Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
07/06/2019
0(19)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ XIII/648 നമ്പര്‍ കെട്ടിടത്തില്‍ കേരള സ്റ്റേറ്റ് ബിവറേസ് കോര്‍പറേഷന്‍റെ മദ്യ വില്പനശാല പ്രവര്‍ത്തിപ്പിക്കുന്നതിന് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷം ലൈസന്‍സ് അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
07/06/2019
0(20)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഇറവൂര്‍ വാര്‍ഡില്‍ വയലിക്കട - കിഴക്കേക്കര ബണ്ട് റോഡിനു സമാന്തരമായി ഒഴുകുന്ന തോടില്‍ തോടിനു മറുവശത്തുള്ള തന്‍റെ വീടിലേക്ക്‌ കയറുന്നതിനു ടി തോടിനു കുറുകെയായി ഒരു സ്ലാബ് സ്വന്തം ചെലവില്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയ്ക്കായി ശ്രീമതി. മായ വി മായ സദനം ഇറവൂര്‍ എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി റോഡിനു കേടു പാട് സംഭവിക്കാത്തക്ക രീതിയില്‍ ഒരു സ്ലാബ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
07/06/2019
0(21)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ മുമ്പാല വീട്ടില്‍ താമസം ശ്രീ നാരായണ പിള്ള മകന്‍ ശ്രീ എം എന്‍ വിമല്‍കുമാര്‍ ഭാര്യ ശ്രീമതി വനമാല എന്നിവര്‍ തങ്ങളുടെ പുരയിടത്തിനോട് ചേര്‍ന്ന സ്വന്തം പേരില്‍ കരം തീരത്ത് അനുഭവിച്ച് വരുന്ന ഭൂമിയില്‍ ഒരു സെന്റ്‌ സ്ഥലം ഒരു മീറ്റര്‍ വീതിയില്‍ പൊതുവഴിയ്ക്ക് വേണ്ടി വില്ലേജ് ഓഫീസര്‍ മുഖാന്തിരം ലാന്റ് റി ലിങ്ക്വിഷ് ചെയ്ത് തന്നിട്ടുള്ളതിനാല്‍ ടി സ്ഥലം നിയമാനുസരണം പഞ്ചായത്ത് വകയായി ഏറ്റെടുത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കുന്നന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
07/06/2019
0(22)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഏറ്റെടുത്ത പൈപ്പ് ഐന്‍ നീട്ടല്‍ എന്ന പദ്ധതി പ്രകാരം കാഞ്ഞിരംമൂട് വാര്‍ഡില്‍ പള്ളിവേട്ടയില്‍ നിലവിലുള്ള വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ ചെറിയയാര്യനാട് വരെ ദീര്‍ഘിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ്‌ എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു
Meeting Date
07/06/2019
0(23)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് കമ്യൂനിട്ടി ഹാളിനു സമീപത്ത് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ആഞ്ഞിലി മരങ്ങള്‍ വളരെ യടിന്തിരമായി മുറിച്ച് മാറ്റിയില്ലെങ്കില്‍ ആയത് ശക്തമായ മഴയത്ത് കടപുഴകി വീണു വന്‍ അപകടം ഉളവാക്കും എന്നതിനാല്‍ ടി മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനു അനുമതി നല്കുന്നതിനു സോഷ്യല്‍ ഫോരസ്ട്രി വകുപ്പ് അധികാരികളോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
Meeting Date
07/06/2019
0(24)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പുറംപോക്കില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിനു അനുമതി നല്കുന്നതിനു സോഷ്യല്‍ ഫോരസ്ട്രി വകുപ്പ് അധികാരികളോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
Meeting Date
07/06/2019
0(25)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ നില്‍ക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിനു ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നോട്ടീസ് നല്‍കിയിട്ടും മുറിച്ച് മാറ്റാത്ത വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിനും ആയതിനു ആവശ്യമായ ചെലവ് ടി ഉടമസ്ഥരില്‍ നിന്നും ഈടാക്കുന്നത്തിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/06/2019
0(26)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്നു ഗവ.ട്രൈബല്‍ എല്‍ പി സ്കൂളില്‍ പഞ്ചായത്ത് തല പഠനോത്സവം നടത്തിയ വകയില്‍ മൈക്ക് സെറ്റ് , ബാനര്‍ അലങ്കാരം , ഉച്ചഭക്ഷണം എന്നിവക്കായി ചെലവായ 7500/- രൂപ അനുവദിക്കുന്നതിന് തേവിയാരുകുന്നു ഗവ.ട്രൈബല്‍ എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/06/2019
0(27)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കീഴ്പാലൂര്‍ കമ്യൂണിട്ടി ഹാളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് 2019 ജൂണ്‍ മാസം 11,12,13,14,15,18 തീയതികളില്‍ നടത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം നല്‍കിയ വകയിലും ജനറെറ്റര്‍ വാടകകയ്ക്ക് എടുത്ത വകയിലും 6727/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/06/2019
