Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഠൌൺ കേന്ദ്രീകരിച്ച് നിലവിൽ ഇലക്ട്രിസിറ്റി ബോർഡിൻറെ അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ ഓഫീസ് പ്രവർത്തിയ്ക്കുന്നുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൂടുതൽ പ്രദേശവും മലയോര മേഖലകളാണ് . അതുകൊണ്ടു തന്നെ ടി പ്രദേശങ്ങളിലെ ജനങ്ങൾ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വൈദ്യുതി ബില്ലുകൾ ഒടുക്കുന്നതിനും കിലോമീറ്ററുകൾ താണ്ടിയാണ് കെ.എസ്സ്.ഇ.ബി ഓഫീസിൽ എത്തുന്നത്. കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമ്പോൾ പ്രസ്തുത സ്ഥലങ്ങളിൽ ഇടയ്ക്കിടയ്ക്ക് വൈദ്യുതി ഡിസ്കണക്ടാവുകയും അത് വിദ്യാഭ്യാസ മേഖലകളിലും മറ്റു മേഖലകളിലും തടസ്സമുണ്ടാക്കുന്നു. ബസ്സ്റൂട്ടുകൾ അധികമില്ലാത്ത മലയോര ഉൾനാടൻ മേഖലകളിലുളള ആളുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് പറണ്ടോട് കേന്ദ്രീകരിച്ച് കെ.എസ്സ്.ഇ.ബി-യുടെ സബ് എഞ്ചിനിയർ ഓഫീസ് പ്രവർത്തനം ആരംഭിയ്ക്കുകയാണെങ്കിൽ അത് ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കുന്നതാണ്. ആയതിനാൽ പറണ്ടോട് കേന്ദ്രീകരിച്ച് കെ.എസ്സ്.ഇ.ബി-യുടെ സബ് എഞ്ചിനിയർ ഓഫീസ് അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണെമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//