Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
29/06/2022
|
#8 | D5 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
അംഗീകരിച്ചു.
|
View |
|
29/06/2022
|
#8 | D6 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
അംഗീകരിച്ചു.
|
View |
|
29/06/2022
|
#8 | D7 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
അംഗീകരിച്ചു.
|
View |
|
29/06/2022
|
#8 | D8 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
അംഗീകരിച്ചു.
|
View |
|
29/06/2022
|
#8 | D9 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
അംഗീകരിച്ചു.
|
View |
|
29/06/2022
|
#8 | D10 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
അംഗീകരിച്ചു.
|
View |
|
29/06/2022
|
#8 | D11 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
അംഗീകരിച്ചു.
|
View |
|
29/06/2022
|
#8 | D12 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
അംഗീകരിച്ചു.
|
View |
|
29/06/2022
|
#8 | D13 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
അംഗീകരിച്ചു.
|
View |
|
22/06/2022
|
#1 | D1 |
2022-23 കരട് പദ്ധതിരേഖ അംഗീകരിക്കൽ
|
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുളള 2022/2023 വാർഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ യോഗം വായിച്ച് ചർച്ച ചെയ്ത് അംഗീകരിച്ചു.
|
View |
|
22/06/2022
|
#2 | D1 |
റർബൻ മിഷൻ പദ്ധതി
|
റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ പദ്ധതികളുടെയും പുരോഗതി യോഗം വിലയിരുത്തി . സ്ട്രീറ്റ്മെിൻ നീട്ടൽ പദ്ധതിക്ക് ഓരോ വാർഡുകളിലും പരമാവധി 25000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്കും അടിയന്തിര പ്രാധാന്യമുളള സ്ഥലങ്ങളിൽ തുകയിൽ ചെറിയ മാറ്റം വരുത്തിയും എസ്റ്റിമേറ്റ് എടുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
22/06/2022
|
#3 | D1 |
വനവകാശ സമിതി ഊരുകൂട്ടം കൂടുന്നത്
|
റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെട്ട തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ടിൻറെ പുരോഗതിയും പദ്ധതിയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് അടിയന്തിരമായി വനാവകാശി സമിതി ഊരുകൂട്ടം കൂടുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D1 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ ആര്യനാട് ഠൌൺ കേന്ദ്രീകരിച്ച് ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെൻററാണ് പ്രവർത്തിക്കുന്നത്. ട്രൈബൽ മേഖലയിൽ അധിവസിക്കുന്ന ആളുകൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ എത്തിച്ചേരുന്നത്. പ്രസ്തുത മേഖലകൾ ബസ്റൂട്ടുകൾ അധികം ഇല്ലാത്ത പ്രദേശങ്ങൾ ആയതിനാൽ ഇത്രയും ദൂരം സഞ്ചരിച്ച് ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ചികിൽസയ്ക്കായി എത്തുകയെന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പ്രസ്തുത വിഷയത്തിന് ശാശ്വത പരിഹാരം എന്നുളള നിലയിൽ പറണ്ടോട് വാർഡിൽ പ്രവർത്തിയ്ക്കുന്ന സബ്സെൻററിനെ പ്രൈമറി ഹെൽത്ത് സെൻറർ ആയി ഉയർത്തുകയാണെങ്കിൽ ട്രൈബൽ മേഖലയിൽ അതിവസിക്കുന്ന ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകുകയും പ്രസ്തുത പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുന്നതാണ് ആയതിനാൽ പറണ്ടോട് കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന സബ്സെൻററിനെ പ്രൈമറി ഹെൽത്ത് സെൻറർ ആയി ഉയർത്തുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D2 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഠൌൺ കേന്ദ്രീകരിച്ച് നിലവിൽ ഇലക്ട്രിസിറ്റി ബോർഡിൻറെ അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ ഓഫീസ് പ്രവർത്തിയ്ക്കുന്നുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൂടുതൽ പ്രദേശവും മലയോര മേഖലകളാണ് . അതുകൊണ്ടു തന്നെ ടി പ്രദേശങ്ങളിലെ ജനങ്ങൾ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വൈദ്യുതി ബില്ലുകൾ ഒടുക്കുന്നതിനും കിലോമീറ്ററുകൾ താണ്ടിയാണ് കെ.