0(28)
Agenda
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കര്‍ഷക ഗ്രാമ സഭ ചുവടെ പറയുന്ന തീയതികളില്‍ വിളിച്ച് ചേര്‍ക്കാന്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. വാര്‍ഡ്‌ തീയതി I 01/07/2019 3PM II III 01/07/2019 2PM IV 01/07/2019 11 AM V 02/07/2019 3PM VI 01/07/2019 2PM VII 04/07/2019 VIII 03/07/2019 10 AM IX 01/07/2019 11 AM X 03/07/2019 11 AM XI 03/07/2019 3PM XII 03/07/2019 3PM XIII 04/07/2019 3PM XIV 04/07/2019 2PM XV 02/07/2019 3PM XVI 05/07/2019 2PM XVII 02/07/2019 11 AM XVIII 02/07/2019 11 AM
Meeting Date
07/06/2019
1(1)
Agenda
യാത്രാ ബത്ത
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചുവടെ പറയുന്ന ജനപ്രതിനിധികളുടെ 2018 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രാബത്ത ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു . 1 ശ്രീ നിര്‍മ്മലന്‍ ബി (മെമ്പര്‍ ഇറവൂര്‍ വാര്‍ഡ്‌) 2 ശ്രീമതി എസ് ഗിരിജ (ആരോഗ്യം വിദ്യാഭ്യാസം കമ്മറ്റി ചെയര്‍പെഴ്സന്‍)
Meeting Date
27/05/2019
1(1)
Agenda
മാര്‍ക്കറ്റ് ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പബ്ലിക് മാര്‍ക്കറ്റ് 2020 മാര്‍ച്ച് മാസം 31 വരെ കച്ചവടക്കാരില്‍ നിന്നും ഗേറ്റ് ഫീ പിരിക്കുന്നതിനുള്ള അവകാശം നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് 10/06/2019 ന് പരസ്യമായി ലേലം ചെയ്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
27/05/2019
1(2)
Agenda
മാര്‍ക്കറ്റ് ലേലം
Decision
ആര്യനാട് പബ്ലിക് മാര്‍ക്കറ്റിനുള്ളിലെ 1 മുതല്‍ 24 വരെയുള്ള മാര്‍ക്കറ്റ് സ്റ്റാളുകളില്‍ നിയമാനുസൃത ലൈസന്‍സോടുകൂടി 31/03/2020 വരെ കച്ചവടം നടത്തുന്നതിനുള്ള അവകാശം വ്യക്തികള്‍ക്ക്/ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനായി 10/06/2019 ന് നിയമാനുസൃതമായി ലേല നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/05/2019
1(1)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-2020 വര്‍ഷത്തെ പദ്ധതി നിര്‍വഹണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി എല്ലാ ജനപ്രതിനിധികളുടെയും സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പ് വരുത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
06/05/2019
2(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2019 ഏപ്രില്‍ മാസത്തെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങളും അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
06/05/2019
3(1)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള എല്ലാ പദ്ദതികളും 2019 ഡിസംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.
Meeting Date
06/05/2019
4(1)
Agenda
ഡി & ഒ ലൈസന്‍സ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ രാജേന്ദ്രന്‍, മൈലമൂട് വീട്, കൊക്കൊട്ടേല പി ഒ എന്ന വ്യക്തി കോഴിഫാം ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ടിയാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
06/05/2019
4(2)
Agenda
ഡി & ഒ ലൈസന്‍സ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ സുഖിലേഷ് കുമാര്‍ കെ, എ എസ് എസ് ഭവന്‍, മലയന്‍തേരി, വിനോബാനികേതന്‍ പി ഒ എന്ന വ്യക്തി കോഴിഫാം ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ടിയാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
06/05/2019
4(3)
Agenda
ഡി & ഒ ലൈസന്‍സ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ സുധാകരന്‍ ഡി, അഖിലം, പാലൈക്കോണം, ആര്യനാട് പി ഒ എന്ന വ്യക്തി കോഴിഫാം ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ടിയാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
06/05/2019
5(1)
Agenda
ലൈഫ് മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഇനിയും കരാര്‍ വെയ്ക്കുവാന്‍ ബാക്കിയുള്ള ഗുണഭോക്താക്കളുമായി ലോകസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാല്‍ ഉടന്‍ കരാറില്‍ ഏര്‍പ്പെട്ട് അഡ്വാന്‍സ് തുക നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Meeting Date
06/05/2019
6(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബ ശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു.
