03/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 30.09.2024 തീയതിയിൽ നടന്ന ഭരണസമിതി യോഗത്തിൽ 2024/25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ജലജീവ മിഷൻ റോഡ് റീസ്റ്റോറേഷന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിക്കുന്നതിന് ആവിഷ്കരിച്ച ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പ്രവൃത്തികളിൽ , ജലജീവൻ മിഷന്റെ നിലവിലെ നിർദ്ദേശ പ്രകാരം 60 സെന്റീമീറ്റർ വീതിയിൽ മാത്രം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് കട്ട് ചെയ്തിരിക്കുന്നതിനാൽ പരമാവധി ഒരു മീറ്റർ വീതിയിൽ മാത്രമേ റോഡ് പുനസ്ഥാപിക്കുന്നതിന് ജലജീവൻ മിഷന്റെ ഫണ്ട് ഉപയോഗിക്കാനാകൂ എന്ന് നിർദ്ദേശിച്ചിട്ടുള്ളതാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് കട്ട് ചെയ്തിട്ടിരുന്നത് കാരണം നിലവിൽ റോഡുകൾ ഒരു മീറ്ററിലധികം തകരാറിലായിട്ടുള്ളതുമാണ്. എന്നിരുന്നാലും മേൽ നിർദ്ദേശമനുസരിച്ച് പരാമർശ പ്രോജക്ടുകളിൽ ക്രമപ്പെടുത്തിയ ജലജീവൻ മിഷൻ ഫണ്ടിന്റെ ലിസ്റ്റ് 30.09.2024 തീയതിയിലെ 1(1) നമ്പർ തീരുമാന പ്രകാരം അംഗീകരിച്ച് തീരുമാനിച്ചിട്ടുള്ളതാണ്. ടി ലിസ്റ്റ് സകർമ്മ സോഫ്റ്റ് വെയറിൽ കൂട്ടിച്ചേർക്കുന്നതിന് വിട്ടുപോയിട്ടുള്ള സാഹചര്യത്തിൽ ടി ലിസ്റ്റ് കൂട്ടിച്ചേർക്കുന്നതിലേയ്ക്കായി സകർമ്മ സോഫ്റ്റ് വെയറിൽ ക്ലോസ് ചെയ്ത 30.09.2024 തീയതിയിലെ കമ്മിറ്റി മിനിറ്റ്സ് റീ ഓപ്പൺ ചെയ്തു നൽകുന്നതിന് ബഹു: ജോയിന്റ് ഡയറക്ടറോട് അഭ്യർത്ഥിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//