എസ്സ്.ഇ.ബി ഓഫീസിൽ എത്തുന്നത്. കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമ്പോൾ പ്രസ്തുത സ്ഥലങ്ങളിൽ ഇടയ്ക്കിടയ്ക്ക് വൈദ്യുതി ഡിസ്കണക്ടാവുകയും അത് വിദ്യാഭ്യാസ മേഖലകളിലും മറ്റു മേഖലകളിലും തടസ്സമുണ്ടാക്കുന്നു. ബസ്സ്റൂട്ടുകൾ അധികമില്ലാത്ത മലയോര ഉൾനാടൻ മേഖലകളിലുളള ആളുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് പറണ്ടോട് കേന്ദ്രീകരിച്ച് കെ.എസ്സ്.ഇ.ബി-യുടെ സബ് എഞ്ചിനിയർ ഓഫീസ് പ്രവർത്തനം ആരംഭിയ്ക്കുകയാണെങ്കിൽ അത് ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കുന്നതാണ്. ആയതിനാൽ പറണ്ടോട് കേന്ദ്രീകരിച്ച് കെ.എസ്സ്.ഇ.ബി-യുടെ സബ് എഞ്ചിനിയർ ഓഫീസ് അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണെമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D3 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഭൂരിഭാഗം മേഖലകളും വേനൽക്കാലത്ത് അതി വരൾച്ചയും ജലദൌർലഭ്യവും അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. നിലവിൽ കേരള വാട്ടർ അതോറിറ്റിയിൽ നിന്നും ലഭിയ്ക്കുന്ന ജലം പഞ്ചായത്തിനകത്തെ പരിമിതമായ വാർഡുകളിലാണ് ലഭ്യമാകുന്നത്. മാത്രവുമല്ല ലഭിയ്ക്കുന്ന ജലം കുടിവെള്ളമായി ഉപയോഗിയ്ക്കാൻ കഴിയാത്ത തരത്തിലുളള ശുദ്ധീകരിയ്ക്കാത്ത അശുദ്ധ ജലമാണ്. ആയതിനാൽ ആര്യനാട് പഞ്ചായത്ത് നിവാസികൾ വർഷങ്ങളായി അനുഭവിക്കുന്ന കുടിവെളള പ്രശ്നം ശാശ്വതമായി പരിഹരിയ്ക്കുന്നതിലേയ്ക്കായി അരുവിക്കര കുടിവെളള പദ്ധതിയിൽ നിന്നും 5 MLD ശുദ്ധ ജലം അനുവദിച്ച് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D4 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാർഡിലെ ഗണപതിയാംകോവിൽ PWD അധീനതയിലുളള റോഡ് പുറമ്പോക്ക് സ്ഥലം നിലവിൽ പല സ്വകാര്യ വ്യക്തികളും കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരികയാണ് . ഈ സ്ഥലത്തിന് സമീപം പ്രവർത്തിയ്ക്കുന്ന ഹോമിയോ ആശുപത്രിയിൽ ദിനം പ്രതി ധാരാളം രോഗികൾ വരുകയും ആശുപത്രിയിൽ സ്ഥല പരിമിതി കാരണം ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്നു . ആയതിനാൽ ഈ പ്രദേശത്തെ അനധികൃത കയ്യേറ്റം നിയമപരമായി സർവ്വെ ചെയ്ത് ഒഴിപ്പിയ്ക്കുന്നതിനും PWD ക്ക് തടസ്സമില്ലാത്ത രീതിയിൽ ഹോമിയോ ആശുപത്രിയുടെ വികസനത്തിന് കുറച്ച് സ്ഥലം ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D5 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിനകത്ത് വിദൂര സ്ഥലങ്ങളിലാണ് വിവിധ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. പലതിനും സ്വന്തമായി കെട്ടിടം ഇല്ലാതെയാണ് പ്രവർത്തിയ്ക്കുന്നത്. നിരന്തരമുളള ഓഫീസ് ഷിഫ്റ്റിംഗ് കാരണം ഓഫീസ് ആവശ്യങ്ങൾക്കായി ആര്യനാട് ഠൌണിൽ എത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പ്രസ്തുത ഓഫീസുകൾ കണ്ടെത്തി അവരുടെ ആവശ്യങ്ങൾ നിവേറ്റുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. എന്നാൽ പഞ്ചായത്തിൽ പലയിടത്തായി പ്രവർത്തിയ്ക്കുന്ന സർക്കാർ ഓഫീസുകളെയെല്ലാം ഏകീകരിച്ച് സ്വന്തമായ കെട്ടിടത്തിനുള്ളിൽ പ്രവർത്തിപ്പിയ്ക്കുകയാണെങ്കിൽ അത് പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും. ആയതിലേയ്ക്കായി ആര്യനാട് പഞ്ചായത്തിൽ കൃഷി ഓഫീസിനും വില്ലേജ് ഓഫീസിനും ഇടയിലുളള റവന്യൂ ഭൂമിയിൽ ഒരു മിനിസിവിൽ സ്റ്റേഷൻ ആരംഭിയ്ക്കുകയാണെങ്കിൽ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരാനും ഷോപ്പിംഗ് കോംപ്ലക്സുകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾ മിനിസിവിൽ സ്റ്റേഷനിൽ ഉൾപ്പെടുത്തി സർക്കാരിന് വരുമാനകരമായിമാറ്റുന്നതിനും സാധിയ്ക്കുന്നതാണ് . ആയതിനാൽ പഞ്ചായത്തിൻറെ ചിരകാല സ്വപ്നമായ മിനിസിവിൽ സ്റ്റേഷൻ പദ്ധതി അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D6 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിയ്ക്കുന്ന കെ.എസ്സ്.ആർ.റ്റി.