Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024/25 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 333/25 പഞ്ചായത്ത് കെട്ടിടം നിർമ്മാണം ഇന്റീരിയർ വർക്ക് എന്ന പദ്ധതിക്ക് ഇ-ടെണ്ടർ ക്ഷണിച്ചതിൽ SIDCO, ARTCO എന്നിവർ സമർപ്പിച്ച രണ്ട് ടെണ്ടറുകൾ ആണ് ലഭിച്ചത്. ഇതിൽ SIDCO 2653800/- രൂപയും, ARTCO 2643500/- രൂപയുമാണ് രേഖപ്പെടുത്തിയിരുന്നത്. ടെണ്ടർ പരസ്യ പ്രകാരം അളവുകളോട് കൂടിയ വിശദമായ എസ്റ്റിമേറ്റ് സഹിതം upload ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. അപ്രകാരം ടെണ്ടർ സമർപ്പിച്ച SIDCO യുടെ ടെണ്ടറും ARTCO യുടെ ടെണ്ടറും കമ്മിറ്റി വിശദമായി പരിശോധിച്ചു. കൂടാതെ ടെണ്ടറുകൾ Open ചെയ്യുന്ന സമയത്ത് ഹാജരായിരുന്ന SIDCO യുടെ പ്രതിനിധികളുമായുള്ള ചർച്ചയിൽ 13,000/- രൂപയുടെ ഇളവ് അനുവദിക്കാവുന്നതാണെന്നുള്ള കത്ത് നൽകുന്നതാണെന്ന് ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ടി സ്വഭാവത്തിൽ SIDCO മറ്റ് ഇടങ്ങളിൽ നടത്തിയ പ്രവൃത്തികൾ തൃപ്തികരമായി കാണാനും കഴിഞ്ഞു. ആയതിന്റെ അടിസ്ഥാനത്തിൽ SIDCO സമർപ്പിച്ച ടെണ്ടർ അംഗീകരിക്കുന്നതിനും SIDCO യുമായി കരാറിലേർപ്പെട്ട് അടിയന്തിരമായി പണി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//