Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

15/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

10 ആര്യനാട് ഗ്രാമപഞ്ചായത്തിൽ തരിശുഭൂമി കാർഷികയോഗ്യമാക്കുന്നതിന് ഒരു തവണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പണി ചെയ്തു കഴിഞ്ഞാൽ പിന്നീട് 3 വർഷം കഴിഞ്ഞു മാത്രമേ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രസ്തുത ഭൂമി കാർഷികയോഗ്യമാക്കുന്നതിന് നിലവിലെ നിയമപ്രകാരം കഴിയുകയുള്ളൂ എന്നതിനാലും, തൊഴിലിനായി ഡിമാന്റ് ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കെല്ലാം സമയബന്ധിതമായി തൊഴിൽ നൽകേണ്ടതിനാൽ ഗ്രാമപഞ്ചായത്തിലെ തോടുകളും നീർച്ചാലുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് ആക്ഷൻ പ്ലാനിൽ ഉള്ള പദ്ധതികൾ നടപ്പിലാക്കുന്നതിലേയ്ക്കായി തൊഴിലാളികളുടെ സുരക്ഷ പരിഗണിച്ച് അനിവാര്യമായ സുരക്ഷാ ഉപകരണങ്ങൾ വാങ്ങിക്കുന്നതിന് സെക്രട്ടറി / അസ്സി.സെക്രട്ടറി യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//