സി ബസ് സ്റ്റാൻറ് മുൻകാലങ്ങളിൽ ധാരാളം ബസ്സ് സർവ്വീസുകളും നല്ല കളക്ഷനുമുളള മാതൃകാ ഡിപ്പോയായി പ്രവർത്തിച്ചിരുന്ന സ്ഥാപനമായിരുന്നു. എന്നാൽ ഈ സ്ഥാപനം നിലവിൽ ഒരു ഓപ്പറേറ്റിംഗ് സെൻററിന് തുല്യമായി മാറിയിരിക്കുകയാണ്. പഞ്ചായത്തിൽ നിന്നും വിദ്യാഭ്യാസ ആവശ്യത്തിനും വിവിധ ജോലിയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി വിദൂര സ്ഥലങ്ങളിൽ പോകുന്ന ആളുകളുടെ ഏക മാർഗ്ഗവും ആശ്രയവുമാണ് ആര്യനാട് ഠൌണിൽ പ്രവർത്തിയ്ക്കുന്ന കെ.എസ്സ്.ആർ.റ്റി.സി ബസ്സ് സ്റ്റാൻറ് . എന്നാൽ പ്രസ്തുത സ്റ്റാൻറിലെ സർവ്വീസുകൾ നിലവിൽ കുറച്ചിരിക്കുകയാണ്. ആയതിനാൽ ആളുകൾക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിയ്ക്കാതെ വളരെ ദുരിതം അനുഭവിക്കുകയാണ്. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം കാണുന്നതിലേയ്ക്കായി മുൻകാലങ്ങളിൽ അനുവദിച്ചിരുന്ന ബസ്സ് സർവ്വീസുകൾ പുന.സ്ഥാപിക്കുന്നതിനും കെ.എസ്സ്.ആർ.റ്റി.സി ബസ് സ്റ്റാൻറ് ATO ഓഫീസായി ഉയർത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D7 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ സമീപ പ്രദേശങ്ങളിൽ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു. കള്ളിക്കാട് സഫാരി പാർക്ക്, ഡിയർ പാർക്ക് , നെയ്യാർ ഡാം , പൊൻമുടി , കല്ലാർ ,മീൻമുട്ടി,ഫാം ടൂറിസ്റ്റ് കേന്ദ്രങ്ങൾ , കാപ്പ്കാട് ആന വളർത്തൽ കേന്ദ്രം , അരുവിക്കര ഡാം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ധാരാളം ടൂറിസ്റ്റുകൾ വരുന്നുണ്ട്. ഈ ടൂറിസ്റ്റുകളെല്ലാം ആര്യനാട് ഗ്രാമ പഞ്ചായത്ത് മേഖലയിലൂടെയാണ് കടന്നു പോകുന്നത്. ദീർഘദൂര യാത്രകൾ നടത്തി വരുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുന്നതിനുളള ഒരു ഇടത്താവളം നിലവിൽ ആര്യനാട് പഞ്ചായത്ത് പരിധിയിലോ സമീപ പഞ്ചായത്തുകളിലോ ഇല്ല. ആയതിനാൽ ആര്യനാട് ഠൌൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന PWD Office Compound - ൽ സർക്കാർ പദ്ധതിയായ Take A Break പദ്ധതിയിലൂടെ ഇത്തരത്തിലുള്ളൊരു വിശ്രമ കേന്ദ്രം വരുന്നത് വഴി ടൂറിസ്റ്റ് മേഖലയിൽ പുരോഗതി കൈവരിയ്ക്കുന്നതിനും ഇടത്താവളമെന്ന നിലയിൽ ടൂറിസ്റ്റുകൾക്ക് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനും വിശ്രമിച്ചതിനുശേഷം അവരുടെ യാത്ര തുടരുന്നതിനും സാധിയ്ക്കുന്നതാണ്. ആയതിനാൽ പ്രസ്തുത Take A Break പദ്ധതി PWD അധികൃതരുടെ അനുവാദത്തോടെ PWD ഓഫീസ് കോമ്പൗണ്ടിന്റെ തെക്ക് ഭാഗത്തായി ഒഴിഞ്ഞു കിടക്കുന്ന പരിമിതമായ സ്ഥലത്ത് നടപ്പിലാക്കുന്നതിനുളള അനുമതി നൽകണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു .
|
View |
|
22/06/2022
|
#4 | D8 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് ഠൌൺ കേന്ദ്രീകരിച്ച് കേരള വാട്ടർ അതോറിറ്റിയുടെ അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ആര്യനാട് പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലുമായി ഏകദേശം 30000 വാട്ടർ കണക്ഷനുകൾ നൽകുന്നതിന് വാട്ടർ അതോറിറ്റിക്ക് സാധിച്ചിട്ടുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ കേരള വാട്ടർ അതോറിറ്റിയുടെ അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ ഓഫീസ് മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനം മുഖേനയാണ് ആര്യനാട് പഞ്ചായത്തിലെയും സമീപ 6 പഞ്ചായത്തുകളിലെയും കുടിവെളളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശം എസ്.സ്സി , എസ്സ്.റ്റി വിഭാഗക്കാർ കൂടുതലുളള മേഖലയാണ്. മാത്രമല്ല വേനൽക്കാലത്ത് കുടിവെളളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതിരൂക്ഷമായി അനുഭവപ്പെടുന്ന മേഖലകൂടിയാണിത് . വാട്ടർ അതോറിറ്റിയുടെ അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ ഓഫീസിൻറെ പ്രവർത്തനം കൊണ്ട് മാത്രം 6 പഞ്ചായത്തുകളിലെയും , സമീപ പ്രദേശത്തും കുടിവെളളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട ഇത്തരം പ്രവർത്തനങ്ങൾക്കായി ഒരു സബ്ഡിവിഷൻ ഓഫീസ് അനുവദിയ്ക്കുകയാണെങ്കിൽ പ്രസ്തുത വിഷയങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നതാണ്. നിലവിൽ അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തോട് അനുബന്ധിച്ച് സബ്ഡിവിഷൻ ഓഫീസിൻറെ പ്രവർത്തനം ആരംഭിക്കുന്നതിനുളള സ്ഥല സൌകര്യവും ഭൌതിക സാഹചര്യവുമുണ്ട്. ആയതിനാൽ ആര്യനാട് കേന്ദ്രീകരിച്ച് ഒരു സബ്ഡിവിഷൻ ഓഫീസ് അനുവദിയ്ക്കുന്നതിനുളള അനുകൂല നടപടിയുണ്ടാകണമെന്ന് ബഹു.