Meeting Date
06/05/2019
7(1)
Agenda
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ,MGNREGS പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇറവൂര്‍ വാര്‍ഡിലെ അയ്യന്‍കാലാ മഠത്തിന് സമീപത്തെ കുളം നവീകരീയ്ക്കുന്നതിന് തീരുമാനിച്ചു
Meeting Date
06/05/2019
8(1)
Agenda
ഈഞ്ചപ്പുരി ചെറുമഞ്ചല്‍ ആറ്റുപുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തുന്നത്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ ഭാഗത്ത് ആറ്റ് പുറമ്പോക്കില്‍ നിന്നിരുന്ന റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നതായി കണ്ടതിനെ തുടര്‍ന്ന്‍ ആയതില്‍ നടപടി സ്വീകരിക്കുന്നതിലെക്കായി ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി കരമനയാര്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ആറ്റ് പുറമ്പോക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുന്നതിനും, മരങ്ങള്‍ മുതലായവ സംരക്ഷിച്ച് നിലനിറുത്തുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തുകൂടി കടന്നുപോകുന്ന കരമനയാറിന്റെ പുറമ്പോക്ക് പ്രദേശം മുഴുവന്‍ അളന്നു തിട്ടപ്പെടുത്തി നല്‍കുന്നതിന് നെടുമങ്ങാട് താലൂക്ക് തഹസില്‍ദാരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
06/05/2019
9(1)
Agenda
ബഹു ഓംബുഡ്സ്മാന്‍ ഉത്തരവ് പ്രകാരം ചൂഴ - മഞ്ചിറ റോഡ്‌ പുറമ്പോക്ക് ഒഴിപ്പിക്കുന്നത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡിലെ (12) ചൂഴ മഞ്ചിറ റോഡ്‌ പുറമ്പോക്ക് കയ്യേറ്റവുമായി ബന്ധപ്പെട്ട് ബഹു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്റെ OP 467/17 നമ്പര്‍ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി തഹസില്‍ദാരില്‍ നിന്നും ലഭിച്ച എന്‍ക്രോച്ച്മെന്റ് സ്കെച്ചില്‍ സൂചിപ്പിച്ചിട്ടുള്ള 12 പേര്‍ക്ക് ഗ്രാമപഞ്ചായത്ത് യഥാവിധി നോട്ടീസ് നല്‍കുകയുണ്ടായി. പ്രസ്തുത നോട്ടീസിനു മറുപടിയായി ടി കക്ഷികള്‍ യാതൊരുവിധ കയ്യേറ്റവും നടത്തിയിട്ടില്ല എന്നും അവരുടെ കൈവശത്തിലുള്ള വസ്തുക്കളുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റും കരംതീര്‍ത്ത രസീതും ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത രേഖകള്‍ ഗ്രാമപഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിക്കുകയും, ആയതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ നല്‍കിയ എന്‍ക്രോച്ച്മെന്റ് സ്കെച്ച് പുനപരിശോധിക്കുന്നതിനും, മേല്‍പ്പറഞ്ഞ വ്യക്തികള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റും, കരം തീര്‍ത്ത രസീതും ഉള്ളതിനാല്‍ പുറമ്പോക്കില്‍ ഉള്‍പ്പെട്ടത് തന്നെയാണോ എന്ന് പരിശോധിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുന്നതിനും നെടുമങ്ങാട് തഹസില്‍ദാരോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.
