)
Agenda
സദ്ഭരണ പദ്ധതികൾ
Decision
2024/25 സാമ്പത്തിക വർഷത്തിലെ പാഥേയം പദ്ധതിയിൽ നിലവിൽ 23 ഗുണഭോക്താക്കൾക്കാണ് ജില്ലാ പഞ്ചായത്ത് അംഗീകാരം നൽകിയിട്ടുള്ളത്. പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച ലിസ്റ്റിൽ 52 ഗുണഭോക്താക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗീകരിച്ച 23 ഗുണഭോകതാക്കളെ കഴിച്ച് ബാക്കിയുള്ള 29 ഗുണഭോക്താക്കൾക്ക് തുക വകയിരുത്തുന്നതിന് അടുത്ത പദ്ധതിയിലുൾപ്പെടുത്തുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
4(8)
Agenda
സദ്ഭരണ പദ്ധതികൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വാഹനമായ ബൊലീറോ ജീപ്പിന്റെ കേടായ ബാറ്ററി മാറ്റി പുതിയ ബാറ്ററി വാങ്ങി സ്ഥാപിച്ച വകയിൽ 6750/-രൂപ അനുവദിക്കുന്നതിനായി തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/10/2024
4(9)
Agenda
സദ്ഭരണ പദ്ധതികൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ. സുരേഷ് കുമാർ, ഹെഡ്മാസ്റ്റർ തേവിയാരുകുന്ന് എൽ.പി.എസ് എന്നവർ നിർവ്വഹണ ഉദ്യോഗസ്ഥനായ 1. 31/2025 - സ്കൂളുകളുടെ ദൈനംദിന ചെലവുകൾ, 2. 33/2025 – പ്രീപ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം, 3. 35/2025 - യു.പി തരം വരെയുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണം, 4. 36/2025 – സ്വരക്ഷ -സ്കൂൾ കുട്ടികൾക്ക് കരാട്ടെ യോഗ പരിശീലനം, 5. 38/2025 – സാക്ഷരത തുടർ പ്രവർത്തനങ്ങൾ, 6. 158/2025 യു.പി തരം വരെയുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണം, 7. 159/2025 – സ്വരക്ഷ –സ്കൂൾ കുട്ടികൾക്ക് കരാട്ടേയോഗ പരിശീലനം, 8. 201/2025 – ചക്രം – സ്കൂൾ കുട്ടികൾക്ക് സൈക്ളിംഗ് പരിശീലനം എന്നീ പ്രോജക്ടുകളിൽ ആര്യനാട് ഗവൺമെന്റ് എൽ.പി.എസ് - ലേക്ക് സ്ഥലം മാറിയ സാഹചര്യത്തിൽ ടിയാളെ തന്നെ തുടർന്നും നിർവ്വഹണ ഉദ്യോഗസ്ഥനായി തീരുമാനിച്ചും നിർവ്വഹണ ഉദ്യോഗസ്ഥന്റെ പേര് ഹെഡ്മാസ്റ്റർ എൽ.പി.എസ് ആര്യനാട് എന്ന് തീരുമാനിച്ചും ആയതിന് സുലേഖ സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ബഹു. ജില്ലാ പ്ലാനിംഗ് ഓഫീസറോട് തീരുമാനിച്ചു.
Meeting Date
28/10/2024
4(10)
Agenda
സദ്ഭരണ പദ്ധതികൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കാനക്കുഴി വാർഡിലെ ഗ്രാമഭവനിലെ ഗ്രാമസഹായിയെ തെരെഞ്ഞെടുക്കുന്നതിനായി 04.11.2024 തീയതിയിൽ ഗ്രാമപഞ്ചായത്തിൽ വച്ച് നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുത്ത ശ്രീമതി.ഷൈനി.N, കുരുവിയോട് മേക്കുംകര പുത്തൻവീട്, പുനലാലൽ.പി.ഒ, ശ്രീമതി.നീതു.എം, റോഡരികത്ത് വീട് , കാനക്കുഴി, പുനലാൽ.പി.ഒ എന്നിവരെ തെരെഞ്ഞെടുത്ത് തീരുമാനിച്ചു.
Meeting Date
28/10/2024
4(11)
Agenda
സദ്ഭരണ പദ്ധതികൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ യുവതീ യുവാക്കൾക്ക് തൊഴിൽ സാധ്യതകൾ പരിജയപ്പെടുത്തുന്നതിലേയ്ക്ക് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ 16.11.2024 തീയതിയിൽ ആര്യനാട് വി.കെ ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന തൊഴിൽമേളയിൽ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണം ഉറപ്പ് വരുത്തുന്നതിന് തീരുമാനിച്ചു.
Meeting Date
28/10/2024
4(12)
Agenda
സദ്ഭരണ പദ്ധതികൾ
Decision
.
Meeting Date
28/10/2024
4(13)
Agenda
സദ്ഭരണ പദ്ധതികൾ
Decision
.
Meeting Date
28/10/2024
4(14)
Agenda
സദ്ഭരണ പദ്ധതികൾ
Decision
.
Meeting Date
28/10/2024
4(15)
Agenda
സദ്ഭരണ പദ്ധതികൾ
Decision
.