കേരള സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും അഭ്യർത്ഥിച്ചു തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D9 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ കീഴിൽ അസ്സിസ്റ്റൻറ് എഞ്ചിനിയർ ഓഫീസ് നിലവിലുളളപ്പോൾ ഈ പഞ്ചായത്തിനകത്തുളള ഇലക്ട്രിസിറ്റി ഗുണഭോക്താക്കൾ പൂവച്ചൽ, തൊളിക്കോട് , വിതുര എന്നീ കെ.എസ്.ഇ.ബി-യുടെ സബ്എഞ്ചിനിയർ ഓഫീസ് പരിധിയിലാണ് ഉൾപ്പെട്ടു വരുന്നത്. ഇത് പഞ്ചായത്തിലെ ഇലക്ട്രിസിറ്റി ഗുണഭോക്താക്കൾക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആര്യനാട് ഗ്രാമ പഞ്ചായത്തിൽ അധിവസിക്കുന്നതും എന്നാൽ മറ്റ് കെ.എസ്.ഇ.ബി-കളുടെ സബ്എഞ്ചിനിയർ ഓഫീസ് പരിധിയിൽ ഉൾപ്പെട്ടു വരുന്നതുമായ ഗുണഭോക്താക്കളെ ആര്യനാട് പഞ്ചായത്തിൽ നിലവിൽ പ്രവർത്തിയ്ക്കുന്ന അസ്സിസ്റ്റൻറ് എഞ്ചിനിയർ ഓഫീസിൻറെ കീഴിൽ കൊണ്ടു വരണമെന്നും നിലവുലുളള ബുദ്ധിമുട്ട് പരിഹരിയ്ക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D10 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് നിയോജക മണ്ഡലം കേന്ദ്രീകരിച്ച് സർക്കാരിൻറെ നിയന്ത്രണത്തിൽ ഒരു കമ്മ്യൂണിറ്റി ഹാളോ പൊതു ആവശ്യങ്ങൾക്കായി ഒത്തു കൂടാൻ ആഡിറ്റോറിയങ്ങളോ ഇല്ലാത്ത സാഹചര്യമാണ് നിലവിലുളളത്. ആര്യനാട് PWD റെസ്റ്റ് ഹൌസിന് മുകളിലായി കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിന് നിലവിൽ സ്ഥലം ലഭ്യമാണ്. പൊതു ആവശ്യങ്ങൾക്കായി ഒരു കമ്മ്യൂണിറ്റി ഹാൾ വരികയാണെങ്കിൽ മണ്ഡലത്തിനുള്ളിലെ എല്ലാ പഞ്ചായത്തുകൾക്കും വളരെ ഉപകാരപ്രദമായിരിക്കും . ആയതിനാൽ ആര്യനാട് മണ്ഡലം കേന്ദ്രീകരിച്ച് ആര്യനാട് പഞ്ചായത്തിൽ PWD റെസ്റ്റ് ഹൌസിന് മുകളിലായി ഒരു കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D11 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജനറേറ്റർ സർവ്വീസ് ചെയ്തയിനത്തിൽ ലേബർ ചാർജ്ജുൾപ്പെടെ 4830/- രൂപ അനുവദിയ്ക്കണമെന്നുളള ആലപ്പി ഡീസൽ സർവ്വീസിൻറെ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D12 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതു മാർക്കറ്റിൻറെ 2020/21 -ലെ ലേല പിരിവ് സംബന്ധിച്ച് ശ്രീ.ജാഫർ ബഹു.ഹൈക്കോടതിയിൽ സമർപ്പിച്ച W.P(C) No.16923/2022 നമ്പർ കേസിൻമേൽ പഞ്ചായത്തിനു വേണ്ടി ഹാജരായ ഇനത്തിൽ 15000/- രൂപ ലീഗൽ ഫീസ് അനുവദിയ്ക്കണമെന്നുളള ശ്രീ.അഡ്വ.ഷാജ്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D13 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് വട്ടിയൂർക്കാവ് സോഷ്യൽ ഫോറസ്ടി ഡിവിഷൻ , അസ്സി.ഫോറസ്റ്റ് കൺസർവേറ്റർ ലഭ്യമാക്കിയ 26/04/2022 തീയതിയിലെ എസ്സ്.എഫ്.എ2 4356/22 നമ്പർ കത്തും വാല്യുവേഷനും യോഗം പരിശോധിച്ചു ചർച്ച ചെയ്തു. വാല്യുവേഷൻ പ്രകാരം ലേല നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു. പ്രസ്തുത വാല്യുവേഷൻ പ്രകാരം ഇനിയും ലേലം ചെയ്യാനുളള മരങ്ങൾ അടിയന്തിരമായി ലേലം ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D14 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലെ വാതിലിന്റെ പൂട്ട് മാറ്റുന്നതിനും, പെയിന്റ് ചെയ്യുന്നതിനുമായി അസിസ്റ്റന്റ് എഞ്ചിനീയർ തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് യോഗം പരിശോധിച്ചു . പ്രസ്തുത എസ്റ്റിമേറ്റ് പ്രകാരം ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D15 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ബഹു.സർക്കാരിൻറെ 28/05/2022 തീയതിയിലെ സ.ഉ(കൈ) നം .29/2022/വനം , 31/05/2022 തീയതിയിലെ സ.