Meeting Date
06/05/2019
0(1)
Agenda
വിഷ്ണു, വിഷ്ണു ഭവന്‍, കാനക്കുഴി - യുടെ ഉടമസ്ഥതയിലുള്ള അനധികൃത പൗള്‍ട്രി ഫാമിന് എതിരെ നടപടി സ്വീകരിക്കുന്നത്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡില്‍ ശ്രീ.അനി ജയിംസ് (വിഷ്ണു) വിഷ്ണു ,വിഷ്ണു ഭവന്‍ കാനക്കുഴി എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പൌള്‍ട്രി ഫാമില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധവും മാലിന്യവും കാരണം പരിസര വാസികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും ആയതില്‍ നടപടി സ്വീകരിക്കുന്നതിനുമായി 13/09/2018 തീയതിയില്‍ പരിസരവാസികളായ ശ്രീ സെയ്ദുകുഞ്ഞ്, അതിയറമേക്കുംകര വീട് , പുനലാല്‍, ശ്രീ ജ്ഞാനദാസ് കാനക്കുഴി കിഴക്കും കര പുത്തന്‍ വീട് ആര്യനാട്, ശ്രീ പി തങ്കമണി ഷാരോണ്‍ കാനക്കുഴി , ശ്രീമതി ജയിനി കാനക്കുഴി കിഴക്കും കര പുത്തന്‍ വീട് ആര്യനാട്, ശ്രീ ചിഞ്ചു വില്ല്യം അശ്വിന്‍ നിലയം അത്തിയറ ആര്യനാട്,ശ്രീ ഷൈജു കാനക്കുഴി പുതുവല്‍ പുത്തന്‍ വീട് ആര്യനാട്,ശ്രീമതി ബേബി അമ്മ കാനക്കുഴി തെക തെക്കുംകര പുത്തന്‍ വീട് ആര്യനാട്, ശ്രീ . ബേബി കാനക്കുഴി തെക്കും കര പുത്തന്‍ വീട് ആര്യനാട് മുതല്‍പേര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ടി അപേക്ഷകളില്‍ അന്വേഷണം നടത്തിയ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് ടി പരാതികളില്‍ പറഞ്ഞിരിക്കുന്ന സംഗതി വാസ്തവമാണ് എന്ന് ബോധ്യപ്പെടുകയും ടി പൌള്‍ട്രി ഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴുവാക്കുന്നതിനും , മാലിന്യ സംസ്കരണത്തിനു ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും ഗ്രാമ പഞ്ചായത്തില്‍ നിന്നും നിയമാനുസൃത ലൈസന്‍സ് എടുക്കുന്നതിനും 19/09/2018 ല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ ആയതില്‍ യാതൊരു നടപടിയും ടിയാള്‍ സ്വീകരിക്കുകയുണ്ടായില്ല. പരിസരവാസികളുടെ ബുദ്ധിമുട്ട് അനുദിനം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി ടിയാള്‍ക്ക് എതിരെ ഗൗരവതരമായ നിയമ നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/05/2019
1(1)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്കുന്ന് വാര്‍ഡില്‍ നെല്ലിക്കുന്ന് ക്ഷേത്രത്തിന് സമീപം കഴിഞ്ഞ വേനല്‍ മഴയില്‍ റോഡിനു ഇടത് വശത്തെ കട്ടിങ്ങിനു മുകളില്‍ നിന്നിരുന്ന നെല്ലി മരം കടപുഴകി വീണു റോഡില്‍ മണ്ണും മരവും മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്നു ആയതില്‍ നടപടി സ്വീകരിക്കണം എന്നുള്ള വാര്‍ഡ്‌ മെമ്പറുടെ അപേക്ഷയില്‍ വളരെ അടിയന്തിരമായി JCB ഉപയോഗിച്ച് ടി റോഡില്‍ നിന്നും മണ്ണും മരവും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/05/2019
1(2)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ വേനല്‍ മഴയിലും കാറ്റത്തും തൊട്ടടുത്തുള്ള മരത്തിന്റെ കൊമ്പ് വീണ് വീടിന്റെ മേല്‍ക്കൂരക്ക് പൊട്ടല്‍ ഉണ്ടായതിനാല്‍ വീട് പുനരുധാരണത്തിന് സഹായം തരണം എന്നുള്ള നസീമ ബീവി തടത്തരികത്ത് വീട് പറണ്ടോട് എന്നയാളുടെ അപേക്ഷയില്‍ ഗ്രാമസഭ തീരുമാനത്തിനു വിധേയമായി നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
Meeting Date
06/05/2019
1(3)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് പോലീസ് സ്റ്റേഷനില്‍ രാത്രി കാലങ്ങളില്‍ ജനപ്രതിനിധികള്‍ അടക്കം പൊതുജനങ്ങള്‍ എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ പോലിസ് സേവനം ആവശ്യപ്പെട്ടാല്‍ വാഹന സൌകര്യം ഇല്ല ഇപ്പോള്‍ വരാന്‍ കഴിയില്ല എന്നുള്ള നിസംഗമായ മറുപടിയാണ് ലഭിക്കുന്നത് എന്നും രാത്രി കാലങ്ങളില്‍ പോലിസ് സേവനം ലഭ്യമാകുന്നില്ല എന്നും ആയതില്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനം എടുക്കണം എന്നുള്ള വിവിധ മെമ്പര്‍മാരുടെ ആവശ്യത്തെ തുടര്‍ന്ന് ടി പരാതി ജില്ലാ പോലീസ് മേധാവിയെ അറിയിക്കാന്‍ തീരുമാനിച്ചു.
