03/10/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി GWLPS മുതൽ റേഷൻ കട വരെയുള്ള ഇടറോഡ് 04.09.2024 തീയതിയിലെ ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന നമ്പർ 1(1) ലെ ക്രമ നം. 469 പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ആസ്തിയായി അംഗീകരിച്ചിട്ടുള്ളതാണ്. ടി ഇടറോഡിന്റെ മധ്യഭാഗത്തായി നിൽക്കുന്ന ഒരു മൂട് തെങ്ങിൽ നിന്നും ഓലകളും മടലുകളും മറ്റും സ്കൂൾ കോമ്പൌണ്ടിനകത്തേക്ക് വീഴുന്നത് പതിവായതിനാൽ സ്കൂൾ കുട്ടികൾക്ക് അപകടസാധ്യതയുള്ളതും കൂടാതെ യാത്രക്കാർക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നതായും വൈദ്യുത കമ്പികൾ ഈ തെങ്ങിനോട് ചേർന്ന് നിൽക്കുന്നത് കാരണം അപകടാവസ്ഥ നിലനിൽക്കുന്നതായും കമ്മിറ്റി വിലയിരുത്തി. മേൽ സാഹചര്യത്തിൽ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ടി തെങ്ങ് മുറിച്ചു മാറ്റുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//