ഉ(കൈ) നം .239/2022/വനം എന്നീ ഉത്തരവുകൾ പ്രകാരം ജനവാസ മേഖലകളിൽ ജനങ്ങളുടെ സ്വത്തിനും ജീവനും കാർഷിക വൃത്തിയ്ക്കും നാശം വരുത്തുന്ന കാട്ടു പന്നികളെ അനുവദനീയ മാർഗ്ഗങ്ങളിലൂടെ കൊല്ലുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം തിരുവനന്തപുരം , പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണസർവേറ്റർ (വൈർഡ് ലൈഫ്) & ചീഫ് വൈൽഡ് ലൈഫ് വാർഡൻ -ൻറെ 31/05/2022 -ലെ KFDHQ/3331/2021-CWW/WL11 ഉത്തരവ് പ്രകാരവും 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 4(1) (bb) പ്രകാരവും പഞ്ചായത്ത് പ്രസിഡൻറിനെ ഓണററി വൈൽഡ് ലൈഫ് വാർഡനായും പഞ്ചായത്ത് സെക്രട്ടറിയെ പ്രസ്തുത നിയമത്തിലെ സെക്ഷൻ 4(1) (c) പ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥനായും തുടർ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച് യോഗം തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D16 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ബഹു.സർക്കാരിൻറെ 28/05/2022 തീയതിയിലെ സ.ഉ(കൈ) നം .29/2022/വനം , 31/05/2022 തീയതിയിലെ സ.ഉ(കൈ) നം .239/2022/വനം എന്നീ ഉത്തരവുകൾ പ്രകാരം ജനവാസ മേഖലകളിൽ ജനങ്ങളുടെ സ്വത്തിനും ജീവനും കാർഷിക വൃത്തിയ്ക്കും നാശം വരുത്തുന്ന കാട്ടു പന്നികളെ അനുവദനീയ മാർഗ്ഗങ്ങളിലൂടെ കൊല്ലുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം 18/05/2020 -ലെ വനം വന്യജീവി വകുപ്പിൻറെ G.O(Rt)No.111/2020/G&WLD ഉത്തരവ് പ്രകാരം തിരുവനന്തപുരം വനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അംഗീകരിച്ച തോക്ക് ഉപയോഗിയ്ക്കാൻ ലൈസൻസ് ഉളളവരുടെയും പന്നിയെ കൊല്ലാൻ സന്നദ്ധരുമായ വ്യക്തികളുടെ പാനലിൽ ഉൾപ്പെട്ടതും അംഗീകൃത ലൈസൻസിയുമായ ശ്രീ.രാജൻ.ജി,രാജ് കോട്ടേജ്,ചേരപ്പള്ളി ,പറണ്ടോട് .പി.ഒ എന്ന വ്യക്തിയെ ആര്യനാട് പഞ്ചായത്തിലെ ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടു പന്നികളെ വെടി വെച്ച് കൊല്ലുന്നതിന് ചുമതലപ്പെടുത്തി തീരുമാനിച്ചു. ഇപ്രകാരം വെടിവെച്ച് കൊല്ലുന്ന പന്നി ഒന്നിന് 1000/ - രൂപയും ഉദ്യോഗസ്ഥൻറെ ബാറ്റ 500/- രൂപയും ഉൾപ്പെടെ 1500/- രൂപ വേതനം അനുവദിയ്ക്കുന്നതിനും തീരുമാനിച്ചു. വെടിവെച്ചിടുന്ന പന്നികളെ മറവ് ചെയ്യുന്നതിന് പ്രാദേശികമായി നൽകി വരുന്ന വേതനം അനുവദിയ്ക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
|
View |
|
22/06/2022
|
#4 | D17 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഠൌൺ കേന്ദ്രീകരിച്ച് പോസ്റ്റ് ഓഫീസിനു സമീപം വർഷങ്ങൾ പഴക്കമുളള ഉപയോഗ ശൂന്യമായ ഒരു പബ്ലിക് ടൊയ്ലറ്റുണ്ട് . പ്രസ്തുത ടൊയ്ലറ്റ് ഉപയോഗ ശൂന്യമായിട്ടുളളതും വർഷങ്ങൾ പഴക്കമുളളതുമാണ്. ആയതിനാൽ പ്രസ്തുത ടോയ്ലറ്റ് സമുച്ചയം പരിശോധിച്ച് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
|
View |
|
13/06/2022
|
#1 | D1 |
2022-23 വാർഷിക പദ്ധതി
|
2022-23 വാർഷിക പദ്ധതിയിലുൾപ്പെട്ട Project No. 32/23, വാർഡ് കേന്ദ്രങ്ങളിൽ കമ്പ്യൂട്ടറും ഫർണിച്ചറും വാങ്ങൽ എന്ന പ്രോജക്ടിൽ ഉൾപ്പെടുത്തി എല്ലാ വാർഡുകേന്ദ്രങ്ങളിലും സ്കാനർ സംവിധാനമുള്ള പ്രിന്റർ GEM വഴി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
13/06/2022
|
#1 | D2 |
2022-23 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷികപദ്ധതിയിൽ ഉൾപ്പെട്ടതും എൽഎസ്സ്ജിഡി ,അസ്സിസ്സ്റ്റൻറ് എഞ്ചിനയർ നിർവ്വഹണ ഉദ്യോഗസ്ഥയുമായ ചുവടെ പറയുന്ന പദ്ധതികൾക്ക് റീ ടെണ്ടർ നടത്തിയതിൽ ലഭ്യമായ താഴെ പറയുന്ന ടെണ്ടറുകൾ യോഗം പരിശോധിച്ചു. ക്രമനം പദ്ധതിയുടെ പേര് തുക പങ്കെടുത്ത നിരക്ക് കരാറുകാരൻ 1. Electrification of Veterinery Hospital 28820 അജീഷ് പി.വി എസ്റ്റിമേറ്റ്നിരക്ക് 2 . Electrification of Take A Break 268800 അജീഷ് പി.വി Aryanad KSRTC എസ്റ്റിമേറ്റ്നിരക്ക് 3. Electrification of Agricultural Office 124616 വിൽഫ്രഡ് ജോസ്സ് എസ്റ്റിമേറ്റ്നിരക്ക് പ്രസ്തുത പ്രവർത്തികൾ റീടെണ്ടർ ആയതിനാൽ മേൽ സമർപ്പിച്ച ടെണ്ടറുകൾ യോഗം അംഗീകരിച്ചു.തുടർനടപടി സ്വീകരിയ്ക്കുന്നതിന് യോഗം എൽഎസ്സ്ജിഡി ,അസ്സിസ്സ്റ്റൻറ് എഞ്ചിനയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