Meeting Date
06/05/2019
1(4)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ മുന്‍വശത്തെ മതില്‍ കഴിഞ്ഞ വേനല്‍ മഴയില്‍ ഇടിഞ്ഞ് തൊട്ടടുത്ത പുരയിടത്തില്‍ വീണത് നീക്കം ചെയ്യുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ വെയ്ക്കുന്നതിനും മണ്ണും കല്ലും നീക്കം ചെയ്യുന്നതിനും തീരുമാനിച്ചു.
Meeting Date
06/05/2019
1(5)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോട്ടയ്കകം വാര്‍ഡില്‍ ശ്രീ ഉദയകുമാര്‍ കല്ലുവിളാകത്ത് വീട് കോട്ടയ്കകം എന്നയാള്‍ കോഴി ഫാം തുടങ്ങുന്നതിന് കെട്ടിട നിര്‍മ്മാണ അനുമതി നല്‍കണം എന്നുള്ള അപേക്ഷ കമ്മറ്റി പരിശോധിച്ച് ചര്‍ച്ച ചെയ്ത് ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/05/2019
1(6)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാരുകുന്ന് വാര്‍ഡില്‍ മൂന്നാറ്റുമുക്ക് ഭാഗത്ത് ആര്യനാട് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 256 /1-1,256/1-1-1 ല്‍ ഉള്‍പ്പെട്ട തന്‍റെ ഭാര്യയുടെ പേരില്‍ഉള്ള ഒരേക്കര്‍ വസ്തുവിലേക്ക് കയറാനുള്ള വഴി അടുത്ത് വസ്തുവിന്റെ ഉടമസ്ഥന്‍ കെട്ടി അടച്ചതായും തനിക്ക് ടി വസ്തുവിലേക്ക് കയറാന്‍ നിര്‍വാഹമില്ല എന്നും ടി പ്രദേശത്തെ എല്ലാ പ്ലോട്ടുകളെയും ബന്ധിപ്പിക്കുന്ന കുതിര തടം ഇവിടുള്ള പല വ്യക്തികളുടെയും കൈവശം ആണെന്നും ആയത് അളന്നു തിരിച്ച് വഴിയാക്കി തരാനുള്ള നടപടി സ്വീകരിക്കണമന്നുള്ള വിജയകുമാരന്‍ നായര്‍ ലക്ഷ്മി ഭവന്‍ മരങ്ങാട് എന്നയാളുടെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്ത് ടി പ്രദേശത്തെ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനു തഹസില്‍ദാര്‍ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/05/2019
1(7)
Agenda
കത്തുകളും അപേക്ഷകളും
Decision
കേരള സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറിയുടെ 27/04/2019 ലെ KAAC/G2/PYKKA/1010/RF/GP/2019 നമ്പര്‍ കത്ത് പഞ്ചായത്ത് കമ്മറ്റിയില്‍ വായിച്ചു. ആയത് പ്രകാരം 2009-10 വര്‍ഷത്തില്‍ പൈക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമ പഞ്ചായത്തിനു കളി സ്ഥല വികസനത്തിനായി ഒറ്റതവണ പ്രാരംഭ മൂലധന ഗ്രാന്റിന്റെ ഒന്നാം ഗഡുവായി അനുവദിച്ച 4,50,000/- രൂപ കളിസ്ഥല വികസനത്തിനായി ചെലവഴിച്ചത് സംബന്ധിച്ച രേഖകള്‍ സ്പോര്‍ട്സ് കൌണ്‍സിലിന് ലഭ്യമാക്കാത്ത സാഹചര്യത്തില്‍ ടി തുക 10% പലിശ സഹിതം തിരികെ അടയ്കുന്നതിന്അറിയിച്ചിരിക്കുന്നു.ടി വിഷയം കമ്മറ്റി ചര്‍ച്ച ചെയ്തു. 27/05/2011 ലെ കേരള സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറിയുടെ KSSC/പൈക്ക/5676/2010 നമ്പര്‍ ഉത്തരവ് പ്രകാരം പൈക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമ പഞ്ചായത്തിനു കളി സ്ഥല വികസനത്തിനായി ഒറ്റതവണ പ്രാരംഭ മൂലധന ഗ്രാന്റിന്റെ ഒന്നാം ഗഡുവായി അനുവദിച്ച 4,50,000/- അനുവദിച്ചതായും ഭരണസമിതിയുടെ 25/05/2012 ലെ X നമ്പര്‍ തീരുമാന പ്രകാരം കളി സ്ഥല നിര്‍മ്മാണത്തിന് തുക ആവശ്യമില്ലാത്തതിനാല്‍ പാലൈക്കോണം കുളം നീന്തല്‍ കുളമായി നിര്‍മ്മിക്കുന്നതിന് സ്പോര്‍ട്സ് കൌണ്‍സിലിനു അംഗീകാരം ലഭ്യമാക്കുന്നതിന് തീരുമാനിച്ചിരുന്നു.