06/05/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
കേരള സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറിയുടെ 27/04/2019 ലെ KAAC/G2/PYKKA/1010/RF/GP/2019 നമ്പര്‍ കത്ത് പഞ്ചായത്ത് കമ്മറ്റിയില്‍ വായിച്ചു. ആയത് പ്രകാരം 2009-10 വര്‍ഷത്തില്‍ പൈക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമ പഞ്ചായത്തിനു കളി സ്ഥല വികസനത്തിനായി ഒറ്റതവണ പ്രാരംഭ മൂലധന ഗ്രാന്റിന്റെ ഒന്നാം ഗഡുവായി അനുവദിച്ച 4,50,000/- രൂപ കളിസ്ഥല വികസനത്തിനായി ചെലവഴിച്ചത് സംബന്ധിച്ച രേഖകള്‍ സ്പോര്‍ട്സ് കൌണ്‍സിലിന് ലഭ്യമാക്കാത്ത സാഹചര്യത്തില്‍ ടി തുക 10% പലിശ സഹിതം തിരികെ അടയ്കുന്നതിന്അറിയിച്ചിരിക്കുന്നു.ടി വിഷയം കമ്മറ്റി ചര്‍ച്ച ചെയ്തു. 27/05/2011 ലെ കേരള സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറിയുടെ KSSC/പൈക്ക/5676/2010 നമ്പര്‍ ഉത്തരവ് പ്രകാരം പൈക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമ പഞ്ചായത്തിനു കളി സ്ഥല വികസനത്തിനായി ഒറ്റതവണ പ്രാരംഭ മൂലധന ഗ്രാന്റിന്റെ ഒന്നാം ഗഡുവായി അനുവദിച്ച 4,50,000/- അനുവദിച്ചതായും ഭരണസമിതിയുടെ 25/05/2012 ലെ X നമ്പര്‍ തീരുമാന പ്രകാരം കളി സ്ഥല നിര്‍മ്മാണത്തിന് തുക ആവശ്യമില്ലാത്തതിനാല്‍ പാലൈക്കോണം കുളം നീന്തല്‍ കുളമായി നിര്‍മ്മിക്കുന്നതിന് സ്പോര്‍ട്സ് കൌണ്‍സിലിനു അംഗീകാരം ലഭ്യമാക്കുന്നതിന് തീരുമാനിച്ചിരുന്നു.എന്നാല്‍ നീന്തല്‍ കുളം തുടങ്ങാന്‍ അനുമതി ലഭിക്കില്ല എന്ന് സ്പോര്‍ട്സ് കൌണ്‍സിലില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് ഭരണസമിതിയുടെ 08/02/2013 ലെ I(7) നമ്പര്‍ തീരുമാന പ്രകാരവും 17/0/2014 ലെ VIII നമ്പര്‍ തീരുമാന പ്രകാരവും ആദ്യം പൈക്ക സെന്‍ററായി തെരഞ്ഞെടുത്ത പറണ്ടോട് യു പി സ്കൂള്‍ സ്റ്റേഡിയം സ്ഥലം അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറുത്തിപ്പാറ പഞ്ചായത്ത് കളി സ്ഥലത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതായി സ്പോര്‍ട്സ് കൌണ്‍സിലിനെ അറിയിച്ചതിനെ തുടര്‍ന്ന് പുതുക്കിയ എസ്റ്റിമേറ്റും റിപ്പോര്‍ട്ടും തയാറാക്കി നല്‍കുന്നതിന് അറിയിച്ചിരുന്നു.ആയതിനു ശേഷം യാതൊരു നടപടിയും ഈ വിഷയത്തില്‍ ഉണ്ടായില്ല . കൂടാതെ നിലവിലെ ഭരണസമിതിയ്ക്ക് മുന്‍പുള്ള ഭരണസമിതിയുടെ കാലത്താണ് ടി കാര്യങ്ങള്‍ നടന്നതായും ഈ കത്ത് വന്നപ്പോള്‍ മാത്രമാണ് ഇപ്രകാരം ഒരു ഫണ്ടിന്റെ വിവരം അറിയുന്നത് എന്നും ഭരണ സമിതി വിലയിരുത്തി. ആകയാല്‍ കേരള സ്പോര്‍ട്സ് കൌണ്‍സിലില്‍ നിന്നും ലഭിച്ച ടി തുക പാഴാക്കാതെ സ്പോര്‍ട്സ് കൌണ്‍സിലില്‍ നിന്നും അനുമതി വാങ്ങി വളരെ അടിയന്തിരമായി തന്നെ പഞ്ചായത്ത് കളി സ്ഥലത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനും ആയതിനു എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെയും ടി വിവരം സ്പോര്‍ട്സ് കൌണ്‍സിലിനെ അറിയികുന്നതിനു സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//