13/06/2022
|
#1 | D3 |
2022-23 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തിൽ ഹെഡ്മാസ്റ്റർ നിർവ്വഹണ ഉദ്യോഗസ്ഥയായ "SO-26/2021, SC വിദ്യാർത്ഥികൾക്ക് ഫർണിച്ചർ" എന്ന പ്രോജക്ട് നിർവ്വഹണം നടത്തുന്നതിന് ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് നിർവ്വഹണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നെങ്കിലും മതിയായ സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാൽ പ്രോജക്ട് നിർവ്വഹണം നടത്തുന്നതിന് സാധിച്ചില്ലയെന്നുള്ള നിർവ്വഹണ ഉദ്യോഗസ്ഥന്റെ അപേക്ഷ കമ്മിറ്റി പരിശോധിയ്ക്കുകയും, ഗ്രാമസഭ ലിസ്റ്റിൽ നിന്നും താഴെ പറയും പ്രകാരമുള്ള അഡീഷണൽ ഗുണഭോക്താക്കളെ ഹെഡ്മാസ്റ്റർക്ക് നൽകാൻ കമ്മിറ്റി തീരുമാനിച്ചു. SC - പഠനോപകരണത്തിന് അർഹതയുള്ളവരുടെ ലിസ്റ്റ് Govt. LPS Parandode
|
View |
|
13/06/2022
|
#1 | D4 |
2022-23 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ 24/06/2022 -ാം തീയതി ആര്യനാട് പാരിഷ്ഹാളിൽ വച്ച് ചേരുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
13/06/2022
|
#1 | D5 |
2022-23 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് 2022-27 വർഷ കാലയളവിലെ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് അന്തിമമായി അംഗീകരിച്ചത് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
|
View |
|
13/06/2022
|
#1 | D6 |
2022-23 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 82/22 സ്കൂളുകളുടെ നവീകരണം എന്ന പദ്ധതി ടെണ്ടർ നടപടികളിലൂടെ ബീനാറാണി.എസ്സ് എന്ന വ്യക്തിയാണ് കരാറെടുത്തത്. 07/01/2022 തീയതി ടിയാൻ എൽഎസ്സ്ജിഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുമായി കരാറിലേർപ്പെട്ടെങ്കിലും നാളിതുവരെ പ്രവർത്തി പൂർത്തിയാക്കുന്നതിനുളള യാതൊരു നടപടിയും നടത്തിയിട്ടില്ലായെന്ന് യോഗം വിലയിരുത്തി. 2022 മാർച്ച് 31 ന് മുമ്പ് പൂർത്തിയാക്കണമെന്ന് ആശ്യപ്പെട്ടിട്ടും നടക്കാത്ത സാഹചര്യത്തിൽ പദ്ധതി സ്പിൽ ഓവർ ആക്കുകയുണ്ടായി. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അടിയന്തിരമായി ചെയ്യേണ്ട പ്രസ്തുത പ്രവത്തികൾ യഥാക്രമം നടപ്പിലാക്കി പൂർത്തിയാക്കുന്നതിന് പല ആവർത്തി അറിയിപ്പ് നൽകിയെങ്കിലും സ്കൂൾ തുറന്നിട്ടും വർക്കുകൾ പൂർത്തിയാക്കാതെ ഗുരുതര വീഴ്ച്ച വരുത്തി പഞ്ചായത്തിനെ പ്രതിസന്ധിലാക്കുകയാണുണ്ടായത്. ആയതിനാൽ ടിയാനെ കരിംപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
13/06/2022
|
#2 | D1 |
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
|
2022/2023 വാർഷിക പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട് സ്റ്റാൻറിംഗ് കമ്മിറ്റികളിൽ ഉൾപ്പെട്ടു വരുന്ന വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം 17/06/2022 തീയതിക്കുള്ളിൽ കൂടണം .അതാത് സ്റ്റാൻറിംഗ് കമ്മിറ്റികൾക്ക് അതിനുളള ചുമതല നൽകി തീരുമാനിച്ചു.
|
View |
|
13/06/2022
|
#3 | D1 |
കുടുംബശ്രീ
|
ഐ.എൽ.ജി.എം.എസ്സ് സോഫ്റ്റ് വെയർ നടപ്പിലാക്കുന്നതിൻറെ ഭാഗമായി കുടുംബശ്രീ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിയ്ക്കണമെന്നുളള എക്സിക്യൂട്ടീവ് ഡയറക്ടറുടെ സർക്കുലർ യോഗം ചർച്ച ചെയ്തു.കുടുംബശ്രീ ഓഫീസിനോടൊപ്പം സൌകര്യപ്രദമായ സ്ഥലത്ത് കുടുംബശ്രീയുടെ ഹെൽപ്പ് ഡെസ്ക്ക് ആരംഭിയ്ക്കുന്നതിന് അനുമതി നൽകി തീരുമാനിച്ചു.
|
View |
|
13/06/2022
|
#4 | D1 |
MGNREGS
|
എംജിഎൻആർഇജിഎസ്സ് പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മീറ്റിംഗുകളും ജനപ്രതിനിധികൾ കാര്യക്ഷമമായി ഇടപെട്ട് കാര്യക്ഷമമാക്കി മാറ്റണം സൈറ്റ് ഡയറിയിൽ മെമ്പർമാരുടെ ഒപ്പ് രേഖപ്പെടുത്തണം എംജിഎൻആർഇജിഎസ്സ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത മീറ്റിംഗ് വിളിച്ചു കൂട്ടുന്നതിന് തീരുമാനിച്ചു.