എന്നാല്‍ നീന്തല്‍ കുളം തുടങ്ങാന്‍ അനുമതി ലഭിക്കില്ല എന്ന് സ്പോര്‍ട്സ് കൌണ്‍സിലില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് ഭരണസമിതിയുടെ 08/02/2013 ലെ I(7) നമ്പര്‍ തീരുമാന പ്രകാരവും 17/0/2014 ലെ VIII നമ്പര്‍ തീരുമാന പ്രകാരവും ആദ്യം പൈക്ക സെന്‍ററായി തെരഞ്ഞെടുത്ത പറണ്ടോട് യു പി സ്കൂള്‍ സ്റ്റേഡിയം സ്ഥലം അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറുത്തിപ്പാറ പഞ്ചായത്ത് കളി സ്ഥലത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതായി സ്പോര്‍ട്സ് കൌണ്‍സിലിനെ അറിയിച്ചതിനെ തുടര്‍ന്ന് പുതുക്കിയ എസ്റ്റിമേറ്റും റിപ്പോര്‍ട്ടും തയാറാക്കി നല്‍കുന്നതിന് അറിയിച്ചിരുന്നു.ആയതിനു ശേഷം യാതൊരു നടപടിയും ഈ വിഷയത്തില്‍ ഉണ്ടായില്ല . കൂടാതെ നിലവിലെ ഭരണസമിതിയ്ക്ക് മുന്‍പുള്ള ഭരണസമിതിയുടെ കാലത്താണ് ടി കാര്യങ്ങള്‍ നടന്നതായും ഈ കത്ത് വന്നപ്പോള്‍ മാത്രമാണ് ഇപ്രകാരം ഒരു ഫണ്ടിന്റെ വിവരം അറിയുന്നത് എന്നും ഭരണ സമിതി വിലയിരുത്തി. ആകയാല്‍ കേരള സ്പോര്‍ട്സ് കൌണ്‍സിലില്‍ നിന്നും ലഭിച്ച ടി തുക പാഴാക്കാതെ സ്പോര്‍ട്സ് കൌണ്‍സിലില്‍ നിന്നും അനുമതി വാങ്ങി വളരെ അടിയന്തിരമായി തന്നെ പഞ്ചായത്ത് കളി സ്ഥലത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനും ആയതിനു എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെയും ടി വിവരം സ്പോര്‍ട്സ് കൌണ്‍സിലിനെ അറിയികുന്നതിനു സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
05/04/2019
1(1)
Agenda
വാര്‍ഷിക ധനകാര്യ പത്രിക അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2018 -2019 വര്‍ഷത്തിലെ വാര്‍ഷിക ധനകാര്യ പത്രിക 01/04/2019 ലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗീകരിച്ചിരുന്നു . പ്രസ്തുത വാര്‍ഷിക ധനകാര്യ പത്രിക പഞ്ചായത്ത് കമ്മറ്റി പരിശോധിയ്ക്കുകയും ഭേദഗതി കൂടാതെ അംഗീകരിക്കുന്നതിനും കേരള സ്റ്റേറ്റ് ഓഡിറ്റ്‌ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ക്ക് സമര്‍പ്പിയ്ക്കുന്നതിനും ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
05/04/2019
2(1)
Agenda
2018 -2019 വാര്‍ഷിക പദ്ധതി അവലോകനം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2018 -2019 വര്‍ഷം വാര്‍ഷിക പദ്ധതി ചെലവ് പുരോഗതിയില്‍ വളരെ പിന്നോക്കം പോയതായും 2019 -20 സാമ്പത്തിക വര്‍ഷം ഇത്തരത്തിലുള്ള സ്ഥിതി വിശേഷം ഉളവാകാതിരിക്കാന്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രത്യേകം ശ്രദ്ധിക്കുന്നതിന് തീരുമാനിച്ചു .
