Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/05/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡിലെ (12) ചൂഴ മഞ്ചിറ റോഡ്‌ പുറമ്പോക്ക് കയ്യേറ്റവുമായി ബന്ധപ്പെട്ട് ബഹു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്റെ OP 467/17 നമ്പര്‍ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി തഹസില്‍ദാരില്‍ നിന്നും ലഭിച്ച എന്‍ക്രോച്ച്മെന്റ് സ്കെച്ചില്‍ സൂചിപ്പിച്ചിട്ടുള്ള 12 പേര്‍ക്ക് ഗ്രാമപഞ്ചായത്ത് യഥാവിധി നോട്ടീസ് നല്‍കുകയുണ്ടായി. പ്രസ്തുത നോട്ടീസിനു മറുപടിയായി ടി കക്ഷികള്‍ യാതൊരുവിധ കയ്യേറ്റവും നടത്തിയിട്ടില്ല എന്നും അവരുടെ കൈവശത്തിലുള്ള വസ്തുക്കളുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റും കരംതീര്‍ത്ത രസീതും ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത രേഖകള്‍ ഗ്രാമപഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിക്കുകയും, ആയതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ നല്‍കിയ എന്‍ക്രോച്ച്മെന്റ് സ്കെച്ച് പുനപരിശോധിക്കുന്നതിനും, മേല്‍പ്പറഞ്ഞ വ്യക്തികള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റും, കരം തീര്‍ത്ത രസീതും ഉള്ളതിനാല്‍ പുറമ്പോക്കില്‍ ഉള്‍പ്പെട്ടത് തന്നെയാണോ എന്ന് പരിശോധിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുന്നതിനും നെടുമങ്ങാട് തഹസില്‍ദാരോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//