|
View |
|
13/06/2022
|
#5 | D1 |
റർബൻ മിഷൻ പദ്ധതി
|
Bcy\mSv {Kma]©mb¯nലെ NphsS ]dbp¶ ]²XnIÄ¡v ASnb´ncambn FÌntaäv FSp¯v sSIv\n¡ð A\paXn e`yam¡p¶Xn\pff \S]SnIÄ kzoIcnbv¡p¶Xn\v Pnñm ]©mb¯v CeIv{Sn¡ð AÊnÊäâv F©n\nbtdmSv A`yÀ°n¨v Xocpam\n¨p. 1. പൊട്ടൻച്ചിറ {KmatI{µw CeIv{Sn^nt¡j³ þ 50000/þ രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്ക് 2. പള്ളിവേട്ട {KmatI{µw CeIv{Sn^nt¡j³ þ 40000 /þരൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്ക്
|
View |
|
13/06/2022
|
#5 | D2 |
റർബൻ മിഷൻ പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതിയിൽ ഏറ്റെടുത്തിട്ടുളളതും വാപ്കോസ് സ്ഥാപനം നിർവ്വഹണ ഏജൻസിയുമായ പദ്ധതികൾ പൂർത്തീകരിയ്ക്കുന്നത് സംബന്ധിച്ച് പലതവണ നോട്ടീസും മറ്റ് നിയമാനുസൃതപ്രകാരം അറിയിപ്പുകളും വാപ്കോസി ന് നൽകിയിട്ടും നാളിതുവരെ പ്രസ്തുത പദ്ധതികൾ പൂർത്തീകരിച്ചു പഞ്ചായത്തിന് കൈമാറിയിട്ടില്ലായെന്ന് യോഗം വിലയിരുത്തി . തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് എന്ന പദ്ധതിക്ക് ചെയ്യാത്ത പ്രവർത്തികൾക്കും ബിൽ സമർപ്പിച്ചിരിക്കുന്നുവെന്ന സംശയം നിലനിൽക്കുന്നതിനാൽ ബിൽ തുക മാറി നൽകാൻ സാധിയ്ക്കില്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു. കൂടാതെ മറ്റ് പ്രവർത്തികളായ Construction of Convergence Centre & Day care Building , Construction of APJ Abdulkalm Mini Stadium തുടങ്ങിയ പ്രവർത്തികളിലെല്ലാം ഇത്തരത്തിൽ വന്നിട്ടുളള അപാകതൾ പല ആവർത്തി രേഖാമൂലവും അല്ലാതെയും ചൂണ്ടി കാണിച്ചിട്ടും പരിഹാരം കാണാത്ത സാഹചര്യം യോഗം വിലയിരുത്തി. മാത്രമല്ല യഥാവിധി പ്രവർത്തി നടത്തിയോ എന്ന് പരിശോധിയ്ക്കുന്നതിലേയ്ക്ക് നിയോഗിച്ച Joint Verification Committee - യുടെ റിപ്പോർട്ട് സമയബന്ധിതമായി നിലവിൽ ലഭിച്ചിട്ടില്ല. ടി പ്രവർത്തികളിൽ അവ്യക്തത നിലനിൽക്കുയുമാണ്. ആയതിനാൽ പ്രസ്തുത സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
13/06/2022
|
#6 | D1 |
സമ്പൂർണ്ണ ശുചിത്വം
|
സമ്പൂർണ്ണ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വാർഡ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. സ്റ്റാൻറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടലുകൾ , ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. പ്ലാസ്റ്റിക് നിരോധനം കർശനാമാക്കുന്നതിനും ആയതിനുളള പബ്ലിസിറ്റി എല്ലാ വാർഡുകളിലും നൽകുന്നതിനും തീരുമാനിച്ചു.
|
View |
|
13/06/2022
|
#7 | D1 |
ആനന്ദേശ്വരം ശിവക്ഷേത്രത്തിന് സമീപം നിൽക്കുന്ന കാലപഴക്കം ചെന്ന മാവ് മുറിക്കുന്നത്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആനന്ദേശ്വരം ശിവക്ഷേത്രത്തിനു സമീപം നിൽക്കുന്ന കാലപ്പഴക്കം ചെന്ന മാവ് മുറിയ്ക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് അറിച്ചുകൊണ്ടുളള ആനന്ദേശ്വരം ശിവക്ഷേത്രഭാരവാഹികളുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത മാവ് നിലവിലെ വാല്യുവേഷൻ പ്രകാരം നിയമാനുസൃതമുളള തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെുത്തി തീരുമാനിച്ചു.
|
View |
|
13/06/2022
|
#8 | D1 |
സർക്കാരിന്റെ വിവിധ പദ്ധതികൾ
|
എൻറെ തൊഴിൽ എൻറെ അഭിമാനം , വാതിൽപ്പടി സേവനം, ഞങ്ങളും കൃഷിയിലേയ്ക്ക് തുടങ്ങിയ ബഹു.സർക്കാരിൻറെ വിവിധ പദ്ധതികളെകുറിച്ച് യോഗം ചർച്ച ചെയ്തു. സമയാസമയങ്ങളിൽ വരുന്ന സർക്കാർ ഉത്തരവുകളും നിർദ്ദേശങ്ങളും പ്രകാരം പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.