Meeting Date
05/04/2019
3(1)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ ശ്രീ. ജോസ് , ജോസ് ഭവന്‍ , കരിംഭൂതത്താന്‍പാറ കുറ്റിച്ചല്‍ പി ഒ എന്ന വ്യക്തി പന്നി ഫാം ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും , മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2019 – 20 വര്‍ഷം ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തീരുമാനിച്ചു
Meeting Date
05/04/2019
3(2)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ പി ബാബു മുതുവിളാകത്ത് കുഴി തടത്തരികത്ത് വീട് കോട്ടയ്ക്കകം എന്ന വ്യക്തി പന്നി ഫാം ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും , മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2019 – 20 വര്‍ഷം ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
05/04/2019
3(3)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ പ്രദീപ്‌ ജെ എസ് , യശോധ ഭവന്‍ മുടവൂര്‍പാറ എന്ന വ്യക്തി കോഴി ഫാം ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ജി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2019 – 20 വര്‍ഷം ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
05/04/2019
3(4)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ അശോകന്‍ എസ്, ശ്രീ ഭവന്‍ പള്ളിത്തറ കൊക്കൊട്ടെല പി ഒ എന്ന വ്യക്തി കോഴി ഫാം ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച കമ്മറ്റി ജി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 2019 – 20 വര്‍ഷം ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
05/04/2019
3(5)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ ISO സര്‍ട്ടിഫിക്കെഷന്റെ ഭാഗമായി നടത്തിയ പൌരസര്‍വ്വേ പ്രകാരമുള്ള പൊതുജനങ്ങളുടെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചാണോ പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നത് എന്ന് ചര്‍ച്ച ചെയ്യുകയും പൊതുജനങ്ങളുടെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് പഞ്ചായത്ത്‌ ഓഫീസിന്റെ പ്രവര്‍ത്തന മികവ് ഉയര്‍ന്നിട്ടുണ്ട് എന്ന് യോഗം വിലയിരുത്തി
Meeting Date
05/04/2019
3(6)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ISO സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി നടത്തിയ പൗര സര്‍വ്വേ പ്രകാരം കണ്ടെത്തിയ ആന്തരികവും ബാഹ്യവുമായ വിവിധ പ്രശ്നങ്ങള്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. നിലവിലെ പ്രശ്ന പരിഹാര നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി. ടി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
01/03/2019
8(2)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ ലെറ്റര്‍പാഡ് പ്രിന്റ്‌ ചെയ്ത വകയില്‍ 6300/- രൂപ അനുവദിക്കണം എന്നുള്ള കൈരളി പ്രസ്സ് പ്രോപ്രായ്റ്റര്‍ നല്‍കിയ അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
8(3)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറിയ്ക്ക് മരുന്നുകള്‍ എത്തിച്ച വകയില്‍ ലോഡിംഗ് ചാര്‍ജ് , സ്റ്റേഷനറി ചാര്‍ജ് , ഓട്ടോ ചാര്‍ജ് , എന്നീ ഇനങ്ങളിലായി ചെലവായ 2210/- രൂപ അനുവദിച്ച് നല്‍കണമെന്നുള്ള ഹോമിയോ ഡോക്റ്ററുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
01/03/2019
8(4)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ വാട്ടര്‍ കണക്ഷന്‍ മീറ്റര്‍ കേടായതിനാല്‍ ആയത് പുനസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കനമെന്നുള്ള ഹോമിയോ ഡോക്റ്ററുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ആയത് വാട്ടര്‍ അതോറിട്ടി അധികൃതരെ അറിയിച്ച് കേടായ മീറ്റര്‍ പുന:സ്ഥാപിക്കുന്ന്തിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