|
View |
|
13/06/2022
|
#9 | D1 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ബഹു. സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ അർഹരായ ഭവനരഹിർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബഹു.സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആയത് പ്രകാരം ഭവനരഹിതരുടെ പുനരധിവാസത്തിന് ഉപയോഗിക്കുന്നതിലേയ്ക്ക് പഞ്ചായത്ത് കണ്ടെത്തിയ ചുവടെ പറയുന്ന പുറമ്പോക്ക് പ്രദേശങ്ങൾ സർവ്വെ നടത്തി അളന്ന് തിട്ടപ്പെടുത്തി നൽകണമെന്ന് ബഹു.തഹസീൽദാരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
13/06/2022
|
#9 | D2 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലകളിലെ നീർത്തടാധിഷ്ടിത വികസന സാധ്യതകൾ പ്രയോജനപ്പെടുത്തി പഞ്ചായത്ത് തലത്തിൽ സമഗ്ര നീർത്തടാധിഷ്ടിത വികസന പദ്ധതികളും വിശദമായ പ്രോജക്ട് റിപ്പോർട്ടുകളും തയ്യാറാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ കിലയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നതിനും ബഹു.സർക്കാരിൻറെ അനുമതിയോടു കൂടി കേരളത്തിൽ ഒരു മാതൃകാ പദ്ധതിയായി പ്രസ്തുത പ്രോജക്ടുകൾ കിലയുടെ നേതൃത്വത്തിലും സഹായത്തോടെയും ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിർവ്വഹണം നടത്തുന്നതിനും ആവശ്യമായ സാങ്കേതിക സഹായസഹകരണങ്ങൾ ലഭ്യമാക്കണമെന്നും ബഹു.കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ , ഡയറക്ടറോട് (കില) അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
13/06/2022
|
#9 | D3 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളായ BSNL, പോലീസ് ഇൻസ്പെക്ടറുടെ ക്വാർട്ടേഴ്സ് എന്നിവയുടെ 2021-22 വർഷത്തെ വസ്തു നികുതി തുക യഥാക്രമം 53242/- രൂപ, 86410/- രൂപ (ആകെ 139652/- രൂപ) 2022 മാർച്ച് 28,30 തീയ്യതികളിലായി ഗ്രാമപഞ്ചായത്തിന്റെ തനത്ഫണ്ട് അക്കൌണ്ടിലേയ്ക്ക് ടി സ്ഥാപനങ്ങൾ NEFT ചെയ്തിട്ടുള്ളതും ആയത് പെൻഡിംഗ് ടാസ്ക് വഴി ലോക്കൽ സാംഖ്യയിൽ 31/03/2022 തീയതിയിൽ രസീത് നമ്പർ 121220900070, 121220900071 പ്രകാരം വരവ് വെച്ചിട്ടുളളതുമാണ്. എന്നാൽ പ്രസ്തുത തുക സഞ്ചയ സോഫ്റ്റ് വെയറിൽ വരവ് വെയ്ക്കാൻ കഴിയുന്നില്ല.ആയതിനാൽ 2021-22 വർഷത്തെ 18/545, 13/501 എന്നീ കെട്ടിടങ്ങളുടെ വസ്തുനികുതി സഞ്ചയയിൽ വരവ് വയ്ക്കാനായി സഞ്ചയ പ്യൂരിഫിക്കേഷൻ തുറന്ന് നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബഹു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
|
View |
|
13/06/2022
|
#9 | D4 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് , മീനാങ്കൽ , കീഴ്പാലൂർ എന്നീ വാർഡുകളിൽ പൊതുവഴികൾ കയ്യേറി സ്വകാര്യ ആവശ്യങ്ങൾക്കായി ചില വ്യക്തികൾ നിർമ്മാണ സാധനങ്ങൾ ഇറക്കിയിട്ടുണ്ടെന്നുളള വാർഡ് സ്റ്റാഫിൻറെ റിപ്പോർട്ട് യോഗം പരിശോധിച്ചു.അടിയന്തിരമായി പ്രസ്തുത വ്യക്തികൾക്ക് നോട്ടീസ് നൽകി നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
13/06/2022
|
#9 | D5 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പളളിവേട്ട , പുല്ല് വെട്ടിച്ചിറ , റുഹാലത്ത് -ൻറെ അപേക്ഷ യോഗം പരിശോധിച്ച് ചർച്ച ചെയ്തു. പ്രസ്തുത അപേക്ഷ പ്രകാരം പരാതിക്കാരിയുടെ വീട്ടിലേയ്ക്ക് പോകാനുളള പഞ്ചായത്ത് കോൺക്രീറ്റ് ഇടവഴി ഗതാഗതയോഗ്യമാക്കി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത അപേക്ഷയിൽ സൈറ്റ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് യോഗം എൽഎസ്സ്ജിഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
13/06/2022
|
#9 | D6 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് , ചേരപ്പള്ളി , വലിയമല റോഡിൽ പഞ്ചായത്ത് കോൺക്രീറ്റ് റോഡ് സൈഡിലെ വളവിൽ ശ്രീ.ദാമോദര പ്പണിയ്ക്കർ , വലിയമല എന്ന വ്യക്തി തൻറെ വസ്തുവിന് സമീപത്തെ റോഡിനോട് ചേർന്നുളള ഭാഗം കയ്യേറി കല്ലുകൾ ഇറക്കിയിട്ടിരിക്കുന്നെന്നുളള വാർഡ് സ്റ്റാഫിൻറെ റിപ്പോർട്ട് യോഗം പരിശോധിച്ചു. ടി വ്യക്തിക്ക് അടിയന്തിരമായി നോട്ടീസ് നൽകി നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.
|
View |
|
13/06/2022
|
#9 | D7 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലെ കേടുവന്ന വാതിലുകളുടെ അറ്റകുറ്റപ്പണികൾക്കും ഡിസ്പെൻസറിയിലെ വാട്ടർടാങ്ക് മാറ്റി സ്ഥാപിക്കുന്നതിനുമാവശ്യമായ പണിക്കൂലിയുൾപ്പെടെയുളള എസ്റ്റിമേറ്റ് എടുക്കുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
Try adjusting your search criteria