01/03/2019
8(5)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ ബിനു അമ്പാടി എന്നയാള്‍ പട്ടി വളര്‍ത്തുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു . ടി അപേക്ഷയില്‍ നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Meeting Date
01/03/2019
8(6)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൂഥര്‍ഗിരി ഹരിജന്‍ കോളനിയില്‍ വേനല്‍കാലത്ത് ആവശ്യമായ കുടിവെള്ളം ലഭ്യമാകുന്നതിലെക്കായി നിലവിലുള്ള കേടായ പമ്പ്സെറ്റ് മാറ്റി കുളം വൃത്തിയാക്കി നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമ്മറ്റി കേടായ പമ്പ്സെറ്റ് നന്നാക്കുന്നതിനും കുളം വൃത്തിയാക്കുന്നതിനും വേണ്ട എസ്ടിമേറ്റ്‌ തയ്യാറാക്കാന്‍ LSGD A E യോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
01/03/2019
8(7)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 476/16 ല്‍ ഉള്‍പ്പെട്ട 01.21 ആര്‍ വസ്തുവില്‍ അംഗന്‍വാടി കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ട് ശ്രീമതി സുധാകുമാരി ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാനില്‍ OP/291/2018 നമ്പരായി കേസ് ഫയല്‍ ചെയ്തതിന്‍ പ്രകാരവും, ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ WP(C) നം. 33917/2018(1) നമ്പരായി കേസ് ഫയല്‍ ചെയ്തതിന്‍ പ്രകാരവും, ഗ്രാമപഞ്ചായത്ത് അംഗന്‍വാടി കെട്ടിടനിര്‍മ്മാണം നിര്‍ത്തി വച്ചിരുന്നു. 07/02/2019 ല്‍ ശ്രീമതി സുധാകുമാരി, ഗ്രാമപഞ്ചായത്തില്‍ എ4-895/2019 നമ്പര്‍ പ്രകാരം സമര്‍പ്പിച്ച പരാതി പഞ്ചായത്ത് പരിശോധിക്കുകയുണ്ടായി. അന്ധയായ ടിയാള്‍ക്ക്, പരസഹായം കൂടാതെ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും, പഞ്ചായത്ത് സൈഡ് വാള്‍ കെട്ടി നഷ്ടപ്പെട്ട അതിര്‍ഭാഗം അതിര്‍ത്തി കെട്ടി വരതേരി സംരക്ഷിക്കുകയാണെങ്കില്‍ ഗ്രാമപഞ്ചായത്തിനെതിരെ ടിയാള്‍ ബോധിപ്പിച്ചിട്ടുള്ള വ്യവഹാരങ്ങള്‍ തുടരുകയില്ലെന്ന് അറിയിച്ചിട്ടുള്ളതായി ബോദ്ധ്യപ്പെട്ടു. ടി വിഷയം അനുഭാവപൂര്‍ണ്ണം പരിഗണിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും, സെക്രട്ടറിക്കും നല്‍കുന്നതിനും പഞ്ചായത്ത് തീരുമാനിച്ചു.
Meeting Date
01/03/2019
8(8)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിലവിലുള്ള സ്റ്റീല്‍ അലമാരകള്‍ക്ക് പൂട്ട്‌ സ്ഥാപിക്കുകയും കമ്പ്യൂട്ടര്‍ ടേബിളുകള്‍ അറ്റകുറ്റപണികള്‍ നടത്തുകയും സെക്രട്ടറിയുടെ റൂമില്‍ ഹാഫ് ഡോര്‍ സ്ഥാപിക്കുകയും ചെയ്ത വകയില്‍ LSGD ഓവര്‍സിയറുടെ വാല്യുവേഷന്‍ പ്രകാരമുള്ള തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
8(9)
Agenda
കത്തുകളും അപേക്ഷകളും
Decision
കുന്നുംപുറം ലക്ഷംവീട് കോളനിയിലെ കിണര്‍ വൃത്തിയാക്കുന്നതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
8(10)
Agenda
കത്തുകളും അപേക്ഷകളും
Decision
ഇറവൂര്‍ വാര്‍ഡ്‌ കേന്ദ്രീകരിച്ച് വയലിക്കട ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്ലിനിക്കിന്റെ പ്രവര്‍ത്തനം അടിയന്തരമായി പുനരാരംഭിക്കണം എന്ന് കാണിച്ച് വാര്‍ഡ്‌ മെമ്പര്‍ ശ്രീ നിര്‍മ്മലന്‍ നല്‍കിയ പരാതി പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ടി ക്ലിനിക്കിന്റെ പ്രവര്‍ത്തനം അടിയന്തരമായി പുനരാരംഭിക്കുന്നതിന് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2019
8(11)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നികുതി പിരിവ് ഊര്‍ജ്ജിതമായി നടത്തുന്നതിന് ക്യാമ്പ് കളക്ഷന്‍ നടത്തുന്നതിനും, മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.